Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇനി എല്ലാ കണ്ണുകളും രാഹുലിലേക്ക്; വയനാടിനെ ചൊല്ലി ഗ്രൂപ്പ് മാനേജർമാരുടെ വടംവലി നീണ്ടതോടെ അന്തിമ തീരുമാനമെടുക്കുക ഹൈക്കമാൻഡ്; എപ്പോൾ വേണമെങ്കിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാമെന്ന് മുകുൾ വാസ്‌നിക്; ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാനും ആറ്റിങ്ങലിൽ അടൂർ പ്രകാശും മത്സരിക്കും; ഷാനിമോൾക്ക് വേണ്ടി പ്രചാരണം തുടങ്ങിയതായി എ.എ.ഷുക്കൂർ മറുനാടനോട്; വയനാടും വടകരയും ആരെന്നറിയാൻ കാത്തിരിപ്പ് നീളുന്നു; വടകരയിൽ ജയരാജനെ നേരിടാൻ മുല്ലപ്പള്ളി തന്നെ വേണമെന്ന് മുറവിളിയും

ഇനി എല്ലാ കണ്ണുകളും രാഹുലിലേക്ക്; വയനാടിനെ ചൊല്ലി ഗ്രൂപ്പ് മാനേജർമാരുടെ വടംവലി നീണ്ടതോടെ അന്തിമ തീരുമാനമെടുക്കുക ഹൈക്കമാൻഡ്; എപ്പോൾ വേണമെങ്കിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാമെന്ന് മുകുൾ വാസ്‌നിക്; ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാനും ആറ്റിങ്ങലിൽ അടൂർ പ്രകാശും മത്സരിക്കും; ഷാനിമോൾക്ക് വേണ്ടി പ്രചാരണം തുടങ്ങിയതായി എ.എ.ഷുക്കൂർ മറുനാടനോട്; വയനാടും വടകരയും ആരെന്നറിയാൻ കാത്തിരിപ്പ് നീളുന്നു; വടകരയിൽ ജയരാജനെ നേരിടാൻ മുല്ലപ്പള്ളി തന്നെ വേണമെന്ന് മുറവിളിയും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോൺഗ്രസിൽ അവശേഷിക്കുന്ന നാലു സീറ്റുകളിൽ രണ്ടു സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിശ്ചയിച്ചു. ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാനാണ് സ്ഥാനാർത്ഥി. ആറ്റിങ്ങലിൽ അടൂർ പ്രകാശാണ് മത്സരിക്കുക. വയനാട്ടിലും വടകരയിലും അന്തിമ തീരുമാനമായില്ല. വയനാട്ടിൽ ടി.സിദ്ദിഖിനാണ് സാധ്യത കൽപിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നാട്ടിലേക്കു മടങ്ങിയതോടെ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി സഥാനാർഥികളെ വൈകാതെ പ്രഖ്യാപിച്ചേക്കും. ആലപ്പുഴയിൽ തങ്ങൾ ഷാനിമോൾക്ക് വേണ്ടി പ്രചാരണ പ്രവർത്തനം തുടങ്ങിയതായി ആലപ്പുഴ മുൻഡിസിസി പ്രസിഡന്റ് എ.എ.ഷുക്കൂർ മറുനാടൻ മലയാളിയോട് പറഞ്ഞു. എഐസിസി മുൻ സെക്രട്ടറിയാണ് ഷാനിമോൾ ഉസ്മാൻ.

അതേസമയം വയനാട് സീറ്റിനായി എ-ഐ ഗ്രൂപ്പുകൾ അവകാശവാദങ്ങളിൽ ഉറച്ചുനിന്നതോടെയാണ് നാലുസീറ്റുകളിലും തർക്കം നീണ്ടത്. ടി.സിദ്ദിഖിനായി ഉമ്മൻ ചാണ്ടിയും, കെ.പി.അബ്ദുൾ മജീദിനായി ചെന്നിത്തലയും വാദിച്ചതോടെ പ്രശ്‌നപരിഹാരം നീണ്ടു. മലപ്പുറം ഡിസിസി പ്രസിഡന്റ് വി.വി.പ്രകാശിനെയും ഇടയ്ക്ക് പരിഗണിച്ചതായി വാർത്തകൾ വന്നു. അതിനിടെ ആലപ്പുഴയിലേക്കു മടങ്ങിയ ഷാനിമോൾ പ്രവർത്തകരുടെ സ്വീകരണം ഏറ്റുവാങ്ങി.

വടകരയിൽ പി.ജയരാജനെതിരെ ശക്തനായ സ്ഥാനാർത്ഥി വേണമെന്നാണ് പ്രവർത്തകരുടെ ശക്തമായ വികാരം. ഇതിനായി മത്സരിക്കാതെ മാറി നിൽക്കുന്ന കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെ തന്നെ കൊണ്ടുവരണമെന്നാണ് ആവശ്യം. എഐസിസിയിലേക്ക് പ്രവർത്തകരുടെ സന്ദേശങ്ങൾ ഒഴുകി. മലബാറിലെ മറ്റുമണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളും മുല്ലപ്പള്ളി രംഗത്ത് വരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മുല്ലപ്പള്ളിയുമായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക് ചർച്ച നടത്തി.

എന്നാൽ, ആദ്യം മുതൽ തന്നെ മത്സരിക്കാൻ വിമുഖത കാട്ടിയ കെപിസിസി അദ്ധ്യക്ഷൻ മനം മാറ്റിയില്ല. യൂത്ത് കോൺഗ്രസ് നേതാവ് പ്രവീൺ കുമാറിന്റെയും, സജീവ് മറോളിയുടയും പേരും കേട്ടു. ജാതി-സമുദായ സമവാക്യപ്രകാരം സതീശൻ പാച്ചേനിയെയും പരിഗണിച്ചു. ടി.സിദ്ദിഖിനു സീറ്റ് നൽകണമെന്ന എ ഗ്രൂപ്പിന്റെ ആവശ്യം അംഗീകരിക്കാൻ ഐ ഗ്രൂപ്പ് തയ്യാറാവാതിരുന്നതാണ് തർക്കം നീളാൻ കാരണം. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരുമായി ഹൈക്കമാൻഡ് ഡൽഹിയിൽ ചർച്ച നടത്തി.

വയനാട് ഇല്ലെങ്കിൽ മറ്റിടങ്ങളിൽ മത്സരിക്കില്ലെന്നു സിദ്ദിഖ് വ്യക്തമാക്കി. വർഷങ്ങളായി കൈവശമുള്ള സീറ്റ് വിട്ടു കൊടുക്കില്ലെന്ന് ആവർത്തിച്ച ഐ ഗ്രൂപ്പ്, ഷാനിമോൾ ഉസ്മാന്റെ അടക്കം മൂന്ന് പേരുകളാണു മുന്നോട്ടുവച്ചത്. വിദ്യ ബാലകൃഷ്ണനെ ആദ്യം ആലോചിച്ചങ്കിലും ശക്തനായ സ്ഥാനാർത്ഥി വേണമെന്ന് വന്നപ്പോൾ പിന്നോക്കം പോയി. അതിനിടെ, വിദ്യാ ബാലകൃഷ്ണനെതിരെ വടകരയിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരുന്നു. സേവ് കോൺഗ്രസിന്റെ പേരിലാണ് പ്രതിഷേധ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.

എതിരാളിക്ക് വഴങ്ങുന്ന നേതൃത്വത്തിന്റെ നിലപാടിനെതിരെയാണ് പ്രതിഷേധം. വടകരയിൽ പി ജയരാജനെതിരെ വിദ്യാ ബാലകൃഷ്ണൻ മത്സരിക്കുമെന്നായിരുന്നു ആദ്യ ഘട്ട ധാരണ. എന്നാൽ ശക്തമായ മത്സരം കാഴ്ചവയ്ക്കാനാകുമോ എന്ന ആശങ്ക അപ്പോൾ തന്നെ വടകരയിലെ പ്രാദേശിക കോൺഗ്രസ് നേതൃത്വം പങ്കുവച്ചിരുന്നു. ഇതിനിടെയാണ് പ്രതിഷേധ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയെ മൽസരിപ്പിക്കാൻ ശ്രമം നടന്നെങ്കിലും അവർ സമ്മതം അറിയിച്ചില്ല. അതിനിടെ, വയനാട് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ കേരളത്തിൽ മത്സരിക്കാൻ ക്ഷണിച്ച് വി.ടി ബൽറാമും കെ.എം. ഷാജിയും രംഗത്തെത്തിയിരുന്നു. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കണമെന്നും അടുത്ത പ്രധാനമന്ത്രി തെക്കേ ഇന്ത്യയുടെ പ്രതിനിധി കൂടി ആവുന്നത് ഇന്ത്യ എന്ന ആശയത്തെ ശക്തിപ്പെടുത്തുമെന്നുമായിരുന്നു വി.ടി ബൽറാം പറഞ്ഞത്.രാഹുൽ മുന്നോട്ടു വെക്കുന്ന പുതിയ രാഷ്ട്രീയത്തിന് വിളനിലമാകാൻ എന്തുകൊണ്ടും അനുയോജ്യം കേരളത്തിന്റെ മണ്ണാണെന്നും വി.ടി ബൽറാം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP