Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഏഴിൽ നിന്ന് ഒൻപത് വിജയങ്ങളുണ്ടായി രണ്ട് സീറ്റ് നേട്ടമുണ്ടാക്കി യുഡിഎഫ്; മൂന്ന് സിറ്റിങ് സീറ്റുകൾ യുഡിഎഫ് പിടിച്ചെടുത്തപ്പോൾ ബിജെപിയുടെ രണ്ടും ജനപക്ഷത്തിന്റെ ഒരു സീറ്റും നേടി കോട്ടമില്ലാത്ത അവസ്ഥയിൽ ഇടതുപക്ഷം; കൂടുതൽ സന്തോഷം കോൺഗ്രസിന്; തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം വലതിന് കരുത്താകുമ്പോൾ

ഏഴിൽ നിന്ന് ഒൻപത് വിജയങ്ങളുണ്ടായി രണ്ട് സീറ്റ് നേട്ടമുണ്ടാക്കി യുഡിഎഫ്; മൂന്ന് സിറ്റിങ് സീറ്റുകൾ യുഡിഎഫ് പിടിച്ചെടുത്തപ്പോൾ ബിജെപിയുടെ രണ്ടും ജനപക്ഷത്തിന്റെ ഒരു സീറ്റും നേടി കോട്ടമില്ലാത്ത അവസ്ഥയിൽ ഇടതുപക്ഷം; കൂടുതൽ സന്തോഷം കോൺഗ്രസിന്; തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം വലതിന് കരുത്താകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ നേട്ടം യുഡിഎഫിന്. 19 തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ ഒമ്പത് വീതം സീറ്റുകളിൽ യുഡിഎഫും എൽഡിഎഫും ജയിച്ചപ്പോൾ ഒരു സീറ്റിൽ ബിജെപി ജയിച്ചു. നിലവിലുണ്ടായിരുന്നതിനേക്കാൾ രണ്ടു സീറ്റ് യുഡിഎഫിന് കൂടുതൽ കിട്ടി. എൽഡിഎഫിന് നഷ്ടമൊന്നുമുണ്ടായില്ല. ബിജെപിക്കും ജനപക്ഷത്തിനും സീറ്റ് കുറഞ്ഞു.

എൽഡിഫിന്റെ സിറ്റിങ് സീറ്റാണ് ബിജെപി പിടിച്ചെടുത്തത്. യുഡിഎഫിന്റെ ഒന്നും ബിജെപിയുടെ രണ്ട് സിറ്റിങ് സീറ്റുകളും ജനപക്ഷത്തിന്റെ ഒരു സീറ്റും എൽഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫിന്റെ മൂന്ന് സിറ്റിങ് സീറ്റുകൾ യുഡിഎഫ് പിടിച്ചെടുത്തു. ഫലത്തിൽ യുഡിഎഫ് കോട്ടകളിൽ വിള്ളലുണ്ടാകുന്നില്ല. ഇത് കോൺഗ്രസ് മുന്നണിക്ക് ആശ്വാസമാണ്.

ഒമ്പതു ജില്ലകളിലായി രണ്ട് കോർപ്പറേഷൻ, രണ്ട് മുനിസിപ്പാലിറ്റി, പതിനഞ്ച് ഗ്രാമപഞ്ചായത്ത് വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ ഒമ്പത് സീറ്റുകൾ എൽഡിഎഫിന്റേയും ഏഴ് സീറ്റുകൾ യുഡിഎഫിന്റേയും രണ്ട് സീറ്റുകൾ ബിജെപിയുടേയും സിറ്റിങ് സീറ്റുകളായിരുന്നു. ഒരെണ്ണം ജനപക്ഷത്തിന്റേതായിരുന്നു. സാധാരണ നിലയിൽ ഉപതിരഞ്ഞെടുപ്പുകളിൽ സിപിഎമ്മിന് മേൽകൈയുണ്ടാകുന്നതാണ് പഴയ കാല ചരിത്രം. എന്നാൽ കുറച്ചു കാലമായി കോൺഗ്രസിന് കൂടുതൽ സീറ്റ് നേടാൻ കഴിയുന്നുണ്ട്. ഇത് പ്രതിപക്ഷത്തിന് പ്രതീക്ഷയാണ്.

ഉപ തിരഞ്ഞെടുപ്പ് നടന്ന വാർഡുകളിലെ ഫലം ജില്ലാ അടിസ്ഥാനത്തിൽ

തിരുവനന്തപുരം

മുനിസിപ്പൽ കോർപ്പറേഷനിലെ മുട്ടട- എൽഡിഎഫ് സിറ്റിങ് സീറ്റ് നിലനിർത്തി. സിപിഎമ്മിന്റെ അജിത് രവീന്ദ്രൻ 203 വോട്ടുകൾ കോൺഗ്രസ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി.

പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിലെ കാനാറ- കോൺഗ്രസ് സിറ്റിങ് സീറ്റ് നിലനിർത്തി. 12 വോട്ടുകൾക്ക് കോൺഗ്രസിലെ അപർണ സിപിഎമ്മിലെ രേവതി വി.എല്ലിനെയാണ് തോൽപ്പിച്ചത്.

കൊല്ലം

അഞ്ചൽ ഗ്രാമപഞ്ചായത്തിലെ തഴമേൽ- ബിജെപി സിറ്റിങ് സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു. സിപിഐയിലെ ജി.സോമരാജൻ 264 വോട്ടുകൾക്ക് ബിജെപിയുടെ ബബുൽ ദേവിനെ പരാജയപ്പെടുത്തി.

പത്തനംതിട്ട

മൈലപ്ര ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡ്- സിപിഎം സിറ്റിങ് സീറ്റ് കോൺഗ്രസ് പിടിച്ചെടുത്തു. കോൺഗ്രസിലെ ജെസി വർഗീസ് 76 വോട്ടുകൾക്കാണ് സിപിഎമ്മിന്റെ ഷെറിൻ ബി. ജോസഫിനെ തോൽപ്പിച്ചത്

ആലപ്പുഴ

ചേർത്തല മുനിസിപ്പൽ കൗൺസിലിലെ മുനിസിപ്പൽ ഓഫീസ്-എൽഡിഎഫ് സിറ്റിങ് സീറ്റ് നിലനിർത്തി.310 വോട്ടുകൾക്ക് ഇടത് സ്വതന്ത്രൻ എ.അജി വിജയിച്ചു. ബിജെപിയാണ് രണ്ടാമത്.

കോട്ടയം

കോട്ടയം മുനിസിപ്പൽ കൗൺസിലിലെ പുത്തൻതോട്-കോൺഗ്രസ് സിറ്റിങ് സീറ്റ് നിലനിർത്തി. 75 വോട്ടുകൾക്ക് കോൺഗ്രസിലെ സൂസൻ കെ.സേവ്യർ സിപിഐയിലെ സുകന്യ സന്തോഷിനെ പരാജയപ്പെടുത്തി.

മണിമല ഗ്രാമപഞ്ചായത്തിലെ മുക്കട- സിപിഎം സിറ്റിങ് സീറ്റ് നിലനിർത്തി. 127 വോട്ടുകൾക്ക് സിപിഎം സ്ഥാനാർത്ഥി സുജാ ബാബു കോൺഗ്രസിലെ പ്രയ്സ് ജോസഫിനെയാണ് പരാജയപ്പെടുത്തിയത്.

പൂഞ്ഞാർ ഗ്രാമപഞ്ചായത്തിലെ പെരുന്നിലം-ജനപക്ഷം സിറ്റിങ് സീറ്റ് സിപിഎം പിടിച്ചെടുത്തു. സിപിഎമ്മിലെ ബിന്ധു അശോകൻ 12 വോട്ടുകൾക്കാണ് ജയിച്ചത്. കോൺഗ്രസാണ് രണ്ടാമതെത്തിയത്.

എറണാകുളം

നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ തുളുശ്ശേരിക്കവല- ബിജെപി സിറ്റിങ് സീറ്റ് സിപിഎം പിടിച്ചെടുത്തു. സിപിഎമ്മിലെ അരുൺ സി.ഗോവിന്ദൻ 99 വോട്ടുകൾക്കാണ് ബിജെപിയുടെ ഉണ്ണികൃഷ്ണനെ തോൽപ്പിച്ചത്.

പാലക്കാട്

പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്തിലെ ബമ്മണ്ണൂർ-യുഡിഎഫ് സിറ്റിങ് സീറ്റ് നിലനിർത്തി.

മുതലമട ഗ്രാമപഞ്ചായത്തിലെ പറയമ്പള്ളം-സിപിഎം സിറ്റിങ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് സ്ഥാനാർത്ഥി മണികണ്ഠൻ 124 വോട്ടുകൾക്കാണ് സിപിഎം സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയത്.

ലെക്കിടി പേരൂർ ഗ്രാമപഞ്ചായത്തിലെ അകലൂർ ഈസ്റ്റ്-എൽഡിഎഫ് സിറ്റിങ് സീറ്റ് നിലനിർത്തി.

കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിലെ കല്ലമല-എൽഡിഎഫ് സിറ്റിങ് സീറ്റ് ബിജെപി പിടിച്ചെടുത്തു.

കരിമ്പ ഗ്രാമപഞ്ചായത്തിലെ കപ്പടം- യുഡിഎഫ് സിറ്റിങ് സീറ്റ് നിലനിർത്തി. കോൺഗ്രസിലെ നീതുരാജ് 189 വോട്ടുകൾക്ക് സിപിഎം സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി.

കോഴിക്കോട്

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ ചേലിയ ടൗൺ-യുഡിഎഫ് സിറ്റിങ് സീറ്റ് നിലനിർത്തി. കോൺഗ്രസിലെ അബ്ദുൾ ഷുക്കൂർ 112 വോട്ടുകൾക്കാണ് ജയിച്ചത്. ഇവിടെ ബിജെപി രണ്ടാമതും സിപിഎം മൂന്നാം സ്ഥാനത്തുമെത്തി.

പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ കണലാട്- യുഡിഎഫ് സിറ്റിങ് സീറ്റ് സിപിഎം പിടിച്ചെടുത്തു. 154 വോട്ടുകൾക്കാണ് സിപിഎം സ്ഥാനാർത്ഥി അജിത മനോജ് കോൺഗ്രസിലെ ഷാലി ജിജോയെ പരാജയപ്പെടുത്തിയത്.

വേളം ഗ്രാമപഞ്ചായത്തിലെ കുറിച്ചകം-എൽഡിഎഫ് സിറ്റിങ് സീറ്റ് നിലിർത്തി.

കണ്ണൂർ

മുനിസിപ്പൽ കോർപ്പറേഷനിലെ പള്ളിപ്രം- യുഡിഎഫ് സിറ്റിങ് സീറ്റ് നിലനിർത്തി. യുഡിഎഫ് സ്ഥാനാർത്ഥി എ.ഉമൈബ 1015 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

ചെറുതാഴം ഗ്രാമപഞ്ചായത്തിലെ കക്കോണി- സിപിഎം സിറ്റിങ് സീറ്റ് കോൺഗ്രസ് പിടിച്ചെടുത്തു. കഴിഞ്ഞ തവണ ഒരു വോട്ടിനായിരുന്നു എൽഡിഎഫ് ജയം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP