Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നേട്ടം യുഡിഎഫിനെന്ന് പ്രവചനം; യുഡിഎഫിന് 13-14 സീറ്റുകളും എൽഡിഎഫിന് 6 സീറ്റുകളും ബിജെപിക്ക് 0-1 സീറ്റും ലഭിക്കും; ബിജെപിയുടെ വോട്ട് വർധിക്കുന്നത് കൂടുതൽ ദോഷം ചെയ്യുക യുഡിഎഫിന്; ദേശീയ തലത്തിലെ തൂക്കുസഭയിൽ 212 സീറ്റ് നേടി എൻഡിഎ മുന്നിലെത്തും; യുപിഎ 172 സീറ്റും മറ്റുള്ളവർക്ക് 159 സീറ്റും നേടും; രാഷ്ട്രീയ നിരീക്ഷകനും ഗണിത ശാസ്ത്ര അദ്ധ്യാപകനുമായ തോട്ടക്കാട് എൻ ഗോപാലകൃഷ്ണന്റെ പ്രവചനം ഇങ്ങനെ

ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നേട്ടം യുഡിഎഫിനെന്ന് പ്രവചനം; യുഡിഎഫിന് 13-14 സീറ്റുകളും എൽഡിഎഫിന് 6 സീറ്റുകളും ബിജെപിക്ക് 0-1 സീറ്റും ലഭിക്കും; ബിജെപിയുടെ വോട്ട് വർധിക്കുന്നത് കൂടുതൽ ദോഷം ചെയ്യുക യുഡിഎഫിന്; ദേശീയ തലത്തിലെ തൂക്കുസഭയിൽ 212 സീറ്റ് നേടി എൻഡിഎ മുന്നിലെത്തും; യുപിഎ 172 സീറ്റും മറ്റുള്ളവർക്ക് 159 സീറ്റും നേടും; രാഷ്ട്രീയ നിരീക്ഷകനും ഗണിത ശാസ്ത്ര അദ്ധ്യാപകനുമായ തോട്ടക്കാട് എൻ ഗോപാലകൃഷ്ണന്റെ പ്രവചനം ഇങ്ങനെ

ആർ പീയൂഷ്

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫിന് മിന്നുന്ന ജയമെന്ന് പ്രമുഖ രാഷ്ട്രീയ നിരീക്ഷകനും ഗണിത ശാസ്ത്ര അദ്ധ്യാപകനുമായ തോട്ടക്കാട് എൻ. ഗോപാലകൃഷ്ണൻ. യുഡിഎഫിന് 13-14 സീറ്റുകളും എൽഡിഎഫിന് 6 സീറ്റുകളും ബിജെപിക്ക് 0-1 സീറ്റും ലഭിക്കും എന്നാണ് പ്രവചനം. കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള മണ്ഡലങ്ങളിൽ നടത്തിയ സർവ്വേയുടെ അടിസ്ഥാനത്തിലാണ് ഫലം പ്രവചിച്ചിരിക്കുന്നത്. കക്ഷിനില കോൺഗ്രസ്സ്- 9-10, മുസ്ലിം ലീഗ്-2, കേരളാ കോൺഗ്രസ്സ് (എം.) 1, ആർ.എസ്‌പി- 1, സിപിഎം- 5, സിപിഐ-1, ബിജെപി- 0-1 എന്നിങ്ങനെയും ആയിരിക്കുമെന്നും ഗോപാലകൃഷ്ണൻ പറയുന്നു.

കൂടാതെ ലോക്‌സഭയിൽ ഒരു മുന്നണിക്കും ഭൂരിപക്ഷം കിട്ടുകയില്ലെന്നും അദ്ദേഹം പറയുന്നു. ഏറ്റവും കൂടുതൽ സീറ്റ് കിട്ടുന്നത് ദേശീയ ജനാധിപത്യസഖ്യ (എൻ.ഡി.എ) ത്തിനാണ്. ബിജെപി.ക്ക് 175 സീറ്റും, എൻ.ഡി.എക്ക് 212 സീറ്റും കിട്ടും. കോൺഗ്രസ്സിന് 115 സീറ്റും ഐക്യപുരോഗമനസഖ്യത്തിന് (യു.പി.എ) 172 സീറ്റും കിട്ടും. മറ്റുള്ളവർക്ക് 159 സീറ്റ് കിട്ടും. കോൺഗ്രസ്സ് പിന്തുണയോടെ പശ്ചിമബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ്സ് നേതാവുമായ മമതാ ബാനർജി, മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയും സമാജ്വാദി പാർട്ടിനേതാവുമായ അഖിലേഷ് യാദവ്, മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയും ബഹുജൻ സമാജ് പാർട്ടിനേതാവുമായ മായാവതി എന്നിവരിൽ ഒരാൾ പ്രധാനമന്ത്രി ആകും. 2020 അവസാനത്തോടെ ഈ മന്ത്രിസഭ നിലംപതിക്കും. 2021 മാർച്ചിൽ വീണ്ടും തെരഞ്ഞെടുപ്പ് നടക്കും എന്നും പ്രവചനത്തിലുണ്ട്.

കേരളത്തിൽ ബിജെപി.ക്ക് ഒരു സീറ്റ് കിട്ടിയാൽ അത് തിരുവനന്തപുരം ആയിരിക്കും. ഇടുക്കി, ചാലക്കുടി, തൃശ്ശൂർ, കണ്ണൂർ മണ്ഡലങ്ങൾ യു.ഡി.എഫ്, എൽ.ഡി.എഫ്-ൽനിന്നും പിടിച്ചെടുക്കാനിടയുണ്ട്. ആലപ്പുഴയും മാവേലിക്കരയും എൽ.ഡി.എഫ് യു.ഡി.എഫ്-ൽനിന്നും പിടിച്ചെടുക്കാൻ ഇടയുണ്ട്. കണ്ണൂരിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി കെ.സുധാകരൻ മത്സരിച്ചാൽ മാത്രമേ വിജയ സാധ്യതയുള്ളു. വടകരയിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരിച്ചാൽ മാത്രമേ വിജയ സാധ്യതയുള്ളു. ആലപ്പുഴയിൽ കെ.സി. വേണുഗോപാൽ മത്സരിച്ചാൽ വിജയ സാദ്ധ്യതയുണ്ട്, തിതരുവനന്തപുരത്ത് ഏത് പാർട്ടിയുടെ സ്ഥാനാർത്ഥിയായി നടൻ മോഹൻലാൽ മത്സരിച്ചാലും വിജയിക്കും എന്നിങ്ങനെയാണ് ഗോപാലകൃഷ്ണന്റെ അവലോകനം.

യു.ഡി.എഫ്-ന് 42 ശതമാനവും എൽ.ഡി.എഫ്-ന് 38 ശതമാനവും എൻ.ഡി.എ.യ്ക്ക് 18 ശതമാനവും വോട്ട് കിട്ടും എൻ.ഡി.എ.ക്ക് എല്ലാ മണ്ഡലങ്ങളിലും 10 ശതമാനം മുതൽ 35 ശതമാനം വരെ വോട്ടുകിട്ടും. എൻ.ഡി.എ.യുടെ വോട്ട് 3 ശതമാനം കുറഞ്ഞാൽ യു.ഡി.എഫ്-ന് 16 സീറ്റുകൾകിട്ടും. എൻ.ഡി.എ.യുടെ വോട്ട് 2 ശതമാനം കൂടിയാൽ യു.ഡി.എഫ് ന് 11 സീറ്റുകൾ മാത്രമേ കിട്ടുകയുള്ളു.

കേരളത്തിൽ ഭരണ വിരുദ്ധവികാരം വളരെ കൂടുതലാണ്. ശബരിമലയിൽ വനിതകളെ പ്രവേശിപ്പിക്കണമെന്നുള്ള സുപ്രീംകോടതി വിധിയും അത് നടപ്പാക്കാനുള്ള കേരള സർക്കാരിന്റെ നിർബന്ധബുദ്ധിയും ബിജെപി.യെ ചെറിയതോതിൽ സഹായിക്കും. ബിജെപി.യുടെ വോട്ട് വർധക്കുന്നത് കൂടുതൽ ദോഷം ചെയ്യുന്നത് യുഡി.എഫിനാണ്.

മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ലോക്‌സഭയിലേക്ക് മത്സരിക്കുന്നുണ്ടെന്നുള്ള വാർത്ത കണ്ടു. 2020 സപ്റ്റംബറിൽ അദ്ദേഹം നിയമസഭാംഗമായിട്ട് 50 വർഷം ആകും. 50 വർഷം തുടർച്ചയായി എംഎ‍ൽഎ ആയ മറ്റൊരു കോൺഗ്രസ്സ് നേതാവ് ഇന്ത്യയിൽ തന്നെ ഉണ്ടെന്ന് തോന്നുന്നില്ല. അദ്ദേഹം ലോകസഭയിലേക്ക് മത്സരിച്ചു വിജയിച്ചാൽ അദ്ദേഹത്തിന് ഈ റിക്കാർഡ് നഷ്ടപ്പെടും. മാത്രമല്ല അദ്ദേഹം നിയമസഭാംഗമായി തുടരുന്നതാണ് കേരളത്തിലെ കോൺഗ്രസ്സിന് നല്ലത്. ഇതേ അഭിപ്രായം കോൺഗ്രസ്സ് നേതാവ് കെ. മുരളീധരനും ഈയിടെ പറയുകയുണ്ടായി. കോൺഗ്രസ്സ് കേന്ദ്രത്തിൽ അധികാരത്തിൽ വന്നാൽ 2020 സെപ്റ്റംബറിനുശേഷം രാജ്യസഭ വഴി അദ്ദേഹത്തിന് എംപി.ആകാമെന്നും ഗോപാലകൃഷ്ണൻ പറയുന്നു

ലോക്‌സഭയിൽ വരാനിടയുള്ള കക്ഷിനില താഴെക്കൊടുക്കുന്ന വിധത്തിലായിരിക്കുമെന്നാണ് ഗോപാലകൃഷ്ണന്റെ സർവ്വേ പറയുന്നത്..

എൻ.ഡി.എ.212

ബിജെപി.-175., ശിവസേന -16. ജെ.ഡി.(യു)-12, ലോകജനശക്തി പാർട്ടി- 4, അപ്നാദൾ-1, ശിരോമണി അകാലിദൾ-1, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഘടകകക്ഷികൾ-3.

യു.പി.എ - 172

കോൺഗ്രസ്സ്(െഎ)-115, ഡി.എം.കെ-21, ആർ.ജെ.ഡി-10, എൻ.സി.പി-9, ജെ.ഡി.(എസ്)-4, ജെ.എം.എം -3, പി.എം.കെ-2, മുസ്ലിം ലീഗ്-2, എം.ഡി.എം.കെ-1, കേരളാകോൺഗ്രസ്സ്(എം)-1, ആർ.എസ്‌പി-1, ആർ.എൽ.എസ്‌പി.-1, ജെ.വി എം-1, വി സി.കെ-1,

മറ്റുള്ളവർ-159

തൃണമൂൽ കോൺഗ്രസ്സ്-32, എസ്‌പി.-25, ബി.എസ്‌പി-25, വൈ.എസ്.ആർ കോൺഗ്രസ്സ്-21, ബി.ജെ.ഡി-14, ടി.ആർ.എസ്-12, സിപിഎം-8, ടി.ഡി.പി-4, സിപിഐ-3 എ.എ.പി-3, നാഷണൽ കോൺഫറൻസ്-3, ആർ.എൽ.ഡി-2, എ.െഎ.യു.ഡി.എഫ്-2, ഐ.എൻ എൽ.ഡി-1, ഹരിയാനാ ജനഹിത കോൺഗ്രസ്സ്-1, പി.ഡി.പി-1, എ.െഎ.എം. ഐ.എം-1, എസ്.എസ്‌പി-1

സംസ്ഥാനങ്ങളിൽ വരാനിടയുള്ള കക്ഷിനില

കേരളം (20 സീറ്റുകൾ)

യു.ഡി.എഫ്-13-14, കോൺഗ്രസ്സ്(െഎ)-9-10, മുസ്ലിംലീഗ്-2, കേരളാ കോൺഗ്രസ്സ്(എം)-1,
ആർ.എസ്‌പി-1,

എൽ.ഡി.എഫ്-6
സിപിഎം - 5, സി.പി.െഎ-1,
ബിജെപി-0-1


തമിഴ്‌നാട് (39 സീറ്റുകൾ)
യു.പി.എ-39
ഡി.എം.കെ-21,കോൺഗ്രസ്സ്(െഎ)-10, സിപിഎം-2, സി.പി.െഎ-2, പി.എം.കെ-2, എം.ഡി.എം.കെ-1, വി സി.കെ-1

കർണ്ണാടക (28 സീറ്റുകൾ)
ബിജെപി-13,
യു.പി.എ-15,
കോൺഗ്രസ്സ്(ഐ)-11, ജനതാദൾ (എസ്)-4

ആന്ധ്രാപ്രദേശ് (25 സീറ്റുകൾ)
വൈ.എസ്.ആർ കോൺഗ്രസ്സ്-21, ടി.ഡി.പി-4

തെലുങ്കാന (17 സീറ്റുകൾ)
ടി.ആർ.എസ്-12, കോൺഗ്രസ്സ് -3, ബിജെപി-1, എ.െഎ.എം.ഐ.എം-1

ഗോവ ( 2സീറ്റുകൾ)
ബിജെപി-1, കോൺഗ്രസ്സ്-1

മഹാരാഷ്ട്ര (48 സീറ്റുകൾ)
എൻ.ഡി.എ-32,
ബിജെപി-16, ശിവസേന-16
യു.പി.എ-16
കോൺഗ്രസ്സ് - 8, എൻ.സി.പി.-8

ഗുജറാത്ത് (26 സീറ്റുകൾ)

ബിജെപി-18, കോൺഗ്രസ്സ്-8

രാജസ്ഥാൻ ( 25 സീറ്റുകൾ)

ബിജെപി-12, കോൺഗ്രസ്സ് -13

മദ്ധ്യപ്രദേശ് (29 സീറ്റുകൾ)
ബിജെപി-17, കോൺഗ്രസ്സ് -12

ഛത്തീസ്‌ഗഡ് (11 സീറ്റുകൾ)
ബിജെപി-5, കോൺഗ്രസ്സ് -6

ഉത്തർപ്രദേശ് ( 80 സീറ്റുകൾ)

എൻ.ഡി.എ - 25
ബിജെപി. - 24,. അപ്നാദൾ -1
എസ്..പി. - ബി.എസ്‌പി. സഖ്യം -52
എസ്‌പി.-25, ബി.എസ്‌പി.-25, ആർ.എൽ.ഡി-2
കോൺഗ്രസ്സ് -3.

ഹരിയാന (10 സീറ്റുകൾ)
ബിജെപി-7, കോൺഗ്രസ്സ് (ഐ)-1, ഹരിയാന
വികാസ് കോൺഗ്രസ്സ് -1, ഇന്ത്യൻ നാഷണൽ ലോക്ദൾ-1

ഡൽഹി ( 7 സീറ്റുകൾ)
ബിജെപി.-5, എ.എ.പി-2

ഉത്തരഖണ്ഡ് ( 5 സീറ്റുകൾ)
ബിജെപി-4, കോൺഗ്രസ്സ്-1

ഹിമാചൽപ്രദേശ് (4 സീറ്റുകൾ)
ബിജെപി-3, കോൺഗ്രസ്സ് -1

പഞ്ചാബ് (13 സീറ്റുകൾ)
കോൺഗ്രസ്സ്-11, എ.എ.പി-1
എൻ.ഡി.എ-1 (ശിരോമണി അകാലിദൾ-1)

ജമ്മു ആൻഡ് കാശ്മീർ ( 6 സീറ്റുകൾ)
ബിജെപി-1, കോൺഗ്രസ്സ്(െഎ)-1, നാഷണൽ കോൺഫറൻസ് - 3, പി.ഡി.പി-1

ബീഹാർ (40 സീറ്റുകൾ)

എൻ.ഡി.എ-28,
ബിജെപി-12, ജെ.ഡി.(യു) -12, ലോകജനശക്തി പാർട്ടി-4,
യുപി.എ-12
കോൺഗ്രസ്സ്-2, ആർ.ജെ.ഡി-9, ആർ.എൽ.എസ്‌പി-1

ജാർഖണ്ഡ് (14 സീറ്റുകൾ)
ബിജെപി-16,
യു.പി.എ-8
കോൺഗ്രസ്സ്-3, ജെ.എം.എം-3, ആർ.ജെ.ഡി-1, ജെ.വി എം-1

ഒഡീഷ (21 സീറ്റുകൾ)
ബിജെപി-7, ബി.ജെ.ഡി-14

പശ്ചിമബംഗാൾ (42 സീറ്റുകൾ)
ബിജെപി-7, തൃണമൂൽ കോൺഗ്രസ്സ്-32, കോൺഗ്രസ്സ് (ഐ)-2, സിപിഎം-1

ആസ്സാം (14 സീറ്റുകൾ)

ബിജെപി-8, കോൺഗ്രസ്സ് (ഐ) - 4, എ.ഐ.യുഡി.എഫ്-2

ത്രിപുര ( 2 സീറ്റുകൾ)
ബിജെപി.-2

അരുണാചൽപ്രദേശ് ( 2 സീറ്റുകൾ)
ബിജെപി-1,കോൺഗ്രസ്സ്(െഎ)-1

മണിപ്പൂർ (2 സീറ്റുകൾ)
ബിജെപി-1, കോൺഗ്രസ്സ്(ഐ)-1

മേഘാലയ - ( 2 സീറ്റുകൾ)
എൽ.ഡി.എ-1, കോൺഗ്രസ്സ് (ഐ)-1

നാഗാലാന്റ് (1 സീറ്റ്)
എൻ.ഡി.എ-1

മിസ്സോറാം ( 1 സീറ്റ്)
എൻ.ഡി.എ-1

സിക്കിം (1 സീറ്റ്)
എസ്.എസ്‌പി-1

ചണ്ഡീഗഡ് ( 1 സീറ്റ്)
കോൺഗ്രസ്സ് (ഐ) - 1

ആന്റമാൻ ആൻഡ് നിക്കോബാർ ( 1 സീറ്റ്)
ബിജെപി-1
ദാദ്രാ ആൻഡ് നാഗർഹവേലി (1 സീറ്റ്)
ബിജെപി-1
ഡാമൻ ആൻഡ് ദിയു (1 സീറ്റ്)
ബിജെപി-1,
പുതുച്ചേരി (1 സീറ്റ്),
കോൺഗ്രസ്സ് (ഐ)-1
ലക്ഷദ്വീപ് ( 1 സീറ്റ്)
എൻ.സി.പി-1,

മഹാരാഷ്ട്രയിൽ ബിജെപി.- ശിവസേന സഖ്യം ഉണ്ടാകുമെന്നുള്ള പ്രതീക്ഷയിലാണ് ഈ പ്രവചനം തയ്യാറാക്കിയിരിക്കുന്നത്. ഇങ്ങനെ ഒരു സഖ്യം ഉണ്ടായില്ലെങ്കിൽ ബിജെപി.ക്ക് 6 സീറ്റും, ശിവസേനയ്ക്ക് 8 സീറ്റും എൻ.ഡി.എ.ക്ക് 22 സീറ്റും കുറയും. കോൺഗ്രസ്സിന് 7 സീറ്റുംഎൻ.സി.പി.ക്ക്7 സീറ്റും .യു.പി.എ.ക്ക് 14 സീറ്റും കൂടും.ആന്ധ്രാപ്രദേശിൽ ബിജെപി.യും വൈ.എസ്.ആർ.കോൺഗ്രസ്സും തമ്മിൽ സഖ്യം ഉണ്ടാകാൻ സാദ്ധ്യതയുണ്ട് ഇങ്ങനൈയാരു സഖ്യം ഉണ്ടായാൽ ബിജെപിക്ക് 2 സീറ്റും എൻ.ഡി.എ.ക്ക് 23 സീറ്റും കൂടും. ടി.ഡി.പി.ക്ക് 2 സീറ്റ്കുറയും.തെലുങ്കാനയിൽ ബിജെപി, ടി.ആർ.എസ്. സഖ്യം വരാനിടയുണ്ട്. ഇങ്ങനെയൊരു സഖ്യം വന്നാൽ ബിജെപി.ക്ക് 1 സീറ്റും എൻ.ഡി.എ.ക്ക് 13 സീറ്റും കൂടും. കോൺഗ്രസ്സിന് 1 സീറ്റുകുറയും. എന്നുമാണ് പ്രവചനം.

തകഴിഞ്ഞ 23 വർഷമായി പ്രവചനം നടത്തുകയാണ് ഗോപാലകൃഷ്ണൻ. നേരിയ വ്യത്യാസത്തിൽ മാത്രമാണ് ഫലം മാറി മറിഞ്ഞിട്ടുള്ളത്. കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പിൽ ശശിതരൂർ എംപി വിജയിക്കുമെന്ന് പ്രവചിച്ചിരുന്നു. പറഞ്ഞതിലും ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്തു. അദ്ധ്യാപകനായ ഗോപാലകൃഷ്ണൻ ഒരു കൗതുകത്തിനായിട്ടാണ് സർവ്വേ തുടങ്ങിയത്. സർവ്വേയിൽ പ്രവചിച്ച ഫലങ്ങൾ അച്ചട്ടായതോടെ പിന്നീട് തുടരുകയായിരുന്നു. തിരഞ്ഞെടുപ്പിന് മുൻപ് നടത്തുന്ന സർവ്വേ ഫലങ്ങൾ ബുക്കലെറ്റായി അച്ചടിച്ച് വിതരണം ചെയ്യുന്നുമുണ്ട്. സർവ്വേ ഫലങ്ങൾ കൃത്യമായതിനാൽ ജനങ്ങളുടെ വിശ്വാസ്യതയും ഉണ്ട്. ഒരു സാധാരണക്കാരനെപോലെ സഞ്ചരിച്ചാണ് ലർവ്വേ നടത്തുന്നത്. രാഷ്ട്രീയവിവരമുള്ളവരുമായി സംവദിച്ചാണ് ആ സ്ഥലങ്ങളിലെ രാഷ്ട്രീയപരമായ കാര്യങ്ങൾ വിലയിരുത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP