Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

20,625 വിവിപാറ്റ് മിഷിനുകളിലെ ലക്ഷക്കണക്കിന് വോട്ടിങ് സ്ലിപ്പുകൾ എണ്ണിയപ്പോൾ ഒന്നിൽ പോലും തെറ്റിയില്ല; ഇവിഎമ്മിനെ സംശയിക്കാതിരിക്കാൻ കൊണ്ടുവന്ന വിപിപാറ്റ് യന്ത്രങ്ങൾ കിറുകൃത്യം; തോൽവി ഭാരത്തിന്റെ നാണക്കേട് മാറാൻ വോട്ടിങ് യന്ത്രങ്ങളെ കുറ്റം പറയുന്നവർ തലയിൽ മുണ്ടിട്ടോടുന്നു; പ്രതീക്ഷിച്ചത്ര പോലും തെറ്റില്ലാതെ മിസ്റ്റർ പെർഫെക്ടായി ഇവി എം; തെളിയുന്നത് ഇന്ത്യൻ ജനാധിപത്യത്തിന്റെ വിശുദ്ധിയും

20,625 വിവിപാറ്റ് മിഷിനുകളിലെ ലക്ഷക്കണക്കിന് വോട്ടിങ് സ്ലിപ്പുകൾ എണ്ണിയപ്പോൾ ഒന്നിൽ പോലും തെറ്റിയില്ല; ഇവിഎമ്മിനെ സംശയിക്കാതിരിക്കാൻ കൊണ്ടുവന്ന വിപിപാറ്റ് യന്ത്രങ്ങൾ കിറുകൃത്യം; തോൽവി ഭാരത്തിന്റെ നാണക്കേട് മാറാൻ വോട്ടിങ് യന്ത്രങ്ങളെ കുറ്റം പറയുന്നവർ തലയിൽ മുണ്ടിട്ടോടുന്നു; പ്രതീക്ഷിച്ചത്ര പോലും തെറ്റില്ലാതെ മിസ്റ്റർ പെർഫെക്ടായി ഇവി എം; തെളിയുന്നത് ഇന്ത്യൻ ജനാധിപത്യത്തിന്റെ വിശുദ്ധിയും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കൈപ്പത്തിക്ക് കുത്തിയാൽ വോട്ട് വീഴുക കൈപ്പത്തിക്ക്... ഇന്ത്യയിലെ വോട്ടിങ് മിഷിനുകളെല്ലാം ബിജെപിക്ക് വേണ്ടിയുള്ളതാണെന്നായിരുന്നു പ്രതിപക്ഷ ആരോപണം. അതുകൊണ്ട് തന്നെ വിവി പാറ്റുകൾ എണ്ണണമെന്നും ആവശ്യപ്പെട്ടു. വലിയ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. വോട്ടിങ് മിഷിനിൽ കൃത്രിമം കാട്ടാൻ കഴിയില്ലെന്ന് ഇലക്ഷൻ കമ്മീഷൻ പറഞ്ഞപ്പോഴും അതൊന്നും ചെവികൊണ്ടില്ല. പകരം തെരഞ്ഞെടുപ്പിനെ സംശയനിഴലിലാക്കാൻ ശ്രമിച്ചു. എന്നാൽ 542 സീറ്റിലും വോട്ടെണ്ണി തീരുമ്പോൾ സംശയമെല്ലാം മാറുകയാണ്. തിരഞ്ഞെടുപ്പിൽ നൂറിൽ നൂറുമാർക്കുമായി തലയുയർത്തി നിൽക്കുകയാണ് വോട്ടെണ്ണൽ യന്ത്രങ്ങൾ.

നരേന്ദ്ര മോദിയോ ബിജെപിയോ അല്ല യഥാർത്ഥ വിജയി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ മിഷിനുകളാണ് താരം. കഴിഞ്ഞദിവസം തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ട കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. 22.3 ലക്ഷം ബാലറ്റ് യൂണിറ്റുകളും 16.3 ലക്ഷം കൺട്രോൾ യൂണിറ്റുകളും 17.3 ലക്ഷം വിവി പാറ്റുകളുമാണ് 90 കോടി ജനങ്ങളുടെ വോട്ട് രേഖപ്പെടുത്താനായി ഇക്കുറി ഉപയോഗിച്ചത്. യന്ത്രങ്ങളിലെ വോട്ടെണ്ണൽ പൂർത്തിയായ ശേഷം രാജ്യത്താകമാനം 20,625 വിവി പാറ്റുകളിലെ സ്ലിപ്പുകളും ഇക്കുറി എണ്ണി. അതിൽ ഒന്നിൽ പോലും വോട്ടിങ് യന്ത്രങ്ങളിലെയും വിവി പാറ്റുകളിലെ സ്ലിപ്പുകളുടെയും എണ്ണത്തിൽ വ്യത്യാസമുണ്ടായില്ല. അതായത് എല്ലാം കിറുകൃത്യം.

മുമ്പ് വിവിപാറ്റ് സംവിധാനം ഉണ്ടായിരുന്നില്ല. വോട്ട് ചെയ്യുമ്പോൾ ലൈറ്റ് പതിയുന്നത് മാത്രമായിരുന്നു വോട്ടർക്ക് എല്ലാം കൃത്യമെന്ന് ഉറപ്പിക്കാനുള്ള സൂചന. ഇതിന് മാറ്റം വരുത്തിയാണ് വിവിപാറ്റ് എത്തിയത്. വോട്ട് ചെയ്ത ചിഹ്നം വോട്ടർ കാണുന്ന രീതിയിൽ പ്രിന്റ് ചെയ്ത് അടച്ചുറപ്പുള്ള ട്രേയിൽ വീഴും. ഇത് കാണുന്നതിലൂടെ തന്റെ വോട്ട് ആർക്കാണ് പതിഞ്ഞതെന്ന് വ്യക്തമാകും. തുടക്കത്തിൽ വിവി പാറ്റുകൾ എണ്ണിയിരുന്നില്ല. അതുകൊണ്ട് തന്നെ പെട്ടിയിൽ വീണ വോട്ട് തന്നെയാണ് മിഷിനിൽ പതിഞ്ഞത് എന്നത് ഉറപ്പാക്കാൻ കഴിയാത്ത അവസ്ഥയുണ്ടായിരുന്നു. ഇതിന് പരിഹാരം കാണാനാണ് വിവിപാറ്റുകളിൽ ചിലത് എണ്ണാൻ തീരുമാനം എത്തിയത്.

സുപ്രീംകോടതി വിധി അനുസരിച്ച് ഓരോ നിയമസഭാ മണ്ഡലങ്ങളിലെയും അഞ്ച് വീതം ബൂത്തുകളിലെ വിവി പാറ്റ് സ്ലിപ്പുകളാണ് ഇത്തവണ എണ്ണിയത്. ഓരോ നിയമസഭാ മണ്ഡലത്തിലെയും ഒന്ന് വീതം ബൂത്തുകളിലെ സ്ലിപ്പുകൾ എണ്ണാനായിരുന്നു കമ്മിഷൻ തീരുമാനിച്ചിരുന്നത്. പ്രതിപക്ഷ പാർട്ടികൾ കോടതിയെ സമീപിച്ചതിനെ തുടർന്നാണ് അഞ്ച് ബൂത്തുകളിലെ സ്ലിപ്പ് എണ്ണാനുള്ള തീരുമാനം ഉണ്ടായത്. സുതാര്യത ഉറപ്പാക്കാനായിരുന്നു സുപ്രീംകോടതിയുടെ ഇടപെടൽ. നറക്കെടുപ്പിലൂടെയാണ് എണ്ണാനുള്ള യന്ത്രങ്ങളും കണ്ടെത്തിയത്. അതുകൊണ്ട് തന്നെ വിവാപാറ്റുകളുടെ സുതാര്യതയിൽ രാഷ്ട്രീയ പാർട്ടകൾക്ക് ഇനി സംശയം ഉയർത്താനാകില്ല.

വോട്ടെണ്ണലിന് മുമ്പ് യന്ത്രങ്ങളുടെ വിശ്വാസ്യത ചോദ്യംചെയ്ത് പ്രതിപക്ഷ കക്ഷികളുടെ നേതൃത്വത്തിൽ ശക്തമായ പ്രചാരണം ഉണ്ടായിരുന്നു. വോട്ടിങ് യന്ത്രത്തിലെ കൃത്രിമം തടയുന്നതിന് വിവി പാറ്റിലെ മുഴുവൻ സ്ലിപ്പുകളും എണ്ണണമെന്നും ആവശ്യപ്പെട്ടിരുന്നു. അതിനിടെ ലോക്സഭാ തെരഞ്ഞെടുപ്പ് വിജയകരമായി പൂർത്തീകരിച്ചതിന് തെരഞ്ഞെടുപ്പ് കമ്മീഷനെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിനന്ദിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംപിമാരുടെ പട്ടിക നൽകാൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ, തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ അശോക് ലവാസ, സുശീൽ ചന്ദ്ര എന്നിവർ രാഷ്ട്രപതിയെ സന്ദർശിച്ചപ്പോഴായിരുന്നു ഇത്.

കമ്മീഷന്റെ പ്രയത്നത്തെ രാഷ്ട്രപതി പ്രശംസിച്ചു. സുതാര്യവും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പിനായി ജനവിധിയുടെ വിശുദ്ധി കാത്തുസൂക്ഷിക്കുന്നതിന് സുരക്ഷയൊരുക്കിയ പൊലീസിനും കേന്ദ്ര സേനകൾക്കും പ്രചാരണത്തിനും പോളിങ്ങിനും നേതൃത്വം നൽകിയ ഉദ്യോഗസ്ഥർക്കും അദ്ദേഹം അഭിനന്ദനം അറിയിച്ചു. രാജ്യത്തിന്റെ ജനാധിപത്യ പാരമ്പര്യം ഉയർത്തിപ്പിടിച്ച് തെരഞ്ഞെടുപ്പിൽ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ച വോട്ടർമാർക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി. പതിനാറാം ലോക്സഭ പിരിച്ചുവിടണമെന്ന മന്ത്രിസഭാ യോഗത്തിന്റെ ശുപാർശ രാഷ്ട്രപതി അംഗീകരിച്ചു.

വോട്ടിങ് യന്ത്രങ്ങളുമായി ബന്ധപ്പെട്ട് പ്രതിപക്ഷം വ്യാജ ആരോപണം ഉന്നയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. വിവിപാറ്റ് ആദ്യം എണ്ണണമെന്ന അസാധാരണ ആവശ്യം അനുവദിക്കാത്തതിലും പ്രതിപക്ഷ പാർട്ടികൾ കമ്മീഷനെ കുറ്റപ്പെടുത്തി. എന്നാൽ വിവിപാറ്റും വോട്ടിങ് മെഷീനിലെ വോട്ടും തമ്മിൽ വ്യത്യാസം ഉണ്ടായില്ലെന്ന സാഹചര്യത്തിലാണ് രാഷ്ട്രപതിയുടെ അഭിനന്ദനം എത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP