Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എറണാകുളം ജില്ലയിൽ അഞ്ച് മണ്ഡലങ്ങളിൽ എൽഡിഎഫ്; മൂന്നിടങ്ങളിൽ യുഡിഎഫ്; കുന്നത്തുനാടും തൃപ്പൂണിത്തുറയും അടക്കം ആറ് മണ്ഡലങ്ങൾ പ്രവചനാതീതം; ഇടുക്കിയിൽ തൊടുപുഴ ഒഴികെ മറ്റ് മണ്ഡലങ്ങൾ ഇടത്തോട്ടെന്നും മാതൃഭൂമി ന്യൂസ്-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ

എറണാകുളം ജില്ലയിൽ അഞ്ച് മണ്ഡലങ്ങളിൽ എൽഡിഎഫ്; മൂന്നിടങ്ങളിൽ യുഡിഎഫ്; കുന്നത്തുനാടും തൃപ്പൂണിത്തുറയും അടക്കം ആറ് മണ്ഡലങ്ങൾ പ്രവചനാതീതം; ഇടുക്കിയിൽ തൊടുപുഴ ഒഴികെ മറ്റ് മണ്ഡലങ്ങൾ ഇടത്തോട്ടെന്നും മാതൃഭൂമി ന്യൂസ്-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മധ്യകേരളത്തില്ും എൽഡിഎഫ് മുന്നേറ്റം പ്രവചിച്ച് മാതൃഭൂമി ന്യൂസ്-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ. പാലക്കാട്, തൃശൂർ ജില്ലകൾക്ക് സമാനമായി ഇടുക്കി ജില്ലയിൽ എൽഡിഎഫ് ആധിപത്യം നേടുമെന്നാണ് പ്രവചനം. എറണാകുളം ജില്ലയിലെ 14 മണ്ഡലങ്ങളിൽ അഞ്ചെണ്ണം എൽ.ഡി.െഫും മൂന്നെണ്ണം യു.ഡി.എഫും നേടുമെന്ന് എക്‌സിറ്റ് പോൾ പറയുന്നു. കുന്നത്തുനാടും തൃപ്പൂണിത്തുറയും അടക്കം ആറ് മണ്ഡലങ്ങളിലെ ഫലം പ്രവചനാതീതമാണെന്നും വിലയിരുത്തുന്നു. ഇടുക്കി ജില്ലയിൽ തൊടുപുഴ ഒഴികെ മറ്റ് മണ്ഡലങ്ങൾ എൽഡിഎഫ് വിജയിക്കുമെന്നാണ് പ്രവചനം.

പെരുമ്പാവൂർ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് ഫലം പ്രവചനാതീതം. എൽഡിഎഫ് സ്ഥാനാർത്ഥി ബാബു ജോസഫും യുഡിഎഫ് സ്ഥാനാർത്ഥി എൽദോസ് കുന്നപ്പിള്ളിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കും. എൻഡിഎയ്ക്ക് വേണ്ടി ടിപി സിന്ധുമോൾ ആണ് ജനവിധി തേടിയത്. 2106ൽ എൽദോസ് കുന്നപ്പിള്ളി 7088 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മണ്ഡലത്തിൽ നിന്ന് വിജയിച്ചത്.

അങ്കമാലി യുഡിഎഫ് സ്ഥാനാർത്ഥി റോജി എം. ജോൺ അങ്കമാലി മണ്ഡലം നിലനിർത്തും. ജോസ് തെറ്റയിൽ ആണ് എൽഡിഎഫ് സ്ഥാനാർത്ഥി. ബിജെപിക്ക് വേണ്ടി മത്സരത്തിനിറങ്ങിയത് കെ.വി സാബുവാണ്.

ആലുവ മണ്ഡലത്തിൽ എക്സിറ്റ് പോൾ ഫലം പ്രവചനാതീതം. യുഡിഎഫ് സ്ഥാനാർത്ഥി അൻവർ സാദത്ത് എൽഡിഎഫ് സ്ഥാനാർത്ഥി ഷെൽന നിഷാദ് എന്നിവർ തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കും. എംഎൽ ഗോപി ആണ് എൻഡിഎ സ്ഥാനാർത്ഥി. 2016ൽ യുഡിഎഫ് സ്ഥാനാർത്ഥി അൻവർ സാദത്ത് 18835 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ആലുവ മണ്ഡലത്തിൽ നിന്ന് വിജയിച്ചത്.

കളമശ്ശേരി മണ്ഡലത്തിൽ ഇത്തവണ മത്സരം പ്രവചനാതീതം. പി. രാജീവ് ആണ് എൽഡിഎഫ് സ്ഥാനാർത്ഥി. വി.ഇ അബ്ദുൾ ഗഫൂർ യുഡിഎഫ് സ്ഥാനാർത്ഥി. പി.എസ് ജയരാജ് ആണ് എൻ.ഡി.എ സ്ഥാനാർത്ഥി

പറവൂർ മണ്ഡലത്തിൽ സിറ്റിങ് എംഎൽഎ വിഡി സതീശൻ വിജയിക്കും. 2016ൽ 20634 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിഡി സതീശൻ ഈ മണ്ഡലത്തിൽ വിജയിച്ചത്. എംടി നിക്സൺ(എൽഡിഎഫ്),എബി ജയപ്രകാശ്(ബിഡിജെഎസ്)എന്നിവരാണ് ജനവിധി തേടിയ മറ്റ് സ്ഥാനാർത്ഥികൾ.

വൈപ്പിൻ സിപിഎം സ്ഥാനാർത്ഥി കെ.എൻ ഉണ്ണികൃഷ്ണൻ വിജയിക്കും. ദീപക് ജോയ് ആണ് യുഡിഎഫ് സ്ഥാനാർത്ഥി. കെ.എസ് ഷൈജു ആണ് ബിജെപി സ്ഥാനാർത്ഥി.

കൊച്ചി മണ്ഡലത്തിൽ എക്സിറ്റ് പോൾ ഫലം പ്രവചനാതീതം. എൽഡിഎഫ് സ്ഥാനാർത്ഥി കെജെ മാക്സിയും ട്വന്റി ട്വന്റി സ്ഥാനാർത്ഥി ഷൈനി ആന്റണിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കും. ടോണി ചമ്മണി(യുഡിഎഫ്) സിജി രാജഗോപാൽ(എൻഡിഎ)എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ. കെജെ മാക്സി 2016ൽ 1086 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലമാണ് കൊച്ചി.

തൃപ്പൂണിത്തുറ - മണ്ഡലത്തിൽ മത്സരം പ്രവചനാതീതമെന്ന് സർവ്വേ ഫലം. എം. സ്വരാജ് ആണ് എൽഡിഎഫ് സ്ഥാനാർത്ഥി. കെ ബാബുവാണ് യുഡിഎഫ് സ്ഥാനാർത്ഥി. ഇരുവരും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം. കെ.എസ് രാധാകൃഷ്ണൻ ആണ് ബിജെപി സ്ഥാനാർത്ഥി

എറണാകുളം മണ്ഡലത്തിൽ എൽഡിഎഫിന് അട്ടിമറി വിജയം പ്രവചിക്കുന്നു എക്സിറ്റ് പോൾ. എൽഡിഎഫ് സ്ഥാനാർത്ഥി ഷാജി ജോർജ് വിജയിക്കും. ടിജെ വിനോദ്(യുഡിഎഫ്), പത്മജ എസ് മേനോൻ (എൻഡിഎ)എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ. 2016ൽ ഹൈബി ഈഡൻ എംഎൽഎ 21949 വോട്ടിന് വിജയിച്ച മണ്ഡലമാണ് എറണാകുളം

തൃക്കാക്കര - മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ.ജെ ജേക്കബ് വിജയിക്കും. യുഡിഎഫ് സ്ഥാനാർത്ഥി പി.ടി തോമസ്. എസ്. സജിയാണ് എൻ.ഡി.എ സ്ഥാനാർത്ഥി

കുന്നത്തുനാട് മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമെന്ന് എക്സിറ്റ് പോൾ ഫലം. ട്വന്റി ട്വന്റി സ്ഥാനാർത്ഥി സുജിത്ത് പി സുരേന്ദ്രനും എൽഡിഎഫ് സ്ഥാനാർത്ഥി പിവി ശ്രീനിജനും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കും. സിറ്റിങ് എംഎൽഎ വിപി സജീന്ദ്രൻ(യുഡിഎഫ്), രേണു സുരേഷ്(എൻഡിഎ)എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ. 2016ൽ യുഡിഎഫ് സ്ഥാനാർത്ഥി വിപി സജീന്ദ്രൻ 2679 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മണ്ഡലത്തിൽ നിന്ന് വിജയിച്ചത്.

പിറവം യുഡിഎഫ് സ്ഥാനാർത്ഥി അനൂപ് ജേക്കബ് മണ്ഡലം നിലനിർത്തും. പിറവത്ത് എൽഡിഎഫിന് വേണ്ടി കേരള കോൺഗ്രസ് സ്ഥാനാർത്ഥി സിന്ധുമോൾ ജേക്കബും ബിജെപി സ്ഥാനാർത്ഥി എം.ആശിഷും ആണ് ജനവിധി തേടിയത്.

മൂവാറ്റുപുഴ മണ്ഡലത്തിൽ സിറ്റിങ് എംഎൽഎ എൽദോ എബ്രാഹം സീറ്റ് നിലനിർത്തും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 9375 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൽദോ എബ്രാഹം വിജയിച്ചത്. മാത്യു കുഴൽനാടൻ, ജിജി ജോസഫ്(എൻഡിഎ)എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ.

കോതമംഗലം സിറ്റിങ്ങ് എംഎ‍ൽഎ ആന്റണി ജോൺ എൽഡിഎഫിന് വേണ്ടി മണ്ഡലം നിലനിർത്തും. ഷിബു തെക്കുംപുറം ആണ് യുഡിഎഫ് സ്ഥാനാർത്ഥി. ബിഡിജെഎസിന്റെ ഷൈൻ കെ കൃഷ്ണൻ ആണ് എൻഡിഎ സ്ഥാനാർത്ഥി

ഇടുക്കി ജില്ലയിലെ ദേവികുളം മണ്ഡലം അഡ്വ.എ രാജയിലൂടെ എൽഡിഎഫ് നിലനിർത്തും. ഡി കുമാർ(യുഡിഎഫ്),എസ് ഗണേശൻ(എൻഡിഎ) എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ. 2016ൽ എൽഡിഎഫിന്റെ എസ് രാജേന്ദ്രൻ 5782 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.

ഉടുമ്പൻചോല ഇടതുപക്ഷ സ്ഥാനാർത്ഥി എം.എം മണി മണ്ഡലം നിലനിർത്തും. യുഡിഎഫ് സ്ഥാനാർത്ഥി ഇ.എം ആഗസ്തി. സന്തോഷ് മാധവൻ ആണ് എൻഡിഎ സ്ഥാനാർത്ഥി.

ഇടുക്കി മണ്ഡലം എൽഡിഎഫിലൂടെ റോഷി അഗസ്റ്റിൻ നിലനിർത്തും. അഡ്വ. കെ ഫ്രാൻസിസ്, അഡ്വ.സംഗീത വിശ്വനാഥൻ എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ. 2016ൽ റോഷി അഗസ്റ്റിൻ 9333 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇടുക്കി മണ്ഡലത്തിൽ നിന്ന് വിജയിച്ചത്.

തൊടുപുഴ പിജെ ജോസഫ് ഇത്തവണയും മണ്ഡലം നിലനിർത്തും. കേരള കോൺഗ്രസുകാർ ഏറ്റുമുട്ടുന്ന മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി കെ.ഐ ആന്റണിയും എൻ.ഡി.എ സ്ഥാനാർത്ഥിയായി പി.ശ്യാംരാജും മത്സരിച്ചു.

പീരുമേട് എൽഡിഎഫ് സ്ഥാനാർത്ഥി വാഴൂർ സോമൻ വിജയിക്കും. അഡ്വ.സിറിയക് തോമസ് യുഡിഎഫ് സ്ഥാനാർത്ഥിയായും ശ്രീനഗരി രാജൻ ബിജെപിക്ക് വേണ്ടിയും മത്സരിച്ചു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP