Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ത്രിപുരയിൽ കരിഞ്ഞു വാടി ചെങ്കൊടി; രണ്ട് സീറ്റുകൾ കൂടി സിപിഎമ്മിന് നഷ്ടമായതോടെ വിജയക്കുതിപ്പുമായി ബിജെപി; രണ്ടാം സ്ഥാനം നിലനിർത്തി കോൺഗ്രസ്; നിയമസഭാ തിരഞ്ഞെടുപ്പിൽ 1.8 ശതമാനം വോട്ടിലൊതുങ്ങിയ കോൺഗ്രസ് ഇക്കുറി നേടിയത് 26.61 ശതമാനം; ചെങ്കോട്ട തൂത്തുവാരാൻ ബിജെപി

ത്രിപുരയിൽ കരിഞ്ഞു വാടി ചെങ്കൊടി; രണ്ട് സീറ്റുകൾ കൂടി സിപിഎമ്മിന് നഷ്ടമായതോടെ വിജയക്കുതിപ്പുമായി ബിജെപി; രണ്ടാം സ്ഥാനം നിലനിർത്തി കോൺഗ്രസ്; നിയമസഭാ തിരഞ്ഞെടുപ്പിൽ 1.8 ശതമാനം വോട്ടിലൊതുങ്ങിയ കോൺഗ്രസ് ഇക്കുറി നേടിയത് 26.61 ശതമാനം; ചെങ്കോട്ട തൂത്തുവാരാൻ ബിജെപി

മറുനാടൻ ഡെസ്‌ക്‌

ത്രിപുര: നീണ്ട 25 വർഷം  അധികാരത്തിന്റെ പ്രതാപം സിപിഎം സ്വന്തമാക്കിയിരുന്ന ത്രിപുരയുടെ മണ്ണിൽ ചെങ്കോടി കരിഞ്ഞു വീഴുന്നകാഴ്‌ച്ചയാണ് ഇപ്പോൾ കാണുന്നത്. ആകെയുണ്ടായിരുന്ന രണ്ട് സീറ്റുകൾ കൂടി നഷ്ടപ്പെട്ടതിന് പിന്നാലെ സിപിഎം മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരിക്കുകയാണ്. രണ്ടിടങ്ങളിലും ബിജെപി വിജയക്കൊടി പാറിച്ചു. രണ്ടാം സ്ഥാനം ലഭിച്ചതിന്റെ ആശ്വാസത്തിലാണ് കോൺഗ്രസ്. ത്രിപുരയിൽ വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുന്ന വേളയിൽ 46.6 ശതമാനം വോട്ടുകളാണ് നേടിയിരിക്കുന്നത്.

ത്രിപുര വെസ്റ്റ് മണ്ഡലത്തിൽ ബിജെപിയുടെ പ്രതിമ ഭൗമിക് 258496 വോട്ട് നേടി മുന്നിലാണ്. രണ്ടാം സ്ഥാനത്ത് കോൺഗ്രസിന്റെ സുബൽ ഭൗമിക് ആണ്. 133614 വോട്ടുകളാണ് നേടിയത്. മൂന്നാം സ്ഥാനത്താണ് സിപിഐഎം. സിപിഐഎം സിറ്റിങ് എംപി ശങ്കർ പ്രസാദ് ദത്ത 83903 വോട്ടുകളാണ് നേടിയത്. ഇദ്ദേഹം മൂന്നാം സ്ഥാനത്താണ്. ത്രിപുര ഈസ്റ്റ് മണ്ഡലത്തിൽ ബിജെപിയുടെ രേബതി ത്രിപുരയാണ് മുമ്പിൽ. 283466 വോട്ടുകളാണ് രേബതി നേടിയത്. കോൺഗ്രസിന്റെ പ്രഗ്യ ദേബ് ബർമ്മനാണ് രണ്ടാം സ്ഥാനത്ത്. 173901 വോട്ടാണ് നേടിയത്. മൂന്നാം സ്ഥാനത്തുള്ള സിപിഐഎം സിറ്റിങ് എംപി ജിതേന്ദ്ര ചൗധരി 122633 വോട്ടാണ് നേടിയത്.

രാജ്യത്ത് വീണ്ടും മോദി തരംഗം അലയടിക്കുകയാണ്. യുപിയിലും മഹാരാഷ്ട്രയിലും ബീഹാറിലും കർണ്ണാടകയിലും ബംഗാലിലും ഒഡീഷയിലും അത്ഭുത മുന്നേറ്റം നടത്തി ബിജെപി കുതിക്കുകയാണ്. ബിജെപിയുടെ നില കഴിഞ്ഞ തവണത്തേക്കാൾ മെച്ചപ്പെടുമെന്നാണ് സൂചന. കോൺഗ്രസിനും അൽപ്പം സീറ്റ് കൂടും. എന്നാൽ മറ്റു കക്ഷികൾക്ക് ബിജെപിയെ തടഞ്ഞു നിർത്താനായില്ല. ഇതോടെ രാജ്യത്ത് വീണ്ടും ബിജെപി ഭരണം എത്തുകായണ്. എൻഡിഎയ്ക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷം കിട്ടാനുള്ള സാധ്യതയുമുണ്ട്. യുപിഎയും മഹാസഖ്യവും പൊളിഞ്ഞടുങ്ങുന്ന കാഴ്ചയാണ് രാജ്യത്തുള്ളത്.

എക്സിറ്റ് പോളിന് പോലും പ്രവചിക്കാനാകാത്ത മുന്നേറ്റമാണ് ബിജെപി നേടുന്നത്. ഈ സാഹചര്യത്തിലാണ് അഞ്ച് കൊല്ലം മുമ്പത്തേക്കാൾ മോദി തരംഗം രാജ്യത്ത് ദൃശ്യമാണെന്ന വിലയിരുത്തൽ സജീവമാകുന്നത്. എക്സിറ്റ് പോളുകളിൽ ചിലത് എൻഡിഎയ്ക്ക് 330 സീറ്റ് പ്രവചിച്ചിരുന്നു. എന്നാൽ അതും കടക്കുന്ന പ്രകടനം ഉണ്ടാകുമെന്നാണ് സൂചന. ബിജെപിക്ക് കഴിഞ്ഞ തവണ 282 സീറ്റ് കിട്ടി. ഇതും മറികടക്കാനാണ് സാധ്യത. ദേശീയതയിൽ ഊന്നി ബിജെപി നടത്തിയ പ്രചരണം ഫലം കണ്ടു. ബലാക്കോട്ടും സർജിക്കൽ സ്ട്രൈക്കുമെല്ലാം ബിജെപിക്ക് വോട്ടുകൾ നൽകി, അങ്ങനെ കേരളത്തിലും പഞ്ചാബിലും ഒഴികെ ഒരിടത്തും കോൺഗ്രസിന് മുന്നേറാനായില്ല.

തമിഴ്‌നാട്ടിൽ ഡിഎംകെയും നേട്ടമുണ്ടാക്കി. എന്നാൽ ഹിന്ദി ഹൃദയഭൂമിയിൽ ബിജെപി തരംഗമായി. ഡൽഹി അടക്കം എല്ലാം പിടിച്ചെടുത്ത് ബിജെപി മുന്നേറി. ഇതോടെ മോദി രണ്ടാമതും തുടർച്ചായി ഭരണത്തിലെത്തുകയാണ്. അഞ്ച് കൊല്ലം ഭരണം പൂർത്തിയാക്കി വീണ്ടും അധികാരത്തിലെത്തുന്ന ആദ്യ കോൺഗ്രസ് ഇതര നേതാവാവുകയാണ് മോദി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP