ഗുജറാത്തിലെ റെക്കോഡ് ജയത്തിനിടയിലും ബിജെപിക്ക് കല്ലുകടിയായി ഹിമാചലിലെ ഭരണവിരുദ്ധ വികാരം; ഒരുസംസ്ഥാനം കൈവിട്ടതോടെ, ബിജെപി തനിച്ച് ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം കുറഞ്ഞത് പതിനൊന്നായി; കോൺഗ്രസും സഖ്യകക്ഷികളും ഇനി അഞ്ചിടങ്ങളിൽ; മെയിലെ കർണാടക തിരഞ്ഞെടുപ്പിനും 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുമായി ഒരുങ്ങുമ്പോൾ ബിജെപിക്ക് ഭീഷണിയാവുന്നതും പ്രതിപക്ഷത്തിന്റെ മഴവിൽ സഖ്യം

മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ഗുജറാത്ത്-ഹിമാചൽ തിരഞ്ഞെടുപ്പ് ഫലങ്ങൾ പൂർത്തിയാകുമ്പോൾ 1-1 ആണ് സ്കോർ. ഫിഫ ലോകകപ്പ് ഫുട്ബോൾ ലഹരിയിൽ നിൽക്കുന്ന ആരാധകർക്ക് രണ്ടുനാളത്തേക്ക് ഒന്നു ശ്രദ്ധ തിരിഞ്ഞു. നാളെ വീണ്ടും ക്വാർട്ടർ മത്സരങ്ങളിലേക്ക് കണ്ണൂന്നും മുമ്പ് രാഷ്ട്രീയ കക്ഷികൾക്ക് ചില പാഠങ്ങളുമായി. ഗുജറാത്തിൽ, 182 സീറ്റിൽ 158 ഉം നേടി റെക്കോഡ് വിജയവുമായി ബിജെപി തിളങ്ങി നിൽക്കുമ്പോഴും, ഹിമാചലിലെ ഭരണവിരുദ്ധ വികാരം സത്യമായി അവശേഷിക്കുന്നു. ഗുജറാത്തിൽ, ഭരണ വിരുദ്ധ വികാരം ഇല്ലാതിരുന്നതല്ല, അതിനെ കഠിനപ്രയത്നത്തിലൂടെ ബിജെപി മറികടന്നതാണ്.
അടുത്ത വർഷത്തെ സംസ്ഥാന തിരഞ്ഞെടുപ്പുകൾക്കും, 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനും ഉള്ള കർട്ടൻ റെയ്സറായി ഈ തിരഞ്ഞെടുപ്പുകൾ. കോൺഗ്രസുമായി നേരിട്ട് പോരടിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം വിജയം ആവർത്തിക്കാമെന്ന ആത്മവിശ്വാസത്തിലായിരിക്കും ബിജെപി. അതേസമയം, ഹിമാചലിലെ, വിജയം കോൺഗ്രസിന് അൽപം ആത്മവിശ്വാസം നൽകും. അടുത്ത മുഖ്യപോരാട്ടം, 2023 മെയിലെ കർണാടക തിരഞ്ഞെടുപ്പാണ്.
കോൺഗ്രസും സഖ്യകക്ഷികളും ഇനി അഞ്ചിടങ്ങളിൽ
ഗുജറാത്തിൽ കനത്ത തോൽവി ഏറ്റുവാങ്ങിയെങ്കിലും ഹിമാചലിലെ വിജയത്തോടെ കോൺഗ്രസ് തനിച്ചും സഖ്യകക്ഷികൾക്കൊപ്പവും ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം അഞ്ചായി ഉയർന്നു. രാജസ്ഥാനും ഛത്തിസ് ഗഡുമാണ് തനിച്ച് ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങൾ. ഝാർഖണ്ഡിലും ബിഹാറിലും സഖ്യത്തിന്റെ ഭാഗമായും കോൺഗ്രസ് ഭരണത്തിലുണ്ട്.
അതേസമയം, ഹിമാചൽ നഷ്ടമായതോടെ ബിജെപി തനിച്ച് ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം പതിനൊന്നായി കുറഞ്ഞു. ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, കർണാടക, ഉത്തരാഖണ്ഡ്, ഹരിയാന, ഗോവ, അസം, ത്രിപുര, മണിപ്പൂർ, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലാണ് അവർക്ക് തനിച്ച് ഭരണമുള്ളത്. മഹാരാഷ്ട്രയിൽ ശിവസേന ഷിൻഡെ പക്ഷത്തിനൊപ്പവും സിക്കിം, മേഘാലയ, മിസോറം, നാഗാലാൻഡ് എന്നിവിടങ്ങളിൽ സഖ്യകക്ഷികൾക്കൊപ്പവും ഭരണത്തിലുണ്ട്.
ആം ആദ്മി പാർട്ടി ഡൽഹി, പഞ്ചാബ് സംസ്ഥാനങ്ങളിൽ തനിച്ച് ഭരിക്കുമ്പോൾ ബംഗാളിൽ തൃണമൂൽ കോൺഗ്രസും ഒഡിഷയിൽ ബി.ജെ.ഡിയും തെലങ്കാനയിൽ തെലങ്കാന രാഷ്ട്രീയ സമിതിയും (ടി.ആർ.എസ്) ആന്ധ്രപ്രദേശിൽ വൈ.എസ്.ആർ കോൺഗ്രസും തമിഴ്നാട്ടിൽ ഡി.എം.കെയും കേരളത്തിൽ സിപിഎം നയിക്കുന്ന എൽ.ഡിഎഫുമാണ് ഭരണത്തിലുള്ളത്.
കർണാടക, രാജസ്ഥാൻ, ഛത്തീസ്ഗഢ്, ഹരിയാന, തെലങ്കാന, ത്രിപുര, മേഘാലയ, മിസോറം, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളിൽ അടുത്ത വർഷവും 2024ന്റെ തുടക്കത്തിലുമായി തെരഞ്ഞെടുപ്പ് നടക്കും. മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, അരുണാചൽ പ്രദേശ്, ഒഡിഷ, സിക്കിം എന്നിവിടങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പമാണ്.
എല്ലാറ്റിനും മുകളിൽ ബ്രാൻഡ് മോദി
തെലങ്കാന ഉപതിരഞ്ഞെടുപ്പോ, ഡൽഹി തദ്ദേശ തിരഞ്ഞെടുപ്പോ, ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പോ ആകട്ടെ, ബിജെപിയും മോദിയും തങ്ങളുടെ കൈയിലുള്ളതെല്ലാം പുറത്തെടുത്ത് വിജയത്തിനായി അദ്ധ്വാനിക്കും. ഇതാണ് മറ്റുപാർട്ടികളിൽ കാണാത്തത്. ചിട്ടയായ പ്രവർത്തനത്തിലൂടെ ഓരോ പ്രതിബന്ധവും പാർട്ടി മറികടക്കുന്നു. നിരന്തരമായ പ്രചാരണത്തിലൂടെ തങ്ങൾക്ക് പറയാനുള്ളത് ക്യത്യമായി എത്തിക്കാനും, മോദി എന്ന ബ്രാൻഡിനെ വോട്ടറുടെ മനസ്സിൽ ഉറപ്പിക്കാനും ബിജെപിയേ കഴിഞ്ഞേ ഏതു പാർട്ടിക്കും ശേഷിയുള്ളു.
ബിജെപിക്ക് മാത്രമല്ല, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇത് അഭിമാന പോരാട്ടമായിരുന്നു. 31 റാലികൾ, അഹമ്മദാബാദിലും, സൂറത്തിലും, രണ്ട് പ്രധാന റോഡ് ഷോകൾ, തന്റെ ജന്മനാട്ടിൽ അധികാരമുറപ്പിക്കാൻ, മോദി ചില്ലറ സമയമല്ല ചെലവഴിച്ചത്. അമിത് ഷാ ഗുജറാത്തിൽ ഒരുമാസത്തോളം ക്യാമ്പ് ചെയ്ത്, പാർട്ടിയെ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിപ്പിച്ചു.
അഹമ്മദാബാദിൽ, കഴിഞ്ഞാഴ്ച മോദി നടത്തിയ 50 കിലോമീറ്റർ റോഡ് ഷോ ഏറ്റവും ദൈർഘ്യമേറിയതെന്നാണ് ബിജെപി വിശേഷിപ്പിച്ചത്. മോദിയെ ഒരു നോക്കുകാണാൻ 10 ലക്ഷത്തിലേറെ പേരാണ് നാലുമണിക്കൂറിലേറെ തടിച്ചുകൂടിയത്. അഹമദാബാദിൽ മാത്രമല്ല, സംസ്ഥാനത്തുടനീളം ആവേശം വിതയ്ക്കുക മാത്രമല്ല കൊയ്യുക കൂടിയായിരുന്നു മോദി. അഹമ്മദാബാദിലെ നിഷാൻ നഗറിൽ വോട്ടുചെയ്യാൻ മോദി ഘോഷയാത്രയായി പോയത് തിരഞ്ഞെടുപ്പു ചട്ടങ്ങളുടെ ലംഘനമാണെന്ന് ആരോപണം ഉയർന്നെങ്കിലും അത് വിലപ്പോയില്ല.
ഗുജറാത്തിലെ വികസനം ചർച്ച ചെയ്യുന്നതിനു പകരം തന്നെ വ്യക്തിപരമായി ആക്രമിക്കുന്നതിലാണു കോൺഗ്രസിന്റെ ശ്രദ്ധ എന്നാണ് മോദി ജനങ്ങളോട് പറഞ്ഞത്. താഴ്ന്ന മനുഷ്യൻ, മരണത്തിന്റെ ദൂതൻ എന്നിങ്ങനെയെല്ലാം വിളിച്ച് തന്നെ അധിക്ഷേപിച്ചു. കോൺഗ്രസുകാർ രാജകീയ കുടുംബങ്ങളിൽ നിന്നുള്ളവരാണ്. താൻ ജനങ്ങളുടെ സേവകനാണ്. തന്റെ സ്ഥാനത്തെക്കുറിച്ചല്ല, വികസനത്തെക്കുറിച്ച് കോൺഗ്രസ് ചർച്ച ചെയ്യണം. അധികാരത്തിൽ തിരിച്ചെത്തുക എന്ന ഏക ലക്ഷ്യത്തോടെയാണു ചിലർ രാജ്യം മുഴുവൻ യാത്ര നടത്തുന്നത്. ബിജെപി എന്നാൽ വിശ്വാസമാണ്, വിശ്വാസം എന്നതു ബിജെപിയും. ഗുജറാത്തിന്റെ വികസനം സംരക്ഷിക്കാൻ ബിജെപി ആവശ്യമാണ്, റാലികളിൽ മോദി നൽകിയ സന്ദേശം ഇങ്ങനെയാണ്.
സുരക്ഷയും, വികസനവും വാഗ്ദാനം ചെയ്യുന്ന ബിജെപിയുടെ പോസ്റ്ററുകളിൽ മറ്റു നേതാക്കന്മാരേക്കാൾ എല്ലാം വലിയ ചിത്രം മോദിയുടേതായിരുന്നു. റാലികളിൽ, 2002 ൽ ബിജെപി അധികാരത്തിലേറിയ ശേഷം സംസ്ഥാനത്ത് നിലനിൽക്കുന്ന സമാധാനാന്തരീക്ഷം മോദി ഉയർത്തിക്കാട്ടി. തനിക്കെതിരെ കോൺഗ്രസ് ഉയർത്തിയ അധിക്ഷേപങ്ങൾ അപ്രസക്തമെന്ന് വാഗ്ധോരണിയിലൂടെ തെളിയിക്കാൻ ശ്രമിച്ചു. ദേശീയവാദം ഉയർത്തി അതിർത്തി സംസ്ഥാനത്തിന്റെ ജനവികാരം പാർട്ടിക്ക് ഒപ്പമാക്കി.
ബിജെപിയുടെ റെക്കോഡ് വിജയത്തിനായി വോട്ടിങ് ശതമാനം കൂട്ടുന്നത് അടക്കമുള്ള കാര്യങ്ങളിൽ ശ്രദ്ധിക്കാൻ മോദിയും ഷായും സൂക്ഷ്മതലത്തിലും ശ്രദ്ധിച്ചു. മോദിയുടെയും അമിത്ഷായുടെയും ജന്മനാട്ടിലെ തിരഞ്ഞെടുപ്പിൽ റെക്കോഡ് ജയമെന്നത് പ്രവർത്തകരുടെ മനസ്സിലും വികാരമായി മാറി. നേതാക്കൾ വോട്ടുതേടിയതും മോദിയുടെ പേരിൽ തന്നെയെന്നതിലും കൗതുകമില്ല.
ആപ്പ് ദേശീയ പാർട്ടി
ബിജെപി 52.5 ശതമാനം വോട്ട് വിഹിതം നേടിയപ്പോൾ, കന്നിക്കാരായ ആപ്പ് 12.91 ശതമാനം നേടിയിരിക്കുന്നു. ബിജെപിയുടെ കോട്ടയായ ഗുജറാത്തിൽ, രംഗപ്രവേശത്തിന് ജനങ്ങൾ സഹായിച്ചുവെന്നും, അടുത്ത വട്ടം തങ്ങൾക്ക് ജയിക്കാൻ കഴിയുമെന്നുമാണ് കെജ്രിവാളിന്റെ പ്രതികരണം. ഗുജറാത്തിലും, ഹിമാചലിലും മത്സരിച്ചുവെന്നതല്ല, ആപ്പിന് വിശാലമായ പദ്ധതിയിലേക്കുള്ള ഒരുചുവട് വയ്പ്പാണിത്. ദേശീയപാർട്ടി പദവി ലക്ഷ്യമിട്ട ആപ്പിന് ഈ വോട്ട് വിഹിതം ആഹ്ലാദം പകരുന്നു. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് ആഘോഷങ്ങൾ തുടരുകയാണ്.
കെജ്രിവാളിന്റെ വീഡിയോ സന്ദേശം ഇങ്ങനെ: ' ഗുജറാത്തി ജനത ഞങ്ങൾക്ക് ദേശീയ പദവി നൽകിയിരിക്കുന്നു. ഒരു ചെറിയ, യുവ പാർട്ടിയെ സംബന്ധിച്ച് ഇത് അദ്ഭുതകരമായ നേട്ടം തന്നെ'. പാർട്ടി നേതാവ് സഞ്ജയ് സിങ് ഒരുപടി കൂടി മുന്നോട്ടുവച്ചു. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ, മോദിയും കെജ്രിവാളും തമ്മിലായിരിക്കും പോരാട്ടം. 10 വർഷത്തെ ചരിത്രം മാത്രമുള്ള പാർട്ടിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. എഎപിയാണ് ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ വളരുന്ന പാർട്ടി, അദ്ദേഹം അവകാശപ്പെട്ടു.
എഎപി ആറ് ശതമാനത്തിൽ അധികം വോട്ട് വിഹിതം നേടുന്ന നാലാമത്തെ സംസ്ഥാനമാണ് ഗുജറാത്ത്. ദേശീയ പാർട്ടിയായി അംഗീകരിക്കപ്പെടാൻ പൂർത്തീകരിക്കേണ്ട മുഖ്യമാനദണ്ഡം. കഴിഞ്ഞ മാസമാണ് എഎപി 10 ാം വാർഷികം ആഘോഷിച്ചത്. ഡൽഹി-പഞ്ചാബ് സംസ്ഥാനങ്ങളെ ഭരിക്കുന്ന പാർട്ടിക്ക് ഇതുവരെ സംസ്ഥാന പദവിയായിരുന്നു. ഗോവയിൽ രണ്ടുസീറ്റും 6.77 ശതമാനം വോട്ടും കിട്ടി. ഗുജറാത്തിലെ ജയത്തോടെ, എഎപി ദേശീയ പാർട്ടികളുടെ പട്ടികയിൽ ചേരും. ദേശീയപദവിയുള്ള ഏഴുപാർട്ടികളിൽ ബിജെപിയും, കോൺഗ്രസുമാണ് ഏറ്റവും വലുത്.
15 വർഷം ബിജെപി അധികാരത്തിലിരുന്ന ഡൽഹി മുനിസിപ്പിൽ കോർപറേഷനിൽ അധികാരം പിടിച്ചെടുത്തതിന്റെ ആഹ്ലാദ നിറവിലാണ്, ദേശീയ പാർട്ടി പദവി കൂടി ആപ്പിനെ തേടിയെത്തുന്നത്. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും പാർട്ടിയുടെ പുതിയ പദവിയെ സൂചിപ്പിച്ച് ട്വീറ്റിട്ടു. ' ഇതാദ്യമായി വിദ്യാഭ്യാസ-ആരോഗ്യ പ്രശ്നങ്ങൾ ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധ നേടുകയാണ്'.
ഗുജറാത്തിൽ സർക്കാർ രൂപവത്കരിക്കുമെന്ന് എഎപി അവകാശവാദം ഉന്നയിച്ചിരുന്നെങ്കിലും, അവരുടെ ലക്ഷ്യങ്ങൾ കൂടുതൽ പ്രായോഗികമായിരുന്നു. തങ്ങൾക്ക് സംസ്ഥാനത്ത് 15-20 ശതമാനം വോട്ട് വിഹിതം കിട്ടിയാൽ, പാർട്ടി സന്തുഷ്ടരായിരിക്കുമെന്ന് കെജ്രിവാൾ പറഞ്ഞിരുന്നു. ഹിമാചലിൽ, ബിജെപിയോടും, കോൺഗ്രസിനോടും മത്സരിച്ചെങ്കിലും, കഷ്ടിച്ച് ഒരുശതമാനം വോട്ടാണ് കിട്ടുക. ആദ്യത്തെ പ്രചാരണ കോലാഹലത്തിന് ശേഷം ആപ്പ് ഹിമാചലിൽ കാര്യമായ ശ്രദ്ധ കൊടുത്തതുമില്ല.
ഖാർഗെയ്ക്ക് ആശ്വാസം
ഹിമാചലിൽ 68 സീറ്റിൽ 40 സീറ്റ് നേടി, 44 ശതമാനം വോട്ട് വിഹിതത്തോടെ, കോൺഗ്രസ് ജയിച്ചുകയറിയപ്പോൾ, പുതുതായി ചുമതലയേറ്റ മല്ലികാർജ്ജുൻ ഖാർഗെയായിരിക്കും ആശ്വസിച്ചത്. ഗുജറാത്തിലെ തകർച്ചയ്ക്കിടയിലും, പിടിച്ചുനിൽക്കാനും മുന്നോട്ടുപോകാനും ഒരു പുതിയ തുടക്കം.
പ്രതിപക്ഷ ഐക്യം
ദീർഘനാളായിഒരു മഴവിൽ സഖ്യം കോർത്തെടുക്കാനുള്ള പരിശ്രമത്തിലാണ് പ്രതിപക്ഷ കക്ഷികൾ. എന്നാൽ, കൃത്യമായ ഒരു രൂപം ഇനിയും ആയിട്ടില്ല. എന്നാൽ, ഒറ്റക്കെട്ടായല്ലെങ്കിലും, സ്വതന്ത്രമായി അവരിൽ പലരും ബിജെപിക്ക് വെല്ലുവിളി ഉയർത്തുന്നുണ്ട്. കോൺഗ്രസും എഎപിയും ഒന്നിച്ചെടുത്താൽ, അഞ്ചു സംസ്ഥാനങ്ങളിൽ ഭരണമുണ്ട്. പ്രാദേശിക പാർട്ടികളായി ടിആർഎസും, ടിംഎംസിയും ബിജെപിക്ക് ഇപ്പോഴും വലിയ ഭീഷണി തന്നെ.
ബിജെപിയുടെ മുൻ സഖ്യകക്ഷി നിതീഷ് കുമാർ പ്രതിപക്ഷ സഖ്യത്തിനായി ഓടിനടക്കുന്നു. കൂടുതൽ സംസ്ഥാനങ്ങൾ തങ്ങളുടെ കൈവശം വന്നാൽ, പ്രതിപക്ഷ കക്ഷികൾക്ക് ബിജെപിയുടെ രാഷ്ട്രീയാധിപത്യത്തെ ചോദ്യം ചെയ്യാനുമാകും.
Stories you may Like
- ടീസ്റ്റ, ശ്രീകുമാർ സഞ്ജീവ് ഭട്ട്... ബിജെപി വേട്ടയാടുന്ന ത്രിമൂർത്തികളുടെ കഥ!
- ഗുജറാത്ത് മോഡൽ പഠിക്കാൻ പോകുമ്പോൾ പിണറായി രാജി വയ്ക്കണമെന്ന് പറയുമോ?
- അന്ന് അബ്ദുള്ളക്കുട്ടിയെ പുറത്താക്കി; ഇന്ന് ഗുജറാത്ത് മോഡൽ പഠിക്കാൻ ഇടത് സർക്കാർ
- ഗുജറാത്ത് മോഡലിനെ കേരളം ഏറ്റെടുക്കുമ്പോൾ
- ഇനി എല്ലാം മുഖ്യമന്ത്രിയുടെ വിരൽ തുമ്പിൽ
- TODAY
- LAST WEEK
- LAST MONTH
- പ്രൊസസ് ചെയ്ത ഇറച്ചി വാങ്ങിക്കഴിച്ചാൽ കാൻസർ വന്നു മരിക്കുമെന്ന് ഉറപ്പ്; പച്ചക്കറികളും ടിൻഡ് ഫുഡ്സും അടക്കം എന്തു കഴിച്ചാലും അപകടം; ബേക്കൺ കഴിക്കുന്നത് മരണം ചോദിച്ചു വാങ്ങാൻ: ഒരു ഞെട്ടിക്കുന്ന പഠന റിപ്പോർട്ട് പുറത്ത്
- കേരളം വൃദ്ധരെ കൊണ്ട് നിറയുന്നതിനാൽ പ്രേതനഗരം! തിരുവല്ലയിലെ കുമ്പനാട് എത്തിയ ബിബിസി സംഘം വൃദ്ധർ മാത്രം താമസിക്കുന്ന വീടുകളെ നോക്കി വിളിച്ചത് പ്രേത നഗരമെന്ന്; നല്ല ഫോട്ടോകൾ എടുത്തിട്ട് പ്രസിദ്ധീകരിച്ചത് തെറ്റിദ്ധാരണ പരത്തുന്ന ചിത്രങ്ങളെന്ന് അന്നമ്മയുടെ കുടുംബം; വീണ്ടും ബിബിസി വിവാദം; ബ്രിട്ടണിലെ മലയാളികൾ പ്രതിഷേധത്തിൽ
- നോൺവെജ് കഴിച്ച് ശക്തരാവാൻ ആഹ്വാനം ചെയ്ത ബ്രാഹ്മണൻ; അയിത്തത്തെയും, പശു ആരാധനയെയും എതിർത്തൂ; അംബേദ്ക്കർ വിശേഷിപ്പിച്ചത് ബുദ്ധന് തുല്യനെന്ന്; ലെനിൻ തൊട്ട് മാർക്സിന്റെ ചെറുമകനുമായി വരെ അടുപ്പം; സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച വ്യക്തി; ഒടുവിൽ പട്ടിണി കിടന്ന് മരണത്തെ സ്വയം വരിച്ചു; വെറുമൊരു 'ഷൂ നക്കി' മാത്രമായിരുന്നോ സവർക്കർ?
- സുജയാ പാർവ്വതിയുടെ സസ്പെൻഷൻ നിരുപാധികം പിൻവലിച്ച് 24 ന്യൂസ്; ന്യൂസ് എഡിറ്ററായി ഇന്ന് മുതൽ അവതാരകയ്ക്ക് ജോലിയിൽ പ്രവേശിക്കാം; ശ്രീകണ്ഠൻ നായരെ തിരുത്തലിന് പ്രേരിപ്പിച്ചത് സംഘപരിവാർ-ബിജെപി പ്രതിഷേധങ്ങളിലെ സമ്മർദ്ദം; ഗോകുലം ഗോപാലന്റെ നിലപാടും നിർണ്ണായകമായി; സുജയ വീണ്ടും 24 ന്യൂസ് ഓഫീസിലേക്ക്
- കാഞ്ഞിരപ്പള്ളിക്കാരിയായ ജുബി ഐഇഎൽടിഎസ് പാസാകാത്തതിനാൽ സ്റ്റോക്കിൽ 13 വർഷമായി ജോലി ചെയ്തത് സീനിയർ കെയററായി; എൻഎംസി ഇംഗ്ലീഷ് ഭാഷാ നിലപാട് തിരുത്തിയതോടെ അതേ ആശുപത്രിയിൽ ഇനി ബ്രിട്ടണിൽ ജുബിക്ക് നഴ്സായി ജോലി ചെയ്യാം
- പ്രിയങ്കയെ വിവാഹം കഴിക്കുമ്പോൾ ഹൈസ്ക്കൂൾ വിദ്യാഭ്യാസം മാത്രമുള്ള പിച്ചള കച്ചവടക്കാരൻ; ഇന്ന് 17,250 കോടി ആസ്തിയുള്ള ബിസിനസ് മാഗ്നറ്റ്; വിവാഹത്തോടെ ക്രിസ്തുമതം വിട്ട് ഹിന്ദുവായി; ബന്ധുക്കളെല്ലാം ദുരൂഹമായി മരിക്കുന്നു; അഴിമതിക്കേസുകൾ അനവധി; 'മിസ്റ്റർ മരുമകൻ' റോബർട്ട് വാദ്രയുടെ ജീവിത കഥ
- കള്ള് ചെത്തുകാരെ സോപ്പിട്ട് അന്തിക്കള്ള് വിറ്റ് പത്താംക്ലാസുകാരി പണം ഉണ്ടാക്കി തുടങ്ങി; പ്രണയിച്ച് കെട്ടിയ ചെത്തുകാരൻ മരിച്ചതോടെ ജീവിക്കാനായി 'പാറിപ്പറക്കുന്ന പൂമ്പാറ്റയായി'; പോത്തിന്റെ തല ഉൾപ്പെടെയുള്ള ഡെക്കറേഷനുമായി താമസിക്കുന്നിടത്തെല്ലാം പൂജാ മുറിയൊരുക്കി ചാത്തൻ സേവ; ഇപ്പോൾ കാർ മറിച്ചു വിറ്റ് അകത്തായി; പൂമ്പാറ്റ സിനി വീണ്ടും കുടുങ്ങുമ്പോൾ
- മരിക്കുമ്പോൾ സംഭവിക്കുന്നത് എന്ത്? ഒടുവിൽ ആ കടങ്കഥക്ക് ഉത്തരവുമായി ശാസ്ത്രലോകം; മരിക്കുമ്പോൾ ഓരോ ശരീരങ്ങൾക്കും സംഭവിക്കുന്നത് വെർച്വൽ റിയാലിറ്റിയിൽ എടുത്ത് കാട്ടുമ്പോൾ അദ്ഭുതപ്പെട്ട് ലോകം
- 'ലഹളക്കാർ അമ്മയുടെ രണ്ട് അമ്മാവന്മാരെ വെട്ടി കഷണങ്ങളാക്കി കോഴിക്കൂട്ടിൽ ഇട്ടു; വലിയ ഉരുളിയിൽ കയറി പുഴ കടന്ന് പലരും പലായനം ചെയ്തു; അമ്മായി, അമ്മിണിഅമ്മ ആമിനയായി; എന്നിട്ടും വിറകുപുരയിലെ അലമാരയിൽ ഒളിപ്പിച്ച ഗുരുവായൂരപ്പനെ തൊഴുതു': നാടകാചാര്യൻ വിക്രമൻനായരുടെ മലബാർ കലാപ അനുഭവം ഞെട്ടിപ്പിക്കുന്നത്
- ലഹരി പാർട്ടിയും സെക്സും മോഹിച്ചു ലോകം മുഴുവൻ ചുറ്റി നടക്കുന്ന ബ്രിട്ടീഷ് ടൂറിസ്റ്റുകൾക്ക് തിരിച്ചടി; യൂറോപ്പിലെ പല രാജ്യങ്ങളും ബ്രിട്ടീഷുകാർക്ക് നോ പറയുന്നു; ഏറ്റവും ഒടുവിൽ വടിയെടുത്തത് ആംസ്റ്റർഡാം നഗരം
- മരിച്ചു കഴിഞ്ഞാൽ എന്ത് സംഭവിക്കും? മരണത്തിന് ശേഷം ജീവിതത്തിലേക്ക് മടങ്ങിയ ആൾ വിശദീകരിക്കുന്നു; ശരീരത്തിൽ നിന്നും ജീവൻ വേർപെട്ട് സമാധാനത്തിൽ സഞ്ചരിക്കുമെന്നത് ശരിയോ?
- മരിക്കുമ്പോൾ സംഭവിക്കുന്നത് എന്ത്? ഒടുവിൽ ആ കടങ്കഥക്ക് ഉത്തരവുമായി ശാസ്ത്രലോകം; മരിക്കുമ്പോൾ ഓരോ ശരീരങ്ങൾക്കും സംഭവിക്കുന്നത് വെർച്വൽ റിയാലിറ്റിയിൽ എടുത്ത് കാട്ടുമ്പോൾ അദ്ഭുതപ്പെട്ട് ലോകം
- 'ഞാനും ഒരു മനുഷ്യനാണ്. എനിക്ക് എത്രത്തോളം സഹിക്കാൻ കഴിയും? എന്റെ വേദനകൾ എല്ലാവരിൽ നിന്നും ഞാൻ മറയ്ക്കുകയായിരുന്നു; ഭാര്യക്ക് അവിഹിതം, തന്റെ പണം മുഴുവൻ ഭാര്യവീട്ടുകാർ കൈക്കലാക്കിയെന്നും ആരോപണം; വീഡിയോ പങ്കുവെച്ച് പ്രവാസി ജീവനൊടുക്കി
- പ്രിയങ്കയെ വിവാഹം കഴിക്കുമ്പോൾ ഹൈസ്ക്കൂൾ വിദ്യാഭ്യാസം മാത്രമുള്ള പിച്ചള കച്ചവടക്കാരൻ; ഇന്ന് 17,250 കോടി ആസ്തിയുള്ള ബിസിനസ് മാഗ്നറ്റ്; വിവാഹത്തോടെ ക്രിസ്തുമതം വിട്ട് ഹിന്ദുവായി; ബന്ധുക്കളെല്ലാം ദുരൂഹമായി മരിക്കുന്നു; അഴിമതിക്കേസുകൾ അനവധി; 'മിസ്റ്റർ മരുമകൻ' റോബർട്ട് വാദ്രയുടെ ജീവിത കഥ
- 'ഇന്നസെന്റേട്ടൻ പോയി...വാർത്ത ഇപ്പോൾ പുറത്തുവരും... ഞാൻ പാട്ട് പാടി കഥാപാത്രമാവാൻ പോവുകയാണ്'; ലാലേട്ടൻ എന്നോട് സ്വകാര്യമായി പറഞ്ഞു; ഒന്നും പറയാൻ ഇല്ലാതെ ഞാൻ ഒരു പ്രതിമയെ പോലെ നോക്കിനിന്നു; ഇന്നസെന്റിന്റെ മരണവാർത്ത മോഹൻലാൽ അറിയിച്ചത് വിവരിച്ചു ഹരീഷ് പേരടി
- ദുബൈയിലെ സർക്കാർ വകുപ്പുകളിൽ പ്രവാസികൾക്ക് തൊഴിൽ അവസരങ്ങൾ; ശമ്പളം 50,000 ദിർഹം വരെ; വിശദാംശങ്ങൾ അറിയാം
- ലല്ലുവിനേയും ശശികലയേയും അഴിക്കുള്ളിലാക്കിയ പെൺ കരുത്ത്; കോട്ടയത്ത് ജനിച്ച് തിരുവനന്തപുരത്ത് വളർന്ന് മദ്രാസിൽ ചേക്കേറി ഡൽഹിയിൽ നിറഞ്ഞ അഡ്വക്കേറ്റ്; മരടിൽ ജസ്റ്റീസ് അരുൺ മിശ്രയെ പ്രകോപിപ്പിച്ചത് വീൽ ചെയറിൽ ഇരുന്ന് നടത്തിയ തീപാറും വാദം; രാഹുൽ ഗാന്ധിക്ക് പ്രതിസന്ധിയുണ്ടാക്കിയതും അതേ ലില്ലി തോമസ്
- ലക്ഷ്യമിട്ടത് ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സിനെയയും റീച്ചും വർധിപ്പിക്കൽ; വിഡിയോ വൈറലായപ്പോൾ അ്ക്കൗണ്ട് ഉടമയെ കണ്ടെത്തിയത് സൈബർ സെല്ലിന്റെ സഹായത്തോടെ; പിന്നെ അറസ്റ്റും; കുണ്ടോളിക്കടവ് ഷാപ്പിലെ 'കള്ളുകുടി'ക്ക് പിന്നിലെ ലക്ഷ്യം 'റീൽ' എടുക്കൽ; ചേർപ്പുകാരി അഞ്ജനയെ കുടുക്കിയത് മുന്നറിയിപ്പില്ലാ വീഡിയോ
- പ്രധാനാധ്യാപകൻ പതിവായി ഉപയോഗിക്കുന്ന മുറിയിൽ മിന്നൽ പരിശോധന; വിദേശ മദ്യക്കുപ്പികളും ഗർഭനിരോധന ഉറകളും കണ്ടെടുത്തു; കേസെടുത്ത് എക്സൈസ് വിഭാഗം
- മെഡിക്കൽ വിദ്യാർത്ഥിനിയുമായി പ്രണയം നടിച്ച് അടുത്തു; നടത്തിയത് നിരവധി യാത്രകൾ; പലവട്ടം പീഡിപ്പിച്ചതോടെ പെൺകുട്ടി ഗർഭിണിയായി; ഗർഭം അലസിപ്പിച്ച ശേഷം വിവാഹ വാഗ്ദാനത്തിൽ നിന്നും പിന്മാറി; ദന്തഡോക്ടർ അറസ്റ്റിൽ
- പി.സി. തോമസിന്റെ മകൻ ജിത്തു തോമസ് അന്തരിച്ചു; അന്ത്യം അർബുദ രോഗത്തിന് ചികിത്സയിൽ കഴിയവേ
- വ്യാജ സർട്ടിഫിക്കറ്റുകാരനെ കൊണ്ട് പൊറുതി മുട്ടി കോഴിക്കോട്ട് കൂട്ടരാജി; 24 ന്യൂസിന്റെ കോഴിക്കോട് ബ്യൂറോയിൽ ഇനി ബാക്കി ദീപക് ധർമ്മടം മാത്രം! മനോരമയിൽ നിന്ന് അയ്യപ്പദാസ് ദി ഫോർത്തിലേക്ക്; സ്മൃതി പരുത്തിക്കാട് റിപ്പോർട്ടറിലെത്തി; മലയാള ചാനൽ ലോകത്ത് വീണ്ടും കൂടുമാറ്റം; കൂടുതൽ പ്രതിസന്ധി 24നോ?
- വിവാഹിതയെ ചതിയിൽ വീഴ്ത്തി പീഡിപ്പിച്ച് വീഡിയോ പകർത്തിയത് രാഹുൽ; മദ്യപാന സദസ്സിലെ വീമ്പു പറച്ചിലിനിടെ മറ്റു കൂട്ടുകാരെ ദൃശ്യം കാട്ടിയത് സ്റ്റാറാകാൻ; സാധ്യത തിരിച്ചറിഞ്ഞ് വീഡിയോ മോഷ്ടിച്ച് ബ്ലാക് മെയിലിംഗിൽ യുവതിയെ ചതിച്ചത് ചേർപ്പിലെ സദാചാരക്കൊലയായി; ക്ഷേത്ര പരിസരത്തെ കൊലയിൽ വൻ ഗൂഢാലോചന; രാഹുൽ ഒമാനിൽ ഒളിവിൽ
- ധരിക്കുന്നത് ഇരുപതു ലക്ഷത്തിന്റെ സ്യൂട്ടുകൾ; മകളുടെ വിവാഹത്തിന് ചെലവിട്ടത് നൂറുകോടി; നൂറുകോടിയുടെ ജെറ്റ്; വീണ വിജയനും ബിനീഷ് കോടിയേരിക്കുംവരെ ജോലി കൊടുത്തു; ഗുരുവായൂരപ്പന് സ്വർണ്ണക്കിരീടം സമ്മാനിച്ച വിശ്വാസി; ഇപ്പോൾ ഇ ഡി വിവാദത്തിൽ; തൂമ്പാപ്പണിയെടുത്ത ശതകോടീശ്വരൻ! രവി പിള്ളയുടെ ജീവിത കഥ
- മരിച്ചു കഴിഞ്ഞാൽ എന്ത് സംഭവിക്കും? മരണത്തിന് ശേഷം ജീവിതത്തിലേക്ക് മടങ്ങിയ ആൾ വിശദീകരിക്കുന്നു; ശരീരത്തിൽ നിന്നും ജീവൻ വേർപെട്ട് സമാധാനത്തിൽ സഞ്ചരിക്കുമെന്നത് ശരിയോ?
- മരിക്കുമ്പോൾ സംഭവിക്കുന്നത് എന്ത്? ഒടുവിൽ ആ കടങ്കഥക്ക് ഉത്തരവുമായി ശാസ്ത്രലോകം; മരിക്കുമ്പോൾ ഓരോ ശരീരങ്ങൾക്കും സംഭവിക്കുന്നത് വെർച്വൽ റിയാലിറ്റിയിൽ എടുത്ത് കാട്ടുമ്പോൾ അദ്ഭുതപ്പെട്ട് ലോകം
- 'ഞാനും ഒരു മനുഷ്യനാണ്. എനിക്ക് എത്രത്തോളം സഹിക്കാൻ കഴിയും? എന്റെ വേദനകൾ എല്ലാവരിൽ നിന്നും ഞാൻ മറയ്ക്കുകയായിരുന്നു; ഭാര്യക്ക് അവിഹിതം, തന്റെ പണം മുഴുവൻ ഭാര്യവീട്ടുകാർ കൈക്കലാക്കിയെന്നും ആരോപണം; വീഡിയോ പങ്കുവെച്ച് പ്രവാസി ജീവനൊടുക്കി
- പത്തുവയസുകാരൻ മകന് ഡൗൺ സിൻഡ്രോം; മലയാളി കുടുംബം ഉടൻ രാജ്യം വിടണമെന്ന് ഓസ്ട്രേലിയൻ സർക്കാർ; കുട്ടിയെ പരിപാലിക്കുക നികുതി ദായകന് അധികഭാരമെന്ന് കുടിയേറ്റ വകുപ്പ്; മാർച്ച് 15 ന് മുമ്പ് ഇന്ത്യയിലേക്ക് പോകണം; ഇനി ആകെ പ്രതീക്ഷ ഇമിഗ്രേഷൻ മന്ത്രി ആൻഡ്രൂ ജൈൽസിന്റെ കനിവിൽ; എന്തുചെയ്യണമെന്ന് അറിയാതെ തൃശൂരിൽ നിന്നുള്ള നാലംഗ കുടുംബം പെർത്തിൽ
- ആശുപത്രിയിൽ വച്ച് ബാല പറഞ്ഞത് മകളെ കാണണമെന്ന ആഗ്രഹം; ആഗ്രഹം സാധിപ്പിച്ച് കൊടുത്ത് സുഹൃത്തുക്കൾ; അമൃതയും മകളും ഉൾപ്പടെ കുടുംബം ബാലയെ കാണാൻ ആശുപത്രിയിലെത്തി; പാപ്പുവും ചേച്ചിയും ബാലചേട്ടനെ കണ്ട് സംസാരിച്ചെന്ന് സഹോദരി അഭിരാമി സുരേഷ്; അമൃത സുരേഷ് ആശുപത്രിയിൽ തുടരുന്നു
- പ്രിയങ്കയെ വിവാഹം കഴിക്കുമ്പോൾ ഹൈസ്ക്കൂൾ വിദ്യാഭ്യാസം മാത്രമുള്ള പിച്ചള കച്ചവടക്കാരൻ; ഇന്ന് 17,250 കോടി ആസ്തിയുള്ള ബിസിനസ് മാഗ്നറ്റ്; വിവാഹത്തോടെ ക്രിസ്തുമതം വിട്ട് ഹിന്ദുവായി; ബന്ധുക്കളെല്ലാം ദുരൂഹമായി മരിക്കുന്നു; അഴിമതിക്കേസുകൾ അനവധി; 'മിസ്റ്റർ മരുമകൻ' റോബർട്ട് വാദ്രയുടെ ജീവിത കഥ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്