Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജോയിസ് ജോർജിന് അനുകൂലമായ നിലപാട് എടുക്കാത്ത ഇടുക്കി മെത്രാൻ നെല്ലിക്കുന്നേലിന്റെ ഭക്ഷണത്തിൽ വിഷം കലർത്തി കൊല്ലണം; മെത്രാന്റെ ജീവൻ അപായപ്പെടുത്താൻ സഹായം തേടി പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗം എംഎം മണിക്ക് അയച്ച് കത്തിന്റെ കോപ്പി സഹിതം വൈദികർക്കും കന്യാസ്ത്രീകൾക്കും കത്ത്; വ്യാജ കത്ത് നിർമ്മിച്ചത് അയർലാൻഡിൽ താമസിക്കുന്ന മലയാളി; ഇടുക്കി തെരഞ്ഞെടുപ്പിനെ പിടിച്ച് കുലുക്കാൻ ഒരു വ്യാജ ഇ മെയിൽ വിവാദം

ജോയിസ് ജോർജിന് അനുകൂലമായ നിലപാട് എടുക്കാത്ത ഇടുക്കി മെത്രാൻ നെല്ലിക്കുന്നേലിന്റെ ഭക്ഷണത്തിൽ വിഷം കലർത്തി കൊല്ലണം; മെത്രാന്റെ ജീവൻ അപായപ്പെടുത്താൻ സഹായം തേടി പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗം എംഎം മണിക്ക് അയച്ച് കത്തിന്റെ കോപ്പി സഹിതം വൈദികർക്കും കന്യാസ്ത്രീകൾക്കും കത്ത്; വ്യാജ കത്ത് നിർമ്മിച്ചത് അയർലാൻഡിൽ താമസിക്കുന്ന മലയാളി; ഇടുക്കി തെരഞ്ഞെടുപ്പിനെ പിടിച്ച് കുലുക്കാൻ ഒരു വ്യാജ ഇ മെയിൽ വിവാദം

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: ഇടുക്കി രൂപത ബിഷപ്പിനെ അപായപ്പെടുത്താൻ സിപിഎം ശ്രമിക്കുന്നുവെന്ന് വ്യാജ ഇമെയിൽ സന്ദേശം. ജോയിസ് ജോർജിന് അനുകൂലമല്ലാത്ത രാഷ്ട്രീയ നിലപാട് കൈക്കൊണ്ടതാണ് ഇത്തരത്തിലൊരു ശ്രമത്തിന് പിന്നിൽ എന്ന് വരുത്തി തീർക്കാനാണ് ശ്രമം നടന്നത്. ഇതിനു മന്ത്രി എം.എം. മണിയുടെ സഹായം അഭ്യർത്ഥിച്ചുമാണ് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.വി. വർഗീസിന്റെ പേരിൽ ഇമെയിൽ പ്രചരിച്ചത്. വ്യാജ ഇമെയിലാണെന്നും പ്രചാരണത്തിനു പിന്നിൽ കോൺഗ്രസാണെന്നും സി.വി. വർഗീസ് പ്രതികരിച്ചു. പിന്നീട് പ്രതികരിക്കാമെന്നാണ് മന്ത്രി മണി അറിയിച്ചത്. എന്തായാലും മണ്ഡലത്തിലെ തെരഞ്ഞെടുപ്പിനെ തന്നെ പിടിച്ച് കുലുക്കുന്ന വിവാദമാണ് ഇപ്പോൾ പുറത്ത് വരുന്നത്

സിറ്റിങ് സീറ്റായ ഇടുക്കി നിലനിർത്തുക എളുപ്പമാകില്ല എന്ന രീതിയിലാണ് ഇമെയിൽ കത്തിന്റെ ഉള്ളടക്കം. ബിഷപ്പ് ഇടത്പക്ഷ വിരുദ്ധ നിലപാടെടുക്കുന്നുവെന്നും തീർത്ത് കളയണം എന്നുമാണ് വ്യാജ ഇമെയിൽ ഉള്ളടക്കം. എന്തായാലും കള്ളക്കഥ പൊളിഞ്ഞത് മണ്ഡലത്തിൽ കോൺഗ്രസിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. അതീവ രഹസ്യമായി വർഗീസ് എം.എം. മണിക്ക് അയയ്ക്കുന്ന കത്ത് എന്ന മട്ടിലാണ് എഴുതിയിരിക്കുന്നത്. കോൺഗ്രസ് നേതാവ് ഇ.എം. ആഗസ്തിയെക്കുറിച്ചും കത്തിൽ പരാമർശമുണ്ട്. വർഗീസ് പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണെങ്കിലും ജില്ലാ കമ്മിറ്റി അംഗമാണെന്ന് തെറ്റായിട്ടാണ് ലെറ്റർ പാഡിലുള്ളത്.

ഇ മെയിൽ സന്ദേശം തമാശയായി തള്ളിക്കളഞ്ഞതായി ഇടുക്കി രൂപത വക്താവ് അറിയിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് ഇങ്ങനെയൊക്കെ വരും, ഗൗരവമായി കാണേണ്ടതില്ല. സന്ദേശം വ്യാജമാണെന്ന് ഒറ്റ നോട്ടത്തിൽ വ്യക്തമാണെന്നും വക്താവ് അറിയിച്ചു. മേഘാലയയിലായിരുന്ന ബിഷപ് ഇന്നലെ രാത്രിയിൽ അരമനയിൽ മടങ്ങിയെത്തി.

സംഭവത്തിനു പിന്നിൽ ഇരട്ടയാർ ചെമ്പകപ്പാറ സ്വദേശിയും ഇപ്പോൾ അയർലൻഡ് പൗരനുമായ യുവാവാണെന്ന് സി.വി. വർഗീസ് ആരോപിക്കുന്നു. ബിഷപ്പിന്റെ ജീവൻ അപകടത്തിലാണെന്നും രക്ഷിക്കണമെന്നുമാവശ്യപ്പെടുന്ന ഒരു സന്ദേശവും അതിനൊപ്പം സി.വി. വർഗീസിന്റെ ലെറ്റർ പാഡിലുള്ള ഒരു കത്തും വെള്ളിയാഴ്ച വൈകിട്ടാണ് രൂപതയിലെ വൈദികർക്കും അദ്ധ്യാപകർക്കും വിവിധ സ്ഥാപനങ്ങളിലുള്ളവർക്കും ഇമെയിലായി എത്തിയത്.

ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാലിനും തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തെ ഹൈടെക് ക്രൈം എൻക്വയറി സെല്ലിനും വർഗീസ് പരാതി നൽകി. വ്യാജ മെയിലാണു പ്രചരിക്കുന്നതെന്നും അയർലൻഡിൽ നിന്നുമാണു അയച്ചിരിക്കുന്നതെന്നു കണ്ടെത്തിയതായും, ഇന്റർപോൾ വഴി വിശദാംശങ്ങൾ ശേഖരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായും ജില്ലാ പൊലീസ് മേധാവി അറിയിച്ചു. പൊലീസും ഇന്റലിജൻസും സൈബർ സെല്ലും അന്വേഷണം തുടങ്ങി. കട്ടപ്പന ഡിവൈഎസ്‌പിക്കാണ് അന്വേഷണച്ചുമതല. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP