Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

മത്സര കാഹളം മുഴങ്ങാൻ നാളുകൾ മാത്രം ബാക്കി നിൽക്കേ മമത ബാനർജിയുടെ 'വലംകൈ അരിഞ്ഞ്' തിരഞ്ഞെടുപ്പ് കമ്മീഷൻ ! ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പൊലീസ് തലപ്പത്ത് കമ്മീഷന്റെ വൻ അഴിച്ചുപണി; ശാരദാ ചിട്ടി തട്ടിപ്പ് കേസിൽ സിബിഐ ചോദ്യം ചെയ്ത കൊൽക്കത്ത പൊലീസ് കമ്മീഷണർ രാജീവ് കുമാറിനെ സ്ഥലം മാറ്റിയേക്കും

മത്സര കാഹളം മുഴങ്ങാൻ നാളുകൾ മാത്രം ബാക്കി നിൽക്കേ മമത ബാനർജിയുടെ 'വലംകൈ അരിഞ്ഞ്' തിരഞ്ഞെടുപ്പ് കമ്മീഷൻ ! ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പൊലീസ് തലപ്പത്ത് കമ്മീഷന്റെ വൻ അഴിച്ചുപണി; ശാരദാ ചിട്ടി തട്ടിപ്പ് കേസിൽ സിബിഐ ചോദ്യം ചെയ്ത കൊൽക്കത്ത പൊലീസ് കമ്മീഷണർ രാജീവ് കുമാറിനെ സ്ഥലം മാറ്റിയേക്കും

മറുനാടൻ ഡെസ്‌ക്‌

കൊൽക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കവേ പൊലീസ് തലപ്പത്ത് അഴിച്ചുപണി നടത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇതോടെ മിക്ക സംസ്ഥാനങ്ങളിലും ഉന്നത ഉദ്യോഗസ്ഥർക്ക് സ്ഥലമാറ്റമുണ്ടാകാനാണ് സാധ്യത. മമതാ ബാനർജിയുടെ വലംകൈയ് എന്ന് അറിയപ്പെടുകയും ശാരദാ ചിട്ടി തട്ടിപ്പു കേസിൽ സിബിഐ ചോദ്യം ചെയ്യുകയും ചെയ്ത പൊലീസ് കമ്മീഷണർ രാജീവ് കുമാറിനെ സ്ഥലം മാറ്റുമെന്നാണ് ഏറ്റവും ഒടുവിൽ പുറത്ത് വന്ന വിവരം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവനുസരിച്ച് ഈ മാസം 20ന് മുൻപ് രാജീവിനെ സ്ഥലം മാറ്റുമെന്നാണ് സൂചന.

ഇക്കാര്യത്തിൽ ദിവസങ്ങൾക്കുള്ളിൽ സ്ഥിരീകരണമെത്തുമെന്നാണ് വിവരം. ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട് സിബിഐ രാജീവിനെതിരെ സുപ്രീം കോടതിയിൽ കോടതി അലക്ഷ്യത്തിന് ഹർജി നൽകിയിട്ടുണ്ട്. വിഷയത്തിൽ കോടതി വാദം കേൾക്കുന്നത് ഫെബ്രുവരി 20 നാണ്. രാജ്യത്തെ തിരഞ്ഞെടുപ്പിന്റെ ജോലികൾ തടസങ്ങളില്ലാതെ നടക്കുവാനായി മിക്ക ഉദ്യോഗസ്ഥരേയപം സ്ഥലം മാറ്റണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നതിനെ തുടർന്നാണ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം. ജനുവരി 20ന് ഇതുസംബന്ധിച്ച് ഉത്തരവിറക്കുകയും വിവിധ സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യുകയും ചെയ്തിരുന്നു.

2019 മെയ് 31 ന് ഏത് ഉദ്യോഗസ്ഥനാണൊ ഒരു സ്ഥലത്ത് മൂന്നുവർഷം തുടർച്ചയായി ജോലി ചെയ്തത് അവരെ ഉറപ്പായും സ്ഥലം മാറ്റണമെന്നാണ് കമ്മീഷന്റെ ആവശ്യം. ഫെബ്രുവരി 28 ന് മുമ്പ് ഇത് പൂർത്തിയാക്കിയിരിക്കണമെന്നായിരുന്നു നിർദ്ദേശമുണ്ടായിരുന്നത്. എന്നാൽ ഉത്തരവ് നടപ്പാക്കേണ്ട അവസാന തീയതി ഫെബ്രുവരി 20 ആണെന്ന് ഉദ്യോഗസ്ഥർ പിന്നീട് അറിയിക്കുകയായിരുന്നു. ബംഗാളിൽ 2016ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപും രാജീവ് കുമാറിന് സ്ഥലമാറ്റം നേരിടേണ്ടി വന്നു. കൊൽക്കത്ത പൊലീസ് കമ്മീഷണർ സ്ഥാനത്ത് നിന്നും സ്ഥലം മാറ്റിയ ഇയാളെ 2016 മെയ് 21ന് തിരിച്ച് അതേ സ്ഥാനത്ത് എത്തിച്ച്ത മമത ബാനർജിയാണ്.

എന്നാൽ കൊൽക്കത്ത പൊലീസ് കമ്മീഷണർ സ്ഥാനത്ത് രാജീവ് കുമാർ വീണ്ടും മൂന്നുവർഷം തികയ്ക്കുന്നതിനാലാണ് സ്ഥലം മാറ്റം അനിവാര്യമായത്. രാജീവ് കുമാറിന് പകരം ആരാണ് ഈ സ്ഥാനത്തേക്ക് വരിക എന്നത് വ്യക്തമായിട്ടില്ല. സബ് ഇൻസ്പെക്ടർ മുതൽ ഉള്ള പൊലീസ് ഉദ്യോഗസ്ഥർക്കും 2017 മെയ് 31 ന് ശേഷം നടന്ന തിരഞ്ഞെടുപ്പുകളിൽ റിട്ടേണിങ് ഓഫീസർ, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർ, ഡെപ്യൂട്ടി ഇലക്ഷൻ ഓഫീസർ എന്നീ ചുമതലകൾ വഹിച്ച ഉദ്യോഗസ്ഥർക്കും സ്ഥലം മാറ്റം ബാധകമാകും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP