Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാജ്യം കാത്തിരുന്ന ആ പ്രഖ്യാപനം ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ; 17ാം ലോക്സഭ തെരഞ്ഞെടുപ്പിനുള്ള തീയതി ഇന്ന് പ്രഖ്യാപിക്കും; തെരഞ്ഞെടുപ്പ് ഏഴ് മുതൽ ഒൻപത് ഘട്ടങ്ങളിലായെന്നും സൂചന; ഫലപ്രഖ്യാപനം മെയ്‌ 20ന് മുൻപ് വരുന്ന രീതിയിൽ ക്രമീകരിക്കും; സിക്കിം, ആന്ധ്രപ്രദേശ്, ഒഡീഷ, അരുണാചൽ എന്നീ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തെരഞ്ഞെടുപ്പ് തീയതിയും ഇന്നറിയാം; സംഘർഷഭരിതമായ സാഹചര്യം നിലനിൽക്കവേ ജമ്മു കാശ്മീർ തെരഞ്ഞെടുപ്പു പ്രഖ്യാപനം ഉണ്ടാകുമോ എന്നറിയാനും ആകാംക്ഷ

രാജ്യം കാത്തിരുന്ന ആ പ്രഖ്യാപനം ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ; 17ാം ലോക്സഭ തെരഞ്ഞെടുപ്പിനുള്ള തീയതി ഇന്ന് പ്രഖ്യാപിക്കും; തെരഞ്ഞെടുപ്പ് ഏഴ് മുതൽ ഒൻപത് ഘട്ടങ്ങളിലായെന്നും സൂചന; ഫലപ്രഖ്യാപനം മെയ്‌ 20ന് മുൻപ് വരുന്ന രീതിയിൽ ക്രമീകരിക്കും; സിക്കിം, ആന്ധ്രപ്രദേശ്, ഒഡീഷ, അരുണാചൽ എന്നീ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തെരഞ്ഞെടുപ്പ് തീയതിയും ഇന്നറിയാം; സംഘർഷഭരിതമായ സാഹചര്യം നിലനിൽക്കവേ ജമ്മു കാശ്മീർ തെരഞ്ഞെടുപ്പു പ്രഖ്യാപനം ഉണ്ടാകുമോ എന്നറിയാനും ആകാംക്ഷ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള തീയതി ഇന്ന് പ്രഖ്യാപിക്കും. ഇന്ന് വൈകുന്നേരം അഞ്ച് മണിക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താ സമ്മേളനം. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷൻ സുനിൽ അറോറ തീയതി പ്രഖ്യാപനം നടത്തും. ഏഴ് മുതൽ ഒമ്പത് ഘട്ടം വരെയായിട്ടായിരിക്കും രാജ്യത്ത് ഇത്തവണ പൊതുതെരഞ്ഞെടുപ്പ് നടത്തുക എന്നാണ് സൂചന. അടുത്ത മാസം ആദ്യം മുതൽ ആരംഭിക്കുന്ന തെരഞ്ഞെടുപ്പ് പ്രക്രിയ മെയ് 20ന് മുൻപ് അവസാനിക്കുന്ന രീതിയിലായിരിക്കും ക്രമീകരിക്കുക. സമ്പൂർണ വാർത്ത സമ്മേളനമാണ് നടത്തുക.

ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും നടക്കും. ആന്ധ്രാപ്രദേശ്, സിക്കിം, അരുണാചൽ പ്രദേശ്, ഒഡീഷ സംസ്ഥാനങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ തീയ്യതികളും ഇന്ന് പ്രഖ്യാപിക്കും. അതേസമയം യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്ന ജമ്മു കാശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പു ഇപ്പോൾ നടത്തുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. സുരക്ഷാ പ്രശ്‌നങ്ങൾ മുൻനിർത്തിയാവും കശ്മീരിലെ തെരഞ്ഞെടുപ്പിന്റെ കാര്യത്തിൽ അന്തിമ തീരുമാനം സ്വീകരിക്കുക.

നേരത്തെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകുന്നതിനെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പുതിയ പദ്ധതികൾ പ്രഖ്യാപിക്കാനാണ് തെരഞ്ഞെടുപ്പ് വൈകിപ്പിക്കുന്നതെന്നായിരുന്നു പ്രധാന ആക്ഷേപം. കഴിഞ്ഞ ഒരു മാസത്തിനിടെ 157 പദ്ധതികളാണ് മോദി ഉദ്ഘാടനം ചെയ്തത്. ഇതിനായി 28 യാത്രകളും നടത്തി

തെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകുന്നതിൽ കമ്മീഷനെ പ്രതിപക്ഷ പാർട്ടികൾ വിമർശിച്ചിരുന്നു. കേന്ദ്രസർക്കാരിന് ക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ച് ജനങ്ങളുടെ പ്രീതിപിടിച്ചുപറ്റാൻ അവസരം ഒരുക്കുകയാണ് കമ്മീഷൻ ചെയ്തു കൊടുക്കുന്നതെന്നാണ് കോൺഗ്രസിന്റെ വിമർശം. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യം നിഷേധിച്ചിരുന്നു.

അതേസമയം ബലേക്കോട്ട് വ്യോമാക്രമണം അടക്കം പ്രചരണ വിഷയമാക്കാനാണ് ബിജെപി ഒരുങ്ങുയത്. എന്നാൽ, സായുധസേനയെ പ്രചരണത്തിനായി ഉപയോഗിക്കരുതെന്നാണ് തെരഞ്ഞെടുപ്പു കമ്മീഷൻ വ്യക്തമാക്കിയിരിക്കുന്നത്. സായുധ സേന രാഷ്ട്രീയത്തിന് അതീതവും നിഷ്പക്ഷവുമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. സേനയുടെ ചിത്രങ്ങളോ സൈനികരുടെ ചിത്രങ്ങളോ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് ഉപയോഗിക്കരുതെന്ന് കമ്മീഷൻ രാഷ്ട്രീയ പാർട്ടികളോട് ആവശ്യപ്പെട്ടു. ഇക്കാര്യം വ്യക്തമാക്കുന്ന നോട്ടീസും പാർട്ടികൾക്ക് അയച്ചിട്ടുണ്ട്.

നരേന്ദ്ര മോദി, അമിത്ഷാ തുടങ്ങിയ ബിജെപി നേതാക്കൾ വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർധമാനൊപ്പം നിൽക്കുന്ന ചിത്രത്തോടൊപ്പം മോദിക്ക് കീഴിൽ എന്തും സാധ്യം എന്നെഴുതിയ ബോർഡുകൾ പലയിടങ്ങളിലും പ്രത്യക്ഷപ്പെട്ടതിന് പിറകെയാണ് കമീഷന്റെ നോട്ടീസ്. അഭിനന്ദനെ പാക് പിടിയിൽ നിന്ന് മോചിപ്പിച്ചതിന് പിറകെ അത് മോദിയുടെ കഴിവുകൊണ്ടാണെന്ന് പറയുന്ന വരികൾ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും പോസ്റ്റ് ചെയ്തിരുന്നു.

തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിന് തൊട്ടുമുമ്പായി വാഗ്ദാന പെരുമഴ തന്നെയായിരുന്നു നരേന്ദ്ര മോദി നടത്തിയത്. ഒരു മാസത്തിനുള്ളിൽ നരേന്ദ്ര മോദി നടത്തിയത് 157 പദ്ധതികളുടെ ഉദ്ഘാടനമായിരുന്നു. ഇക്കാലയളവിൽ രാജ്യത്തിനകത്ത് ഉദ്ഘാടനങ്ങൾ നടത്താനായി മാത്രം 28 യാത്രക്കളും നടത്തി. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചാൽ പെരുമാറ്റച്ചട്ടം നിലവിൽ വരും. ഇതോടെ വലിയ പ്രഖ്യാപനങ്ങൾ നടത്തുന്നതിന് സർക്കാറിന് തടസ്സമുണ്ടാകും. ഇതാണ് പ്രധാനമായി ഉദ്ഘാടനപ്പെരുമഴ നടത്താൻ സർക്കാറിനെ പ്രേരിപ്പിക്കുന്നത്.

ഫെബ്രുവരി എട്ട് മുതൽ മാർച്ച് ഒമ്പത് വരെയുള്ള കാലയളവിൽ ഹൈവേകൾ, റെയിൽവേ ലൈൻ, മെഡിക്കൽ കോളജ്, ആശുപത്രികൾ, സ്‌കൂൾ, ഗ്യാസ് പൈപ്പ്‌ലൈൻ, എയർപോർട്ട്, വാട്ടർ കണക്ഷൻ തുടങ്ങി നിരവധി പദ്ധതികൾ മോദി ഉദ്ഘാടനം ചെയ്തു. പല പദ്ധതികളുടെയും തറക്കല്ലിടൽ ചടങ്ങും മോദി നടത്തി. മുൻ പ്രധാനമന്ത്രിയായിരുന്ന മന്മോഹൻ സിങ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന മാസത്തിൽ രാജ്യത്തിനകത്ത് ഇത്തരത്തിൽ പദ്ധതികൾ ഉദ്ഘാടനം ചെയ്യാനായി യാത്രകൾ നടത്തിയിരുന്നില്ല. മുമ്പ് ഉദ്ഘാടനം കഴിഞ്ഞ പല പദ്ധതികളും പുതുതായി മോദി അവതരിപ്പിച്ചുവെന്നും ആക്ഷേപമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP