Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202126Tuesday

പോസ്റ്റൽ ബാലറ്റ് എണ്ണിത്തുടങ്ങിയപ്പോൾ ദേശീയ തലത്തിൽ എൻഡിഎ കുതിപ്പു തുടങ്ങി; പിന്നാലെ യുപിഎ സഖ്യം; രാജസ്ഥാനിലും മധ്യപ്രദേശിലും ഫല സൂചനകൾ ബിജെപിക്ക് അനുകൂലം; കേരളത്തിൽ പതിവു തെറ്റിച്ച് പോസ്റ്റൽ വോട്ടുകളിൽ മുന്നിൽ നിൽക്കുന്നത് യുഡിഎഫ്; കുമ്മനം രാജശേഖരനും പോസ്റ്റൽ വോട്ടിൽ ലീഡെടുത്തു; വയനാട്ടിൽ രാഹുൽ ഗാന്ധിയും ആലത്തൂരിൽ രമ്യ ഹരിദാസും വടകരയിൽ പി ജയരാജനും മുന്നിൽ

പോസ്റ്റൽ ബാലറ്റ് എണ്ണിത്തുടങ്ങിയപ്പോൾ ദേശീയ തലത്തിൽ എൻഡിഎ കുതിപ്പു തുടങ്ങി; പിന്നാലെ യുപിഎ സഖ്യം; രാജസ്ഥാനിലും മധ്യപ്രദേശിലും ഫല സൂചനകൾ ബിജെപിക്ക് അനുകൂലം;  കേരളത്തിൽ പതിവു തെറ്റിച്ച് പോസ്റ്റൽ വോട്ടുകളിൽ മുന്നിൽ നിൽക്കുന്നത് യുഡിഎഫ്; കുമ്മനം രാജശേഖരനും പോസ്റ്റൽ വോട്ടിൽ ലീഡെടുത്തു; വയനാട്ടിൽ രാഹുൽ ഗാന്ധിയും ആലത്തൂരിൽ രമ്യ ഹരിദാസും വടകരയിൽ പി ജയരാജനും മുന്നിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അടുത്ത അഞ്ച് വർഷം ഇന്ത്യൻ ഭരണത്തിന്റെ കടിഞ്ഞാൺ ആരുടെ കൈയിലാകുമെന്ന് അറിയാനായുള്ള വോട്ടെണ്ണൽ തുടങ്ങി. പോസ്റ്റൽ ബാലറ്റുകൾ എണ്ണിത്തുടങ്ങിയതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. ദേശീയ തലത്തിൽ ബിജെപി സഖ്യവും കേരളത്തിൽ യുഡിഎഫും എൽഡിഎഫും ഒപ്പത്തിനൊമാണ് എന്ന നിലയാണ് ഉള്ളത്. രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണൽ ആരംഭിച്ചത്. വോട്ടിങ് മെഷീനുകൾക്ക് പുറമെ ഓരോ നിയമസഭ മണ്ഡലങ്ങളിലേയും വിവിപാറ്റ് കൂടി എണ്ണേണ്ടതിനാൽ ഔദ്യോഗിക ഫലപ്രഖ്യാപനം രാത്രിയോടെ മാത്രമേ ഉണ്ടാകും. വിപാറ്റ് സ്ലിപ്പും ഒത്തുനോക്കേണ്ടതിനാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം നാലു മണിക്കൂർ വരെ െവെകിയേക്കും. ഏപ്രിൽ 11 മുതൽ മെയ് 19 വരെ ഏഴു ഘട്ടമായി നടന്ന തെരഞ്ഞെടുപ്പിൽ ഇന്ന് 542 പേർ വിജയികളാകും.

ദേശീയം

എൻഡിഎ: 167
യുപിഎ: 70
മറ്റുള്ളവർ: 39

കേരളം

യുഡിഎഫ്:16
എൽഡിഎഫ്:4
എൻഡിഎ:0


കേരളത്തിലും വിപുലമായ സജ്ജീകരണങ്ങളാണ് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. 227 സ്ഥാനാർത്ഥികളാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്. 29 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലായിട്ടാണ് വോട്ടെണ്ണൽ. ആദ്യം തപാൽ വോട്ടുകളാണ് എണ്ണുന്നത്. വോട്ടിങ് യന്ത്രത്തിലെ എണ്ണൽ എട്ടരയോടെ ആരംഭിക്കും. സ്ട്രോങ് റൂമിൽ നിന്ന് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ വോട്ടെണ്ണൽ സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. വോട്ടെണ്ണൽ കേന്ദ്രങ്ങളിലെല്ലാം കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ സംസ്ഥാന പൊലീസ് സേന പ്രവേശിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കിയിട്ടുണ്ട്. കേന്ദ്ര സേനയ്ക്കായിരിക്കും ഇവിടങ്ങളിലെ സുരക്ഷ ചുമതല. അതേസമയം വോട്ടെണ്ണൽ കേന്ദ്രത്തിന് പുറത്തെ സുരക്ഷ ചുമതല കേരള സായുധ സേനക്കാണ്. കേന്ദ്രത്തിന്റെ 100 മീറ്റർ പരിധിക്ക് പുറത്താണ് ലോക്കൽ പൊലീസിന്റെ അധികാര പരിധി.

ഏപ്രിൽ 11 മുതൽ 19 വരെ നടന്ന വോട്ടെടുപ്പിൽ 67.11 % പോളിംഗാണ് രേഖപ്പെടുത്തിയത്. അതേസമയം എക്‌സിറ്റ് ഫലങ്ങൾ പ്രകാരം ഉറച്ച ആത്മവിശ്വാസത്തിലാണ് എൻഡിഎയും ബിജെപിയും. വിജയം നേടുമെന്ന് പ്രതിപക്ഷവും അവകാശപ്പെടുന്നു. എൻ.ഡി.എ. ഭരണത്തിൽ തുടരുമെന്ന എക്‌സിറ്റ് പോൾ ഫലങ്ങളിൽ പ്രതീക്ഷയർപ്പിച്ച് ബിജെപി. സർക്കാർ രൂപീകരണത്തിനുള്ള നീക്കങ്ങൾ തുടങ്ങി. സാമ്പത്തിക സംവരണം, കർഷകർക്കു ബാങ്കിലേക്കു പണം എന്നീ തീരുമാനങ്ങളിലൂടെ പ്രചാരണത്തിന് അടിത്തറയിട്ട എൻ.ഡി.എയ്ക്ക് ബാലാകോട്ടിലെ സർജിക്കൽ സ്‌ട്രൈക്ക് െവെകാരികമായ വിഷയവും നൽകി. ദേശീയത ആളിക്കത്തിച്ചാണ് എൻഡിഎ പ്രചരണം കൊഴുപ്പിച്ചത്.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 282 സീറ്റുമായി ബിജെപി. തനിച്ചു കേവലഭൂരിപക്ഷം നേടിയിരുന്നു. എൻ.ഡി.എയ്ക്കാകെ 336 സീറ്റ്. ഇത്തവണ ദരിദ്രർക്ക് വർഷം 72,000 രൂപ വരുമാനം ഉറപ്പുനൽകുന്ന ന്യായ് പ്രഖ്യാപനം വോട്ട് നേടിത്തരുമെന്നു കോൺഗ്രസ് പ്രതീക്ഷിക്കുന്നു. പ്രതിപക്ഷനേതൃപദം പോലുമില്ലാത്ത 44 സീറ്റെന്ന അവസ്ഥയിൽ നിന്നാണു കോൺഗ്രസ് കുതിക്കാൻ ഒരുങ്ങുന്നത്. അതിനിടെ പ്രതിപക്ഷ പാർട്ടികളെ ഏകോപിപ്പിക്കാൻ കഠിനശ്രമം നടത്തുന്ന ചന്ദ്രബാബു നായിഡുവിനൊപ്പം എൻ.സി.പി. നേതാവ് ശരദ് പവാറും രംഗത്തിറങ്ങി. രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകണമെന്നാഗ്രഹിക്കുന്ന അദ്ദേഹം ഇന്നലെ െവെ.എസ്.ആർ. കോൺഗ്രസ് നേതാവ് ജഗന്മോഹൻ റെഡ്ഡി, ടി.ആർ.എസ്. നേതാവ് കെ. ചന്ദ്രശേഖർ റാവു, ഡി.എം.കെ. നേതാവ് എം.കെ. സ്റ്റാലിൻ എന്നിവരുമായി ഫോണിൽ ബന്ധപ്പെട്ടു.

കഴിഞ്ഞ ദിവസം ഘടകകക്ഷികൾക്ക് അത്താഴവിരുന്ന് നൽകിയ ബിജെപി. ഇന്നലെ മന്ത്രിസഭാ രൂപീകരണത്തിലേക്കു ചർച്ച നീട്ടി. സെക്രട്ടറി, ജോയിന്റ് സെക്രട്ടറി തലങ്ങളിലുള്ള ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തി. രണ്ടാമൂഴത്തിലെ ഭരണനിർവഹണമായിരുന്നു പ്രധാന ചർച്ച. വോട്ടിങ് യന്ത്രവും വിവി പാറ്റും ഫലപ്രഖ്യാപനത്തിനു ശേഷം വീണ്ടും കോടതി കയറിയേക്കാം. തൂക്കുസഭയും നിയമയുദ്ധത്തിലെത്താം. ഈ സാധ്യതകൾ മുൻകൂട്ടിക്കണ്ടാകാം, ഇന്നു മുതൽ സുപ്രീം കോടതിയുടെ അവധിക്കാല ബെഞ്ചിനു നേതൃത്വം നൽകുന്നതു ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP