Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജ്യസഭാ തിരഞ്ഞെടുപ്പ്: ഡോ.ശൂരനാട് രാജശേഖരൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചു; മുന്നണിയെയും പിതാവായ കെ എം മാണിയെയും വഞ്ചിച്ച ജോസ് കെ മാണിക്ക് എതിരെ മത്സരിക്കണം എന്നത് രാഷ്ട്രീയ തീരുമാനമെന്ന് ഡോ.ശൂരനാട് രാജശേഖരൻ

രാജ്യസഭാ തിരഞ്ഞെടുപ്പ്: ഡോ.ശൂരനാട് രാജശേഖരൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചു; മുന്നണിയെയും പിതാവായ കെ എം മാണിയെയും വഞ്ചിച്ച ജോസ് കെ മാണിക്ക് എതിരെ മത്സരിക്കണം എന്നത് രാഷ്ട്രീയ തീരുമാനമെന്ന് ഡോ.ശൂരനാട് രാജശേഖരൻ

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം : രാജ്യസഭയിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സീനിയർ കോൺഗ്രസ് നേതാവ് ഡോ.ശൂരനാട് രാജശേഖരൻ നിയമസഭാ സെക്രട്ടറിക്ക് മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, എംഎ‍ൽഎ.മാരായ എ. പി.അനിൽകുമാർ, എം.വിൻസെന്റ്, പി.ഉബൈദുള്ള , കെപിസിസി ട്രഷറർ വി.പ്രതാപചന്ദ്രൻ, ജനറൽ സെക്രട്ടറിമാരായ പഴകുളം മധു, ജി എസ് ബാബു, ടി യു രാധാകൃഷ്ണൻ ,എം എം നസീർ , കോൺഗ്രസ് നേതാക്കളായ ചെറിയാൻ ഫിലിപ്പ്, രവിമൈനാഗപ്പള്ളി, ഇഞ്ചക്കാട് നന്ദകുമാർ, വിഷ്ണു വിജയൻ തുടങ്ങിയവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

ഐക്യജനാധിപത്യ മുന്നണിയോടൊപ്പം നിന്ന് രാജ്യസഭാസീറ്റ് വാങ്ങി എംപി ആകുകയും,പിന്നീട് മുന്നണിയെയും സ്വന്തം പിതാവും യൂ.ഡി.എഫ് സ്ഥാപക നേതാക്കളിലൊരാളുമായ കെ.എം.മാണിയേയും വഞ്ചിച്ച് എൽ.ഡി.എഫിൽ ചേക്കേറുകയും ചെയ്ത ജോസ്.കെ. മാണിക്കെതിരെ സഭയിൽ ഭൂരിപക്ഷം ഇല്ലെങ്കിലും മത്സരിക്കണമെന്നത് ഐക്യ ജനാധിപത്യ മുന്നണിയുടെ രാഷ്ട്രീയ തീരുമാനമാണെന്ന് ഡോ.ശൂരനാട് രാജശേഖരൻ പറഞ്ഞു.

മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പി. ഉബൈദുള്ള, മോൻസ് ജോസഫ്, പി.സി. വിഷ്ണുനാഥ്, എം. വിൻസന്റ്,തിരുവഞ്ചൂർ രാധാകൃഷ്ണൻ,എ.പി. അനിൽകുമാർ,അൻവർ സാദത്ത്, സി. ആർ. മഹേഷ് തുടങ്ങിയ എംഎ‍ൽഎ.മാരാണ് പത്രികയിൽ നിർദ്ദേശക രായി ഒപ്പുവെച്ചിട്ടുള്ളത്. യൂ. ഡി. എഫിന്റെ മറ്റ് 10 എംഎ‍ൽഎ.മാർ ഒപ്പിട്ട രണ്ടാമതൊരു നാമനിർദ്ദേശ പത്രികയും കൂടി ഡോ. ശൂരനാട് രാജശേഖരന് വേണ്ടി നൽകുകയുണ്ടായി .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP