Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഏകനാഥ് ഷിൻഡേയ്ക്ക് തുടക്കത്തിലേ തിരിച്ചടി; മഹാരാഷ്ട്രയിൽ 28 വർഷമായി കൈയിലുണ്ടായിരുന്നു മണ്ഡലം നഷ്ടമായി; ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് മണ്ഡലം തിരിച്ചുപിടിച്ചത് മഹാ വികാസ് അഘാഡി പിന്തുണയോടടെ മത്സരിച്ച രവീന്ദ്ര ധാൻഗെക്കറിലൂടെ; ജയം 11000 വോട്ടിന്റെ ഭൂരിപക്ഷത്തോടെ

ഏകനാഥ് ഷിൻഡേയ്ക്ക് തുടക്കത്തിലേ തിരിച്ചടി; മഹാരാഷ്ട്രയിൽ 28 വർഷമായി കൈയിലുണ്ടായിരുന്നു മണ്ഡലം നഷ്ടമായി; ഉപതെരഞ്ഞെടുപ്പിൽ  കോൺഗ്രസ്സ് മണ്ഡലം തിരിച്ചുപിടിച്ചത് മഹാ വികാസ് അഘാഡി പിന്തുണയോടടെ മത്സരിച്ച രവീന്ദ്ര ധാൻഗെക്കറിലൂടെ; ജയം 11000 വോട്ടിന്റെ ഭൂരിപക്ഷത്തോടെ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള സർക്കാറിന് കനത്ത തിരിച്ചടി. ഉപതെരഞ്ഞെടുപ്പ് നടന്ന കസബപേട്ട് മണ്ഡലത്തിൽ മഹാ വികാസ് അഘാഡി സ്ഥാനാർത്ഥിക്ക് ജയം.മഹാ വികാസ് അഘാഡി സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച കോൺഗ്രസിന്റെ രവീന്ദ്ര ധാൻഗെക്കറാണ് വിജയിച്ചത്. 11,000 വോട്ടിന്റെ ഭൂരിപക്ഷത്തോടെയായിരുന്നു ജയം. അതേസമയം, മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് നടന്ന മറ്റൊരു മണ്ഡലമായ ചിഞ്ചിവാഡിൽ ബിജെപി സ്ഥാനാർത്ഥി അശ്വിനി ജഗ്ദാപാണ് മുന്നേറുന്നത്.

രണ്ട് മണ്ഡലത്തിലും ബിജെപി എംഎ‍ൽഎമാരുടെ നിര്യാണത്തെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ് വന്നത്. മണ്ഡലങ്ങളിൽ വലിയ രീതിയിൽ താര പ്രചാരകരെ ഇറക്കി ബിജെപി പ്രചാരണം കൊഴുപ്പിച്ചിരുന്നു. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, നാരായൺ റാണെ, റാവുസാഹേബ് ദൻവേ പാട്ടീൽ, ഭഗവത് കരാദ് മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കർ എന്നിവർ പ്രചാരണത്തിനെത്തിയിരുന്നു.

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് മന്ത്രി ചന്ദ്രകാന്ത് പാട്ടീൽ എന്നിവരാണ് മണ്ഡലത്തിലെ പ്രചാരണത്തിന് ചുക്കാൻ പിടിച്ചത്. കോൺഗ്രസ് അധ്യക്ഷൻ നാനാ പടോളെ, മുൻ മുഖ്യമന്ത്രിമാരായ സുശീൽകുമാർ ഷിൻഡെ, അശോക് ചവാൻ, പൃഥ്വിരാജ് ചവാൻ എന്നിവരായിരുന്നു കോൺഗ്രസ് പ്രചാരണത്തിനായി മുൻപന്തിയിലുണ്ടായിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP