Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തെരഞ്ഞെടുപ്പ് അടുത്തമാസം തന്നെ വേണം; പെരുമാറ്റച്ചട്ടം നാളെ നിലവിൽ വരണം; തദ്ദേശ തെരഞ്ഞെടുപ്പിൽ നിലപാട് വ്യക്തമാക്കി സിപിഐ(എം)

തെരഞ്ഞെടുപ്പ് അടുത്തമാസം തന്നെ വേണം; പെരുമാറ്റച്ചട്ടം നാളെ നിലവിൽ വരണം; തദ്ദേശ തെരഞ്ഞെടുപ്പിൽ നിലപാട് വ്യക്തമാക്കി സിപിഐ(എം)

തിരുവനന്തപുരം: തദ്ദേശ ഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്ത മാസം തന്നെ നടത്തണമെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

തെരഞ്ഞെടുപ്പ് അനിശ്ചിതമായി നീട്ടാനാണ് സർക്കാർ ശ്രമിക്കുന്നത്. പെരുമാറ്റ ചട്ടം നാളെ തന്നെ നിലവിൽ വരണമെന്നും കോടിയേരി പറഞ്ഞു. തദ്ദേശ ഭരണസ്ഥാപനങ്ങളുടെ കാലാവധി കഴിഞ്ഞ് അഡ്‌മിനിസ്‌ട്രേറ്റീവ് ഭരണം കൊണ്ടുവരുന്നത് തെരഞ്ഞെടുപ്പിൽ സ്വാധീനിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്. ഹൈക്കോടതി നിർദ്ദേശം പാലിക്കാനുള്ള ബാധ്യത സർക്കാരിനുണ്ടെന്നും കോടിയേരി പറഞ്ഞു.

നാളെ നടക്കുന്ന സർവകക്ഷിയോഗത്തിൽ പങ്കെടുക്കുമെന്നും കോടിയേരി പറഞ്ഞു. തിരഞ്ഞെടുപ്പ് നീട്ടിവെക്കുന്ന കാര്യത്തിൽ ഇടപെടില്ലെന്ന് വ്യക്തമാക്കി തെരഞ്ഞെടുപ്പ് കമ്മീഷന് ഇതുസംബന്ധിച്ച മുഴുവൻ അധികാരവും നൽകിയ സാഹചര്യത്തിലാണ് നാളെ സർവകക്ഷിയോഗം ചേരുന്നത്. തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കാനുള്ള ശ്രമം ഒരുതരത്തിലും അനുവദിക്കില്ല.

നവംബറിൽ ശബരിമല തീർത്ഥാടനം നടക്കുന്നതിനാൽ തിരഞ്ഞെടുപ്പ് അനിശ്ചിത കാലത്തേക്ക് നീട്ടിവയ്ക്കാനും ശ്രമമുണ്ട്. ഇത്തരം നീക്കങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ കൂട്ടുനിൽക്കരുത്. ഇതുമായി ബന്ധപ്പെട്ട് എന്തു തീരുമാനമെടുക്കുന്നതിനുമുള്ള അധികാരം ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മിഷന് നൽകിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഉചിതമായ തീരുമാനം കൈക്കൊള്ളാൻ തിരഞ്ഞെടുപ്പ് കമ്മിഷനാകണം.

ഇക്കാര്യത്തിൽ നിഷേധാത്മക നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെങ്കിൽ നിയമനടപടികളുമായി മുന്നോട്ടുപോകുന്ന കാര്യവും പരിഗണിക്കുമെന്ന് കോടിയേരി വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP