Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202023Friday

സൂപ്പർതാരത്തെ കണ്ടുകൊതി തീരാത്ത പോലെ തല ഉയരുമ്പോഴേ ഇരച്ചുകയറുന്ന ആരാധകർ; സ്ഥാനാർത്ഥിക്കൊപ്പം സെൽഫി എടുത്തും ശരണം വിളിച്ചും ഉത്സവാന്തരീക്ഷം; ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ എത്തിയപ്പോൾ വിവാഹത്തിന് അനുഗ്രഹം തേടി എത്തിയ പെൺകുട്ടി; നാമജപം കേട്ടപ്പോൾ മൈക്ക് ഓഫ് ചെയ്യിച്ച പിണറായിക്ക് തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ മറുപടി കിട്ടുമെന്ന ചാട്ടുളി പ്രയോഗം: കെ.സുരേന്ദ്രന്റെ പ്രചാരണത്തിനിടെ മറുനാടൻ കണ്ട കാഴ്ചകൾ

സൂപ്പർതാരത്തെ കണ്ടുകൊതി തീരാത്ത പോലെ തല ഉയരുമ്പോഴേ ഇരച്ചുകയറുന്ന ആരാധകർ; സ്ഥാനാർത്ഥിക്കൊപ്പം സെൽഫി എടുത്തും ശരണം വിളിച്ചും ഉത്സവാന്തരീക്ഷം; ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ എത്തിയപ്പോൾ വിവാഹത്തിന് അനുഗ്രഹം തേടി എത്തിയ പെൺകുട്ടി; നാമജപം കേട്ടപ്പോൾ മൈക്ക് ഓഫ് ചെയ്യിച്ച പിണറായിക്ക് തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ മറുപടി കിട്ടുമെന്ന ചാട്ടുളി പ്രയോഗം: കെ.സുരേന്ദ്രന്റെ പ്രചാരണത്തിനിടെ മറുനാടൻ കണ്ട കാഴ്ചകൾ

അരുൺ ജയകുമാർ

 പത്തനംതിട്ട: ശബരിമല സമരത്തിൽ ബിജെപി നേതാവ് കെ സുരേന്ദ്രൻ 21 ദിവസം ജയിലിൽ കിടന്നത് വെറുതെ ആയില്ല. കെ സുരേന്ദ്രന്റെ ജനപിന്തുണ 21 മടങ്ങായി വർധിച്ചുവെന്ന് പറയുന്നതിൽ ഒട്ടും തന്നെ അതിശയോക്തിയില്ല. പത്തനംതിട്ട മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായി തിരുവല്ല റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ ലഭിച്ച ജനപിന്തുണ പെട്ടെന്നുള്ള ഒരു വികാരത്തിൻെ പേരിലുണ്ടായ സംഭവമല്ല. തെരഞ്ഞെടുപ്പ് പ്രചാരണം അവസാന റൗണ്ടിലേക്ക് എത്തുമ്പോഴും സുരേന്ദ്രന് ലഭിക്കുന്നത് ഊഷ്മളമായ സ്വീകരണങ്ങൾ തന്നെയാണ്. ഉദയനാണ് താരം എന്ന സിനിമയിൽ സൂപ്പർസ്റ്റാർ സരോജ്കുമാറിനെ കുറിച്ച് മുകേഷ് പറയുന്ന ഒരു ഡയലോഗ് കടമെടുത്താൽ അയാളുടെ തല കാണുമ്പോൾ ജനം ഇരച്ച് കയറുകയാണ്.

മറുനാടൻ മലയാളിയുടെ സ്ഥാനാർത്ഥിക്കൊപ്പം എന്ന പരിപാടിയിൽ എൻഡിഎ പത്തനംതിട്ട ലോക്സഭ മണ്ഡലം സ്ഥാനാർത്ഥി കെ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ വിശദീകരിക്കുമ്പോൾ ആദ്യം തന്നെ പറയട്ടെ കേരളത്തിലെ മുഖ്യധാര രാഷ്ട്രീയ പാർട്ടികളിലെ 60 സ്ഥാനാർത്ഥികളെ പരിശോധിച്ചാൽ സമാനമായി ഓരോ സ്വീകരണകേന്ദ്രങ്ങളിലും ഉത്സവ അന്തരീക്ഷം സൃഷ്ടിച്ച് കടന്ന് പോകുന്ന രണ്ട് പേർ കെ സുരേന്ദ്രനും വടകരയിലെ ഇടത് സ്ഥാനാർത്ഥി പി.ജയരാജനും മാത്രമായിരിക്കും. ഭക്ഷണം കഴിക്കാൻ ഹോട്ടലിലെത്തിയപ്പോൾ നാളെ വിവാഹമാണ് എന്ന് പറഞ്ഞ് ഒരു പെൺകുട്ടി സുരേന്ദ്രനെ കണ്ട് അനുഗ്രഹം വാങ്ങുകയും ചെയ്തു. സെൽഫി എടുത്തും ശരണം വിളിച്ചും സ്വീകരണം പുരോഗമിക്കുമ്പോൾ തനിക്ക് വലിയ ആത്മവിശ്വാസമാണ് എന്നും സുരേന്ദ്രൻ പറയുന്നു.

കഴിഞ്ഞ ദിവസം തിരുവനന്തപുരം കാട്ടാക്കടയിൽ നാമജപം കേട്ടപ്പോൾ മൈക്ക് ഓഫ് ചെയ്യിപ്പിച്ച പിണറായി വിജയന്റെ നടപടിയെ അപലപിക്കുകയല്ലാതെ വേറെന്താണ് ചെയ്യുകയെന്നും അദ്ദേഹം ചോദിക്കുന്നു. കേരളത്തിലെ ഹിന്ദുക്കളുടേയും ഹൈന്ദവ ആചാരങ്ങളുടേയും ശത്രുവാണ് പിണറായി എന്നും മനഃപൂർവ്വം അതിനെ തകർക്കാനാണ് പിണറായി ശ്രമിക്കുന്നത് എന്നും അതിനെല്ലാം ഈ തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ മറുപടി കിട്ടുമെന്നും അദ്ദേഹം പറയുന്നു. വിശ്വാസങ്ങൾ തകർക്കാനും മനഃപൂർവ്വം അവരെ വേദനിപ്പിക്കാനുമാണ് പിണറായി ശ്രമിക്കുന്നത് എന്നും അദ്ദേഹം മറുനാടനോട് പറഞ്ഞു.

സ്ഥാനാർത്ഥിക്ക് ഒപ്പം പരിപാടിയിൽ കെ സുരേന്ദ്രന് ഒപ്പം നടത്തിയ യാത്രയിൽ കണ്ട കാഴ്‌ച്ചകൾ

പര്യടനത്തിന്റെ ആരംഭം ക്ഷേത്ര ദർശനത്തിന് ശേഷം

പത്തനംതിട്ട മണ്ഡലത്തിലെത്തിയതിന് ശേഷം തന്റെ പൊതു പ്രചാരണ പരിപാടികൾ ആരംഭിച്ച എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രൻ ഒരോ ദിവസവും ആരംഭിക്കുന്നത് ക്ഷേത്ര ദർശനത്തോടെയാണ്. പത്തനംതിട്ടയിലെ താമസ സ്ഥലത്ത് നിന്ന് തട്ട ഒരിപ്പുറം ദേവി ക്ഷേത്രമാണ് കെ സുരേന്ദ്രൻ ഇന്ന് തൊഴാനായി മാറ്റിവെച്ചത്. അമ്പലത്തിന്റെ പരിസരത്തേക്ക് സുരേന്ദ്രൻ എത്തും എന്നറിഞ്ഞ് ക്ഷേത്ര ദർശനത്തിന് എത്തിയ നിരവധിപേർ കാത്ത് നിന്നു. എട്ട് മണിയോടെ കറുപ്പ് ഇന്നോവ ക്രിസ്റ്റ കാറിൽ ബിജെപി കൊടി പിടിപ്പിച്ച് സുരേന്ദ്രൻ എത്തിയതോടെ മൊബൈൽ ഫോണുകളിൽ സെൽഫി ക്യാമറകൾ ഓണാക്കി യുവാക്കൾ പിന്നാലെ കൂടി. എന്നാൽ ആദ്യ ക്ഷേത്ര ദർശനം കഴിയട്ടെ എന്നിട്ട് ഉറപ്പായിട്ടും ഫോട്ടോ എടുക്കാം എന്ന് ഉറപ്പ് നൽകി അകത്തേക്ക് പോയി.

ദൈവ പ്രീതിക്ക് തുലാഭാരവും പറ സമർപ്പിക്കലും

തോഴുത ശേഷം പുറത്തിറങ്ങിയ സ്ഥാനാർത്ഥിയെ കാത്ത് കൂടുതൽ ആളുകളെത്തി. പിന്നീട് തുലാഭാരത്തിനുള്ള തയ്യാറെടുപ്പുകളായി. കഴിഞ്ഞ ദിവസം ശശി തരൂരിന് സംഭവിച്ച അപകടത്തിന്റെ പശ്ചാത്തലത്തിൽ ത്രാസിന്റെ ബലം വീണ്ടും പരീക്ഷിച്ച ശേഷം അമ്പലക്കമ്മിറ്റിക്കാരല്ലാതെ ആരും ത്രാസിൽ തോടരുത് എന്ന് നിർദ്ദേശവും നൽകി. പിന്നീട് തുലാഭാര ചടങ്ങുകൾ ആരംഭിച്ചപ്പോൾ അത് ഫോണിൽ പകർത്താൻ നിരവധിപേർ എത്തി. കുരവ ഇട്ടും ശരണം വിളിച്ചുമാണ് സുരേന്ദ്രനെ തുലാഭാരം തൂക്കുന്നതിന് സാക്ഷിയായത്. അതിന് ശേഷം പറ സമർപ്പിക്കൽ ചടങ്ങും നടത്തിയാണ് അദ്ദേഹം ക്ഷേത്രത്തിന് പുറത്തിറങ്ങിയത്. അപ്പോഴേക്കും പര്യടനത്തിന് എത്തേണ്ട സമയം വൈകുന്നു എന്ന സന്ദേശമെത്തി. ഉടൻ തന്നെ എല്ലാവരും ക്ഷമിക്കണം പെട്ടന്ന് പോകേണ്ടതുണ്ട് എന്ന് പറഞ്ഞ് അവിടെ നിന്നും പര്യടനം ആരംഭിക്കേണ്ട സ്ഥലത്തേക്ക് പോയി.

പ്രഭാത ഭക്ഷണം കഴിക്കാനെത്തിയ ഹോട്ടലിലും സ്ഥാനാർത്ഥിയെ കാണാൻ തിക്കും തിരക്കും

അടൂർ ടൗണിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തിയ ശേഷം അൽപ്പനേരം നേതാക്കളുമായി ചർച്ച നടത്തി പിന്നെ പ്രഭാതഭക്ഷണം കഴിക്കാനായി ടൗണിലെ പത്മ കഫേ എന്ന റെസ്റ്റോറന്റിലേക്ക് പോയി. അവിടെ എത്തിയപ്പോൾ സ്ഥാനാർത്ഥിയെ കണ്ട നിരവധിപേർ ഓടി അടുത്തെത്തി. സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് വിശേഷങ്ങൾ തിരക്കിയും പിന്തുണയറിയിച്ചും നിരവധിപേർ എത്തി. ആരെയും നിരാശപ്പെടുത്താതെ എല്ലാവരോടും സംസാരിച്ചും സെൽഫിക്ക് പോസ് ചെയ്തും ഭക്ഷണം കഴിക്കാൻ മാറ്റിവെച്ച 15 മിനിറ്റ് അരമണിക്കൂർ കഴിഞ്ഞു. അതിനിടയിൽ ഒരു പെൺകുട്ടി അടുത്തെത്തി നാളെ തന്റെ വിവാഹമാണ് എന്നും അനുഗ്രഹമ വേണമെന്നും പറഞ്ഞ് കാൽ തൊട്ട് നമസ്‌കരിച്ചു. പിന്നീട് പ്രവർത്തകർക്ക് ഒപ്പം തന്നെ പ്രഭാത ഭക്ഷണം കഴിച്ച് പര്യടനസ്ഥലത്തേക്ക് പോയി.

പര്യടന ജാഥകൾ ഉത്സവാന്തരീക്ഷത്തിൽ

കെ സുരേന്ദ്രൻ എത്തുന്ന ഓരോ ജംഗ്ഷനിലും ബാൻഡ് മേളവും മാലപ്പടക്കം പൊട്ടിച്ചും ഇരുചക്രവാഹനറാലിയുടെ അകമ്പടിയോടെയുമാണ് പ്രവർത്തകർ സുരേന്ദ്രനെ സ്വീകരണ കേന്ദ്രങ്ങളിലേക്ക് ആനയിക്കുന്നത്. മുദ്രാവാക്യം വിളിച്ചും ജയ് വിളിച്ചും ശരണം വിളിച്ചുമാണ് സുരേന്ദ്രനെ പ്രവർത്തകർ സ്വീകരിക്കുന്നത്. ഇതിന് പിന്നാലെ ഓരോ കേന്ദ്രങ്ങളിലും ആരതി ഉഴിഞ്ഞും പുഷ്പവൃഷ്ടി നടത്തിയുമാണ് സ്വീകരിക്കുന്നത്.

സ്വീകരണ പരിപാടികളിൽ കൂടുതലും സ്ത്രീകൾ

എൻ്ഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രൻ എത്തുന്ന ഓരോ സ്വീകരണ കേന്ദ്രത്തിലും സ്വീകരിക്കാനായി കാത്ത് നിൽക്കുന്നതിൽ ഏറിയ പങ്കും സ്ത്രീകളാണ്യ സ്‌കൂൾ വിദ്യാർത്ഥികൾ മുതൽ വയസ്സായ മുത്തശ്ശിമാർ വരെ ഉണ്ട് ഇക്കൂട്ടത്തിൽ. ഫോട്ടോ പകർത്തി യുവതികളും അനുഗ്രഹിച്ച് വീട്ടമ്മമാരും കെട്ടിപ്പിടിച്ചും നെറ്റിയിൽ ഉമ്മവെച്ച് മുത്തശ്ശിമാരും സ്ഥാനാർത്ഥിയോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നു. സാധാരണ സ്ഥാനാർത്ഥികൾക്ക് ലബിക്കുന്ന സ്വീകരണങ്ങളിൽ ഏറിയപങ്കും പുരുഷന്മാരാണ്. വെറും പോരിന് മാത്രമെ സ്ത്രീകൾ ഉണ്ടാകാറുള്ളു. നിരവധി സ്ത്രീകളാണ് ഇതുവരെ വോട്ട് ചെയ്തത് കോൺഗ്രസിനും സിപിഎമ്മിനും ഒക്കെയാണ് അടുത്ത തവണ ആർക്കെന്ന് പറയാൻ കഴിയില്ല പക്ഷേ ഇത്തവണ വോട്ട് സുരേന്ദ്രന് തന്നെ. വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിക്കും എന്നും ശബരിമലയ്ക്ക് വേണ്ടി കള്ളക്കേസുകളും ഒക്കെ തലയിലിട്ട് തന്നില്ലേ അപ്പോൾ ഇവിടെ മക്കള് ജയിക്കണം എന്നാണ് ഒരു മുത്തശ്ശി പറഞ്ഞത്.

പ്രസംഗത്തിന് നിശബ്ദരായി കാതോർത്ത് ജനം

കെ സുരേന്ദ്രന്റെ തല കാണുമ്പോൾ മുതൽ ശരണം വിളിച്ചും ആർപ്പ് വിളിച്ചും മുദ്രാവാക്യം വിളിച്ചുമാണ് സ്വീകരണം. സ്വീകരണം ഏറ്റുവാങ്ങിയ ശേഷം സുരേന്ദ്രൻ സംസാരിക്കാൻ മൈക്ക് എടുക്കുമ്പോൾ നിശബ്ദരായി ഓരോ വാക്കും കേൾക്കാൻ അവർ ചെവി കൂർപ്പിച്ച് ഇരിക്കും. ഇത്തവണ താൻ മത്സരിക്കുന്നത് വികസനത്തിനും ആചാരസംരക്ഷണത്തിനും തന്നെയാണ് എന്ന് പറഞ്ഞ് കൊണ്ടും ഓരോ സ്ഥലത്തും സ്വകരണ പരിപാടികൾക്ക് പ്രതീക്ഷിച്ചതിൽ കൂടുതൽ സമയം ചെലവിടേണ്ടി വന്നത്കൊണ്ടാണ് ഇത്രയും വൈകിയത് ന്നെും അതിന് ക്ഷമിക്കണം എന്നും ആവശ്യപ്പെട്ട ശേഷമാണ് പ്രസംഗം തുടങ്ങുന്നത്. പത്തനംതിട്ട മറ്റാർക്കും വിട്ടുകൊടുക്കരുത് എന്നാണ് പിന്നെയുള്ള അഭ്യർത്ഥന. താൻ പണ്ട് മഞ്ചേശ്വരത്ത് തോറ്റത് വെറും 89 വോട്ടനാണ് എന്നും അന്ന് സിപിഎം യുഡിഫെ് ഒത്തുകളിയായിരുന്നു എന്നും പറഞ്ഞ ശേഷം ആ ചതി ഇവിടെ ഉണ്ടാകാതിരിക്കാൻ
പോൾ ചെയ്യുന്നതിന്റെ 50 ശതമാനത്തിന് മുകളിൽ വോട്ട് കിട്ടുന്നു എന്ന് ഉറപ്പ് വരുത്താൻ ഓരോരുത്തരും പ്രവർത്തിക്കണം എന്നും ആവശ്യപ്പെടുകയാണ്.

പര്യടനത്തിനിടെ ചെറിയ ഒരു അഭിമുഖവും

തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായതിന് ശേഷം തിരുവല്ലയിൽ എത്തിയപ്പോൾ ലഭിച്ച സ്നേഹം ഓരോ ദിവസവും വർധിച്ച് വരികയാണ്. അത് വളരെ വലിയ നേട്ടമാണ് സമ്മാനിക്കാൻ പോകുന്നത്. വലിയ സന്തോഷവും നൽകുന്നകാര്യമാണ്. ഇത് വോട്ടായി മാറുമെന്നും വിശ്വസിക്കുന്നു. പിന്നെ സ്ത്രീകളാണ് കൂടുതലും സ്വീകരണ കേന്ദ്രങ്ങളിൽ എന്നത് ശബരിമല വിഷയത്തിൽ അവരുടെ മനസ്സിനേറ്റ മുറിവാണ് വ്യക്തമാക്കുന്നത്.

ഇത് മനസ്സിലാക്കാൻ ഇവിടുത്തെ പിണറായി സർക്കാരിന് കഴിഞ്ഞിട്ടില്ല. പണ്ട് മഞ്ചേശ്വരത്ത് സംഭവിച്ചത് പോലെ തന്നെ ഇത്തവണയും വോട്ട് മറിക്കലിന് സാധ്യതയുണ്ടെന്നും അത് മുഖ്യമന്ത്രി തന്നേ മണ്ഡലത്തിൽ നേരിട്ടെത്തി ചർച്ച നടത്തിയെന്നും തനിക്ക് അറിയാവുന്നതുകൊണ്ട് 50 ശതമാനത്തിൽ അധികം വോട്ട് തരണമെന്നും അതിന് വേണ്ടിയാണ് അഭ്യർത്ഥിക്കുന്നതെന്നും അദ്ദേഹം മറുനാടനോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP