'ഇടതുപക്ഷ, ജനാധിപത്യ മൂല്യസങ്കല്പങ്ങളെ മുറുകെ പിടിക്കുന്ന ഒരു പുത്തൻ ഇടതുപക്ഷമാണ് കേരളത്തിന് വേണ്ടത്'; ആർഎംപിഐ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന അലന്റെ പിതാവ് മുഹമ്മദ് ശുഹൈബിന് പിന്തുണയുമായി സാംസ്കാരിക പ്രവർത്തകർ; ഒപ്പിട്ടിരിക്കുന്നത് കെ ജി ശങ്കരപ്പിള്ള, എം എൻ കാരശ്ശേരി, ബി രാജീവൻ തുടങ്ങിയ പ്രമുഖ എഴുത്തുകാർ

മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: മാവോയിസ്റ്റ് എന്ന് മുദ്രകുത്തി, യുഎപിപിഎ കേസിൽ അലനും താഹയുമെന്ന രണ്ട് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത് കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവം ആയിരുന്നു. ഇതേതുടർന്ന് ഈ വിദ്യാർത്ഥികളെ സിപിഎമ്മിൽനിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. ഇത് കോഴിക്കോട്ടെ സിപിഎമ്മിലും വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. അലന്റെ പിതാവ് മുഹമ്മദ് ശുഹൈബ് അടുത്തകാലം വരെ സജീവ സിപിഎം പ്രവർത്തകനായിരുന്നു. ഇപ്പോൾ സിപിഎമ്മിന്റെ വഞ്ചനക്കെതിരെ കോഴിക്കോട് കോർപ്പറേഷൻ വലിയങ്ങാടി വാർഡിൽ ആർഎംപിഐ സ്ഥാനാർത്ഥിയായി മൽസരിക്കുകയാണ് ഇദ്ദേഹം. അലന്റെ പിാതവിന് പിന്തുണയേകിക്കൊണ്ട് പ്രമുഖ സാംസ്കാരിക പ്രവർത്തകരും രംഗത്ത് എത്തിയിട്ടുണ്ട്.
കെ ജി ശങ്കരപ്പിള്ള, എം എൻ കാരശ്ശേരി, ബി രാജീവൻ, അപ്പുക്കുട്ടൻ വള്ളിക്കുന്ന്, കൽപ്പറ്റ നാരായണൻതുടങ്ങിയ എഴുത്തുകാരും ബുദ്ധിജീവികളും അലന്റെ പിതാവിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് പ്രസ്താവന ഇറക്കിയരിക്കയാണ്.
സാംസ്കാരിക പ്രവർത്തകരുടെ കത്തിന്റെ പൂർണ്ണരൂപം ഇങ്ങനെ
മുഹമ്മദ് ശുഐബിനു ഞങ്ങൾ പിന്തുണ പ്രഖ്യാപിക്കുന്നു
കോഴിക്കോട് നഗരസഭയിലെ വലിയങ്ങാടി വാർഡിൽ ആർഎംപിഐ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സഖാവ് കെ മുഹമ്മദ് ശുഐബിനു ഞങ്ങൾ പിന്തുണ പ്രഖ്യാപിക്കുന്നു. അദ്ദേഹത്തെ വിജയിപ്പിക്കണമെന്ന് ഞങ്ങൾ വോട്ടർമാരോട് അഭ്യർത്ഥിക്കുന്നു.
മുഹമ്മദ് ശുഐബ് ഈ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി രംഗത്തുവരാൻ ഇടയാക്കിയ സാഹചര്യം കേരളീയ സമൂഹം ഇന്ന് എത്തിച്ചേർന്നിരിക്കുന്ന ചില ഗുരുതരമായ പ്രതിസന്ധികളെ ചുണ്ടിക്കാട്ടുന്നതാണ്. സമീപകാലം വരെ സജീവ സിപിഎം പ്രവർത്തകനായിരുന്ന ശുഐബ് ഇടതുപക്ഷ-മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു പൊതുജീവിതത്തിൽ പ്രവർത്തിച്ചയാളാണ്. നിർഭാഗ്യവശാൽ, ഇന്ന് അധികാരത്തിലിരിക്കുന്ന മുഖ്യധാരാ ഇടതുകക്ഷിയായ സിപിഎം അത്തരം മൂല്യങ്ങളെ എങ്ങനെയാണ് കൈയൊഴിഞ്ഞത് എന്ന് സ്വന്തം ജീവിതത്തിലെ ഞെട്ടിപ്പിക്കുന്ന അനുഭവങ്ങളിലൂടെയാണ് അദ്ദേഹം തിരിച്ചറിഞ്ഞത്. 2019 നവംബർ ഒന്നിന് കേരളാ പൊലീസ് അദ്ദേഹത്തിന്റെ മകൻ അലൻ ശുഐബിനെ കൂട്ടുകാരൻ താഹാ ഫസലിനോടൊപ്പം അറസ്റ്റ് ചെയ്ത ശേഷം ഇരുവരെയും കാരാഗൃഹത്തിൽ ദീർഘകാലം അടച്ചിടാനും അവരുടെ യൗവനവും ജീവിതവും തകർത്തെറിയാനും പൊലീസ് നടത്തിയ ഗൂഢാലോചനയെ സ്വന്തം പാർട്ടിയിലെ സമുന്നത നേതാക്കൾ തന്നെ പിന്തുണക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതുമാണ് അദ്ദേഹം കണ്ടത്. ഒമ്പതു മാസത്തിനു ശേഷം എൻഐഎ കോടതി അവർക്കു ജാമ്യം നൽകി പുറപ്പെടുവിച്ച വിധിന്യായത്തിൽ സർക്കാരിന്റെയും അധികാരികളുടെയും വ്യാജമായ പ്രചാരവേലകളെ പൂർണമായും തുറന്നുകാട്ടുന്നുണ്ട്.
നമ്മുടെ സമൂഹം ഇന്ന് എത്തിനിൽക്കുന്ന പ്രതിസന്ധിയുടെ നേർചിത്രമാണിത്. ജനവിരുദ്ധ നിയമങ്ങളും കോർപ്പറേറ്റ് അനുകൂല ഭരണനയങ്ങളും കേന്ദ്രത്തിലെ മാത്രമല്ല സംസ്ഥാനത്തെ ഇടതുപക്ഷ ഭരണകൂടവും യാതൊരു മടിയുമില്ലാതെ നടപ്പിലാക്കുന്നു. അതിനെ ചോദ്യം ചെയ്യുന്നവരെ യുഎപിഎ ഉപയോഗിച്ചു തടങ്കലിലാക്കുന്നു. അവർക്കു ഭീകര മുദ്രകൾ ചാർത്തിനൽകുന്നു. നീതിക്കുവേണ്ടിയുള്ള അവരുടെ നിലവിളി ചെവിക്കൊള്ളാൻ ഭരണാധികാരികൾ തയ്യാറാവുന്നില്ല.
കഴിഞ്ഞ നാലര വർഷമായി കേരളത്തിന്റെ അനുഭവമാണിത്. എട്ടുപേരെയാണ് ഇതിനകം മാവോവാദി മുദ്ര ചാർത്തി വെടിവെച്ചു കൊന്നത്. നിരവധി യുവാക്കൾ തീവ്രവാദി-ഭീകരവാദി മുദ്ര ചാർത്തപ്പെട്ടു തടവിലാണ്. ജനാധിപത്യ അവകാശങ്ങളും മാധ്യമസ്വാതന്ത്ര്യവും ഭീഷണി നേരിടുന്നു. കേരളത്തെ കൊടും കടക്കെണിയിലേക്കു നയിക്കുന്ന പദ്ധതികളുടെ പേരിൽ കമ്മീഷൻ വാങ്ങി തടിച്ചുകൊഴുക്കുന്ന ഒരു മാഫിയാ സംഘം ഭരണകേന്ദ്രത്തിൽ തഴച്ചുവളരുന്നു. അതിനെ ചെറുക്കേണ്ട പാർട്ടിയും ജനപ്രതിനിധികളും അവരുടെ പിണിയാളുകളായി മാറിയിരിക്കുന്നു.
ഇന്ന് കേരളം സമൂലമായ ഒരു മാറ്റത്തിനു വേണ്ടി പ്രതീക്ഷ പുലർത്തുകയാണ്. അതിനു വേണ്ടത് ഇടതുപക്ഷ, ജനാധിപത്യ മൂല്യസങ്കല്പങ്ങളെ മുറുകെ പിടിക്കുന്ന ഒരു പുത്തൻ ഇടതുപക്ഷമാണ്. ജനങ്ങളാണ് അതിന്റെ ശ്രദ്ധാകേന്ദ്രം. കോർപ്പറേറ്റ് പ്രീണനം അതിന്റെ നയമല്ല. നമ്മുടെ ആകാശവും നമ്മുടെ ഭൂമിയും നമ്മുടെ ജീവിതവും നമ്മൾ പോരാടി നേടിയ സ്വാതന്ത്ര്യവും സംരക്ഷിക്കുകയും വരും തലമുറകൾക്കായി അതു നിലനിർത്തുകയും നമ്മുടെ ചുമതലയാണ്.
അതിനുള്ള കേളികൊട്ടിന്റെ തുടക്കമാണ് മലബാറിന്റെ വിരിമാറിൽ, സഹസ്രാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന വലിയങ്ങാടിയിൽ ശുഐബും സഖാക്കളും നടത്തുന്ന പോരാട്ടത്തിൽ ഞങ്ങൾ ദർശിക്കുന്നത്. കേരളം മാറുകയാണ്; ആ മാറ്റത്തിന്റെ മുന്നിൽ നിൽക്കാൻ തയ്യാറാവുക. ഒരു പുതിയ ബദലിനു വേണ്ടി രംഗത്തിറങ്ങുക. ശുഐബ് അത്തരമൊരു മുന്നേറ്റത്തിന്റെ മുന്നണിപ്പടയാളിയാണ്.
അഭിവാദനങ്ങളോടെ,
കെ ജി ശങ്കരപ്പിള്ള
എം എൻ കാരശ്ശേരി
ബി രാജീവൻ
അപ്പുക്കുട്ടൻ വള്ളിക്കുന്ന്
കൽപ്പറ്റ നാരായണൻ
വി ആർ സുധീഷ്
പി സുരേന്ദ്രൻ
കെ സി ഉമേഷ് ബാബു
പ്രൊഫ. കുസുമം ജോസഫ്
ജോളി ചിറയത്ത്
ജ്യോതി നാരായണൻ
സ്മിത നെരവത്ത്
മാഗ്ലിൻ ഫിലോമിന
ഹാഷിം ചേന്ദമ്പിള്ളി
സിദ്ധാർത്ഥൻ പരുത്തിക്കാട്
എൻ എം പിയേഴ്സൺ
വി പി വാസുദേവൻ
സി ആർ നീലകണ്ഠൻ
ജോസഫ് സി മാത്യു
ജി ശക്തിധരൻ
എൻ പി ചന്ദ്രശേഖരൻ (ചൻസ്)
ആസാദ്
എൻ പി ചെക്കുട്ടി
അനിൽ ഇ പി
എം പി ബലറാം
പി ടി ജോൺ
ഷൗക്കത്ത് അലി എറോത്ത്
ടി കെ ഹാരിസ്
- TODAY
- LAST WEEK
- LAST MONTH
- തദ്ദേശതിരഞ്ഞെടുപ്പിലെ മുന്നേറ്റത്തോടെ ഭരണത്തുടർച്ച സ്വപ്നം കാണുന്ന എൽഡിഎഫിന് ഉഷാറാകാം; ഭരണം നിലനിർത്തുമെന്ന് എബിപി-സീവോട്ടർ അഭിപ്രായ സർവേ; വോട്ടുവിഹിതത്തിൽ എൽഡിഎഫ് യുഡിഎഫിനേക്കാൾ 7 ശതമാനം മുന്നിൽ; ബിജെപി വോട്ടുവിഹിതത്തിലും വർദ്ധന; എൽഡിഎഫ് 85 സീറ്റിലും, യുഡിഎഫ് 53 സീറ്റിലും വിജയിക്കും; ബിജെപിക്ക് ഒരുസീറ്റും; സർവേ ഫലങ്ങൾ ഇങ്ങനെ
- നിത്യവും ഉപദ്രവിക്കുന്നത് മുറിയിൽ കയറി വാതിൽ അടച്ച ശേഷം; ശബ്ദം പുറത്തുവരാതിരിക്കാൻ വായിൽ തുണി തിരുകും; പുതുവത്സര രാത്രിയിൽ പുറത്ത് പോയതിന് കഴുത്തിന് പിടിച്ച് പൊക്കി നിർത്തി അടിച്ചു; തൈക്കൂടത്തിൽ സഹോദരീ ഭർത്താവിന്റെ ക്രൂരതകൾ വിവരിച്ച് മൂന്നാം ക്ലാസുകാരൻ
- 'ജാവദേക്കർ യൂസ്ലെസ്, സ്മൃതി ഇറാനി നല്ല സുഹൃത്ത്'; അരുൺ ജെയറ്റ്ലി മരിക്കാത്തതിൽ അസ്വസ്ഥത; പുൽവാമയിൽ 'ആഹ്ലാദം'; ബാലേക്കോട്ടും ആർട്ടിക്കിൾ 370ഉം മൂൻകൂട്ടി അറിയുന്നു; വിവാദ ചാറ്റിലെ എ കെ അമിത് ഷായോ; രാജ്യരഹസ്യം വരെ ചോർത്തിയ അർണാബിന്റെ വാട്സാപ്പ് ചാറ്റിൽ ഇന്ത്യ നടുങ്ങുമ്പോൾ
- നടൻ ബാലയ്ക്ക് ഡോക്ടറേറ്റ്; ആദരം താരത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളെ മുൻനിർത്തി; ബഹുമതി നേടുന്ന ആദ്യ ദക്ഷിണേന്ത്യൻ താരം
- തൃശൂരിൽ നിന്ന് മടങ്ങും വഴി പ്രവർത്തകരുടെ സ്നേഹപൂർവമായ നിർബന്ധം; വസ്ത്രം മാറി സ്മാർട്ടായി കോടതിയിൽ എത്തി പൊരിഞ്ഞ വാദം; കണ്ണൂരിൽ ഡിവൈഎഫ്ഐക്കാർ ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ സംഭവവും ഓർമ്മപ്പെടുത്തൽ; ഗണേശ് കുമാറിന്റെ കാർ ആക്രമിച്ചെന്ന കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം കിട്ടിയപ്പോൾ ചാണ്ടി ഉമ്മനും ഹാപ്പി
- റോഡിൽ നിർത്തിയ ശേഷം കഴുത്തിൽ വെട്ടിയത് നിരവധി തവണ; അവൻ ഒരു 'ആടാ'യിരുന്നെന്നും വന്ന സ്ഥലത്തേക്ക് തന്നെ തിരികെ അയച്ചെനന്നും യുവതി: എട്ടു മാസം പ്രായമായ കുഞ്ഞിനെ കോടാലിക്ക് വെട്ടിക്കൊന്ന് പെറ്റമ്മയുടെ കഥ കേട്ട് ഞെട്ടിത്തരിച്ച് നാട്ടുകാർ
- അരുണാചൽ പ്രദേശിൽ ചൈന ഗ്രാമം നിർമ്മിച്ചതായി റിപ്പോർട്ട്; വീണ്ടും രാജ്യത്തെ നടുക്കി ചൈനയുടെ ഇടപെടൽ; പുറത്ത് വിട്ടത് 2019 ലെ ഉപഗ്രഹചിത്രങ്ങൾ; ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് വദേശകാര്യമന്ത്രാലയം
- 'യു.ഡി.എഫിനെ ലീഗ് നിയന്ത്രിച്ചാൽ തനിക്ക് എന്താണ് പ്രശ്നം മിസ്റ്റർ പിണറായി വിജയൻ?' എന്ന് ചോദിച്ച തന്റേടി; സോഷ്യൽ മീഡിയയിൽ ഫോളോവേഴ്സിന്റെ വൻപട; എംഎസ്എഫ് നേതാവ് ഫാത്തിമ തഹ്ലിയയെ നിയമസഭാ സഥാനാർത്ഥി ആക്കാൻ സമ്മർദം ചെലുത്തുന്നത് പി.കെ.ഫിറോസോ?
- വൈറ്റ് ഹൗസിൽ ട്രംപിന്റെ അവസാന ദിവസം ഇന്ന്; നാളെ രാവിലെ എട്ടു മണിക്ക് വിടവാങ്ങൽ ചടങ്ങിൽ 100 ക്രിമിനലുകൾക്ക് മാപ്പു നൽകും; അധികാര കൈമാറ്റത്തിനു നിൽക്കാതെ മടങ്ങുന്ന ട്രംപിനൊപ്പം മെലേനിയ പോവുന്നത് ചരിത്രത്തിലെ ഏറ്റവും വിലകുറഞ്ഞ പ്രഥമ വനിതയായി
- തെങ്ങ് ചതിക്കില്ലെന്ന് മാത്രമല്ല വേണ്ടിവന്നാൽ ബുക്ക്സ് ഓഫ് വേൾഡ് റെക്കോഡ്സിലും കയറ്റും; എറണാകുളം സ്വദേശി ജോർജ് പുല്ലാട്ടിന്റെ അനുഭവപാഠം ഇതാണ്; ഇന്ത്യ ബുക്ക് റെക്കോഡ്സ് നേട്ടം ഏറ്റവും കൂടുതൽ തേങ്ങ ഉത്പാദിപ്പിക്കുന്ന തെങ്ങിന്റെ പേരിൽ; റെക്കോർഡ് നേട്ടത്തിൽ ജോർജ്ജ് എത്തുന്നത് ഇത് രണ്ടാം തവണ
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- 'ജാവദേക്കർ യൂസ്ലെസ്, സ്മൃതി ഇറാനി നല്ല സുഹൃത്ത്'; അരുൺ ജെയറ്റ്ലി മരിക്കാത്തതിൽ അസ്വസ്ഥത; പുൽവാമയിൽ 'ആഹ്ലാദം'; ബാലേക്കോട്ടും ആർട്ടിക്കിൾ 370ഉം മൂൻകൂട്ടി അറിയുന്നു; വിവാദ ചാറ്റിലെ എ കെ അമിത് ഷായോ; രാജ്യരഹസ്യം വരെ ചോർത്തിയ അർണാബിന്റെ വാട്സാപ്പ് ചാറ്റിൽ ഇന്ത്യ നടുങ്ങുമ്പോൾ
- കെവി തോമസിന് സീറ്റ് ഉറപ്പ്; എൻ എസ് എസിനെ അടുപ്പിക്കാൻ പിജെ കുര്യനും സ്ഥാനാർത്ഥിയാകും; ചെന്നിത്തല ഹരിപ്പാടും ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും; തിരുവഞ്ചൂർ കോട്ടയത്ത്; മുല്ലപ്പള്ളിക്ക് താൽപ്പര്യം കൊടുവള്ളിയുടെ ക്യാപ്ടനാകാൻ; മുഖ്യമന്ത്രി കസേര നോട്ടമിട്ട് കോൺഗ്രസിൽ സ്ഥാനാർത്ഥി മോഹികൾ ഏറെ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍