Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വേദിയിലും സദസിലുമുള്ള ബഹുമാന്യരെ..സഖാക്കളെ...ഇങ്ങനൊരു വേദിയിൽ എന്നെ കണ്ടപ്പോൾ..പലരുടെയും നെറ്റിയിൽ ഒരു ചുളിവ് കാണുന്നുണ്ട്; പല എംപിമാരും രാജ്യസഭയിൽ പോയിട്ട് പെൻഷൻ കാശ് മാത്രം വാങ്ങാൻ പോകുന്നവരുണ്ട്..അതല്ല ഞാൻ രാജീവ് എന്ന് പറഞ്ഞ എംപിയിൽ കണ്ടത്; പി.രാജീവിന്റെ തിരഞ്ഞെടുപ്പ് കൺവൻഷൻ വേദിയിൽ ബിജെപി അനുഭാവിയായ മേജർ രവിയെ കണ്ട് അമ്പരന്ന് സഖാക്കൾ

വേദിയിലും സദസിലുമുള്ള ബഹുമാന്യരെ..സഖാക്കളെ...ഇങ്ങനൊരു വേദിയിൽ എന്നെ കണ്ടപ്പോൾ..പലരുടെയും നെറ്റിയിൽ ഒരു ചുളിവ് കാണുന്നുണ്ട്; പല എംപിമാരും രാജ്യസഭയിൽ പോയിട്ട് പെൻഷൻ കാശ് മാത്രം വാങ്ങാൻ പോകുന്നവരുണ്ട്..അതല്ല ഞാൻ രാജീവ് എന്ന് പറഞ്ഞ എംപിയിൽ കണ്ടത്; പി.രാജീവിന്റെ തിരഞ്ഞെടുപ്പ് കൺവൻഷൻ വേദിയിൽ ബിജെപി അനുഭാവിയായ മേജർ രവിയെ കണ്ട് അമ്പരന്ന് സഖാക്കൾ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ഇടത്തോട്ടാണോ വലത്തോട്ടാണോ നിങ്ങൾ ചാഞ്ഞുനിൽക്കുന്നത്? രാഷ്ട്രീയത്തിന്റെ കാര്യമാണ് പറഞ്ഞുവരുന്നത്. സോഷ്യൽ മീഡിയിലൊക്കെ പെട്ടെന്ന് മുദ്രകുത്തിക്കളയും. ചാനൽ ചർച്ചകളും അതിനുള്ള വേദിയാണ്. പിന്നെ പ്രസംഗവേദികളും. അങ്ങനെ നോക്കിയാൽ മേജർ രവി വലത്പക്ഷ രാഷ്ട്രീയത്തോട് ചേർന്ന് നിൽക്കുന്ന വ്യക്തിയാണ്. ബിജെപി അനുഭാവിയാണ്. എന്നാൽ, പ്രളയത്തിന് ശേഷം മേജർ രവി പല പാഠങ്ങളും പഠിച്ചത്രേ. ഇതിന്റെ ഫലമായാണോ എന്നറിയില്ല, കൊച്ചിയിൽ പി.രാജീവിന്റെ തിരഞ്ഞെടുപ്പ് കൺവൻഷൻ പ്രസംഗവേദിയിൽ അദ്ദേഹത്തെ കണ്ടു. ഇടതുവേദിയിൽ രാജീവിന് വോട്ടുചോദിച്ച് മേജർ രവി നിറഞ്ഞപ്പോൾ പലരും അമ്പരന്നു. മുമ്പ് ഇടതുപക്ഷത്തെ ചൊടിപ്പിച്ച് പല പരാമർശങ്ങളും നടത്തിയിട്ടുള്ളതും ആ അമ്പരപ്പിൽ കൂട്ടിച്ചേർക്കാം.

'വേദിയിലും സദസിലുമുള്ള ബഹുമാന്യരെ..സഖാക്കളെ...ഇങ്ങനൊരു വേദിയിൽ എന്നെ കണ്ടപ്പോൾ..പലരുടെയും നെറ്റിയിൽ ഒരു ചുളിവ് കാണുന്നുണ്ട്. ഞാൻ വന്നതിന് വേറൊന്നുമല്ല...രാജീവ് എന്റെ ഒരു അനിയനെ പോലെ, നിങ്ങൾ പാർട്ടിപരമായിട്ടോ..എന്തുവേണമെങ്കിലോ ആയിക്കോ..എത്രയോ വർഷമായിട്ട് ഞാൻ കേരളത്തിൽ വന്ന ശേഷം അടുത്ത ബന്ധമാണ്. എപ്പോഴും ചിരിക്കുന്ന ഒരുമുഖം. ഒരുകുട്ടിയുടെ മാതിരി നിഷ്‌ക്കളങ്കമായ മുഖം. പിന്നെ അദ്ദേഹം രാജ്യസഭാ എംപിയായി പോയ സമയം, അദ്ദേഹത്തിന്റെ പ്രവർത്തികളെ ഫോളോ ചെയ്തിട്ടുണ്ട്. ഇവിടെ പല എംപിമാരും രാജ്യസഭയിൽ പോയിട്ട് പെൻഷൻ കാശ ്മാത്രം വാങ്ങാൻ പോകുന്നവരുണ്ട്. അതല്ല ഞാൻ രാജീവ് എന്ന് പറഞ്ഞ എംപിയിൽ കണ്ടത്.

ഈ കേരളത്തിന് വേണ്ടി എന്തെല്ലാം ചെയ്തു...അന്ന് കോൺഗ്രസുകാരായിരുന്നു ഭരണത്തിൽ. എന്നിട്ടും ജനങ്ങൾക്ക് വേണ്ടി എന്തുചെയ്യാൻ സാധിക്കും എന്ന് കാണിച്ചുതന്ന വ്യക്തിയാണ് രാജീവ്. ലോക്സഭാംഗമായാലും രാജീവിന് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടാകും. അതുകൊണ്ട് മാത്രമാണ് ഞാനീ വേദിയിൽ വന്നത്. ഞാൻ ഒരു രാജ്യസ്നേഹിയാണ്. ജനങ്ങളെ സ്നേഹിക്കുന്ന ജനപ്രതിനിധികളെയാണ് എനിക്ക് ആവശ്യം. 798 ചോദ്യങ്ങളാണ് രാജീവ് പാർലമെന്റിൽ നിരത്തിയത്. ഇന്നത്തെ രാജ്യസഭാ എംപിമാരിൽ പലർക്കും അഞ്ചും ആറും ദിവസമാണ് ഹാജറുള്ളത്. മികച്ച ഭൂരിപക്ഷത്തിൽ രാജീവ് വിജയിച്ച് വരട്ടെ...അങ്ങനെ തിരഞ്ഞെടുപ്പിന് എല്ലാ ആശംസകളും നേർന്ന് മേജർ രവി പിൻവാങ്ങി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP