Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വിവാഹദിനത്തിൽ വധുവിന്റെ വീട്ടിലേക്ക് പോയ വാഹനം നിറയേ രാഹുൽ ഗാന്ധിയുടെ പോസ്റ്റർ; താലികെട്ട് കഴിഞ്ഞയുടൻ രാഹുൽ ഗാന്ധിക്ക് വോട്ടഭ്യർത്ഥിച്ചുള്ള കത്ത് വിതരണം; വിവാഹ വേദിയിലും നിറഞ്ഞ് നിന്നത് 'രാഹുൽ പോസ്റ്ററുകൾ' തന്നെ; മലപ്പുറത്തെ യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയുടെ വിവാഹം തെരഞ്ഞെടുപ്പ് പ്രചാരണമായതിങ്ങനെ

വിവാഹദിനത്തിൽ വധുവിന്റെ വീട്ടിലേക്ക് പോയ വാഹനം നിറയേ രാഹുൽ ഗാന്ധിയുടെ പോസ്റ്റർ; താലികെട്ട് കഴിഞ്ഞയുടൻ രാഹുൽ ഗാന്ധിക്ക് വോട്ടഭ്യർത്ഥിച്ചുള്ള കത്ത് വിതരണം; വിവാഹ വേദിയിലും നിറഞ്ഞ് നിന്നത് 'രാഹുൽ പോസ്റ്ററുകൾ' തന്നെ; മലപ്പുറത്തെ യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയുടെ വിവാഹം തെരഞ്ഞെടുപ്പ് പ്രചാരണമായതിങ്ങനെ

മറുനാടൻ ഡെസ്‌ക്‌

രാഹുൽ ഗാന്ധി എന്നാൽ ഒരു വികാരം തന്നെയാണെന്ന് അദ്ദേഹത്തിന്റെ വയനാട് റോഡ് ഷോയിലൂടെ നമ്മുടെ നാട് കണ്ടറിഞ്ഞ ഒന്നായിരുന്നു. തിരഞ്ഞെടുപ്പ് ചൂട് ഏറി വരുമ്പോൾ ഇപ്പോൾ ഏറെ ചർച്ചയാകുന്നതും രാഹുൽ എന്ന 'വിഐപി' സ്ഥാനാർത്ഥിയെ കുറിച്ച് തന്നെയാണ്. ഈ അവസരത്തിലാണ് തന്റെ വിവാഹം രാഹുലിന് വേണ്ടിയുള്ള തിരഞ്ഞെടുപ്പ് പ്രചാരണമാക്കി യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി മാഠാരി രാജീവ് വ്യത്യസ്ഥനായത്.

മുൻകൂട്ടി നിശ്ചയിച്ച വിവാഹത്തിനിടയിലാണ് തിരഞ്ഞെടുപ്പ് കടന്നുവന്നത്. രാഹുൽ ഗാന്ധി സ്ഥാനാർത്ഥിയായപ്പോൾ തന്റെ വിവാഹവും പ്രചാരണത്തിന് ഉപയോഗിക്കാമെന്ന് രാഹുലിന്റെ ആരാധകനായ രാജീവ് തീരുമാനിക്കുകയായിരുന്നു. പോത്തുകല്ല് പാതാറിലെ വധു തനിലയുടെ വീട്ടിലേക്ക് രാജീവും കൂട്ടുകാരും പോയ വാഹനങ്ങളിലെല്ലാം രാഹുൽ ഗാന്ധിയുടെ പോസ്റ്റർ പതിച്ചിരുന്നു.

താലികെട്ട് കഴിഞ്ഞയുടൻ രാഹുൽ ഗാന്ധിക്ക് വോട്ടഭ്യർഥിച്ചുള്ള കത്ത് വിതരണം ചെയ്തു. വിവാഹ വേദിയിലും രാഹുൽ ഗാന്ധിയുടെ പോസ്റ്ററുകൾ നിറഞ്ഞിരുന്നു. വധു-വരന്മാരെ ആശീർവദിക്കുന്നതിന് എഐസിസി സെക്രട്ടറി സലിം അഹമ്മദും ആര്യാടൻ മുഹമ്മദും ഉൾപ്പെടെയുള്ള നേതാക്കളുമെത്തിയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP