Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തരൂരിന് കുത്തിയാൽ കിട്ടുക കുമ്മനത്തിന്! കോവളത്ത് കൈപ്പത്തിക്ക് വോട്ട് ചെയ്താൽ ലൈറ്റ് തെളിയുന്നത് താമരയിൽ; ചൊവ്വരയിലെ 151-ാം ബൂത്തിൽ പിഴവ് കണ്ടെത്തിയത് 75 പേർ വോട്ട് ചെയ്ത ശേഷം; ക്രമക്കേട് കണ്ടെത്തിയത് വിവിപാറ്റ് പരിശോധനയിൽ; പ്രതിഷേധവുമായി കോൺഗ്രസും സിപിഎമ്മും; ത്രികോണ പോരിൽ പൊള്ളുന്ന തിരുവനന്തപുരം മണ്ഡലത്തിലെ വോട്ടെടുപ്പ് വിവാദത്തിലേക്ക്; ചേർത്തലയിലും സമാന പരാതി; വോട്ടിങ് തടസ്സപ്പെടുത്തി കേരളത്തിലുടനീളം വോട്ടർ മിഷിൻ തകരാറ്; വോട്ട് ചെയ്യാതെ മടങ്ങി കർദിനാൾ ആലഞ്ചേരി

തരൂരിന് കുത്തിയാൽ കിട്ടുക കുമ്മനത്തിന്! കോവളത്ത് കൈപ്പത്തിക്ക് വോട്ട് ചെയ്താൽ ലൈറ്റ് തെളിയുന്നത് താമരയിൽ; ചൊവ്വരയിലെ 151-ാം ബൂത്തിൽ പിഴവ് കണ്ടെത്തിയത് 75 പേർ വോട്ട് ചെയ്ത ശേഷം; ക്രമക്കേട് കണ്ടെത്തിയത് വിവിപാറ്റ് പരിശോധനയിൽ; പ്രതിഷേധവുമായി കോൺഗ്രസും സിപിഎമ്മും; ത്രികോണ പോരിൽ പൊള്ളുന്ന തിരുവനന്തപുരം മണ്ഡലത്തിലെ വോട്ടെടുപ്പ് വിവാദത്തിലേക്ക്; ചേർത്തലയിലും സമാന പരാതി; വോട്ടിങ് തടസ്സപ്പെടുത്തി കേരളത്തിലുടനീളം വോട്ടർ മിഷിൻ തകരാറ്; വോട്ട് ചെയ്യാതെ മടങ്ങി കർദിനാൾ ആലഞ്ചേരി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വോട്ടിങ് മിഷനുമായി ബന്ധപ്പെട്ട് കേരളത്തിൽ ഉടനീളം വ്യാപക പരാതികൾ. നിരവധി സ്ഥലത്ത് വോട്ടിങ് യന്ത്രം തകരാറിലായി. ഇതിനൊപ്പം തിരുവനന്തപുരത്തെ കോവളത്ത് വലിയ പിഴവും കണ്ടെത്തി. ഇവിടെ ശശി തരൂരിന് വോട്ട് ചെയ്താൽ കിട്ടുന്നത് ബിജെപിയുടെ കുമ്മനം രാജശേഖരനാണെന്ന പരാതിയാണ് ഉയരുന്നത്. കോവളത്ത് കൈപ്പത്തിക്ക് വോട്ട് ചെയ്താൽ ലൈറ്റ് തെളിയുന്നത് താമരയിലായിരുന്നു. ചൊവ്വരയിലെ 151-ാം ബൂത്തിൽ പിഴവ് കണ്ടെത്തിയത് 75 പേർ വോട്ട് ചെയ്ത ശേഷമാണ്. ക്രമക്കേട് കണ്ടെത്തിയത് വിവിപാറ്റ് പരിശോധനയിലും. ഇതോടെ പ്രതിഷേധവുമായി കോൺഗ്രസും സിപിഎമ്മും രംഗത്ത് വന്നു. ചേർത്തലയിലും സമാന പരാതി ഉയർന്നു. ചേർത്തലയിൽ കിഴക്കേ നാൽപതിലാണ് തകരാറ് കണ്ടെത്തിയത്. ഇവിടെ പോൾ ചെയ്യുന്ന വോട്ട് മുഴുവൻ ബിജെപിക്കാണ് പോയിരുന്നത്. ഇവിടേയും വോട്ടിങ് മിഷൻ പരാതിയെ തുടർന്ന് മാറ്റി.

വോട്ടിങ് മിഷനുകൾ ബിജെപിക്ക് അനുകൂലമായി ഒരുക്കിയിട്ടുണ്ടെന്ന പരാതി ശക്തമാക്കുന്നതാണ് കോവളത്തെ സംഭവം. വോട്ടിങ് മിഷൻ മാറ്റി വോട്ടെടുപ്പ് തുടർന്നു. കോൺഗ്രസ് നേതാവ് വോട്ട് ചെയ്ത ശേഷമാണ് പരാതി ഉയർന്നത്. മോക്ക് വോട്ടിംഗിലും തകരാറ് കണ്ടെത്തിയിരുന്നില്ല. അതുകൊണ്ട് തന്നെ കോവളത്തെ ക്രമക്കേട് ഏറെ ദുരൂഹതകൾക്ക് ഇടനൽകുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ ബൂത്തിലൽ അടക്കം മിഷിൻ തകരാറിലായി. കൊച്ചിയിൽ വോട്ട് ചെയ്യാനെത്തിയ കർദിനാൽ മാർ ആലഞ്ചേരി ഒരുമണിക്കൂറോളം കാത്ത് നിന്ന ശേഷം വോട്ടിങ് മിഷിൻ തകരാറു കാരണം മടങ്ങി. സാധാരണയിലും കൂടുതൽ പരാതികളാണ് ഇതുമായി ബന്ധപ്പെട്ട് ഇത്തവണ ഉയരുന്നത്.

കേരളത്തിൽ ലോക്‌സഭ തിരഞ്ഞെടുപ്പിനായുള്ള വോട്ടെടുപ്പ് തുടങ്ങിയതിനു പിന്നാലെ പലയിടത്തും വോട്ടിങ് യന്ത്രം പണിമുടക്കി. എറണാകുളം മറൈൻ ഡ്രൈവ് സെന്റ് മേരീസ് സ്‌കൂൾ ബൂത്തിൽ യന്ത്രത്തകരാറിനെ തുടർന്ന് ജനങ്ങൾ വോട്ടു ചെയ്യാതെ മടങ്ങുകയാണ്. പകരം യന്ത്രമെത്തിച്ചെങ്കിലും അതും പ്രവർത്തനരഹിതമാണ്. ഒരു മണിക്കൂറായി കാത്തുനിന്നവരാണ് മടങ്ങുന്നത്. കർദിനാൾ മാർ ആലഞ്ചേരിയും വോട്ടുചെയ്യാതെ മടങ്ങി. അതേസമയം, വോട്ടിങ് യന്ത്രത്തിന്റെ കാര്യക്ഷമത ഉറപ്പാക്കൽ വേണ്ടത്ര ഗൗരവത്തോടെ തിരഞ്ഞെടുപ്പ് കമ്മിഷൻ എടുത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. വോട്ടിങ് യന്ത്രങ്ങൾക്ക് തകരാറില്ലെന്ന് കമ്മിഷൻ ഉറപ്പുവരുത്തേണ്ടതായിരുന്നു. വോട്ടിങ് യന്ത്രത്തെക്കുറിച്ച് നേരത്തേ ഉയർന്ന പരാതികൾ ഓർക്കേണ്ടതായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

പാലക്കാട് അൻപതോളം സ്ഥലത്ത് യന്ത്രത്തകരാർ മൂലം തിരഞ്ഞെടുപ്പ് വൈകി. പല്ലാവൂർ ജിഎൽപി, തേങ്കുറുശ്ശി മാനാംകുളമ്പ് രണ്ടാം ബൂത്ത്, പടകരപ്പതി പരശിക്കൽ സ്‌കൂൾ, എരുത്തേമ്പതി വില്ലൂന്നി സ്‌കൂൾ, നല്ലേപ്പള്ളി പിന്നിപെരുന്തല സ്‌കൂൾ, തത്തമംഗം ചെന്താമര നഗർ സ്‌കൂൾ, ഒറ്റപ്പാലം മനിശ്ശേരി എസ്‌വി എൽപി സ്‌കൂൾ,കല്ലടിക്കോട് എയുപി സ്‌കൂൾ, അട്ടപ്പാടി പുതൂർ ഹൈസ്‌കൂൾ, പത്തംകുളം എഎംഎൽപി സ്‌കൂൾ, കരിമ്പ, പേരൂർ 183, ലക്കിടി ഡിവിജെബി സ്‌കൂൾ, തെങ്കര 102 ബൂത്ത്, കഞ്ചിക്കോട് ചുള്ളിമട 150 ബൂത്ത്, ഷോളയൂർ കോട്ടമല ജിഎൽപി സ്‌കൂൾ, കോട്ടോപ്പാടം വേങ്ങ 56 ബൂത്ത്, മാനംകുളമ്പ്, കളപ്പെട്ടി, ചിതലി, മാത്തൂർ, കിഴക്കേത്തറ, പത്തിരിപ്പാല പേരൂർ എസ്എസ്ബി സ്‌കൂൾ തുടങ്ങിയ സ്ഥലത്താണ് വൈകിയത്.

ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കില്ലെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. വടകര ചോമ്പാല എയുപി സ്‌കൂളിലെ ബൂത്തിൽ വോട്ട് ചെയ്തശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം 3 ലക്ഷം കടക്കും. തിരഞ്ഞെടുപ്പിൽ സംസ്ഥാന സർക്കാരിനെതിരായ വിധിയെഴുത്തുണ്ടാവും. വടകരയിൽ കെ.മുരളീധരനു വെട്ടിത്തിളങ്ങുന്ന വിജയമുണ്ടാകുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP