Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സുധീരനും മുല്ലപ്പള്ളിയും കെപിസിസി പ്രസിഡന്റുമാരായതോടെ ശക്തി കുറഞ്ഞ കോൺഗ്രസിലെ ഗ്രൂപ്പ് ചേരിതിരിവ് വീണ്ടും ശക്തമായി; കൈവശമുണ്ടായിരുന്ന വയനാട് വിട്ടു കൊടുക്കേണ്ടി വന്നതിൽ അമർഷം രേഖപ്പെടുത്തി ചെന്നിത്തല; ഉമ്മൻ ചാണ്ടിയുടെ അനാവശ്യ പിടിവാശിയിൽ മുല്ലപ്പള്ളിക്കും അതൃപ്തി; ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ഒരുക്കത്തിനിടയിലെ കല്ലുകടിയിലെ അതൃപ്തിയിൽ കോൺഗ്രസ് പ്രവർത്തകർ; രാഹുൽ ഗാന്ധിക്ക് കരുത്ത് പകരാനുള്ള അവസരം കോൺഗ്രസുകാർ തമ്മിൽ തല്ലി കളയുമോ?

സുധീരനും മുല്ലപ്പള്ളിയും കെപിസിസി പ്രസിഡന്റുമാരായതോടെ ശക്തി കുറഞ്ഞ കോൺഗ്രസിലെ ഗ്രൂപ്പ് ചേരിതിരിവ് വീണ്ടും ശക്തമായി; കൈവശമുണ്ടായിരുന്ന വയനാട് വിട്ടു കൊടുക്കേണ്ടി വന്നതിൽ അമർഷം രേഖപ്പെടുത്തി ചെന്നിത്തല; ഉമ്മൻ ചാണ്ടിയുടെ അനാവശ്യ പിടിവാശിയിൽ മുല്ലപ്പള്ളിക്കും അതൃപ്തി; ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ഒരുക്കത്തിനിടയിലെ കല്ലുകടിയിലെ അതൃപ്തിയിൽ കോൺഗ്രസ് പ്രവർത്തകർ; രാഹുൽ ഗാന്ധിക്ക് കരുത്ത് പകരാനുള്ള അവസരം കോൺഗ്രസുകാർ തമ്മിൽ തല്ലി കളയുമോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശക്തമായ യുഡിഎഫ് തരംഗം സംസ്ഥാനത്ത് ആഞ്ഞടിക്കുമെന്നും കുറഞ്ഞത് 16 സീറ്റിൽ വരെ വിജയം ഉറപ്പെന്നും സാധാരണ കോൺഗ്രസ് പ്രവർത്തകർ വരെ വിശ്വസിക്കുകയും ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ കാര്യങ്ങൾ പെട്ടെന്നാണ് മാറി മറിഞ്ഞത്. ഇപ്പോഴത്തെ സാഹചര്യം എൽഡിഎഫിന് പൂർണമായി അനുകൂലമാണ് എന്ന് പറയാൻ ആകില്ലെങ്കിലും ശക്തമായ സ്ഥാനാർത്ഥി പട്ടികയും ഒപ്പം സമാനതകളില്ലാത്ത വിധം നടക്കുന്ന ഗ്രൂപ്പ് പോരും കോൺഗ്രസിനെ തളർത്തുമ്പോൾ അത് ഫലത്തിൽ ഇടത് ക്യാമ്പിന് അനുഗ്രഹം തന്നെയാണ്.

എഐസിസി ജനറൽ സെക്രട്ടറിയും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ ഇന്നലെ നടത്തിയ ചർച്ചകൾ എ ഐ ഗ്രൂപ്പ് തർക്കത്തിന്റെ പേരിൽ പലകുറി ഉടക്കി പിരിഞ്ഞു. മുൻപ് വി എം സുഝധീരനും ഇപ്പോൾ മുല്ലപ്പള്ളിയു െകെപിസിസി അധ്യക്ഷ പദവി അലങ്കരിക്കുമ്പോൾ ഒരു പ്രത്യേകതയുള്ളത് ഇരു നേതാക്കൽക്കും ഗ്രൂപ്പ് ഇല്ല എന്നുള്ളതാണ്. ഇരുവരും പദവിയിലെത്തിയപ്പോൾ മാളത്തിലൊളിക്കുന്ന ഗ്രൂപ്പ നേതാക്കൾ പക്ഷേ തെരഞ്ഞെടുപ്പ് ആകുമ്പോൾ കളം കൈയടക്കുന്നു.

വയനാട് സീറ്റിന്റെ പേരിൽ തർക്കം മുറുകിയതു ദേശീയ നേതൃത്വത്തെയും വലച്ചു. വാശിയേറിയ ഗ്രൂപ്പ് പോരിനൊടുവിൽ, വയനാട് സീറ്റ് സിദ്ദിഖിനു തന്നെയെന്ന സൂചനകൾ പുറത്തുവന്നതോടെ, രമേശിന്റെ നേതൃത്വത്തിലുള്ള ഐ ഗ്രൂപ്പ് പ്രതിനിധികൾ കടുത്ത എതിർപ്പുമായി രംഗത്തുവന്നു. എല്ലാം രമ്യമായി പരിഹരിച്ചുവെന്നു ഗ്രൂപ്പ് നേതാക്കൾ പുറമെ പറയുമ്പോഴും പ്രതിനിധികളിൽ നിന്നുള്ള എതിർപ്പിന്റെ സ്വരം പാർട്ടിക്കു തലവേദനയാകും. വയനാട് സീറ്റിനെ ചൊല്ലി ഇന്നലെയുണ്ടായ തർക്കം ഇതിന് ഉദാഹരണമാണ്.

ഇന്നലെ ഡൽഹിയിലെത്തിയ ഉമ്മൻ ചാണ്ടി, ചർച്ചയിൽ മുൻ നിലപാടിൽ ഉറച്ചു നിന്നു. എ ഗ്രൂപ്പ് പ്രതിനിധി ടി. സിദ്ദിഖിനു സീറ്റ് നൽകണമെന്ന കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് അദ്ദേഹം ആവർത്തിച്ചു. 20 വർഷമായി ഐ ഗ്രൂപ്പിന്റെ പക്കലുള്ള സീറ്റ് വിട്ടുനൽകാനാവില്ലെന്ന് ചെന്നിത്തലയും നിലപാടെടുത്തതോടെ പ്രതിസന്ധി കനത്തു. വയനാടിന്റെ കാര്യത്തിൽ ഒത്തുതീർപ്പിലെത്താൻ സംസ്ഥാന നേതൃത്വം തയാറാകണമെന്ന് ഹൈക്കമാൻഡ് നിർദേശിച്ചു. ഷാനിമോൾ ഉസ്മാൻ, കെ.പി. അബ്ദുൾ മജീദ് എന്നിവരുടെ പേരുകൾ ഐ മുന്നോട്ടുവച്ചു. വയനാട്ടിൽ ഏറ്റവുമധികം വിജയസാധ്യതയുള്ളതു സിദ്ദിഖിനാണെന്ന് ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.

അനകൂല സാഹചര്യമുണ്ടെന്നും അതുകൊണ്ട് എത്ര വഴക്കടിച്ചാലും ജനം അത് കണ്ട് നിൽക്കുന്നുവെന്നും വോട്ട് വീഴുമെന്നും കരുതരുത് എന്നും നേതാക്കൾ ഓർക്കണം എന്നുമാണ് പ്രവർത്തകർക്ക് ഇടയിലെ വിലയിരുത്തൽ. ഒറ്റക്കെട്ടായി പ്രവർത്തക്കേണ്ട സമയത്താണ് കോൺഗ്രസി്ൽ ഇപ്പോൾ ഇങ്ങനെ ഒരു പ്രതിസന്ധി ഉണ്ടാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP