Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോക്സഭാ തിരഞ്ഞെടുപ്പ്: രാജ് ബബ്ബറും സുശീൽ കുമാർ ഷിൻഡെയും പ്രിയ ദത്തും അടങ്ങുന്ന രണ്ടാം ഘട്ട കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടു; പ്രസിദ്ധീകരിച്ചത് യുപിയിലെ പതിനാറും മഹാരാഷ്ട്രയിലെ അഞ്ചും മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ; കർണാടകയിൽ കോൺഗ്രസ്-ജനതാദൾ എസ് സീറ്റ് വിഭജനത്തിൽ അന്തിമ ധാരണ; 28 സീറ്റിൽ കോൺഗ്രസും എട്ടെണ്ണത്തിൽ ജെഡിഎസും മത്സരിക്കും

ലോക്സഭാ തിരഞ്ഞെടുപ്പ്: രാജ് ബബ്ബറും സുശീൽ കുമാർ ഷിൻഡെയും പ്രിയ ദത്തും അടങ്ങുന്ന രണ്ടാം ഘട്ട കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടു; പ്രസിദ്ധീകരിച്ചത് യുപിയിലെ പതിനാറും മഹാരാഷ്ട്രയിലെ അഞ്ചും മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ; കർണാടകയിൽ കോൺഗ്രസ്-ജനതാദൾ എസ് സീറ്റ് വിഭജനത്തിൽ അന്തിമ ധാരണ; 28 സീറ്റിൽ കോൺഗ്രസും എട്ടെണ്ണത്തിൽ ജെഡിഎസും മത്സരിക്കും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ രണ്ടാം പട്ടിക കോൺഗ്രസ് പുറത്തുവിട്ടു. ഉത്തർപ്രദേശ് യൂണിറ്റ് മേധാവി രാജ് ബബ്ബാർ മൊറാദാബാദിൽ മത്സരിക്കും. മുൻ കേന്ദ്രമന്ത്രി ശ്രീപ്രകാശ് ജയ്‌സ്വാൾ കാൺപൂരിലും മുൻ ആഭ്യന്തര മന്ത്രി സുശീൽകുമാർ ഷിൻഡെ സോളാപൂരിലും, പ്രിയ ദത്ത് മുംബൈ നോർത്ത് സെൻട്രലിലും മത്സരിക്കും.

യുപിയിൽ നിന്നുള്ള 16 ഉം മഹാരാഷ്ട്രയിൽ നിന്നുള്ള അഞ്ചും സ്ഥാനാർത്ഥികളുടെ പട്ടികയാണ് പുറത്തുവിട്ടത്. കിസാൻ കോൺഗ്രസ് നേതാവ് നാനാ പടോളെ നാഗ്പീർ, മിലിന്ദ് ദേവ്‌റ -മുംബൈ സൗത്ത്, സഞ്ജ/റിങ് -സുൽത്താൻപൂർ, സാവിത്രി ഫൂലെ ബഹ്‌റെയിച്ചിൽ നിന്നും മത്സരിക്കും.

ഇതോടെ യുപിയിൽ ഇതിനകം 27 സ്ഥാനാർത്ഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചുകഴിഞ്ഞു. നേരത്തെ സോണിയയും രാഹുലും മത്സരിക്കുന്ന മണ്ഡലങ്ങൾ അടക്കം 15 സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തിറക്കിയിരുന്നു. അതേസമയം, കർണാടകത്തിൽ കോൺഗ്രസും സഖ്യകക്ഷിയായ ജനതാ ദൾ സെക്കുലറും തമ്മിലുള്ള സീറ്റ് വിഭജനത്തിൽ അന്തിമ ധാരണയായി. ആകെയുള്ള 28 സീറ്റുകളിൽ 20എണ്ണത്തിൽ കോൺഗ്രസും എട്ടെണ്ണത്തിൽ ജെഡി(എസ്)ഉം മത്സരിക്കും.

ഷിമോഗ, തുംകൂർ, ഹാസൻ, മാണ്ഡ്യ, ബെഗളൂരു നോർത്ത്, ചിക്കമംഗളൂരു, വിജയപുര, ഉത്തര കന്നഡ എന്നീ മണ്ഡലങ്ങളിലാണ് ജെഡി(എസ്) മത്സരിക്കുക. ജെഡി(എസ്) ആവശ്യപ്പെട്ട പ്രധാന സീറ്റുകൾ അവർക്ക് ലഭിച്ചതായാണ് സൂചന. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും ജെഡി(എസ്) ജനറൽ സെക്രട്ടറി ഡാനിഷ് അലിയും തമ്മിൽ കൊച്ചിയിൽ കൂടിക്കാഴ്ച നടന്നിരുന്നു.

കോൺഗ്രസുമായുള്ള സീറ്റ് വിഭജനം സംബന്ധിച്ച് ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും രാഹുൽ ഗാന്ധിയുമായി ചർച്ച ചെയ്ത് മാർച്ച് 15ഓടെ അന്തിമ തീരുമാനം എടുക്കുമെന്നും ജെഡി(എസ്) മുതിർന്ന നേതാവ് എച്ച് ഡി ദേവഗൗഡ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ അതിനു മുന്നേയാണ് സീറ്റ് സംബന്ധിച്ച് അന്തിമ ധാരണയിൽ എത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP