Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

56 ഇഞ്ച് നെഞ്ചുള്ള മോദിക്കല്ലാതെ ആർക്ക് കഴിയും കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കാൻ? മഹാരാഷ്ട്ര റാലികളിൽ അമിത്ഷാ ഉയർത്തിയ ചോദ്യം മുഖ്യപ്രചാരണായുധമാക്കിയപ്പോൾ ബിജെപിക്ക് ആത്മവിശ്വാസം; രാഹുലും ശരദ് പവാറും ആവേശമുയർത്തിയെങ്കിലും സംയുക്ത റാലി പോലും നടത്താനാവാതെ കോൺഗ്രസും എൻസിപിയും; ഹരിയാന, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുകൾക്കും കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകൾക്കുമുള്ള പരസ്യപ്രചാരണത്തിന് സമാപനം

56 ഇഞ്ച് നെഞ്ചുള്ള മോദിക്കല്ലാതെ ആർക്ക് കഴിയും കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കാൻ? മഹാരാഷ്ട്ര റാലികളിൽ അമിത്ഷാ ഉയർത്തിയ ചോദ്യം മുഖ്യപ്രചാരണായുധമാക്കിയപ്പോൾ ബിജെപിക്ക് ആത്മവിശ്വാസം; രാഹുലും ശരദ് പവാറും ആവേശമുയർത്തിയെങ്കിലും സംയുക്ത റാലി പോലും നടത്താനാവാതെ കോൺഗ്രസും എൻസിപിയും; ഹരിയാന, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുകൾക്കും കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകൾക്കുമുള്ള പരസ്യപ്രചാരണത്തിന് സമാപനം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകൾക്കും കേരളത്തിലേതടക്കം വിവിധ സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകൾക്കുമുള്ള പരസ്യപ്രചാരണത്തിന് തിരശീല വീണു. പ്രചാരണത്തിന്റെ അവസാന നാളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹരിയാനയിൽ, പ്രതിപക്ഷമായി കോൺഗ്രസിനെതിരെ ആഞ്ഞടിച്ചു ആർട്ടിക്കിൾ 370, കർത്താർപൂർ ഇടനാഴി വിഷയങ്ങളിലായിരുന്നു വിമർശനം. തെറ്റായ നയങ്ങളും തന്ത്രങ്ങളും വഴി കോൺഗ്രസ് രാജ്യത്തെ നശിപ്പിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. ആർട്ടിക്കിൾ 370 അംബേദ്കർ കൊണ്ടുവന്ന താൽക്കാലിക വകുപ്പായിരുന്നുവെന്നും, 70 വർഷമായി കോൺഗ്രസ് അതിൽ ഒന്നും ചെയ്യാതെ അടയിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഹരിയാനയിൽ ബിജെപി, കോൺഗ്രസ്, ജന്നനായക് ജനതാ പാർട്ടി എന്നിവർ തമ്മിലാണ് മത്സരം. പ്രതിപക്ഷം ആകെ അലങ്കോലമാണെന്നും ബിജെപിക്ക് എതിരാളികൾ ഇല്ലെന്നുമാണ് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പറയുന്നത്. കേന്ദ്ര മന്ത്രി അമിത്ഷാ ആയിരുന്നു മഹാരാഷ്ട്രയിൽ കോൺഗ്രസിനെ വെല്ലിവിളിച്ചത്. അധികാരത്തിൽ എത്തിയാൽ ആർട്ടിക്കിൾ 370 പുനഃ സ്ഥാപിക്കുമോയെന്ന് അദ്ദേഹം രാഹുൽ ഗാന്ധിയോട് ആരാഞ്ഞു. 56 ഇഞ്ച് നെഞ്ചുള്ള മോദിക്ക് മാത്രമാണ് ഈ തീരുമാന എടുക്കാൻ ധൈര്യം കാട്ടിയതെന്നും അമിത്ഷാ പറഞ്ഞു. മഹാരാഷ്ട്ര മുഖ്യമന്ത്കി ദേവേന്ദ്ര ഫട്‌നാവിസ് രണ്ടാം വട്ടവും ജനവിധി നേടുകയാണ്. നാഗ്പൂർ സൗത്ത് വെസ്റ്റ് സീറ്റിൽ നിന്ന്.

രാഹുൽ ഗാന്ധി പങ്കെടുത്ത ചില റാലികൾ ഒഴിച്ചാൽ കോൺഗ്രസിന്റെ പ്രചാരണത്തിന് ചൂട് കുറവായിരുന്നു. സാമ്പത്തിക തകർച്ചയും തൊഴിലില്ലായ്മയും നോട്ട് നിരോധനത്തിന്റെയും ജിഎസ്ടിയുടെയും പരാജയവുമൊക്കെ രാഹുൽ ചർച്ചാവിഷയമാക്കി. മഹാരാഷ്ട്രയിൽ പ്രതിപക്ഷത്തിന് ആകെയുള്ള ആശ്വാസം 79 കാരനായ ശരദ് പവാറിന്റെ സാന്നിധ്യമായിരുന്നു. മോദിക്കും ബിജെപിക്കും എതിരെ അദ്ദേഹം നിരവധി റാലികളിൽ ആക്രമണം അഴിച്ചുവിട്ടു. എന്നാൽ, ശിവസേനെയും ബിജെപിയെയും പോലെ സംയുക്ത റാലികൾ നടത്തുന്നതിൽ കോൺഗ്രസും എൻസിപിയും പരാജയപ്പെട്ടു. ഒക്ടോബർ 18 ന് മോദിയും ശിവസേന പ്രസിഡന്റ് ഉദ്ധവ് താക്കറെയും മുബൈയിൽ സംയുക്ത റാലി നടത്തി ഐക്യം ഊട്ടിയുറപ്പിച്ചു.

സംസ്ഥാനത്തെ അഞ്ച് നിയോജക മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചു. ഇനി ഒരു പകലിന്റെ നിശബ്ദ പ്രചാരണങ്ങൾക്കൊടുവിൽ തിങ്കളാഴ്ച ഒക്റ്റോബർ 21ന് വട്ടിയൂർക്കാവ്, കോന്നി, അരൂർ, എറണാകുളം, മഞ്ചേശ്വരം മണ്ഡലങ്ങൾ വിധിയെഴുതും അവസാന ഒന്നര വർഷക്കാലയളവിൽ ആരായിരിക്കണം തങ്ങളുടെ ജനപ്രതിനിധിയെന്ന്. ഇന്ന് വൈകുന്നേരം മൂന്ന് മണി മുതൽ അഞ്ച് മണ്ഡലങ്ങളിലേയും പ്രവർത്തകർ അതാത് മണ്ഡലങ്ങളിൽ കൊട്ടിക്കലാശം നടക്കുന്നസ്ഥലങ്ങളിലേക്ക് എത്തിത്തുടങ്ങിയിരുന്നു. പ്രവർത്തകരെ ആവേശത്തിലാഴ്‌ത്തിയാണ് കൊട്ടിക്കലാശം നടന്നത്.

ഓരോ മണ്ഡലത്തിലും കൊട്ടിക്കലാശവേദിയിലേക്ക് സ്ഥാനാർത്ഥികൾ കൂടി എത്തിയതോടെ പ്രവർത്തകരുടെ ആവേശം അണപൊട്ടി. വാദ്യ മേളങ്ങളുടേയും മുദ്രാവാക്യം വിളികളുടെയും ആവേശത്തിലായിരുന്നു പ്രവർത്തകർ. പല സ്ഥലങ്ങളിലും മൂന്ന് മണി മുതൽ തന്നെ മൂന്ന് പാർട്ടികളുടേയും പ്രവർത്തകർ നിരത്ത് കീഴടക്കിയിരുന്നു. ഗതാഗതം പലയിടത്തും സ്തംഭിച്ചപ്പോൾ ജനം പല സ്ഥലങ്ങളിലും പെരുവഴിയിലായി. തിരക്കും ഗതാഗതവും നിയന്ത്രിക്കാൻ പൊലീസ് വളരെ ബുദ്ധിമുട്ടുന്ന കാഴ്ചയാണ് അഞ്ച് മണ്ഡലങ്ങളിലും കണ്ടത്.

കോന്നിയിൽ കല്ലുകടി

കോന്നിയിൽ യുഡിഎഫ് നടത്തിയ കലാശക്കൊട്ടിൽ അടൂർ പ്രകാശ് എംപി പങ്കെടുത്തില്ല. സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലി തിരഞ്ഞെടുപ്പിന്റെ തുടക്കത്തിൽ അടൂർ പ്രകാശും നേതൃത്വവും തമ്മിൽ അഭിപ്രായഭിന്നത ഉടലെടുത്തിരുന്നു. പി.മോഹൻരാജിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം താൻ അറിഞ്ഞില്ലെന്ന് തുറന്നു പറയുകയും ചെയ്തു. പ്രചാരണത്തിൽ പങ്കെടുക്കില്ലെന്നു പറഞ്ഞതോടെ നേതൃത്വം ഇടപെട്ട് അദ്ദേഹത്തെ അനുനയിപ്പിക്കുകയായിരുന്നു. തന്റെ വിശ്വസ്തനായ റോബിൻ പീറ്ററെ സ്ഥാനാർത്ഥി ആക്കാത്തതിലുള്ള നീരസമായിരുന്നു അടൂർപ്രകാശിന്.

പരസ്യപ്രചാരണത്തിന് ആവേശകരമായ സമാപനം

കോന്നിയിൽ കൊട്ടിക്കലാശത്തിനിടെ സംഘർഷമുണ്ടായി. യുഡിഎഫ് പ്രവർത്തകരും പൊലീസും തമ്മിലാണ് ഉന്തും തള്ളുമുണ്ടായത്. യുഡിഎഫ് നേതാക്കൾ ഉടൻതന്നെ വിഷയത്തിൽ ഇടപെട്ട് പ്രവർത്തകരെ പിന്തിരിപ്പിച്ചു. ശക്തമായ ത്രികോണ മത്സരത്തിനാണ് മണ്ഡലത്തിൽ കളമൊരുങ്ങുന്നത്. പി. മോഹൻരാജാണ് യുഡിഎഫ് സ്ഥാനാർത്ഥി. കെ.യു. ജനീഷ്‌കുമാർ എൽഡിഎഫ് സ്ഥാനാർഥും കെ. സുരേന്ദ്രൻ എൻഡിഎ സ്ഥാനാർത്ഥിയുമാണ്.വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിൽ ആയിരക്കണക്കിന് രാഷ്ട്രീയ പ്രവർത്തകർ പേരൂർക്കടയിലും വട്ടിയൂർക്കാവ് ജംഗ്ഷനിലും വലിയവിള ജംഗ്ഷനിലും ആവേശത്തിൽ ആയെങ്കിലും പെരുവഴിയിൽ ആയത് സാധാരണക്കാർ. മണിക്കൂറുകൾ വിവിധ സ്ഥലങ്ങളിൽ ജനങ്ങൾ കുരുങ്ങിക്കിടന്ന അവസ്ഥയാണ്.

പാലാ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ സംസ്ഥാനത്ത് ലോക്സഭയിലേറ്റ തോൽവിയുടെ ക്ഷീണം മാറി പുതു ജീവനോടെയാണ് ഇടത്പക്ഷം പ്രവർത്തനങ്ങളിൽ സജീവമായത്. ഇന്ന് പരസ്യ പ്രചാരണം അവസാനിക്കും. നാളെ ഒരു ദിവസം അവസാന വട്ട മാസ് സ്‌ക്വാഡുകൾ പ്രവർത്തനത്തിനിറങ്ങും. 2021ൽ സംസ്ഥാനത്ത് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുൻപുള്ള സെമിഫൈനൽ ആയിട്ടാണ് പലരും മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിനെ കാണുന്നത്. മൂന്ന് മുന്നണികളും പ്രമുഖ നേതാക്കളെ ഉൾപ്പെടുത്തിയാണ് റോഡ് ഷോകൾ ഉൾപ്പടെ സംഘടിപ്പിച്ചത്.

24ന് ഫലം പുറത്തു വരും. തിരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരം, കോന്നി, അരൂർ, വട്ടിയൂർക്കാവ്, എറണാകുളം നിയമസഭാ മണ്ഡലങ്ങൾ വാശിയേറിയ പ്രചാരണത്തിനാണ് സാക്ഷ്യം വഹിച്ചത്. ഇത്രയും നിയമസഭാ മണ്ഡലങ്ങളിൽ ഒരുമിച്ച് ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിന്റെ രാഷ്ട്രീയ പ്രാധാന്യം പ്രചാരണത്തിലും പ്രതിഫലിച്ചു. എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ േനതൃത്വവും പ്രവർത്തകരും അഞ്ചു മണ്ഡലങ്ങളിൽ കേന്ദ്രീകരിച്ചു. മഞ്ചേശ്വരത്ത് സിറ്റിങ് എംഎൽഎ പിബി അബ്ദുൾ റസാഖ് മരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വന്നത്. ബാക്കി മണ്ഡലങ്ങളിൽ സിറ്റിങ് എംഎൽഎമാരായ യുഡിഎഫിന്റെ കെ മുരളീധരൻ, അടൂർ പ്രകാശ്, ഹൈബി ഈഡൻ എന്നിവരും ഇടത്പക്ഷത്തിന്റെ എഎം ആരിഫ് ആലപ്പുഴയിൽ നിന്നും വിജയിച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP