Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരിടത്തു പോലും ലീഡ് എടുക്കാനാകാതെ ദയനീയമായി കോൺഗ്രസ്; ബിജെപി പേടിയിൽ ന്യൂനപക്ഷ വോട്ടുകൾ കൂട്ടത്തോട ആം ആദ്മിയിലേക്ക് പോയപ്പോൾ തകർന്നു തരിപ്പണമായി കോൺഗ്രസ്; വോട്ടിങ് ശതമാനത്തിലും വൻ ഇടിവ്; ദയനീയമായിരിക്കും സ്ഥിതിയെന്ന് നേരത്തെ അറിയാമായിരുന്നെന്ന് സന്ദീപ് ദീക്ഷിത്

ഒരിടത്തു പോലും ലീഡ് എടുക്കാനാകാതെ ദയനീയമായി കോൺഗ്രസ്; ബിജെപി പേടിയിൽ ന്യൂനപക്ഷ വോട്ടുകൾ കൂട്ടത്തോട ആം ആദ്മിയിലേക്ക് പോയപ്പോൾ തകർന്നു തരിപ്പണമായി കോൺഗ്രസ്; വോട്ടിങ് ശതമാനത്തിലും വൻ ഇടിവ്; ദയനീയമായിരിക്കും സ്ഥിതിയെന്ന് നേരത്തെ അറിയാമായിരുന്നെന്ന് സന്ദീപ് ദീക്ഷിത്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ന്യൂഡൽഹി നിയമസഭാ തെരഞ്ഞെടുപ്പു ഫലം പുറത്തുവരുമ്പോൾ കോൺഗ്രസ് ശരിക്കും തകർന്നടിഞ്ഞിരിക്കയാണ്. ത്രികോണ പോരാട്ടം പ്രതീക്ഷിച്ചിടത്ത് എങ്ങുമില്ലാതെ പോകുകയാണ് കോൺഗ്രസ്. ഒരിടത്തു പോലും കോൺഗ്രസിന് ഇപ്പോൾ ലീഡ് ഇല്ലാത്ത അവസ്ഥയാണ്. വോട്ടു ശതമാനത്തിലും വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ ഒരു സീറ്റു പോലും നേടാൻ സാധിക്കാത്ത കോൺഗ്രസിന് ഇക്കുറി ഒരു സീറ്റെങ്കിലും കിട്ടിയാൽ അത് നേട്ടമായിരുന്നു. എന്നാൽ ഇപ്പോഴത്തെ അവസ്ഥയിൽ ഒരു സീറ്റും കിട്ടാൻ സാധ്യത ഇല്ലാത്ത അവസ്ഥയിലാണ് പാർട്ടി. രാഹുൽ ഗാന്ധി അടക്കമുള്ളവർ പ്രചരണ രംഗത്തിറങ്ങിയിട്ടും കാര്യമിട്ടൊരു ഫലവും ഉണ്ടായിരുന്നു.

സംസ്ഥാനത്ത് ന്യൂപക്ഷ വോട്ടുകൾ കൂട്ടത്തോടെ ആം ആദ്മി പാർട്ടിയിലേക്ക് ഒഴുകുന്ന അവസ്ഥയാണുള്ളത്. ബിജെപിയുടെ ഭാഗത്തു നിന്നും വർഗീയ പ്രചരണങ്ങൾ കൂടി വന്നതോടെ കോൺഗ്രസിന്റെ അവസ്ഥ പരിതാപകരമായി മാറി. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സ്ഥിതി ദയനീയമായിരിക്കുമെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോൺഗ്രസ് നടത്തിയത് വളരെ മോശം പ്രകടനമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുൻപ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസിന്റെ പ്രകടനം ദയനീയമായിരിക്കുമെന്ന് തനിക്ക് കഴിഞ്ഞ സെപ്റ്റംബർ മുതൽ അറിയാമായിരുന്നു എന്നും സന്ദീപ് ദീക്ഷിത് പറഞ്ഞു. ഡൽഹിയിലെ കോൺഗ്രസിന്റെ ഏതാനും നേതാക്കൾക്കാണ് ഇതിന്റെ ഉത്തരവാദിത്തം. തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായിക്കഴിയുമ്പോൾ പുതിയ വ്യാഖ്യാനങ്ങൾ ഉണ്ടാകും. മറ്റു വിഷയങ്ങളെല്ലാം തമസ്‌കരിക്കപ്പെടും, അദ്ദേഹം പറഞ്ഞു.

ഡൽഹിയിൽ കോൺഗ്രസിന് പ്രതീക്ഷിക്കാൻ ഒന്നുമില്ലെന്ന് കോൺഗ്രസ് എംപി പ്രണീത് കുമാർ പറഞ്ഞു. എക്സിറ്റ് പോളുകൾ വ്യക്തമാക്കിയതുപോലെ എഎപി തന്നെ ഡൽഹയിൽ അധികാരത്തിലെത്തുമെന്നും അവർ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP