Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മേടച്ചൂടിൽ ഊണും ഉറക്കവും ഉപേക്ഷിച്ച് നെട്ടോട്ടം; പ്രചാരണത്തിലും പ്രസംഗത്തിലും തന്ത്രങ്ങൾ പയറ്റാൻ തലപുകയ്ക്കാതെ വയ്യ; മാധ്യമപ്രവർത്തകർക്കും ഇവരെ കണ്ടുകിട്ടാൻ പ്രയാസം; കണ്ണൂർ ചുവപ്പുകോട്ടയായി ഉറപ്പിക്കാൻ പി.കെ.ശ്രീമതിയും കോട്ട പിടിക്കാൻ കെ.സുധാകരനും ബലാബലം നോക്കുമ്പോൾ ജില്ലാത്തലവന്മാർക്ക് ടെൻഷനോടുടെൻഷൻ; എംവി ജയരാജനും സതീശൻ പാച്ചേനിക്കും ഇത് പ്രസ്റ്റീജ് പോരാട്ടം

മേടച്ചൂടിൽ ഊണും ഉറക്കവും ഉപേക്ഷിച്ച് നെട്ടോട്ടം; പ്രചാരണത്തിലും പ്രസംഗത്തിലും തന്ത്രങ്ങൾ പയറ്റാൻ തലപുകയ്ക്കാതെ വയ്യ; മാധ്യമപ്രവർത്തകർക്കും ഇവരെ കണ്ടുകിട്ടാൻ പ്രയാസം; കണ്ണൂർ ചുവപ്പുകോട്ടയായി ഉറപ്പിക്കാൻ പി.കെ.ശ്രീമതിയും കോട്ട പിടിക്കാൻ കെ.സുധാകരനും ബലാബലം നോക്കുമ്പോൾ ജില്ലാത്തലവന്മാർക്ക് ടെൻഷനോടുടെൻഷൻ; എംവി ജയരാജനും സതീശൻ പാച്ചേനിക്കും ഇത് പ്രസ്റ്റീജ് പോരാട്ടം

രഞ്ജിത്ത് ബാബു

കണ്ണൂർ: കണ്ണൂർ ലോകസഭാ മണ്ഡലത്തിൽ മുഖ്യപോര് നടക്കുന്നത് സിറ്റിങ് എം. പി.യായ പി.കെ. ശ്രീമതിയും കെ.സുധാകരനും തമ്മിലാണ്. എന്നാൽ ഈ രണ്ട് പാർട്ടിയുടേയും ജില്ലാ തലവന്മാർക്ക് അവരുടെ സ്ഥാനാർത്ഥി വിജയിക്കേണ്ടത് അനിവാര്യമായിരിക്കയാണ്. അതുകൊണ്ടു തന്നെ ഊണും ഉറക്കവും ഉപേക്ഷിച്ച് മണ്ഡലത്തിലുടനീളം പ്രചാരണത്തിലും പ്രസംഗത്തിലും തന്ത്രങ്ങൾ പയറ്റുന്നതിലും ഇവർ നെട്ടോട്ടമോടുന്നു. മാധ്യമ പ്രവർത്തകർക്ക് ഇവരെ കണ്ട് കിട്ടാൻ വളരെയേറെ ശ്രമം നടത്തേണ്ടി വരുന്നു. സിപിഎം. ജില്ലാ സെക്രട്ടറി എം. വി. ജയരാജനും ഡി.സി.സി. പ്രസിഡണ്ട് സതീശൻ പാച്ചേനിക്കും ഇത് പ്രസ്റ്റീജ് മത്സരമാണ്.

പി.ജയരാജൻ ജില്ലാ സെക്രട്ടറിയായിരുന്ന കാലത്താണ് കണ്ണൂർ ലോകസഭാ മണ്ഡലം കെ. സുധാകരനിൽ നിന്നും പിടിച്ചെടുത്തത്. സിപിഎം. ന്റെ സംഘടനാ സംവിധാനത്തിന്റെ മികവ് കൊണ്ടാണ് കണ്ണൂർ വീണ്ടും പി.കെ. ശ്രീമതിയിലൂടെ ചുവപ്പിച്ചത്. പിന്നെ എല്ലാം തുടർ വിജയമായിരുന്നു. കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി രാമചന്ദ്രൻ കടന്നപ്പള്ളി ജയിച്ചു കയറി മന്ത്രിയായി. കണ്ണൂർ നഗരസഭയെ കോർപ്പറേഷനാക്കി പ്രഖ്യാപിച്ചത് യു.ഡി.എഫ് സർക്കാരാണെങ്കിലും തെരഞ്ഞെടുപ്പ് നടന്നപ്പോൾ അധികാരം എൽഡിഎഫിന്റെ കൈകളിലായി.

കെ. സുധാകരന്റെ അനുയായി ആയിരുന്ന പി.കെ. രാഗേഷ് പാർട്ടിയുമായി ഇടഞ്ഞ് മത്സരിച്ച് ജയിച്ചതോടെ ഇടതു പക്ഷം അധികാരത്തിലെത്തുകയായിരുന്നു. അതോടെ കണ്ണൂരിലെ പ്രധാന അധികാര സ്ഥാപനങ്ങളെല്ലാം ചുവപ്പണിയുകയായിരുന്നു. ഇതെല്ലാം ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജന്റെ തലയിലെ പൊൻ തൂവലായിരുന്നു. എന്നാൽ ജയരാജൻ വടകര ലോകസഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായതോടെ എം. വി. ജയരാജനാണ് ജില്ലാ സെക്രട്ടറിയായി സ്ഥാനമേറ്റത്. ഇക്കാരണങ്ങൾ കൊണ്ടു തന്നെ പി.കെ. ശ്രീമതിയുടെ വിജയം പാർട്ടിയെ സംബന്ധിച്ച് അനിവാര്യമായിരിക്കയാണ്. പി.ജയരാജൻ നേതൃത്വ പദവിയിലുള്ളപ്പോൾ കൊണ്ടുവന്ന വിജയങ്ങളെല്ലാം അതേപടി നിലനിർത്തേണ്ടത് എം. വി. ജയരാജന്റെ കടമ കൂടിയായിരിക്കയാണ്. ഇത്തവണ പി.കെ. ശ്രീമതി വൻ ഭൂരിപക്ഷത്തിൽ കണ്ണൂർ മണ്ഡലത്തിൽ ജയിച്ചു കയറുമെന്ന് ഉറപ്പിച്ചിരിക്കയാണ് എം. വി. ജയരാജൻ.

പ്രവചിക്കാനാവാത്ത വിധം കണ്ണൂരിലെ മത്സരം അതിശക്തമാണ്. സതീശൻ പാച്ചേനി ഡി.സി.സി. പ്രസിഡണ്ടായി സ്ഥാനമേറ്റത് എ. ഗ്രൂപ്പിൽ നിന്നും കെ.സുധാകരനെ അനുകൂലിച്ചുകൊണ്ടുള്ള നിലപാടിലേക്ക് മാറിയതുകൊണ്ടാണ്. ഇത്തവണ സുധാകരൻ കണ്ണൂരിൽ ജയിച്ചാൽ അതിന്റെ ക്രഡിറ്റ് മുഴുവൻ പാച്ചേനിക്കായിരിക്കും. കണ്ണൂർ ലോകസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചുമതലയും സതീശൻ പാച്ചേനി വഹിക്കുന്നുണ്ട്. കെ. സുധാകരനൊപ്പവും മറ്റ് നേതാക്കൾക്കൊപ്പവും മണ്ഡലത്തിനകത്ത് പ്രത്യേക ശ്രദ്ധ പുലർത്തുന്നു. പ്രചാരണ രംഗത്ത് വീഴ്ചകളും നേട്ടങ്ങളും പരിശോധിച്ച് വിലയിരുത്തുന്നു,.

സുധാകരനെ വിജയിപ്പിക്കുക എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കപ്പെടും എന്ന വിശ്വാസത്തിലാണ് പാച്ചേനി. കോർപ്പറേഷൻ ഭരണം മുതൽ എല്ലാം നഷ്ടപ്പെട്ട കോൺഗ്രസ്സിന് പൊലിഞ്ഞു പോയ കണ്ണൂരിന്റെ പ്രതാപം തിരിച്ച് പിടിക്കാൻ പാച്ചേനി കഠിന ശ്രമം നടത്തുകയാണ്. സുധാകരനെ വിജയിപ്പിക്കാനുള്ള ഉത്തരവാദിത്വം നേരിട്ടേറ്റെടുത്താണ് പാച്ചേനിയുടെ പ്രവർത്തനം. നല്ല ഭൂരിപക്ഷത്തിൽ വിജയിക്കുന്ന അവസ്ഥയിലേക്ക് കോൺഗ്രസ്സും യു.ഡി.എഫും എത്തി നിൽക്കുകയാണെന്ന് സതീശൻ പറയുന്നു. രാത്രി വൈകി പോലും മൈക്കില്ലാതെ തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്തുകയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. അത്രകണ്ട് ജനപിൻതുണയാണ് യു.ഡി.എഫിന് ലഭിക്കുന്നതെന്ന് പാച്ചേനി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP