Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വർഗീയ-വിദ്വേഷ പരാമർശങ്ങൾ മായാവതിക്കും ആദിത്യനാഥിനും കുരുക്കായത് 'വിലക്കിന്റെ' രൂപത്തിൽ; ആദിത്യനാഥിന് 72 മണിക്കൂറും മായാവതിക്ക് 48 മണിക്കൂറും വിലക്കേർപ്പെടുത്തി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കോൺഗ്രസിനെ പച്ച വൈറസ് ബാധിച്ചിരിക്കുകയാണെന്ന ആദിത്യനാഥിന്റെ പരമാർശവും മുസ്ലിം വോട്ടുകൾ ഭിന്നിക്കരുതെന്ന മായാവതിയുടെ വാക്കുകളും നേതാക്കളെ തിരിഞ്ഞ് കൊത്തുമ്പോൾ

വർഗീയ-വിദ്വേഷ പരാമർശങ്ങൾ മായാവതിക്കും ആദിത്യനാഥിനും കുരുക്കായത് 'വിലക്കിന്റെ' രൂപത്തിൽ; ആദിത്യനാഥിന് 72 മണിക്കൂറും മായാവതിക്ക് 48 മണിക്കൂറും വിലക്കേർപ്പെടുത്തി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കോൺഗ്രസിനെ പച്ച വൈറസ് ബാധിച്ചിരിക്കുകയാണെന്ന ആദിത്യനാഥിന്റെ പരമാർശവും മുസ്ലിം വോട്ടുകൾ ഭിന്നിക്കരുതെന്ന മായാവതിയുടെ വാക്കുകളും നേതാക്കളെ തിരിഞ്ഞ് കൊത്തുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിൽ പ്രചരണച്ചൂടിൽ പാർട്ടികൾ നീങ്ങുന്ന വേളയിൽ പ്രസംഗ വേദികളിൽ നിറയുന്നത് ആരോപണ ശരങ്ങൾ നേതാക്കൾക്ക് തന്നെ കുരുക്കാവുകയാണ്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ബിഎസ്‌പി അധ്യക്ഷ മായാവതിക്കും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക് ലഭിച്ചതാണ് രാഷ്ട്രീയ ലോകത്ത് ഏറെ ചർച്ചയായിരിക്കുന്നത്. ആദിത്യനാഥിന് 72 മണിക്കൂറും (മൂന്ന് ദിവസം) മായാവതിക്ക് 48 മണിക്കൂറുമാണ് (രണ്ട് ദിവസം) വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

മീററ്റിൽ ആദ്യഘട്ട തെരഞ്ഞെടുപ്പ് റാലിയിൽ കേരളത്തിലെ കോൺഗ്രസിനെ അപമാനിച്ച് ആദിത്യനാഥ് നടത്തിയ പ്രസംഗമാണ് അദ്ദേഹത്തിന് തന്നെ കുരുക്കായത്. 'കേരളത്തിലെ ഒരു സീറ്റിൽ രാഹുൽ ഗാന്ധി നടത്തിയ നോമിനേഷൻ റാലി നിങ്ങൾ കണ്ടിട്ടുണ്ടാകും. കോൺഗ്രസ് കൊടികൾക്ക് പകരം പച്ചക്കൊടികൾ മാത്രമാണ് അവിടെ നിങ്ങൾക്ക് കാണാനായത്. കോൺഗ്രസിനെ പച്ച വൈറസ് ബാധിച്ചിരിക്കുകയാണ്'- എന്നായിരുന്നു ആദിത്യനാഥിന്റെ പരാമർശം. കോൺഗ്രസ് അധികാരത്തിലേറിയാൽ ഈ വൈറസ് രാജ്യത്തെയാകെ ബാധിക്കുമെന്നും ലീഗുമായുള്ള കോൺഗ്രസിന്റെ ബന്ധം രാജ്യസുരക്ഷയെ ബാധിക്കുന്നതാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.

സഹാരൻപൂരിൽ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ 'മുസ്ലിം സഹോദരീ സഹോദരന്മാരേ, നിങ്ങളുടെ വോട്ടുകൾ ഭിന്നിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ട്. മുസ്ലിങ്ങളുടെ വോട്ടുകൾ ഭിന്നിക്കരുത്', എന്ന് പ്രസംഗിച്ചതിനാണ് മായാവതിക്ക് വിലക്കേർപ്പെടുത്തിയത്. ദൈവങ്ങളുടെ പേര് പറഞ്ഞ് വോട്ടു പിടിക്കരുതെന്നും വർഗീയധ്രുവീകരണം നടത്തുന്ന പ്രസംഗം നടത്തരുതെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാതൃകാ പെരുമാറ്റച്ചട്ടത്തിൽ കൃത്യമായി പറയുന്നുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് ഇരുവർക്കും വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. വർഗീയ വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്നവർക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് കമ്മീഷനോട് സുപ്രീം കോടതി ചോദിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP