Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തൃണമൂൽ കോൺഗ്രസിന് വേണ്ടി 'ഒരു ചൈനീസ് പ്രണയകഥ'; കൊൽക്കത്തയിലുള്ള ചൈന ടൗണിലെ ചൈനീസ് വംശജരായ വോട്ടർമാരെ ലക്ഷ്യം വച്ച് 'പ്രത്യേക' ചുവരെഴുത്തുകൾ; 'തൃണമൂൽ കോൺഗ്രസിന് വോട്ട് ചെയ്യുക' എന്ന് ചൈനീസിൽ എഴുതിയിരിക്കുന്നതിനൊപ്പം മമത ബാനർജിയുടെ ചിത്രവും; ഇത്തരത്തിൽ ലഘു ലേഖകളും വൈകാതെയെത്തും

തൃണമൂൽ കോൺഗ്രസിന് വേണ്ടി 'ഒരു ചൈനീസ് പ്രണയകഥ';  കൊൽക്കത്തയിലുള്ള ചൈന ടൗണിലെ ചൈനീസ് വംശജരായ വോട്ടർമാരെ ലക്ഷ്യം വച്ച് 'പ്രത്യേക' ചുവരെഴുത്തുകൾ; 'തൃണമൂൽ കോൺഗ്രസിന് വോട്ട് ചെയ്യുക' എന്ന് ചൈനീസിൽ എഴുതിയിരിക്കുന്നതിനൊപ്പം മമത ബാനർജിയുടെ ചിത്രവും; ഇത്തരത്തിൽ ലഘു ലേഖകളും വൈകാതെയെത്തും

മറുനാടൻ ഡെസ്‌ക്‌

കൊൽക്കത്ത: ഇന്ത്യൻ പ്രണയകഥ എന്ന സിനിമയെ പറ്റി ഏവരും കേട്ടിട്ടുണ്ട് എന്നാൽ ഇപ്പോൾ കൊൽക്കത്തയിൽ നിന്നും പുറത്ത് വരുന്നത് ഒരു ചൈനീസ് പ്രണയകഥയാണ്. എന്നാൽ പ്രണയം പാർട്ടിയോടാണെന്ന് മാത്രം. ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പ്രചരണത്തിനായി ചൈനീസ് ഭാഷയിൽ ചുവരുകളിൽ ഇടം നേടിയ വരികളാണ് ഇപ്പോൾ ഏവരും ശ്രദ്ധിക്കുന്നത്. കൊൽക്കത്തയിലെ ചൈന ടൗണിൽ നിന്നുമാണ് ചൈനീസ് പ്രചരണത്തിന്റെ രസകരമായ കഥ പുറത്ത് വരുന്നത്.

ഇവിടെയുള്ള ചൈനീസ് വോട്ടർമാരെ ലക്ഷ്യം വച്ചാണ് ചൈനീസ് ചുവരെഴുത്തുകൾ. ചൈനീസ് എന്ന് കേൾക്കുമ്പോൾ ഇത് കമ്മ്യൂണിസ്റ്റ് പ്രചരണമാണെന്ന് തെറ്റിധരിക്കരുത്. മുഖ്യമന്ത്രി മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിന് വേണ്ടിയാണ് ഈ ചുവരെഴുത്തുകൾ.

ഇവിടെയുള്ള ചുവരുകളിൽ ചൈനീസ് ഭാഷയിൽ 'തൃണമൂൽ കോൺഗ്രസിന് വോട്ട് ചെയ്യുക' എന്നാണ് എഴുതിയിരിക്കുന്നത്. ഒപ്പം മമത ബാനർജിയുടെ ചിത്രവുമുണ്ട്. കിഴക്കൻ കൊൽക്കത്തയിലെ ടാംഗ്രയിലാണ് ചൈന ടൗൺ. ഇവിടെയാണ് ഒരു ഡസനോളം ഇടങ്ങളിൽ ചൈനീസ് ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇത് ആദ്യമായാണ് ഒരു രാഷ്ട്രീയ പാർട്ടി കൊൽക്കത്തയിൽ ചൈനീസ് ഭാഷയിൽ പ്രചാരണം നടത്തുന്നത്.

ചൈനീസിൽ ലഘുലേഖകളും പുറത്തിറക്കുമെന്നും തൃണമൂൽ കോർപ്പറേഷൻ കൗൺസിലർ ഫെയ്സ് അഹമ്മദ് ഖാൻ പറയുന്നത്. ചൈനീസ് സന്ദേശങ്ങളുമായി പൊതുയോഗങ്ങൾ സംഘടിപ്പിക്കും. കൊൽക്കത്തയിൽ രണ്ടായിരത്തോളം ചൈനീസ് വോട്ടർമാരുണ്ട് എന്നാണ് പറയുന്നത്. ചൈന ടൗൺ കൊൽക്കത്ത സൗത്ത് മണ്ഡലത്തിന്റെ ഭാഗമാണ്.

അഞ്ച് തവണ കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷൻ കൗൺസിലറായിരുന്ന മാല റോയ് ആണ് ഇത്തവണ ഇവിടെ തൃണമൂൽ സ്ഥാനാർത്ഥി. ഏഴ് ഘട്ടമായാണ് പശ്ചിമ ബംഗാളിൽ വോട്ടെടുപ്പ് നടക്കുന്നത്. ഇതിൽ മെയ്‌ 19ന്റെ അവസാന ഘട്ടത്തിലാണ് സൗത്തു കൊൽക്കത്തയിലെ വോട്ടെടുപ്പ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP