Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എല്ലാ എക്‌സിറ്റ് പോളുകളും പ്രവചിക്കുന്നത് ബിജെപിയുടെ വിജയക്കുതിപ്പ്; കോൺഗ്രസ് ഇത്തവണയും മൂന്നക്കം തികയ്ക്കില്ലെന്നും എക്‌സിറ്റ് പോളുകൾ; എൻഡിഎക്ക് 300ൽ അധികം സീറ്റുകളും പ്രവചനം; എക്‌സിറ്റ് പോളുകൾ നേർവഴിക്കായാൽ മന്മോഹൻ സിംഗിന് ശേഷം തുടർച്ചയായി രണ്ടാം തവണയും പ്രധാനമന്ത്രി കസേരയിൽ അമർന്നിരിക്കാൻ നരേന്ദ്ര മോദിക്ക് യോഗം; ആഘാതമായി പ്രവചനങ്ങൾ പുറത്തുവരുമ്പോൾ സഖ്യചർച്ചകൾ നടത്താനുള്ള ആത്മവിശ്വാസം പോലും പോയി യുപിഎ; മെഷീൻ അട്ടിമറിയിലേക്ക് വിരൽചൂണ്ടി സാധ്യത ചൂണ്ടി മമത

എല്ലാ എക്‌സിറ്റ് പോളുകളും പ്രവചിക്കുന്നത് ബിജെപിയുടെ വിജയക്കുതിപ്പ്; കോൺഗ്രസ് ഇത്തവണയും മൂന്നക്കം തികയ്ക്കില്ലെന്നും എക്‌സിറ്റ് പോളുകൾ; എൻഡിഎക്ക് 300ൽ അധികം സീറ്റുകളും പ്രവചനം; എക്‌സിറ്റ് പോളുകൾ നേർവഴിക്കായാൽ മന്മോഹൻ സിംഗിന് ശേഷം തുടർച്ചയായി രണ്ടാം തവണയും പ്രധാനമന്ത്രി കസേരയിൽ അമർന്നിരിക്കാൻ നരേന്ദ്ര മോദിക്ക് യോഗം; ആഘാതമായി പ്രവചനങ്ങൾ പുറത്തുവരുമ്പോൾ സഖ്യചർച്ചകൾ നടത്താനുള്ള ആത്മവിശ്വാസം പോലും പോയി യുപിഎ; മെഷീൻ അട്ടിമറിയിലേക്ക് വിരൽചൂണ്ടി സാധ്യത ചൂണ്ടി മമത

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: യുപിഎയ്ക്കും സഖ്യകക്ഷികൾക്കും മന്ത്രിസഭാ രൂപീകരണത്തെ കുറിച്ചുള്ള തുടർ ചർച്ചകൾ പോലും നടത്താൻ ആവാത്ത വിധത്തിലുള്ള സാധ്യതകളിലേക്കാണ് ഇന്ന് ആറ് മണിക്ക് ശേഷം പുറത്തുവന്ന എക്‌സിറ്റ് പോൾ പ്രവചനങ്ങൽ രാഹുൽ ഗാന്ധിയെയും കൂട്ടരെയും കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത്. കോൺഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിൽ നിന്നും കരകയറാൻ കോൺഗ്രസിന് സാധിക്കുമോ എന്ന ആശങ്കപടർത്തുന്നതാണ് പുറത്തുവന്ന പ്രവചനങ്ങൾ. കോൺഗ്രസ് മൂന്നത്തം തികയ്ക്കില്ലെന്ന് പറയുന്ന സർവേകകൾ പോലമുണ്ട് എന്നത് കോൺഗ്രസിനെ ഞെട്ടിക്കുന്നു. അമേഠിയിൽ രാഹുൽ ഗാന്ധി വിജയിക്കുമോ എന്ന ആശങ്ക പോലും ഉയർത്തുന്നതാണ് എക്‌സിറ്റ് പോളുകൾ.

മോദി തരംഗത്തിലേക്ക് വിരൽചൂണ്ടുന്നതാണ് പുറത്തുവന്ന എക്‌സിറ്റ് പോൾഫലങ്ങൾ. എൻഡിഎക്ക് കേവലഭൂരിപക്ഷം ലഭിക്കുമെന്ന് പ്രവചിക്കുന്ന എക്‌സിറ്റ് പോളിൽ ബിജെപി ഒറ്റയ്ക്ക് അധികാരത്തിലെത്തുമെന്ന അരികിലേക്ക് പോലും കാര്യങ്ങളെ എത്തിച്ചിട്ടുണ്ട്. എൻഡിഎയ്ക്ക് കേവല ഭൂരിപക്ഷം ലഭിക്കുമെന്ന് ആറ് സർവേകളാണ് പ്രവചിച്ചിരിക്കുന്നത്. അതേസമയം തന്നെ കോൺഗ്രസ് മൂന്ന് അക്കം തികയ്ക്കില്ല എന്നും ചില സർവേകൾ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ തവണത്തേതിനേക്കാൾ നില മെച്ചപ്പെടുത്തുമെങ്കിലും അധികാരത്തിലേക്ക് എത്തിപ്പിടിക്കാൻ സാധിക്കാത്തത് കോൺഗ്രസിന് കനത്ത പ്രഹരമാണ്. ഉത്തർപ്രദേശിൽ നഷ്ടം ഉണ്ടാകുമെങ്കിലും ആ ക്ഷീണം പശ്ചിമ ബംഗാൾ, ഒഡിഷ തുടങ്ങിയവ സംസ്ഥാനങ്ങളിൽ ബിജെപി നികത്തുമെന്ന് പ്രതീക്ഷിക്കുന്നവരുമുണ്ട്.

ടൈംസ് നൗ-വി എം ആർ, റിപ്പബ്ലിക്ക് ടിവി-ജൻ കി ബാത്ത്, ന്യൂസ് 18-ഐപിഎസ്ഒഎസ്, ന്യൂസ് 24-ടുഡേയ്സ് ചാണക്യ, സുദർശൻ ന്യൂസ്, ഇന്ത്യ ടുഡേ മൈ ആക്സിസ് എന്നിവയാണ് എൻഡിഎയ്ക്ക് 300ലധികം സീറ്റുകൾ ലഭിക്കുമെന്ന് പ്രവചിക്കുന്നത്. റിപ്പബ്ലിക് ടിവി-സി വോട്ടർ, ന്യൂസ് നേഷൻ എന്നിവയുടെ എക്‌സിറ്റ് പോൾ എൻഡിഎ കേവല ഭൂരിപക്ഷം ലഭിക്കുമെന്ന് പ്രവചിക്കുന്നുണ്ടെങ്കിലും 300 സീറ്റുകൾ നേടുമോ എന്ന കാര്യത്തിൽ ആശങ്കപ്രകടിപ്പിക്കുന്നു. യുപിഎയെക്കാളും സീറ്റുകൾ ലഭിക്കുമെങ്കിലും എൻഡിഎയ്ക്ക് കേവല ഭൂരിപക്ഷം ലഭിക്കില്ല എന്ന് പ്രവചിക്കുന്നത് എബിപി എക്‌സിറ്റ് പോൾ മാത്രമാണ്. ഈ പോൾഫലത്തിന്റെ ഭാവി എന്താണെന്നും കണ്ടറിയണം.

എക്‌സിറ്റ് പോൾ ഫലങ്ങൾ (542 മണ്ഡലം)

എൻഡിടിവി

എൻഡിഎ 300
യുപിഎ 126
മറ്റുള്ളവർ 116

ടൈംസ് നൗ വി എംആർ:

എൻഡിഎ 306
യുപിഎ 132
മറ്റുള്ളവർ 104

ജൻകി ബാത്ത് പോൾ

എൻഡിഎ 305
യുപിഎ 124
മഹാഘട്ബന്ധൻ 26
മറ്റുള്ളവർ 87

റിപ്പബ്ലിക് സീ വോട്ടർ

എൻഡിഎ 287
യുപിഎ 128
എസ്‌പി+ 40
മറ്റുള്ളവർ 82

ന്യൂസ് നേഷൻ

എൻഡിഎ 282 290
യുപിഎ 118 126
മറ്റുള്ളവർ 130138

ന്യൂസ് എക്‌സ്

എൻഡിഎ 298
യുപിഎ 118 126
മറ്റുള്ളവർ 86
എസ്‌പി+ബിഎസ്‌പി 40

ന്യൂസ്24 ടുഡെയ്‌സ് ചാണക്യ

എൻഡിഎ 306
യുപിഎ 122
മറ്റുള്ളവർ 104

സിവോട്ടർ

എൻഡിഎ 287
യുപിഎ 128
മറ്റുള്ളവർ 127

എ.ബി.പിനീൽസൺ

എൻ.ഡി.എ 267
യു.പി.എ 127
മറ്റുള്ളവർ 148

ആജ്തക്ക് ആക്‌സിസ് മൈ ഇന്ത്യ
എൻഡിഎ-365
യുപിഎ-108
എസ്‌പി-ബിഎസ്‌പി-16
മറ്റുള്ളവർ-79

എൻഡിഎ 306 സീറ്റിൽ ജയിക്കും എന്നാണ് ടൈംസ് നൗ വി എംആർ എക്സിറ്റ് പോൾ ഫലം പ്രവചിക്കുന്നത്. 132 സീറ്റിൽ യുപിഎ ജയിക്കുമെന്നും 104 സീറ്റിൽ മറ്റുള്ളവർ വിജയിക്കുമെന്നാണ് ടൈംസ് നൗ പറയുന്നു. റിപ്പബ്ലിക് ടിവി-ജൻ കി ബാത്ത് ഫലം ഇങ്ങനെയാണ്: എൻഡിഎ-305, യുപിഎ 124 മറ്റുള്ളവർ 87. ഉത്തർപ്രദേശിലെ മഹാഗദ്ബന്ധൻ സഖ്യം 33 സീറ്റുകൾ ലഭിക്കും എന്ന് റിപ്പബ്ലിക് ടി വി ജൻ കി ബാത്ത് സർവ്വേ പ്രവചിക്കുന്നു. ന്യൂസ് 24 ടുഡേയ്സ് ചാണക്യ സർവ്വേ കോൺഗ്രസ് തകർന്ന് അടിയും എന്നാണ് പ്രവചിക്കുന്നത്. കോൺഗ്രസിന് 46 സീറ്റുകൾ മാത്രമേ ലഭിക്കുകയുള്ളു എന്നാണ് സർവ്വേ ഫലം.

ബിജെപി 276 സീറ്റുകൾ കരസ്ഥമാക്കി ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം ലഭിക്കും എന്നാണ് ന്യൂസ് 24-ടുഡേയ്സ് ചാണക്യയുടെ പ്രവചനം. ന്യൂസ് 18-ഐപിഎസ്ഒഎസ് സർവ്വേ എൻഡിഎയ്ക്ക് 336 സീറ്റും ഇന്ത്യ ടുഡേ മൈ ആക്സിസ് സർവ്വേ എൻഡിഎയ്ക്ക് 339 മുതൽ 368 സീറ്റുകൾ ലഭിക്കുമെന്നും പ്രവചിക്കുന്നു. ഈ രണ്ട് സർവേകൾ പ്രകാരം കോൺഗ്രസ് മൂന്നക്കം കടക്കില്ല. ഉത്തരപ്രദേശിൽ മഹാഗദ്ബന്ധൻ 50 സീറ്റുകൾ കരസ്ഥമാക്കുമെന്ന് പ്രവചിച്ച എബിപി സർവ്വേയാണ് എൻഡിഎ കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന് പ്രവചിച്ചിരിക്കുന്നത്. എൻഡിഎ-267, യുപിഎ-127 മറ്റുള്ളവർ-148 സീറ്റുകളും കരസ്ഥമാക്കുമെന്നാണ് എബിപിയുടെ പ്രവചനം.

ഉത്തർപ്രദേശിൽ 2014ലെ പ്രകടനം ബിജെപി കാഴ്ച വയ്ക്കില്ലെന്ന് എല്ലാ സർവ്വേകളും പ്രവചിക്കുന്നുണ്ട്. 20 സീറ്റുകൾ വരെ നഷ്ടമാകുമെന്നാണ് സർവേകൾ പ്രവചിക്കുന്നത്. എന്നാൽ പശ്ചിമ ബംഗാൾ, ഒഡീഷ എന്നിവിടങ്ങളിൽ നിന്ന് ഈ നഷ്ടം നികത്തുമെന്നാണ് സർവേകൾ കണക്കാക്കുന്നത്. ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ്, ഡൽഹി, ഉത്തരാഖഢ്, തുടങ്ങി ഹിന്ദി ഹൃദയ ഭൂമിയിൽ ബിജെപി തരംഗം ആഞ്ഞു വീശിയെന്നാണ് സർവ്വേകൾ പ്രവചിക്കുന്നത്.

കോൺഗ്രസ് നയിക്കുന്ന യു.പി.എക്ക് 150 സീറ്റുപോലും ആരും പ്രവചിക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്. ഹിന്ദി ഹൃദയഭൂമി സംസ്ഥാനങ്ങളിൽ കഴിഞ്ഞ തവണത്തെ അതേ തേരോട്ടമായിരിക്കും ബിജെപി നടത്തുകയെന്നും പശ്ചിമബംഗാൾ, ഒഡിഷ, കർണാടക സംസ്ഥാനങ്ങളിൽ അപ്രതീക്ഷിത മുന്നേറ്റം കാഴ്ചവെക്കുമെന്നും എക്‌സിറ്റ് പോളുകൾ പറയുന്നു. ഉത്തർപ്രദേശിൽ എസ്‌പി-ബി.എസ്‌പി മഹാസഖ്യത്തെ ബിജെപി മറികടന്നേക്കുമെന്നും പ്രവചനമുണ്ട്. അതേസമയം മഹാഗഡ്ബന്ധൻ സംഖ്യത്തിന് വോട്ടുകളൊന്നും കിട്ടില്ലെന്ന സർവേകൾ പോലുമുണ്ടെന്നത് യുപിഎ നേതാക്കളെ ഭയപ്പെടുത്തുന്ന.

നേത-ന്യൂസ് എക്‌സ്, എ.ബി.പി നീൽസൺ എന്നിവർ മാത്രമാണ് എൻ.ഡി.എക്ക് കേവല ഭൂരിപക്ഷത്തിലും താഴെ മാത്രം സീറ്റുകൾ പ്രവചിക്കുന്നുള്ളൂ. ഇതിൽ എൻ.ഡി.എ 242, യു.പി.എ 164, മറ്റുള്ളവർ 136 എന്നിങ്ങനെയാണ് നേടുക. എ.ബി.പി നീൽസൺ സർവേ എൻ.ഡി.എക്ക് 267ഉം യു.പി.എക്ക് 127 മറ്റുള്ളവർക്ക് 148 ഉം നൽകുന്നു. ബിജെപി ഒറ്റക്ക് 218ഉം കോൺഗ്രസ് 81ഉം ആയിരിക്കുമെന്നുമാണ് നീൽസൺ സർവേ. എൻ.ഡി.എ മുന്നണി 292 മുതൽ 312 വരെ നേടുമെന്നാണ് ന്യൂസ് 18 പറയുന്നത്. യു.പി.എ 62-72ൽ ഒതുങ്ങുമെന്നും ഇവർ പ്രവചിക്കുന്നു.

ബിജെപി ഏറ്റവും കൂടുതൽ ഭയന്നിരുന്ന ഉത്തർപ്രദേശിൽ എസ്‌പി-ബി.എസ്‌പി മഹാസഖ്യത്തെ മറികടന്ന് 44 സീറ്റുവരെ പാർട്ടി നേടുമെന്നും മഹാസഖ്യം 34ൽ ഒതുങ്ങുമെന്നും ഒരു സർവേ ചൂണ്ടിക്കാട്ടുന്നു. നിയമസഭ തെരഞ്ഞെടുപ്പുകൾ വിജയിച്ച് തിരിച്ചുവരവ് പ്രതീതി സൃഷ്ടിച്ച ഹൃദയഭൂമി സംസ്ഥാനങ്ങളായ രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തിസ്ഗഢ് എന്നിവിടങ്ങളിൽ 2014ലെ ഫലത്തിൽനിന്ന് വലിയ വ്യത്യാസം കാണില്ലെന്നാണ് ഭൂരിഭാഗം പ്രവചനങ്ങളും.

മഹാഗഡ്ബന്ധന് ഒറ്റ സീറ്റ് പോലും ലഭിക്കില്ലെന്ന് ആജ് തക്-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ

എൻ.ഡി.എയ്ക്ക് അനുകൂലമാണെന്ന് പ്രവചിക്കുന്ന എക്‌സിറ്റ് പോൾ ഫലം ശരിക്കും ഞെട്ടിക്കുന്നമുണ്ട്. ആജ് തക്-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ ഫലം. എൻ.ഡി.എ 175-188 സീറ്റുകൾ നേടുമെന്നും യു.പി.എയ്ക്ക് 73-96 സീറ്റുകൾ മാത്രമേ ലഭിക്കൂവെന്നും എക്സിറ്റ് പോൾ പറയുന്നു. എന്നാൽ ഏറെ പ്രതിഫലനമുണ്ടാക്കാൻ സാധ്യതയുള്ള യു.പിയിലെ മഹാഗഡ്ബന്ധൻ ഒരു സീറ്റ് പോലും നേടില്ലെന്ന് ഫലം പ്രവചിക്കുന്നു. എസ്‌പി-ബി.എസ്‌പി-ആർ.എൽ.ഡി സഖ്യമായ മഹാഗഡ്ബന്ധന് ഇത്തവണ യു.പിയിൽ വൻ സാധ്യതകളുണ്ടെന്നു വിലയിരുത്തപ്പെടുന്നതിനിടെയാണ് ഈ എക്സിറ്റ് പോൾ ഫലങ്ങൾ അക്കാര്യം തള്ളിക്കളയുന്നത്. മറ്റു കക്ഷികൾ 37-52 സീറ്റുകൾ വരെ നേടുമെന്നും അവർ പറയുന്നു. നേരത്തേ എൻ.ഡി.എ അനായാസമായി ഭരണത്തിലെത്തുമെന്ന് ചാണക്യ എക്‌സിറ്റ് പോൾ ഫലം പ്രവചിച്ചിരുന്നു. എൻ.ഡി.എ 340 സീറ്റ് നേടുമെന്നും യു.പി.എയ്ക്ക് 70 സീറ്റുകൾ മാത്രമാണ് ലഭിക്കുകയെന്നു ഫലം പറയുന്നു.

എക്‌സിറ്റ് പോളുകൾ വോട്ടിങ് യന്ത്രത്തിലെ തട്ടിപ്പിനുള്ള നീക്കമെന്ന് മമത ബാനർജി

അതേസമയം ചാനലുകൾ പുറത്തുവിട്ട എക്‌സിറ്റ് പോൾ സർവേകൾ ആയിരക്കണക്കിന് വോട്ടിങ് യന്ത്രത്തിൽ തട്ടിപ്പ് നടത്താനുള്ള ശ്രമത്തിന്റെ ഭാഗമെന്ന ആരോപണവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ട്വിറ്ററിലൂടെയാണ് മമത സർവേ ഫലങ്ങൾക്കെതിരെ ആഞ്ഞടിച്ചത്. 'ഈ എക്‌സിറ്റ് പോൾ സർവേകളിൽ ഞാൻ വിശ്വസിക്കുന്നില്ല. ഇതൊരു തന്ത്രമാണ്. ആയിരക്കണക്കിന് വോട്ടിങ് മെഷീനിൽ നടത്തുന്ന തിരിമറിയും തട്ടിപ്പും ന്യായീകരിക്കാനുള്ള തന്ത്രമാണിത്. ഇതിനെതിരെ ശക്തമായി അണിനിരക്കാൻ എല്ലാ പ്രതിപക്ഷ പാർട്ടികളോടും ഞാൻ അഭ്യർത്ഥിക്കുകയാണ്. നാം ഒന്നിച്ച് ഈ സമരത്തിൽ അണിചേരണം' - മമത കുറിക്കുന്നു.

കേരളം യുഡിഎഫിനൊപ്പം; ബിജെപി അക്കൗണ്ട് തുറക്കുമെന്ന് അഞ്ച് എക്‌സിറ്റ് പോളുകൾ

കേരളത്തിൽ 15 മുതൽ 16 സീറ്റുകൾ നേടി യു.ഡി.എഫിന് മുൻതൂക്കമുണ്ടാകുമെന്നാണ് എല്ലാ ഏജൻസികളുടെയും പ്രവചനം. എൽ.ഡി.എഫ് 3 സീറ്റുകളിൽ ഒതുങ്ങുമെന്നും പ്രവചിക്കപ്പെടുന്നു. ഇന്ത്യ ടുഡേ യു.ഡി.എഫ് 15-16, എൽ.ഡി.എഫ് 3-5, ബിജെപി 0-1 എന്നിങ്ങനെയാണ് പ്രവചനം. ഇന്ത്യാ ടി.വി യു.ഡി.എഫ് 14 , എൽ.ഡി.എഫ് 5, ബിജെപി 1, ടൈംസ് നൗ യു.ഡി.എഫ് 15, എൽ.ഡി.എഫ് 4, എൻ.ഡി.എ 1.

അതേസമയം കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നു. ഒരു സീറ്റ് മുതൽ മൂന്ന് സീറ്റിൽ വരെ ബിജെപി വിജയം നേടുമെന്നാണ് വിവിധ എക്‌സിറ്റ് പോൾ ഫലങ്ങൾ പറയുന്നത്. ന്യൂസ് നേഷൻ നടത്തിയ സർവേയിലാണ് കേരളത്തിൽ എൻ.ഡി.എ ഒന്നു മുതൽ മൂന്നു വരെ സീറ്റ് നേടുമെന്ന് പ്രവചിക്കുന്നത്. യു.ഡി.എഫ് 11 മുതൽ 13 വരെ സീറ്റ് കിട്ടുമെന്ന പ്രവചിക്കുന്ന സർവേയിൽ എൽ.ഡി.എഫ് 5 മുതൽ 7 സീറ്റ് വരെ നേടാമെന്നാണ് പറയുന്നത്. ടൈംസ് നൗ സർവേ പ്രകാരം കേരളത്തിൽ യു.ഡി.എഫിന് 15 സീറ്റും എൽ.ഡി.എഫിന് 4 സീറ്റും ബിജെപിക്ക് 1സീറ്റുമാണ് ലഭിക്കാൻ സാദ്ധ്യത. ബിജെപി കേരളത്തിൽ ഒരു സീറ്റ് നേടുമെന്ന് ഇന്ത്യാടുഡെ പറയുന്നു. ന്യൂസ് എക്‌സ് നേതാ സർവേയും കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് പ്രവചിക്കുന്നു. ഒരു സീറ്റിൽ ബിജെപി വിജയിക്കാനിടയുണ്ടെന്നാണ് ന്യൂസ് എക്‌സ് നേതാ സർവെ ഫലം. ന്യൂസ് 18 സി.എൻ.എൻ സർവേയും കേരളത്തിൽ ബിജെപി അക്കൗണ്ട് തുറന്നേക്കാം എന്ന് പ്രവചിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP