Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഒറ്റഘട്ട വോട്ടെടുപ്പിൽ ധാരണ; ഏപ്രിൽ 12ന് മുമ്പ് വേണമെന്ന് യുഡിഎഫും എൽഡിഎഫും; മെയ്‌ പകതിയിൽ മതിയെന്ന് ബിജെപി; ഇങ്ങനെ പറയുന്ന മൂന്ന് മുന്നണികൾക്കും കോവിഡിലും ആശങ്ക; പരോക്ഷമായി ആവശ്യപ്പെടുന്നത് തെരഞ്ഞെടുപ്പ് നീട്ടണമെന്ന് തന്നെ; എല്ലാം പരിശോധിച്ച് കേരളത്തിലെ തീയതി ഉറപ്പിക്കാൻ ഇലക്ഷൻ കമ്മീഷൻ

ഒറ്റഘട്ട വോട്ടെടുപ്പിൽ ധാരണ; ഏപ്രിൽ 12ന് മുമ്പ് വേണമെന്ന് യുഡിഎഫും എൽഡിഎഫും; മെയ്‌ പകതിയിൽ മതിയെന്ന് ബിജെപി; ഇങ്ങനെ പറയുന്ന മൂന്ന് മുന്നണികൾക്കും കോവിഡിലും ആശങ്ക; പരോക്ഷമായി ആവശ്യപ്പെടുന്നത് തെരഞ്ഞെടുപ്പ് നീട്ടണമെന്ന് തന്നെ; എല്ലാം പരിശോധിച്ച് കേരളത്തിലെ തീയതി ഉറപ്പിക്കാൻ ഇലക്ഷൻ കമ്മീഷൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായി തന്നെ നടക്കും. വോട്ടെടുപ്പ് എന്നാകുമെന്നതിൽ അനിശ്ചിതത്വം തുടരുകയാണ്. ഏപ്രിൽ പകുതിയോടെ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് യു.ഡി.എഫും എൽ.ഡി.എഫും ആവശ്യപ്പെട്ടത്. ഒറ്റഘട്ടമായി തെരഞ്ഞെടുപ്പിനൊപ്പം ഇതും പരിഗണിക്കും. എന്നാൽ കോവിഡുയർത്തി വോട്ടെടുപ്പ് നീട്ടാനുള്ള ശ്രമവും നടക്കുന്നുവെന്ന് സാരം.

വിഷു, റംസാൻവ്രതം, ഇദുൽ ഫിത്തർ തുടങ്ങിയവ കണക്കിലെത്താണ് മുന്നണികളുടെ നിർദ്ദേശം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുപോലെ മെയ്‌ രണ്ടാംവാരം മതിയെന്നായിരുന്നു ബിജെപി.യുടെ ആവശ്യം. വോട്ടെടുപ്പ് ഒറ്റഘട്ടമായി നടത്തണമെന്ന് മൂന്നുകൂട്ടരും അഭിപ്രായപ്പെട്ടു. ഇതു തന്നെയാണ് സംസ്ഥാനത്തെ ചീഫ് ഇലക്ട്രൽ ഓഫീസറുടേയും നിലപാട്. അതുകൊണ്ട് തന്നെ ഒറ്റ ദിവസമാകും വോട്ടെടുപ്പ് എന്ന് ഉറപ്പിക്കാം. കോവിഡ് വ്യാപനത്തിൽ ആരോഗ്യമന്ത്രാലയവുമായി കമ്മീഷൻ ചർച്ച നടത്തും. രാജ്യത്ത് ഏറ്റവും അധികം രോഗികൾ ഉള്ളത് കേരളത്തിലുള്ളത്.

മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറ, കമ്മിഷണർമാരായ സുശീൽ ചന്ദ്ര, രാജീവ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വിവിധ കക്ഷിനേതാക്കളിൽ നിന്ന് അഭിപ്രായം തേടി. സംസ്ഥാനത്തെ കോവിഡിൽ കമ്മിഷന് ആശങ്കയുണ്ടെന്നു ചർച്ചയിൽ പങ്കെടുത്ത നേതാക്കൾ സൂചിപ്പിച്ചു. ഇത് തെരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമമായും വിലയിരുത്തലുണ്ട്. വാക്‌സിൻ കൂടുതൽ പേരിൽ എത്തിയതിന് ശേഷം തെരഞ്ഞെടുപ്പ് എന്ന് പറയാതെ പറയുകയാണ് ഇവർ. കോവിഡ് കണക്കെടുത്താൽ ഈയിടെയൊന്നും കേരളത്തിൽ വോട്ടെടുപ്പ് നടത്താനാകില്ല.

ഏപ്രിൽആറിനും 14-നുമിടയിൽ വോട്ടെടുപ്പ് നടത്തണം എന്ന് യുഡിഎഫ് പറയുന്നു. ഈസ്റ്റർ അവധി നാലിനുകഴിയുമെന്നതിനാൽ ഏറ്റവും അനുയോജ്യമായ സമയം എട്ടും പന്ത്രണ്ടുമാണ്. വിഷുദിനമായ 14-ന് റംസാൻ വ്രതാരംഭവുമാണ്. ഈ സാഹചര്യങ്ങൾ പരിഗണിക്കണം. വനിതാവോട്ടർമാരുടെ പേരുകളിലെ ഇരട്ടിപ്പ് ഉദാഹരണമായി ചൂണ്ടിക്കാട്ടിയ കോൺഗ്രസ് നേതാക്കൾ വോട്ടർപട്ടികയിലെ ക്രമക്കേടാണ് വലിയൊരാക്ഷേപമെന്ന് കമ്മിഷനോടുപറഞ്ഞു. മുൻ എംപി. പി.സി. ചാക്കോ, എംഎ‍ൽഎ.മാരായ കെ.സി. ജോസഫ്, വി.ഡി. സതീശൻ, എം.കെ. മുനീർ തുടങ്ങിയവർ യു.ഡി.എഫിനെ പ്രതിനിധീകരിച്ചു.

ഏപ്രിൽ നാലിനും 12-നുമിടയിൽ വോട്ടെടുപ്പ് നടത്തണമെന്നാണ് സിപിഎമ്മിന്റേയും ഇടതുപക്ഷത്തിന്റേയും നിലപാട്. റംസാൻ വ്രതം, വിഷു തുടങ്ങിയവ പരിഗണിച്ചുവേണം തീയതി നിശ്ചയിക്കാൻ. കൊട്ടിക്കലാശം നിയന്ത്രണത്തോടെ നടത്തണം. പ്രചാരണം തീരെയങ്ങ് ഒഴിവാക്കാതെ കോവിഡ് മാനദണ്ഡം പാലിച്ച് പൊതുയോഗങ്ങൾ ഉൾപ്പെടെയുള്ളവ നടത്തണം. വോട്ടർ പട്ടികയിൽ പേരുചേർക്കുന്നതിന് അക്ഷയ കേന്ദ്രങ്ങളിലെ ഫീസ് ഒഴിവാക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകുമെന്ന് കമ്മിഷണർ പറഞ്ഞു. കെ.എൻ. ബാലഗോപാൽ, കെ. പ്രകാശ്ബാബു, ആനത്തലവട്ടം ആനന്ദൻ എന്നിവർ പങ്കെടുത്തു.

മെയ്‌ രണ്ടാംവാരത്തോടെ മതി വോട്ടെടുപ്പ് എന്നാണ് ബിജെപി പറയുന്നു. പ്രശ്‌നബാധിത പ്രദേശങ്ങളിൽ കേന്ദ്രസേനയെ നേരത്തേ വിന്യസിക്കണം. അവരെ സ്വന്തംനിലയിൽ പ്രവർത്തിക്കാൻ അനുവദിക്കണം. ബൂത്തിന്റെ 200 മീറ്ററിനുള്ളിൽ സേന ആവശ്യമാണ്. വോട്ടർപട്ടികയിലെ പോരായ്മ തീർക്കുകയും ക്യു.ആർ. കോഡ് സംവിധാനം ഏർപ്പെടുത്തുകയും ചെയ്താൽ പോളിങ്ങിലെ ക്രമക്കേട് തടയാം. പ്രവാസിവോട്ടിന് പിന്തുണ. നേതാക്കളായ ജോർജ് കുര്യൻ, ജെ.ആർ. പത്മകുമാർ, എസ്. സുരേഷ് എന്നിവർ ചർച്ചയ്‌ക്കെത്തി. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP