Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'നിങ്ങൾ മേൽവസ്ത്രം അഴിച്ച് നൃത്തം ചെയ്താലും വോട്ട് ചെയ്യില്ല'; ബംഗാളിൽ തൃണമൂൽ ടിക്കറ്റിൽ വിജയിച്ച നടിമാരായ മിമി ചക്രവർത്തിക്കും നുസ്രത്ത് ജഹാനും നേരിടേണ്ടി വന്നത് വൻ ലൈംഗിക അധിക്ഷേപം; 'സൽവാറുടുത്തു വന്നാലും സാരിയുടുത്തു വന്നാലും പ്രവർത്തിക്കുമെന്നും ജീൻസിട്ടു വന്നാലുടൻ ഞാൻ വേറൊരു വ്യക്തിയാകുമോ? എന്ന പ്രചരണകാലത്തെ മിമിയുടെ വാക്കുകൾ ശരിയെന്ന് ഊന്നി പറഞ്ഞ് സമൂഹ മാധ്യമം

'നിങ്ങൾ മേൽവസ്ത്രം അഴിച്ച് നൃത്തം ചെയ്താലും വോട്ട് ചെയ്യില്ല'; ബംഗാളിൽ തൃണമൂൽ ടിക്കറ്റിൽ വിജയിച്ച നടിമാരായ മിമി ചക്രവർത്തിക്കും  നുസ്രത്ത് ജഹാനും നേരിടേണ്ടി വന്നത് വൻ ലൈംഗിക അധിക്ഷേപം; 'സൽവാറുടുത്തു വന്നാലും സാരിയുടുത്തു വന്നാലും പ്രവർത്തിക്കുമെന്നും ജീൻസിട്ടു വന്നാലുടൻ ഞാൻ വേറൊരു വ്യക്തിയാകുമോ? എന്ന പ്രചരണകാലത്തെ മിമിയുടെ വാക്കുകൾ ശരിയെന്ന് ഊന്നി പറഞ്ഞ് സമൂഹ മാധ്യമം

മറുനാടൻ ഡെസ്‌ക്‌

കൊൽക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു സ്ത്രീകൾക്ക് പ്രാധാന്യം നൽകിയുള്ള തൃണമൂൽ കോൺഗ്രസിന്റെ നീക്കം. 41 ശതമാനം സീറ്റ് വനിതകൾക്കായി നൽകി കോൺഗ്രസ് അടക്കമുള്ള പാർട്ടികളെ തൃണമൂൽ ഞെട്ടിച്ചിരുന്നു. മാത്രമല്ല പ്രഫ. സുഗത ബോസ് അടക്കമുള്ള അഞ്ച് സിറ്റിങ് എംപിമാർക്ക് സീറ്റ് നിഷേധിച്ചതടക്കം ഏറെ ചർച്ചയാകുകയും ചെയ്ത ഒന്നായിരുന്നു. ഒഡീഷ മുഖ്യമന്ത്രിയും ബിജെഡി അധ്യക്ഷനുമായ നവീൻ പട്‌നായിക്ക് വനിതാ പ്രാതിനിധ്യം ഉറപ്പിക്കാനായി 33 ശതമാനം സീറ്റ് വനിതകൾക്ക് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തൃണമൂലും വനിതകൾക്കായി അധികം സീറ്റ് നൽകി ഏവരേയും ഞെട്ടിച്ചത്.

ബംഗാളിൽ തൃണമൂലിന്റെ 42 സ്ഥാനാർത്ഥികളിൽ 17 പേരും വനിതകളായിരുന്നെങ്കിലും ഇവരിൽ ഏറ്റവുമധികം ശ്രദ്ധ നേടിയത് ബംഗാളി നടിമാരായ മിമി ചക്രവർത്തിയും നുസ്രത്ത് ജഹാനുമാണ്. ഇവരുരും തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആരംഭം മുതൽ ഒട്ടേറെ ലൈംഗിക അധിക്ഷേപങ്ങൾ നേരിടേണ്ടി വന്നു. ഇതിനിടെ മിമിയും നുസ്രത്ത് ജഹാനും ഒരുമിച്ചു നൃത്തം ചെയ്യുന്ന വിഡിയോ പോസ്റ്റ് ചെയ്തു കൊണ്ട് 'നിങ്ങൾ മേൽവസ്ത്രം ഊരി നൃത്തം ചെയ്താലും ഞങ്ങൾ വോട്ട് ചെയ്യില്ല എന്ന് ' സമൂഹ മാധ്യമങ്ങളിൽ കുറിപ്പ് വന്നത് ഏറെ വിവാദമുണ്ടാക്കിയിരുന്നു.

ഘടൽ മണ്ഡലത്തിൽ നിന്നു തൃണമൂൽ ടിക്കറ്റിൽ ബംഗാളി നടൻ ദീപക്കും മത്സരിക്കുന്നുണ്ട്.എന്നാൽ അദ്ദേഹത്തിന് ഇത്തരം പ്രശ്‌നങ്ങൾ എന്തുകൊണ്ട് ഉണ്ടാകുന്നില്ലെന്ന് ചോദിച്ചപ്പോൾ 'അദ്ദേഹം പുരുഷനായതുകൊണ്ട്' എന്നായരുന്നു നടിമാരുടെ പ്രതികരണം. സൽവാർ ധരിച്ചു പ്രചാരണത്തിനെത്തിയ മിമിക്ക് വൻ അധിക്ഷേപമാണ് പ്രതിപക്ഷ പാർട്ടികളിൽ നിന്നു നേരിടേണ്ടി വന്നത്. പിന്നിടങ്ങോട്ട് ജീൻസ് ധരിച്ചായി പ്രചാരണം. 'സൽവാറുടുത്തു വന്നാലും സാരിയുടുത്തു വന്നാലും ഞാൻ പ്രവർത്തിക്കും. പക്ഷേ ജീൻസിട്ടു വന്നാലുടൻ ഞാൻ വേറൊരു വ്യക്തിയാകുമോ ? എന്ന മിമിയുടെ ചോദ്യം വൈറലാവുകയും ചെയ്തു.

തൃണമൂലിന്റെ കുത്തക മണ്ഡലങ്ങളായിരുന്ന ജാദവ്പുരിൽ നിന്നും ബസീർഹട്ടിൽ നിന്നുമാണ് യഥാക്രമം ഇരുവരും മത്സരിച്ചത്. ജാദവ്പുരിൽ നിന്ന് 2.95 ലക്ഷം വോട്ടുകൾക്കായിരുന്നു മിമിയുടെ ജയം. ബസീർഹട്ടിൽ നിന്ന് മൂന്നരലക്ഷം വോട്ടുകൾക്ക് നുസ്രത്ത് ജഹാന്റെ ആധികാരിക ജയം.

മമതയ്ക്ക് ഇരുട്ടടിയായി ശുഭ്രാംശു റോയിയുടെ കൂടുമാറ്റം

മുൻ കേന്ദ്രമന്ത്രി മുകൾ റോയിയുടെ മകനും തൃണമൂൽ കോൺഗ്രസ് എംഎൽഎയുമായ ശുഭ്രാംശു റോയി ബിജെപിയിൽ ചേരുന്നു. പാർട്ടി വിരുദ്ധ പ്രസ്താവനയുടെ പേരിൽ ശുഭ്രാംശു റോയിയെ കഴിഞ്ഞ ദിവസം തൃണമൂൽ പാർട്ടിയിൽ നിന്നും ആറ് വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എംഎൽഎ ബിജെപിയിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നത്.

മമതയുടെ ആധിപത്യത്തിൻ കീഴിയിൽ തൃണമൂലിൽ പലരും ശ്വാസം മുട്ടി കഴിയുകയാണെന്നും ഇപ്പോഴാണ് താൻ സ്വതന്ത്രമായതെന്നുമായിരുന്നു സസ്‌പെൻഷന് പിന്നാലെ ശുഭ്രാംശു പ്രതികരിച്ചത്. രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ ഞാൻ ബിജെപിയിൽ ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി.ശുഭ്രാംശുവിന്റെ പിതാവും തൃണമൂലിന്റെ പ്രമുഖ നേതാവുമായ മുകുൾ റോയി രണ്ട് വർഷം മുമ്പായിരുന്നു ബിജെപിയിൽ ചേർന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP