Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഡൽഹി നിയമസഭ തിരഞ്ഞെടുപ്പ് ഫെബ്രുവരി 8ന്; വോട്ടെണ്ണൽ ഫെബ്ര.11ന്; വിജ്ഞാപനം ജനുവരി 14ന്; പത്രികാ സമർപ്പണം ജനുവരി 21ന്; പത്രിക പിൻവലിക്കാനുള്ള തീയതി ജനുവരി 24 നെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ; വിധി എഴുതുന്നത് 70 മണ്ഡലങ്ങളിൽ; 67 സീറ്റുകൾ നേടി കഴിഞ്ഞ തിരഞ്ഞെടുപ്പ് തൂത്തുവാരിയ ആംആദ്മി പാർട്ടിക്ക് ഇത് ഭരണം നിലനിർത്താനുള്ള പോരാട്ടം; പൗരത്വ ഭേദഗതി നിയമത്തിനുള്ള പിന്തുണ ഊട്ടിയുറപ്പിക്കാൻ ബിജെപി; തിരിച്ചുവരവിനായി കോൺഗ്രസും

ഡൽഹി നിയമസഭ തിരഞ്ഞെടുപ്പ് ഫെബ്രുവരി 8ന്; വോട്ടെണ്ണൽ ഫെബ്ര.11ന്; വിജ്ഞാപനം ജനുവരി 14ന്; പത്രികാ സമർപ്പണം ജനുവരി 21ന്; പത്രിക പിൻവലിക്കാനുള്ള തീയതി ജനുവരി 24 നെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ; വിധി എഴുതുന്നത് 70 മണ്ഡലങ്ങളിൽ; 67 സീറ്റുകൾ നേടി കഴിഞ്ഞ തിരഞ്ഞെടുപ്പ് തൂത്തുവാരിയ ആംആദ്മി പാർട്ടിക്ക് ഇത് ഭരണം നിലനിർത്താനുള്ള പോരാട്ടം; പൗരത്വ ഭേദഗതി നിയമത്തിനുള്ള പിന്തുണ ഊട്ടിയുറപ്പിക്കാൻ ബിജെപി; തിരിച്ചുവരവിനായി കോൺഗ്രസും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി 8 ന് നടക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറയാണ് തീയതി പ്രഖ്യാപിച്ചത്. ഫലപ്രഖ്യാപനം ഫെബ്രുവരി 11 നാണ്. തിരഞ്ഞെടുപ്പ് വിജ്ഞാപനം ജനുവരി 14 ന് ഇറക്കും. 70 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഡൽഹിയിൽ തിരഞ്ഞെടുപ്പ്. പ്രഖ്യാപനത്തോടെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നു. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള തീയതി ജനുവരി 21. പത്രികകളുടെ സൂക്ഷ്മ പരിശോധന ജനുവരി 23ന് നടക്കും. പത്രിക പിൻവലിക്കാനുള്ള തീയതി ജനുവരി 24നായിരിക്കും. ഒഴിച്ചുകൂടാനാവാത്ത കാരണങ്ങളാൽ, പോളിങ് സ്‌റ്റേഷനുകളിൽ എത്താൻ കഴിയാത്തവർക്കായി ഇത്തവണ ആബസന്റി വോട്ടേഴ്‌സ് എന്ന പുതിയ ആശയവും നടപ്പാക്കുന്നുണ്ട്. ശാരീരിക ക്ഷമതയില്ലാത്തവർക്കെ 80 വയസിന് മുകളിൽ പ്രായമുള്ളവർക്കോ പോസ്റ്റൽ ബാലറ്റ് വഴി വോട്ട് ചെയ്യാം.

ജനുവരി 6,2020 ലെ കണക്ക് പ്രകരാം 1,46,92,136 വോട്ടർമാരാണുള്ളത്. 1.87 ലക്ഷം വോട്ടർമാരാണ് പുതുതായി പേരുചേർത്തിട്ടുള്ളത്. 13,750 പോളിങ് സ്‌റ്റേഷനുകളാണ് സജ്ജമാക്കിയിട്ടുള്ളത്. തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെ കുറിച്ച് ഡൽഹി ചീഫ് സെക്രട്ടറിയുമായി യോഗം ചേർന്നിരുന്നു. സമഗ്രമായ വിലയിരുത്തലിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം.

2015 ൽ നടന്ന തിരഞ്ഞെടുപ്പിൽ 70 ൽ 67 സീറ്റുകൾ നേടിയ അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാർട്ടിക്ക് ഭരണം നിലനിർത്താനുള്ള പോരാട്ടമാകും ഇത്. ബാക്കിയുള്ള മൂന്ന് സീറ്റിൽ ബിജെപിയാണ് വിജയിച്ചത്. കോൺഗ്രസിന് ഒരു സീറ്റിൽ പോലും ജയിക്കാനായിരുന്നില്ല. ബിജെപിയും ആം ആദ്മി പാർട്ടിയും ഇതിനോടം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുകഴിഞ്ഞു. 70 അംഗ നിയമസഭയുടെ കാലാവധി ഫെബ്രുവരി 22-നാണ് അവസാനിക്കുന്നത്.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എഎപി 54.3 ശതമാനം വോട്ട് വിഹിതം നേടിയപ്പോൾ ബിജെപിയുടെ വിഹിതം 2013 നെ അപേക്ഷിച്ച് ഒരുശതമാനം കുറഞ്ഞ് 32.1 ലെത്തിയിരുന്നു. 2105 ലെ തകർപ്പൻ വിജയം ആവർത്തിക്കാനുള്ള പരിശ്രമത്തിൽ കൊണ്ടുപിടിച്ച പ്രചാരണത്തിലാണ് ആപ്. പ്രചാരണം കൊഴുപ്പിക്കാൻ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിനെയാണ് കെജ്രിവാൾ നിയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം പ്രചാരണത്തിന് തുടക്കം കുറിച്ചപ്പോൾ, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വിജയത്തിൽ തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. 'കഴിഞ്ഞ അഞ്ച വർഷം മികച്ചതായിരുന്നു..കെജ്രവാളിനൊപ്പം മുന്നോട്ടുപോകൂ'.

ആപ്പിനും, ബിജെപിക്കും തിരഞ്ഞെടുപ്പ് നിർണായകമാണ്. 2014 ലെ പൊതുതിരഞ്ഞെടുപ്പിന് ശേഷം മോദി സർക്കാർ നേരിട്ട ആദ്യ തോൽവികളിലൊന്ന് ഡൽഹിയിലായിരുന്നു. വികസനപദ്ധതികളിൽ ഊന്നിയുള്ള ഭരണത്തിലൂടെ ബിജെപിയെ വെല്ലുവിളിക്കുകയായിരുന്നു ആപ്. രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ തോൽവിയുടെ പരമ്പരകൾക്ക് ശേഷം ബിജെപിക്ക് നിർണായകമാണ് ഈ തിരഞ്ഞെടുപ്പെന്ന കാര്യം പറയേണ്ടതില്ല.

വനിതകൾക്ക് ബസുകളിൽ സൗജന്യയാത്ര, 200 യൂണിറ്റ വരെ സൗജന്യ വൈദ്യുതി, ഫ്രൈ വൈഫൈ, മുതിർന്ന പൗരന്മാർക്ക് സൗജന്യ തീർത്ഥാടനം, പുതിയ ജല കണക്ഷനുകൾക്ക് വികസന ചാർജുകൾ ഒഴിവാക്കൽ, എന്നിങ്ങനെ കെജ്രിവാൾ നിരവധി ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചത്. സ്്ത്രീസുരക്ഷ ലക്ഷ്യമിട്ട് നഗരത്തിൽ മൂന്നുലക്ഷം സിസിടിവി ക്യാമറകൾ, രണ്ടുലക്ഷം തെരുവ് വിളക്കുകൾ, 13,000 ബസ് മാർഷലുകൾ എന്നിങ്ങനെ ജനത്തെ ആകർഷിക്കാനുള്ള മാർഗ്ഗങ്ങളെല്ലാം കെജ്രിവാൾ സർക്കാർ പയറ്റിയിട്ടുണ്ട.

ഡൽഹി തിരഞ്ഞെടുപ്പ് തീയതികൾ:

വിജ്ഞാപനം: ജനുവരി 14

പത്രിക സമർപ്പനം അവസാന ദിവസം-ജനുവരി 21

സൂക്ഷമ പരിശോധന-ജനുവരി 22

പത്രിക പിൻവലിക്കൽ- ജനുവരി 24

വോട്ടെടുപ്പ്-ഫെബ്രുവരി 8

വോട്ടെണ്ണൽ-ഫെബ്രുവരി 11

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP