Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202126Friday

നിയമസഭാ തെരഞ്ഞെടുപ്പ്; വോട്ടർ പട്ടിക പ്രഖ്യാപിച്ചു; ആകെ 2.67 കോടി വോട്ടർമാർ; ആയിരം പേർക്ക് ഒരു പോളിങ് സ്റ്റേഷൻ; പേര് ചേർക്കാൻ ഇനിയും അവസരമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ

നിയമസഭാ തെരഞ്ഞെടുപ്പ്; വോട്ടർ പട്ടിക പ്രഖ്യാപിച്ചു;  ആകെ 2.67 കോടി വോട്ടർമാർ; ആയിരം പേർക്ക് ഒരു പോളിങ് സ്റ്റേഷൻ; പേര് ചേർക്കാൻ ഇനിയും അവസരമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടിക പ്രഖ്യാപിച്ചു. ആകെ 2.67 കോടി വോട്ടർമാർ. സ്ത്രീവോട്ടർമാർ 1,37,79263, പുരുഷ വോട്ടർമാർ 10295202. ട്രാൻസ് ജെൻണ്ടർ വോട്ടർമാരുടെ എണ്ണം 221 ആണ്.   1.56 ലക്ഷം വോട്ടർമാരെ കരട് വോട്ടർപട്ടികയിൽ നിന്നൊഴിവാക്കി.

ഏറ്റവും കൂടുതൽ വോട്ടർമാർ മലപ്പുറത്താണ്- 32,14943 പേർ. ഏറ്റവും കൂടുതൽ സ്ത്രീ വോട്ടർമാരുള്ളതും മലപ്പുറത്താണ്. 90,709 പ്രവാസി വോട്ടർമാരുണ്ട്. ഇതിൽ കൂടുതൽ വോട്ടർമാർ കോഴിക്കോടാണ്. 2.99 ലക്ഷം കന്നി വോട്ടർമാരുണ്ട്. കൂടുതൽ പേരുള്ളത് കോഴിക്കോട്.

1000 വോട്ടർമാരെ മാത്രമേ ഒരു പോളിങ് സ്റ്റേഷനിൽ അനുവദിക്കൂ എന്ന നിബന്ധന വന്നതോടെ പോളിങ് സ്റ്റേഷനുകളുടെ എണ്ണം കൂടും. 15,730 പോളിങ് സ്റ്റേഷനുകൾകൂടി വരുന്നതോടെ ആകെ പോളിങ് സ്റ്റേഷനുകളുടെ എണ്ണം 40,771 ആയി.

വോട്ടർപട്ടികയിൽ വരാത്തവർക്ക് അപേക്ഷിക്കാൻ ഇനിയും അവസരം ഉണ്ടെന്നു മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ പറഞ്ഞു. നാമനിർദേശ പത്രിക പിൻവലിക്കുന്നതിനു 10 ദിവസം മുൻപുവരെ അപേക്ഷിക്കാം. പക്ഷേ നേരത്തെ അപേക്ഷിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP