Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തിരുവനന്തപുരത്ത് സി ദിവാകരൻ..തൃശൂരിൽ രാജാജി മാത്യു തോമസ്... മാവേലിക്കരയിൽ ചിറ്റയം ഗോപകുമാർ.... വയനാട് പിപി സുനീർ..... ലോക്‌സഭയിലെ നാല് സ്ഥാനാർത്ഥികളിൽ ധാരണയുണ്ടാക്കി സിപിഐ; ലോക്‌സഭയിലെ ഏക എംപിക്ക് സീറ്റില്ല; തൃശൂരിൽ സിഎൻ ജയദേവനെ ഒഴിവാക്കി അപ്രതീക്ഷിത സ്ഥാനാർത്ഥി ലിസ്റ്റ്; മാവേലിക്കരയിൽ പുന്നലയ്ക്കും സ്ഥാനമില്ല; രാഷ്ട്രീയ സ്ഥാനാർത്ഥികളുമായി ലോക്‌സഭയിൽ നേട്ടമുണ്ടാക്കാൻ കാനം രാജേന്ദ്രൻ

തിരുവനന്തപുരത്ത് സി ദിവാകരൻ..തൃശൂരിൽ രാജാജി മാത്യു തോമസ്... മാവേലിക്കരയിൽ ചിറ്റയം ഗോപകുമാർ.... വയനാട് പിപി സുനീർ..... ലോക്‌സഭയിലെ നാല് സ്ഥാനാർത്ഥികളിൽ ധാരണയുണ്ടാക്കി സിപിഐ; ലോക്‌സഭയിലെ ഏക എംപിക്ക് സീറ്റില്ല; തൃശൂരിൽ സിഎൻ ജയദേവനെ ഒഴിവാക്കി അപ്രതീക്ഷിത സ്ഥാനാർത്ഥി ലിസ്റ്റ്; മാവേലിക്കരയിൽ പുന്നലയ്ക്കും സ്ഥാനമില്ല; രാഷ്ട്രീയ സ്ഥാനാർത്ഥികളുമായി ലോക്‌സഭയിൽ നേട്ടമുണ്ടാക്കാൻ കാനം രാജേന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിപിഐയ്ക്ക് ലോക്‌സഭയിലുള്ളത് ഏക അംഗമാണ്. തൃശൂരിൽ കോൺഗ്രസിനെ തോൽപ്പിച്ചാണ് അഞ്ച് കൊല്ലം മുമ്പ് സിഎൻ ജയദേവൻ അട്ടിമറി വിജയം നേടിയത്. എന്നാൽ ഇത്തവണ സിഎൻ ജയദേവന് സിപിഐ സീറ്റ് നൽകുന്നില്ല. തൃശൂരിൽ മുൻ എംഎൽഎയായ രാജാജി മാത്യു തോമസിനെ മത്സരിപ്പിക്കാനാണ് സിപിഐയുടെ തീരുമാനം. തിരുവനന്തപുരത്ത് എംഎൽഎയായ സി ദിവാകരൻ മത്സരിക്കും. തിരുവനന്തപുരത്ത് ശക്തമായ ത്രികോണ മത്സരമുറപ്പാക്കാനാണ് ദിവാകരനെ സ്ഥാനാർത്ഥിയാക്കുന്നത്. മവേലിക്കരയിൽ പ്രതീക്ഷിച്ചതു പോലെ ചിറ്റയം ഗോപകുമാർ സ്ഥാനാർത്ഥിയാകും. വയനാട്ടിൽ പിപി സുനീറാണ് മത്സരിക്കുക. സിപിഐയുടെ സംസ്ഥാന നേതൃയോഗമാണ് ഈ തീരുമാനങ്ങൾ എടുത്തത്. കേന്ദ്ര കമ്മറ്റിയുടെ അനുമതിയോടെ ഇടതുമുന്നണിയിലെ സീറ്റ് വിഭജനം പൂർത്തിയാകുമ്പോൾ സിപിഐ ഔദ്യോഗികമായി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും.

തൃശൂരിൽ രാജാജി മാത്യു തോമസിന്റെ സ്ഥാനാർത്ഥിത്വം അപ്രതീക്ഷിതമാണ്. സിഎൻ ജയദേവൻ വീണ്ടും മത്സരിക്കുമെന്നാണ് ഏവരും കരുതിയത്. ഇതിനൊപ്പം മാവേലിക്കര സംവരണ മണ്ഡലത്തിൽ പുലയ മഹാസഭ നേതാവ് പുന്നല ശ്രീകുമാറിനെ മത്സരിപ്പിക്കാനുള്ള ആഗ്രഹം സിപിഎം പ്രകടിപ്പിച്ചിരുന്നു. ഇതും സിപിഐ കണക്കിലെടുത്തില്ല. മുൻ എംഎൽഎയായ ചിറ്റയം ഗോപകുമാർ സ്ഥാനാർത്ഥിയാവുകയായിരുന്നു. നെടുമങ്ങാട് എംഎൽഎയായ സി ദിവാകരൻ മത്സരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചതോടെ വലിയൊരു തലവേദനയാണ് ഒഴിഞ്ഞത്. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട തിരുവനന്തപുരത്ത് ശക്തനായ സ്ഥാനാർത്ഥിയെ മുന്നോട്ട് വയ്ക്കാനായി. വയനാട്ടിൽ പിപി സുനീർ പ്രതീക്ഷിച്ചത് പോലെ സ്ഥാനാർത്ഥിയാവുകയാണ്. വനിതകളൊന്നും സിപിഐയുടെ സ്ഥാനാർത്ഥി പട്ടികയിൽ ഇല്ല. തിരുവനന്തപുരത്തേക്ക് ആനി രാജയുടെ പേര് സജീവമായി സിപിഐ ചർച്ചയാക്കിയിരുന്നു. ഭാഗ്യലക്ഷ്യമിയേയും പരിഗണിച്ചിരുന്നു. എന്നാൽ കാനം രാജേന്ദ്രൻ അല്ലെങ്കിൽ സി ദിവാകൻ എന്ന നിലയിലേക്ക് ചർച്ച എത്തി. ദിവാകരൻ തയ്യാറായതോടെ അദ്ദേഹം സ്ഥാനാർത്ഥിയുമായി.

ജന യുഗം എഡിറ്ററായിരുന്നു സിപിഐ സംസ്ഥാന കൗൺസിൽ അംഗമായ രാജാജി മാത്യു തോമസ്. സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്റെ അതിവിശ്വസ്തനും. പാർട്ടി പത്രത്തിന്റെ ചീഫ് എഡിറ്റർ കാ നം രാജേന്ദ്രനായിരുന്നു. പാർട്ടിയിൽ പിടി മുറുക്കാനാണ് രാജാജി മാത്യു തോമസിനെ എഡിറ്ററാക്കിയത്. സി എൻ ജയദേവനുമായി കാനം അത്ര അടുപ്പമില്ല. ഈ സാഹചര്യത്തിലാണ് സിറ്റിങ് സീറ്റിലെ സ്ഥാനാർത്ഥിമാറ്റം. 1981 മുതൽ 1985 വരെ ജനയുഗം സബ് എഡിറ്റർ, തൃശൂർ ബ്യൂറോചീഫ്, ഡൽഹി ലേഖകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു രാജാജി മാത്യു തോമസ്. 12-ാം കേരള നിയമസഭയിൽ ഒല്ലൂർ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച പരിചയ സമ്പത്തുമുണ്ട്. തൃശൂരിലെ അണികളുമായുള്ള അടുപ്പവും രാജാജിക്ക് തുണയായി. ലോക ജനാധിപത്യ യുവജന ഫെഡറേഷൻ വൈസ് പ്രസിഡന്റ്, സിപിഐ ദേശീയ കൗൺസിലംഗം എ ഐ വൈ എഫ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. യുവജനനേതാവെന്ന നിലയിൽ യു എൻ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുണ്ട്.

തുടർച്ചയായി രണ്ട് തവണ ആർക്കും സിപിഐ സീറ്റ് നൽകാറില്ലെന്നതാണ് അംഗീകരിക്കപ്പെട്ട രീതി. 2009ൽ തൃശൂരിൽ ജയദേവൻ മത്സരിച്ചിരുന്നു. അന്ന് പിസി ചാക്കോയോട് തോൽക്കുകയായിരുന്നു. 2014ൽ കെപി ധനപാലനെ തോൽപ്പിച്ച് ലോക്‌സഭയിലെത്തി. ലോക്‌സഭയിലെ സിപിഐയുടെ ഏക അംഗമായിരുന്നു ജയദേവൻ. ഈ സാഹചര്യത്തിലാണ് ജയദേവന് സ്ഥാനാർത്ഥിത്വം നിഷേധിച്ചത്. അതിനിടെ താൻ സ്വയം പിന്മാറിയതാണെന്ന് ജയദേവനും അറിയിച്ചു. രാജാജിയുടെ പേര് താനാണ് നിർദ്ദേശിച്ചതെന്നും മാധ്യമങ്ങളോട് പറഞ്ഞു. തൃശൂരിലേക്ക് അതിശക്തനായ കോൺഗ്രസ് സ്ഥാനാർത്ഥി എത്തുമെന്നാണ് സൂചന. ബിജെപിയും വലിയ പ്രതീക്ഷയിൽ. ഈ സാഹചര്യത്തിലാണ് ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യമിട്ട് രാജാജിയെ പരീക്ഷിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ സിപിഐ വലിയ നേട്ടമുണ്ടാക്കിയിരുന്നു. ഇത് ലോക്‌സഭയിലും തുടരുമെന്നാണ് കാനത്തിന്റെ പ്രതീക്ഷ.

സിപിഐയിലെ ഏറ്റവും മുതിർന്ന നേതാവാണ് സി ദിവാകരൻ. കഴിഞ്ഞ നിയമസഭയിൽ പാർട്ടിയുടെ സഭാ നേതാവും മന്ത്രിയുമായിരുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി പദത്തിൽ കാനത്തിന് വെല്ലുവിളി ഉയർത്തിയ നേതാവ്. എന്നാൽ കരുനാഗപ്പള്ളി മണ്ഡലം മാറി നെടുമങ്ങാട് മത്സരിച്ച് ജയിച്ചിട്ടും ദിവാകരനെ ഇത്തവണ മന്ത്രിയാക്കിയില്ല. കാനവുമായുള്ള ഭിന്നതയായിരുന്നു കാരണം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബെനറ്റ് എബ്രഹാമിന്റെ പെയിഡ് സീറ്റിൽ ദിവാകരനെതിരെ ആരോപണവും ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരത്ത് രാഷ്ട്രീയ സ്ഥാനാർത്ഥിയെ നിർത്താൻ സിപിഐ തീരുമാനിക്കുന്നത്. ആനിരാജയെ സ്ഥാനാർത്ഥിയാക്കാനായിരുന്നു ആദ്യ ആലോചന. എന്നാൽ ദേശീയ നേതാവിന് തിരുവനന്തപുരത്ത് വേരുകളില്ലാത്തത് വിനയായി. ഇതോടെ കാനം രാജേന്ദ്രനേയും സി ദിവാകരനിലും ചർച്ചയെത്തി. കാനം മത്സരിക്കാൻ വിസമ്മതം അറിയിച്ചു. ദിവാകരൻ സമ്മതിക്കുകയും ചെയ്തു. ഇതോടെയാണ് ദിവാകരൻ സ്ഥാനാർത്ഥിയായത്.

മാവേലിക്കരയിൽ ചിറ്റയം ഗോപകുമാറിനെ സിപിഐ ചർച്ചകൾ കൂടാതെ സ്ഥാനാർത്ഥിയാക്കി. പുന്നലയുടെ പേര് പാർട്ടി ചർച്ച ചെയ്തുമില്ല. വയനാട്ടിൽ പിപി സുനീറും പ്രതീക്ഷിച്ച സ്ഥാനാർത്ഥിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP