Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൊന്നാനിയിൽ ഇടത് സ്ഥാനാർത്ഥിക്ക് `കപ്പും സോസറും` ഇല്ല `ഓട്ടോറിക്ഷ`യും ഇല്ല; കപ്പും സോസറും അപരൻ കൊണ്ട് പോയപ്പോൾ ഓട്ടോയിൽ കയറി എസ്ഡിപിഐ സ്ഥാനാർത്ഥി; ഇടത് സ്വതന്ത്രർക്ക് 2014 മുതൽ രാശിയായ ചിഹ്നം നഷ്ടപ്പെട്ട നിരാശയിൽ പ്രവർത്തകർ; തെരഞ്ഞെടുപ്പ് ചിഹ്നമെന്ന രീതിയിൽ കപ്പും സോസറും പ്രചരിപ്പിച്ചതും വിനയായി; `കത്രിക` വോട്ടർമാക്ക് ഇടയിലെത്തിക്കാൻ പാട്‌പെട്ട് പിവി അൻവർ ഒർജിനൽ

പൊന്നാനിയിൽ ഇടത് സ്ഥാനാർത്ഥിക്ക് `കപ്പും സോസറും` ഇല്ല `ഓട്ടോറിക്ഷ`യും ഇല്ല;  കപ്പും സോസറും അപരൻ കൊണ്ട് പോയപ്പോൾ ഓട്ടോയിൽ കയറി എസ്ഡിപിഐ സ്ഥാനാർത്ഥി; ഇടത് സ്വതന്ത്രർക്ക് 2014 മുതൽ രാശിയായ ചിഹ്നം നഷ്ടപ്പെട്ട നിരാശയിൽ പ്രവർത്തകർ; തെരഞ്ഞെടുപ്പ് ചിഹ്നമെന്ന രീതിയിൽ കപ്പും സോസറും പ്രചരിപ്പിച്ചതും വിനയായി; `കത്രിക` വോട്ടർമാക്ക് ഇടയിലെത്തിക്കാൻ പാട്‌പെട്ട് പിവി അൻവർ ഒർജിനൽ

ന്യൂസ് ഡെസ്‌ക്‌

പൊന്നാനി: തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഒരുപക്ഷേ സ്വന്തം പേരുകൾ തന്നെയാണ്. സ്വന്തം പേര് കാരണം മണ്ഡലത്തിലെ വോട്ടർമാർക്ക് ഇടയിൽ സുപരിചിതമായ ചിഹ്നം നഷ്ടമായിരിക്കുകയാണ് പൊന്നാനി ലോക്‌സഭ മണ്ഡലത്തിലെ ഇടത് സ്ഥാനാർത്ഥി പി.വി അൻവറിന്. കഴിഞ്ഞ തവണ വി അബ്ദുറഹ്മാൻ സ്വതന്ത്രനായി മത്സരിച്ചപ്പോഴിുള്ള കപ്പും സോസറും എന്ന ചിഹ്നം ലഭിക്കാത്തതാണ് ഇപ്പോൾ അൻവറിന് തിരിച്ചടിയാകുന്നത്. ഒരേ പേരുല്‌ള രണ്ട് സ്ഥാനാർത്ഥികൾ വന്നതോടെ കപ്പും സോസറും അപരൻ പിവി അൻവറിന് ലഭിച്ചു. കത്രികയാണ് ഇപ്പോൾ ഇടത് സ്ഥാനാർത്ഥിക്ക് ലഭിച്ചിരിക്കുന്നത്.

ഇടതുസ്വതന്ത്രനായ പി.വി. അൻവറിന് പ്രതീക്ഷിച്ച ചിഹ്നം കിട്ടാത്തതും മണ്ഡലത്തിൽ സുപരിചിതമായ കപ്പും സോസറും ചിഹ്നം അതേപേരിലുള്ള അപരൻ പി.വി. അൻവറിന് നറുക്കെടുപ്പിലൂടെ ലഭിച്ചതുമാണ് ഇടതുമുന്നണിക്ക് പുതിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.2014 ലോക്സഭ തിരഞ്ഞെടുപ്പ് മുതലാണ് കപ്പും സോസറും പൊന്നാനിയിലെ വോട്ടർമാർക്കിടയിൽ സുപരിചിതമായത്. ഇടതുസ്വതന്ത്രനായി മത്സരിച്ച വി. അബ്ദുറഹിമാൻ കപ്പും സോസറും ചിഹ്നത്തിലായിരുന്നു 2014 ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. 2015-ൽ നടന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലും കപ്പും സോസറും ചിഹ്നം പലയിടത്തും ഇടതുസ്ഥാനാർത്ഥികൾ സ്വന്തമാക്കി. വി. അബ്ദുറഹിമാൻ കപ്പും സോസറിനും നേടിക്കൊടുത്ത പ്രശസ്തി തന്നെയായിരുന്നു തദ്ദേശതിരഞ്ഞെടുപ്പിലും കപ്പും സോസറിനും ഡിമാൻഡുണ്ടാകാൻ കാരണം.

2016-ലെ നിയമസഭ തിരഞ്ഞെടുപ്പിലാണ് കപ്പും സോസറും പിന്നീട് രംഗത്തെത്തിയത്. താനൂരിൽ ഇടതുസ്വതന്ത്രനായി മത്സരിച്ച വി. അബ്ദുറഹിമാൻ വീണ്ടും കപ്പും സോസറും ചിഹ്നത്തിൽ ജനവിധി തേടി. നേരത്തെ ലോക്സഭ തിരഞ്ഞെടുപ്പിൽ വോട്ടർമാർക്കിടയിൽ ചിഹ്നം സുപരിചിതമായതോടെ ഇടതുമുന്നണിക്ക് ചിഹ്നം പരിചയപ്പെടുത്താൻ ഏറെ വിയർപ്പൊഴുക്കേണ്ടിവന്നില്ല. 2016-ലെ തിരഞ്ഞെടുപ്പിൽ കപ്പും സോസറും ചിഹ്നത്തിൽ മത്സരിച്ച വി. അബ്ദുറഹിമാൻ മുസ്ലിം ലീഗിനെതിരേ അട്ടിമറി വിജയംനേടുകയും ചെയ്തു.

2019-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ നിലമ്പൂർ എംഎ‍ൽഎ. പി.വി. അൻവർ പൊന്നാനിയിൽ സ്ഥാനാർത്ഥിയായി എത്തിയതോടെ ഇടതുക്യാമ്പ് ആവേശത്തിലായി. ഇത്തവണയും കപ്പും സോസറും ചിഹ്നത്തിൽ മത്സരിക്കാമെന്നായിരുന്നു ഇടതുമുന്നണിയുടെ കണക്കുക്കൂട്ടൽ. നാമനിർദ്ദേശ പത്രിക സമർപ്പിച്ചപ്പോൾ കപ്പും സോസറും, ഓട്ടോറിക്ഷ, കത്രിക എന്നീ ചിഹ്നങ്ങളാണ് പി.വി. അൻവർ ആവശ്യപ്പെട്ടത്. പക്ഷേ, അപരന്മാരായി പത്രിക നൽകിയ പി.വി. അൻവർ റസീന മൻസിലും മറ്റുള്ള മൂന്നുപേരും കപ്പും സോസറും ആവശ്യപ്പെട്ടതോടെ പൊന്നാനിയിലെ ചിഹ്നത്തിൽ തർക്കം ഉടലെടുത്തു. കപ്പും സോസറിനുമായി നറുക്കെടുപ്പ് നടത്തിയെങ്കിലും ഭാഗ്യം തുണച്ചത് ഇടതുസ്വതന്ത്രന്റെ അപരനായ പി.വി. അൻവർ റസീന മൻസിലിന്. ഇടതുസ്വതന്ത്രൻ പി.വി. അൻവർ രണ്ടാതായി ആവശ്യപ്പെട്ട ഓട്ടോറിക്ഷ എസ്.ഡി.പി.ഐ. സ്ഥാനാർത്ഥിക്കും ലഭിച്ചു. ഇതോടെ പൊന്നാനിയിലെ ഇടതുസ്വതന്ത്രന്റെ ചിഹ്നം കത്രികയായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP