Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആരാകും മഹാരാഷ്ട്ര മുഖ്യമന്ത്രി? മോദിയുടെ വാക്കുകൾക്ക് കാതോർത്ത് ബിജെപി നേതാക്കൾ; സാധ്യതാ പട്ടികയിൽ ദേവേന്ദ്ര ഫട്‌നാവിസും നിതിൻ ഗഡ്കരിയും; പ്രതീക്ഷയോടെ പങ്കജ മുണ്ടെയും

ആരാകും മഹാരാഷ്ട്ര മുഖ്യമന്ത്രി? മോദിയുടെ വാക്കുകൾക്ക് കാതോർത്ത് ബിജെപി നേതാക്കൾ; സാധ്യതാ പട്ടികയിൽ ദേവേന്ദ്ര ഫട്‌നാവിസും നിതിൻ ഗഡ്കരിയും; പ്രതീക്ഷയോടെ പങ്കജ മുണ്ടെയും

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായതോടെ മുഖ്യമന്ത്രി ആകാരുമെന്ന ചർച്ചകളും സജീവമായി. പിരിഞ്ഞു മത്സരിക്കാൻ ഇറങ്ങിയ ശിവസേനയെ കൂട്ടുപിടിച്ചാൽ മാത്രമേ ബിജെപിക്ക് മന്ത്രിസഭ രൂപീകരിക്കാൻ സാധിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ സഖ്യരൂപീകരണം സംബന്ധിച്ച അനൗദ്യോഗിക സർച്ചകൾ വീണ്ടും സജീവമായിട്ടുണ്ട്. നരേന്ദ്ര മോദീ തരംഗമാണ് ബിജെപിക്ക് വിജയവഴി ഒരുക്കിയത് എന്നതുകൊണ്ട് തന്നെ മോദിയുടെ വാക്കിന് കാതോർക്കുകയാണ് ബിജെപി സംസ്ഥാന നേതാക്കൾ. ഗോപിനാഥ് മുണ്ടേയുടെ മരണത്തോടെ നേതൃത്വം നഷ്ടമായ മഹാരാഷ്ട്ര ബിജെപിയിൽ നേതാക്കൾ പല തട്ടിലാണ്. അതുകൊണ്ട് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ മോദിയുടെ റോൾ അതീവ നിർണ്ണായകമാകും.

ദേവേന്ദ്ര ഫട്‌നാവിസിനാണ് മുഖ്യമന്ത്രിയാകാൻ സാധ്യത കൂടുതൽ. ബിജെപി സംസ്ഥാന അധ്യക്ഷനായ ദേവേന്ദ്ര ഫട്‌നാവിസ് നാഗ്പൂർ സൗത്ത് വെസ്റ്റ് മണ്ഡലത്തിൽ നിന്നാണ് വിജയിച്ചു കയറിയത്. മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി സ്ഥാനത്തിന് സാധുത കൽപ്പിക്കുന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ ദേവേന്ദ്ര ഫട്‌നാവിസ് ശിവസേന തങ്ങളുടെ ശത്രുവല്ലെന്ന് പറഞ്ഞിരിക്കുകയും ചെയ്യുന്നു. ഇത് മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യംവച്ചുള്ള കരുനീക്കമായി വിലയിരുത്തുന്നു.

സേനയുമായുള്ള സഖ്യത്തെക്കുറിച്ച് ബിജെപി പാർലമെന്ററി യോഗം തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപി സഖ്യത്തെക്കുറിച്ച് പിന്നീട് ആലോചിക്കാമെന്ന് ശിവസേനയും വ്യക്തമാക്കിയിട്ടുണ്ട്. ബിജെപി സഖ്യത്തെ കുറിച്ച് സംസാരിക്കാൻ സമയമായില്ലെന്ന് ശിവസേന വ്യക്തമാക്കി. എല്ലാം പിന്നീട് ആലോചിക്കാമെന്ന് ശിവസേന നേതാവ് സഞ്ജയ് റൗത്ത് പറഞ്ഞു.

ആർ.എസ്.എസ്സുമായി വളരെ അടുപ്പമുള്ളയാളാണ് 44 കാരനായ ഫഡ്‌നാവിസ്. 'കേന്ദ്രത്തിൽ നരേന്ദ്ര, സംസ്ഥാനത്ത് ദേവേന്ദ്ര' എന്ന മുദ്രാവാക്യമാണ് ഫഡ്‌നാവിസിന്റെ തട്ടകമായ നാഗ്പൂരിൽ പ്രചാരണത്തിൽ മുഴങ്ങിക്കേട്ടത്. എന്നാർ മോദിയുടെ പ്രചരണത്തിൽ സംസ്ഥാന നേതാക്കളെല്ലാം അപ്രത്യക്ഷരായിരുന്നു. മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ ക്ലീൻഇമേജ് അദ്ദേഹത്തിന് അനുകൂല ഘടകമായി വിലയിരുന്നുണ്ട്. ബിജെപി അധ്യക്ഷൻ അമിത് ഷായുടേയും പ്രധാനമന്ത്രി നരേദ്ര മോദിയുടേയും പിന്തുണ ലഭിച്ചാൽ ഫട്വനാവിസ് മുഖ്യമന്ത്രി പദത്തിലെത്തും.

എ.ബി.വി.പി.യിലൂടെ രാഷ്ട്രീയത്തിലെത്തി യുവമോർച്ച പ്രസിഡന്റായ ഫജ്‌നാവിസ്, ബിജെപി. സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് വളരെപ്പെട്ടെന്നാണ് എത്തിയത്. 1992 ൽ രാഷ്ട്രീയ ജീവിതം തുടങ്ങിയ ഫഡ്‌നാവിസ് രണ്ട് തവണ നാഗ്പൂർ മുനിസിപ്പൽ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ മേയറുമായി അദ്ദേഹം. 1999 മുതൽ സംസ്ഥാന നിയമസഭയിൽ അംഗമാണ്. കഴിഞ്ഞ ഏപ്രിലിലാണ് ഫഡ്‌നാവിസിനെ പാർട്ടി സംസ്ഥാന അധ്യക്ഷനായി അവരോധിച്ചത്.

അതേസമയം സംസ്ഥാനത്ത് മുഖ്യമന്ത്രി സ്ഥാനത്തിൽ തർക്കം ഉടലെടുത്താൻ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ മുഖ്യമന്ത്രിയാക്കാനും മോദി ആലോചിക്കുന്നതായി വാർത്തകളുണ്ട്. കേന്ദ്രപരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറും മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ചോയിസാണ്. അതേസമയം മഖ്യമന്ത്രിസ്ഥാനത്തിന് പരസ്യമായി അവകാശമുന്നയിച്ച ഗോപിനാഥ് മുണ്ടേയുടെ മകൾ പങ്കജ് മുണ്ടേയ്ക്കും പ്രതീക്ഷകൾ ഏറെയുണ്ട്. പിന്നാക്കവിഭാഗക്കാരിയാണ് എന്നതാണ് പങ്കജ മുണ്ടെയുടെ സാധ്യത വർധിപ്പിക്കുന്ന ഏകഘടകം. ആര് തന്നെ മുഖ്യമന്ത്രി ആയാലും ഇക്കാര്യത്തിൽ പ്രധാനമന്ത്രി മോദിയുടെ താൽപ്പര്യം തന്നെയാകും ഇതിൽ അന്തിമമാകുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP