Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ഇന്ദിരാ ഗാന്ധിയുടേത് പോലെ മൂക്കുള്ളതുകൊണ്ട് പ്രിയങ്കയ്ക്ക് രാജ്യത്തിന്റെ ഭരണം കിട്ടില്ലെന്ന്' കേന്ദ്ര മന്ത്രിയുടെ പരിഹാസം; സഹോദരനു വേണ്ടി പ്രിയങ്ക യുപിയിലെത്തിയത് 50 കിലോമീറ്റർ റോഡ് ഷോയടക്കമുള്ള പ്രചാരണ പരിപാടിയിൽ 'കത്തി ജ്വലിക്കാൻ'; അമേഠിയിലെ സ്മൃതി ഇറാനി ഇഫക്ടിനെ മറികടക്കാൻ രാഹുൽ-പ്രിയങ്ക പ്രഭാവത്തിന് സാധിക്കുമോ എന്ന് കോൺഗ്രസിൽ ആശങ്കയുണ്ടെന്നും ആരോപണം

'ഇന്ദിരാ ഗാന്ധിയുടേത് പോലെ മൂക്കുള്ളതുകൊണ്ട് പ്രിയങ്കയ്ക്ക് രാജ്യത്തിന്റെ ഭരണം കിട്ടില്ലെന്ന്'  കേന്ദ്ര മന്ത്രിയുടെ പരിഹാസം;  സഹോദരനു വേണ്ടി പ്രിയങ്ക യുപിയിലെത്തിയത് 50 കിലോമീറ്റർ റോഡ് ഷോയടക്കമുള്ള പ്രചാരണ പരിപാടിയിൽ 'കത്തി ജ്വലിക്കാൻ'; അമേഠിയിലെ സ്മൃതി ഇറാനി ഇഫക്ടിനെ മറികടക്കാൻ രാഹുൽ-പ്രിയങ്ക പ്രഭാവത്തിന് സാധിക്കുമോ എന്ന് കോൺഗ്രസിൽ ആശങ്കയുണ്ടെന്നും ആരോപണം

മറുനാടൻ ഡെസ്‌ക്‌

ലഖ്‌നൗ: സഹോദരന് വേണ്ടി പട നയിക്കാനെത്തിയ പ്രിയങ്കയ്ക്ക് നേരിടേണ്ടി വരുന്നത് ബിജെപി നേതാക്കളിടെ പരിഹാസ ശരം. ഉത്തർപ്രദേശിൽ രാഹുലിന്റെ മണ്ഡലമായ അമേഠിയിൽ ഉൾപ്പെടെ റാലികളിൽ പങ്കെടുക്കുന്ന പ്രിയങ്ക മൂന്ന് ദിവസത്തെ പ്രചരണത്തിനായാണ് ഇന്ന് ഉത്തർപ്രദേശിലെത്തിയത്. വെള്ളിയാഴ്‌ച്ച ഫൈസാബാദ് മുതൽ അയോദ്ധ്യ വരെയുള്ള 50 കിലോമീറ്റർ റോഡ് ഷോയാണ് പ്രധാന പരിപാടി. അതേസമയം പ്രിയങ്കക്കെതിരെ രൂക്ഷ വിമർശനങ്ങളുമായി ബിജെപി നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.

ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തുന്ന പ്രിയങ്ക യുപിയിലെ പ്രധാന ക്ഷേത്രങ്ങളിൽ സന്ദർശനം നടത്തും. പ്രിയങ്കയുടെ ക്ഷേത്ര സന്ദർശനത്തെ വിമർശിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തി. മുൻ പ്രധാനമന്ത്രി ഇന്ദിരയുടേതുപോലെ മൂക്കുള്ളതു കൊണ്ട് പ്രിയങ്കക്ക് രാജ്യത്തിന്റെ ഭരണം കിട്ടില്ലെന്നായിരുന്നു കേന്ദ്ര മന്ത്രി മാൻസുഖ് മാണ്ഡവ്യയുടെ പരിഹാസം. ഗുജറാത്തിലെ ആനന്ദിൽ ബിജെപി സംഘടിപ്പിച്ച വിജയ് സങ്കൽപ്പ് റാലിയിൽ സംസാരിക്കവെയായിരുന്നു കേന്ദ്രമന്ത്രിയുടെ പരിഹാസം.

ഇന്ദിരയുടെ രൂപവും കഴിവുമാണ് പ്രിയങ്കയ്ക്കുമെന്ന കോൺഗ്രസ് പ്രചരണത്തെ പരിഹസിച്ചാണ് കേന്ദ്രമന്ത്രിയുടെ പ്രസംഗം. ഒരേ രൂപത്തിലുള്ള മൂക്കുണ്ടായാൽ അധികാരത്തിലെത്തുമെങ്കിൽ ചൈനയിൽ എല്ലാ വീട്ടിൽ നിന്നും പ്രസിഡന്റ്മാരുണ്ടാകുമായിരുന്നേനേ എന്നും മന്ത്രി പറഞ്ഞു.പ്രിയങ്കയുടെ വരവോടെ കോൺഗ്രസിൽ പുതിയ ഉണർവാണ് ഉണ്ടായിരിക്കുന്നത്.

കുറഞ്ഞപക്ഷം യുപിയിലെങ്കിലും പ്രിയങ്കയുടെ സാന്നിധ്യം പ്രയോജനം ചെയ്യും എന്നാണ് കോൺഗ്രസ് വിലയിരുത്തൽ. അതേ സമയം അമേഠിയിൽ സ്മൃതി ഇറാനി ഉയർത്തുന്ന വെല്ലുവിളി നേരിടാൻ രാഹുലിന്റെ സ്ഥാനാർത്ഥിത്വവും പ്രിയങ്കയുടെ പ്രചരണവും കൊണ്ട് സാധിക്കുമോ എന്ന ആശങ്ക കോൺഗ്രസ് ക്യാമ്പിനുണ്ട്. അമേഠിയിൽ പ്രിയങ്കയുടെ റോഡ് ഷോയും റാലിയും കോൺഗ്രസ് ഇന്ന് സംഘടിപ്പിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധി മത്സരിക്കുന്ന രണ്ടാം മണ്ഡലം സംബന്ധിച്ച് വ്യക്തമായ തീരുമാനം ഇന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP