Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കർഷക ആത്മഹത്യ മുതൽ കസ്തൂരിരംഗൻ റിപ്പോർട്ട് വരെ ഉയർത്തിയ സാധാരണക്കാരുടെ പ്രശ്‌നങ്ങളാണ് ഇടുക്കിയിൽ ചർച്ചയാവുന്നത്; പപ്പടം പൊടിയും പോലെ പൊടിഞ്ഞ കാർഷികമേഖലയോട് ഇടതുസർക്കാർ കാട്ടിയത് കടുത്ത അവഗണന: ജനഹിതമറിയാൻ ഒരുവട്ടം കൂടി അവസരം കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് ഡീൻ കുര്യാക്കോസ് മറുനാടനോട്; യുഡിഎഫ് സ്ഥാനാർത്ഥിയുടെ റോഡ്‌ഷോയിൽ വൻപങ്കാളിത്തം

കർഷക ആത്മഹത്യ മുതൽ കസ്തൂരിരംഗൻ റിപ്പോർട്ട് വരെ ഉയർത്തിയ സാധാരണക്കാരുടെ പ്രശ്‌നങ്ങളാണ് ഇടുക്കിയിൽ ചർച്ചയാവുന്നത്; പപ്പടം പൊടിയും പോലെ പൊടിഞ്ഞ കാർഷികമേഖലയോട് ഇടതുസർക്കാർ കാട്ടിയത് കടുത്ത അവഗണന: ജനഹിതമറിയാൻ ഒരുവട്ടം കൂടി അവസരം കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് ഡീൻ കുര്യാക്കോസ് മറുനാടനോട്; യുഡിഎഫ് സ്ഥാനാർത്ഥിയുടെ റോഡ്‌ഷോയിൽ വൻപങ്കാളിത്തം

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: ഇടുക്കിയിലെ വോട്ടർമാർ ശരിയായ രാഷ്ടീയം തിരിച്ചറിഞ്ഞവരാണെന്നും നിലവിലെ സ്ഥിതിഗതികൾ ഐക്യജനാധിപത്യമുന്നണിക്ക് അുകൂലമാണെന്നും ഇത് തന്റെ വിജയ പ്രതീക്ഷ വർദ്ധിപ്പിച്ചിട്ടുണ്ടെന്നും ഇടുക്കിയിലെ യൂ ഡി എഫ് സ്ഥാനാർത്ഥി അഡ്വ.ഡീൻ കുര്യക്കോസ്സ്. കോതമംഗലത്തു നടന്ന റോഡ് ഷോയിൽ നൂറു കണക്കിന് പ്രവർത്തകരും യു.ഡി എഫ് നേതാക്കളും പങ്കെടുത്തു.

പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വം കൃത്യമായി നിറവേറ്റാനാവുമെന്നാണ് കരുതുന്നത്. കഴിഞ്ഞ തവണ ദൗർഭാഗ്യകരമായ സാഹചര്യത്തിൽ തോറ്റപ്പോൾ വിഷമമുണ്ടായി. വീണ്ടും ഒരു അവസരം കൂടി ലഭിക്കുമെന്ന് വിശ്വസിച്ചിരുന്നു. ഇത് ഇപ്പോൾ യാഥാർത്ഥ്യമായി. ലക്ഷ്യത്തിലെത്താൻ കഴിയുമെന്ന ആത്മവിശ്വാസവും ഉണ്ട്. ഡീൻ വ്യക്തമാക്കി. തിരഞ്ഞെടുപ്പിൽ നേരിടുന്ന പ്രശ്്നങ്ങളും പ്രതിസന്ധികളും വിജയപ്രതീക്ഷയുമെല്ലാം ഡീൻ മറുനാടനുമായി പങ്കിട്ടു. പൂർണ്ണവിവരങ്ങൾ ചുവടെ..

കഴിഞ്ഞകാലങ്ങളിൽ ഇടുക്കിയിലെ കർഷകരുടെ,കർകത്തൊഴിലാളികളുടെ, സാധാരണക്കാരുടെ പ്രശ്നങ്ങളിൽ ഒരു കോൺഗ്രസ്സ് പ്രവർത്തകൻ എന്ന നിലയിലും യൂത്ത് കോൺഗ്രസ്സിന്റെ സംസ്ഥാന അധ്യക്ഷൻ എന്ന നിലയിലും ഇടപെട്ട് പ്രവർത്തിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഒരു ഹിതപരിശോധയാണ്. ഈ ഘട്ടത്തിൽ മുമ്പ് ജയിച്ച ആൾ പറഞ്ഞുവച്ച എന്തൊക്കെ കാര്യങ്ങൾ ചെയ്തിട്ടുണ്ട് എന്നത് വോട്ട് ചെയ്തവർ പരിശോധിക്കും. ഒരു ജനപ്രതിനിധി വിജയിച്ചുപോയാൽ അദ്ദേഹത്തിൽ നിന്നും കുറയേറെ കാര്യങ്ങൾ ജനങ്ങൾ പ്രതീക്ഷിക്കും. ഇടുക്കിയിൽ ജയിച്ചുപോയ ജനപ്രതിനിധി പറഞ്ഞ കാര്യങ്ങളിൽ എന്തെങ്കിലും നടപ്പിലാക്കിയോ എന്ന കാര്യം ഈ ഘട്ടത്തിൽ വിലയിരുത്തേണ്ടതാണ്.

കസ്തൂരി രംഗൻ റിപ്പോർട്ട് ഉൾപ്പെടെ ജില്ലയിലെ ജനങ്ങളെ ബാധിച്ചിരുന്ന മുഴുവൻ പ്രശ്‌നങ്ങളും ഇപ്പോഴും പരിഹാരമില്ലാതെ തുടരുകയാണ്. കാർഷിക മേഖലയിലെ ചെറിയ പ്രശ്നങ്ങൾ പോലും പരിഹരിക്കാൻ സർക്കാർ ഇടപെടൽ ഉണ്ടാവുന്നില്ല. ഭാവി പ്രതീക്ഷകൾ നശിച്ചതാണ് കർഷക ആത്മഹത്യകൾക്ക് വഴിയൊരുക്കിയത്. വേണ്ട സമയത്ത് സർക്കാർ ഇടപെട്ടിരുന്നെങ്കിൽ ഇടുക്കിയിൽ എട്ട് കർഷകരുടെ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നു. ഇടുക്കിയിൽ കാർഷികമേഖല പപ്പടം പൊടിയും പോലെ നശിച്ചിരിക്കുകയാണ്.11000 ഹെക്ടറിലേറെ പ്രദേശത്തെ കൃഷി നശിച്ചു.എന്നിട്ടും ഇവിടെ ഒരിടത്തും സർക്കാർ ഇടപെടൽ കാണാനില്ല.സ്വന്തം വൃക്ക വിറ്റ് കടബാദ്ധ്യത തീർക്കേണ്ട സാഹചര്യത്തിൽ കർഷകൻ എത്തിപ്പെട്ടു എന്നത് ഈ മേഖലയോട് സർക്കാർ തുടരുന്ന അവഗണയുടെ ബാക്കിപത്രമാണ്. കർഷകരെ ബാധിക്കുന്ന,കർഷകത്തൊഴിലാളികളെ ബാധിക്കുന്ന,സാധാരണക്കാരെ ബാധിക്കുന്ന രാഷ്ട്രിയം..അതാണ് ഇടുക്കിയിൽ ചർച്ചയാവുന്നത്.ദേശീയപാർട്ടി എന്ന നിലയിൽ സ്ഥാനാർത്ഥി നിർണ്ണയം സംമ്പന്ധിച്ചുള്ള പ്രശ്നങ്ങളിൽ അല്പം കാലതാമസം ഉണ്ടായി.ഇത് പ്രചാരണ രംഗത്ത് കാര്യമായി ബാധിക്കില്ല.

യൂ ഡി എഫ് ഒറ്റക്കെട്ടായിട്ടാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. രാഹുൽ ഗാന്ധിയുടെ കരങ്ങൾക്ക് ശക്തിപകരാൻ ഇടുക്കിയിലെ വിജയം അനിവാര്യമാണ്. അത് ഇവിടുത്തെ വോട്ടർമാർക്കറിയാം അവർ കൈ വിടില്ല......ഉറപ്പ്.ഡീൻ കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP