Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കനയ്യ കുമാറിന് വേണ്ടിയുള്ള ക്രൗഡ് ഫണ്ടിങ് വൻ വിജയത്തിലേക്ക്; പത്തു ദിവസങ്ങൾക്കകം ലഭിച്ചത് 65 ലക്ഷം രൂപ; തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ പ്രതീക്ഷിക്കുന്ന തുകയുടെ 93 ശതമാനവും കനയ്യയ്ക്ക് നൽകി ജനങ്ങൾ; വോട്ടുകളും നോട്ടുകളും നൽകി തന്നെ വിജയിപ്പിക്കണമെന്ന യുവ നേതാവിന്റെ വാക്കുകളെ നെഞ്ചിലേറ്റി ബീഹാർ

കനയ്യ കുമാറിന് വേണ്ടിയുള്ള ക്രൗഡ് ഫണ്ടിങ് വൻ വിജയത്തിലേക്ക്; പത്തു ദിവസങ്ങൾക്കകം ലഭിച്ചത് 65 ലക്ഷം രൂപ; തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ പ്രതീക്ഷിക്കുന്ന തുകയുടെ 93 ശതമാനവും കനയ്യയ്ക്ക് നൽകി ജനങ്ങൾ; വോട്ടുകളും നോട്ടുകളും നൽകി തന്നെ വിജയിപ്പിക്കണമെന്ന യുവ നേതാവിന്റെ വാക്കുകളെ നെഞ്ചിലേറ്റി ബീഹാർ

മറുനാടൻ ഡെസ്‌ക്‌

ബഗുസരായ്: ജെഎൻയുവിനെ ആവേശത്തിന്റെ തിരയിലാഴ്‌ത്തിയ യുവ നേതാവ് കനയ്യ കുമാറിന് ക്രൗണ്ട് ഫണ്ടിങ്ങിലൂടെ പണം ലഭിക്കുന്നത് ശര വേഗത്തിൽ. വെറും പത്തു ദിവസങ്ങൾക്കകം 65 ലക്ഷം രൂപയാണ് ജനങ്ങളിൽ നിന്നും കനയ്യയ്ക്ക് പിരിഞ്ഞ് കിട്ടിയത്. തിരഞ്ഞെടുപ്പിനായി വെറും 24 ദിനങ്ങൾ ബാക്കി നിൽക്കവേയാണ് ആകെ പ്രതീക്ഷിക്കുന്ന തുകയുടെ 93 ശതമാനവും ക്രൗഡ് ഫണ്ടിങ്ങിലൂടെ ലഭിച്ചത്. പത്തു ദിവസം കൊണ്ട് 65,14,235 രൂപയാണ് അക്കൗണ്ടിലേക്ക് വീണത്. അഞ്ച് ലക്ഷം രൂപ നൽകിയ മഹേശ്വർ പേരി എന്ന വ്യക്തിയാണ് ഏറ്റവും കൂടുതൽ തുക നൽകിയിരിക്കുന്നത്.

തന്നെ വോട്ടുകളും നോട്ടുകളും നൽകി വിജയിപ്പിക്കണമെന്ന യുവ നേതാവിന്റെ വാക്കുകൾക്ക് വൻ സ്വീകരണമാണ് പൊതു ജനങ്ങളിൽ നിന്നും ലഭിക്കുന്നത്. 2019 തിരഞ്ഞെടുപ്പ് ഒരു ചരിത്രത്തിൽ പ്രത്യേകമായി രേഖപ്പെടുത്തപ്പെടുന്ന തിരഞ്ഞെടുപ്പാണെന്നും പണവും ജനങ്ങളും തമ്മിലുള്ള യുദ്ധമാണ് നടക്കാൻ പോകുന്നതെന്നും കനയ്യ പറഞ്ഞിരുന്നു. ബിഹാറിലെ ബഗുസരായ് മണ്ഡലത്തിലാണ് സിപിഐ സ്ഥാനാർത്ഥിയായി ജെഎൻയു സമരത്തിലൂടെ രാജ്യശ്രദ്ധയാകർഷിച്ച കനയ്യ മത്സരിക്കുന്നത്. ഒരു രൂപ വീതമുള്ള സംഭാവന തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും സാധാരണക്കാരുടെയും ചൂഷണത്തിന് വിധേയരാവുന്നവരുടെയും ശബ്ദം പാർലമെന്റിൽ എത്തിക്കുന്നതിനും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ഗിരിരാജ് സിങ്ങിനെയാണ് കനയ്യ ബഗുസരായിയിൽ നേരിടുന്നത്.ആർ.ജെ.ഡിയും കോൺഗ്രസും ഉൾപ്പെട്ട വിശാലസഖ്യം സിപിഐയ്ക്ക് സീറ്റ് നൽകിയിരുന്നില്ല. തൻവീർ ഹസനാണ് അവിടുത്തെ ആർ.ജെ.ഡി സ്ഥാനാർത്ഥി. ആർ.ജെ.ഡിക്ക് എതിരെയല്ല, ഗിരിരാജ് സിങ്ങിനെതിരെയാണ് തന്റെ പോരാട്ടമെന്ന് കനയ്യ വ്യക്തമാക്കിയിട്ടുണ്ട്. 2015 സെപ്റ്റംബറിലാണ് കനയ്യ എന്ന പേര് ദേശീയ ശ്രദ്ധയാകർഷിക്കുന്നത്.

ഡൽഹിയിലെ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി യൂണിയനിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കനയ്യ എഐഎസ്എഫിന്റെ ബാനറിൽ പ്രസിഡന്റ് സ്ഥാനാർത്ഥിയായി. കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ എൻ.എസ്.യു(ഐ), സിപിഎം വിദ്യാർത്ഥി വിഭാഗമായ എസ്എഫ്ഐ, ബിജെപിയുടെ വിദ്യാർത്ഥി വിഭാഗമായ എബിവിപി, സിപിഐ(എംഎൽ) വിദ്യാർത്ഥി വിഭാഗമായ എഐഎസ്എ എന്നിവ കാമ്പസിലെ ശക്തരായ സംഘടനകളായിരുന്നു. എന്നാൽ ഫലം വന്നപ്പോൾ ജനകീയ പോരാളിയായ കനയ്യ കുമാർ അട്ടിമറി വിജയം നേടി.

കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ തെറ്റായ നയങ്ങൾക്കെതിരെ ജെഎൻയുവിലെ എബിവിപി ഒഴികെയുള്ള എല്ലാ വിദ്യാർത്ഥികളെയും സംഘടിപ്പിച്ച് വിദ്യാർത്ഥി യൂണിയൻ സമരങ്ങൾ സംഘടിപ്പിച്ചു. രാജ്യത്തെ പ്രതിപക്ഷം എന്ന നിലയിലേക്ക് ജെഎൻയുവും പ്രതിപക്ഷ നേതാവായി കനയ്യയും സ്വയം വളരുകയായിരുന്നു. പിന്നീടങ്ങോട്ട് കനയ്യയും സംഗപരിവാറും നേർക്കുനേർ പോരാട്ടമായി. വ്യാജ രാജ്യദ്രോഹ കുറ്റം ചുമത്തി കനയ്യയെ ജയിലിലടച്ചതുമുതൽ കായികമായി നേരിടുന്നതിൽ വരെ കാര്യങ്ങളെത്തി. അതിനിടയിൽ രാജ്യത്തെ കാമ്പസുകളിൽ കനയ്യ തരംഗമായി. മേരാനാം കനയ്യ, തേരാനം കനയ്യ എന്ന മുദ്രാവാക്യം കാമ്പസുകളിൽ അലയടിച്ചു. കനയ്യ പാടിയ ആസാദി ഗാനം കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ ഏറ്റുപാടി. സംഘപരിവാർ വിരുദ്ധ ചേരിയുടെ തീപ്പൊരി നേതാവായി കനയ്യ മാറുകയായിരുന്നു.

കനയ്യയുടെ വളർച്ചയെ കോൺഗ്രസും ബിജെപിയും ഒരുപോലെ ആശങ്കയോടെയാണ് കാണുന്നത്. അതുകൊണ്ടുതന്നെ കനയ്യയെ തോൽപ്പിക്കാൻ ഇരു പാർട്ടികളും വളരെ ശ്ക്തമായി തന്നെശ്രമിക്കും. പക്ഷേ പട്ടിണിക്കാരന്റെ സ്വപ്നങ്ങളും ജാതി രാഷ്ട്രീയത്തിന്റെ ആനുകൂല്യവും രക്തം തിളപ്പിക്കുന്ന കനയ്യയുടെ സംവാദങ്ങളും പ്രസംഗങ്ങളും എല്ലാം ബഗുസരായിയെ ഒരിക്കൽ കൂടി ചുവപ്പിക്കും എന്നപ്രതീക്ഷയിലാണ് ഇന്ത്യൻ ഇടതുപക്ഷം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP