Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

തിരഞ്ഞെടുപ്പിന് 100 ദിവസം മുമ്പ് പുറത്തിറങ്ങാൻ ഇരുന്ന ഞെട്ടിക്കുന്ന പ്രകടന പത്രിക തിരഞ്ഞെടുപ്പ് പ്രചരണം തുടങ്ങിയിട്ടും ഒന്നുമായില്ല; വനിതകൾക്ക് 33 ശതമാനം ജോലി സംവരണവും മിനിമം സാലറിയും അടക്കമുലഅള പ്രഖ്യാപനങ്ങൾ നീളുന്നതിന്റെ പേരിൽ കോൺഗ്രസിൽ അഭിപ്രായഭിന്നത; രഘുറാം രാജന്റെ തുണയോടെ പ്രകടന പത്രിക ക്‌ളീൻ ആക്കി ഉടൻ ഇറക്കാൻ തിരക്കിട്ട നീക്കം

തിരഞ്ഞെടുപ്പിന് 100 ദിവസം മുമ്പ് പുറത്തിറങ്ങാൻ ഇരുന്ന ഞെട്ടിക്കുന്ന പ്രകടന പത്രിക തിരഞ്ഞെടുപ്പ് പ്രചരണം തുടങ്ങിയിട്ടും ഒന്നുമായില്ല; വനിതകൾക്ക് 33 ശതമാനം ജോലി സംവരണവും മിനിമം സാലറിയും അടക്കമുലഅള പ്രഖ്യാപനങ്ങൾ നീളുന്നതിന്റെ പേരിൽ കോൺഗ്രസിൽ അഭിപ്രായഭിന്നത; രഘുറാം രാജന്റെ തുണയോടെ പ്രകടന പത്രിക ക്‌ളീൻ ആക്കി ഉടൻ ഇറക്കാൻ തിരക്കിട്ട നീക്കം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: തിരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പേ തന്നെ ഒരുക്കം തുടങ്ങിയെങ്കിലും ജനങ്ങൾക്ക് മുന്നിൽ ശക്തമായ വാഗ്ദാനങ്ങളുമായി തിരഞ്ഞെടുപ്പ് പ്രകടന പത്രിക അവതരിപ്പിക്കാൻ കോൺഗ്രസിന് ഇതുവരെ കഴിയാതിരുന്നത് വലിയ ചർച്ചയാകുന്നു.

കർഷകർക്കും പാവപ്പെട്ടവർക്കും നിരവധി വാഗ്ദാനങ്ങളും സ്ത്രീസംവരണവും മിനിമം വേതനം പദ്ധതിയുമെല്ലാം ഉൾപ്പെടുത്തി വിപുലമായ പത്രിക തയ്യാറാക്കാൻ കഴിഞ്ഞവർഷം അവസാനത്തോടെ തന്നെ കോൺഗ്രസ് ഒരുക്കം തുടങ്ങിയിരുന്നു. ഞെട്ടിക്കുന്ന പ്രകടന പത്രികയായിരിക്കും പാർട്ടിയുടേത് എന്നതരത്തിലും ചർച്ചകൾ വന്നു.

തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് മുമ്പുതന്നെ പത്രിക പുറത്തിറക്കാനും ആലോചിച്ചിരുന്നു. എന്നാൽ പരിഷ്‌കരിച്ചുകൊണ്ടിരിക്കുന്നു എന്നല്ലാതെ പത്രിക ഇതുവരെ എത്തിയില്ല. വിവിധ സംസ്ഥാനങ്ങളിൽ സ്ഥാനാർത്ഥി പ്രഖ്യാപനം ഉൾപ്പെടെ അവസാന ഘട്ടത്തിൽ എത്തി നിൽക്കുമ്പോഴും പത്രിക ഇറക്കാത്തതിന് ഹൈക്കമാൻഡിനെതിരെ വിമർശനങ്ങളും ഉയർന്നു തുടങ്ങി.

ഏതായാലും ഇപ്പോൾ അവസാനഘട്ടത്തിൽ പത്രിക ശക്തമാക്കാൻ റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജന്റെ സേവനം തേടിയിരിക്കുകയാണ് കോൺഗ്രസ്. പ്രകടനപത്രിക രൂപീകരണ സമിതി അധ്യക്ഷൻ പി. ചിദംബരം ഇതുസംബന്ധിച്ച് അദ്ദേഹവുമായി ചർച്ച നടത്തി. 2013 മുതൽ 2016 സെപ്റ്റംബർ വരെ റിസർവ് ബാങ്ക് ഗവർണറായിരുന്ന രഘുറാം രാജന്റെ സാമ്പത്തിക ആശയങ്ങളിലൂന്നിയുള്ള പ്രകടന പത്രിക വലിയ തോതിൽ ഗുണംചെയ്യുമെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്.

ഇതോടൊപ്പം അടുത്തിടെ ഗുജറാത്തിൽ നടന്ന പാർട്ടി നേതൃയോഗത്തിൽ ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ഉൾപ്പെടെ മികച്ച നിർദേശങ്ങൾ മുന്നോട്ടുവച്ചിരുന്നു. നടപ്പിൽ വരുത്തുമെന്ന് ഉറപ്പുള്ള പ്രഖ്യാപനങ്ങൾ മാത്രം മതിയെന്ന നിലയിലാണ് അന്ന് ചർച്ചകൾ നടന്നത്. കള്ളപ്പണം പിടിക്കുമെന്നും ഓരോരുത്തരുടേയും അക്കൗണ്ടിൽ പതിനഞ്ചു ലക്ഷം എത്തിക്കുമെന്നുമെല്ലാം ബിജെപിയും മോദിയും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പറഞ്ഞതുപോലെ നടക്കാത്ത പ്രഖ്യാപനങ്ങൾ വേണ്ടെന്നാണ് നിർദേശമുയർന്നത്. ഇതോടെ പ്രകടന പത്രികയിൽ കൂടുതൽ ചർച്ചകൾ നടക്കുകയാണ്.

പ്രധാനമായും സ്ത്രീകൾക്ക് 33 ശതമാനം സംവരണം, രാജ്യത്തെ പട്ടിണിരഹിതമാക്കുക എന്ന ലക്ഷ്യത്തോടെ പാവപ്പെട്ടവർക്കു പ്രതിമാസ മിനിമം വേതനം എന്നിവയായിരിക്കും മുഖ്യ വാഗ്ദാനങ്ങളിൽ ചിലത്.

ഇത്തരത്തിൽ തൊഴിലുമായി ബന്ധപ്പെട്ട ജനപ്രിയ വാഗ്ദാനങ്ങളും കർഷകരുടെ ക്ഷേമത്തിനായുള്ള പദ്ധതികളും കോൺഗ്രസിന്റെ പ്രകടന പത്രികയിൽ ഉണ്ടാകും. പൊതുമേഖലയിൽ സ്ത്രീകൾക്ക് 33 % തൊഴിൽ സംവരണം എന്ന നിലയിലാകും ഇതുകൊണ്ടുവരിക. പത്രിക രൂപീകരണ സമിതിയംഗങ്ങൾ വിവിധ സംസ്ഥാനങ്ങൾ സന്ദർശിച്ചു തയാറാക്കിയ റിപ്പോർട്ടുകൾ ദേശീയ നേതൃത്വത്തിനു സമർപ്പിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാവും പത്രിക തയാറാക്കുക.

ഏറ്റവും ഒടുവിൽ മധ്യപ്രദേശ്, ഛത്തീസ്‌ഗഡ് സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രകടന പത്രിക വലിയ ഹിറ്റായിരുന്നു. കർഷകരുടെ കടം എഴുതിത്ത്തള്ളുന്നത് ഉൾപ്പെടെ പ്രഖ്യാപിക്കപ്പെട്ടതോടെ ബിജെപിക്ക് എതിരെ വലിയ വിജയം നേടാനും ഈ സംസ്ഥാനങ്ങളിൽ കഴിഞ്ഞു. ഇതെല്ലാം പരിഗണിച്ചാവും പ്രകടന പത്രിക തയ്യാറാക്കുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP