Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബാലാകോട്ടെ ആക്രമണം പ്രതീക്ഷിച്ച ഗുണം ചെയ്തു; മോദിയിൽ വോട്ടർമാർക്ക് വിശ്വാസം കൂടി; സീ വോട്ടർ അഭിപ്രായ സർവ്വേയിൽ 264 സീറ്റുമായി എൻഡിഎ മുമ്പിൽ എത്തുമ്പോൾ യുപിഎ ശക്തിപ്രകടനം 141ൽ ഒതുങ്ങും; മറ്റ് പാർട്ടികൾക്ക് എല്ലാം കൂടി 138 സീറ്റുകൾ; മഹാസഖ്യം ഇല്ലെങ്കിൽ യുപിയിലെ സീറ്റ് നേട്ടത്തിന്റെ പേരിൽ എൻഡിഎയ്ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം; കേരളത്തിൽ 14 സീറ്റ് നേടി യുഡിഎഫ് മുമ്പിലെത്തും; മിന്നലാക്രമണത്തിന് ശേഷം ഇന്ത്യ ചിന്തിക്കുന്നത് ഇങ്ങനെ

ബാലാകോട്ടെ ആക്രമണം പ്രതീക്ഷിച്ച ഗുണം ചെയ്തു; മോദിയിൽ വോട്ടർമാർക്ക് വിശ്വാസം കൂടി; സീ വോട്ടർ അഭിപ്രായ സർവ്വേയിൽ 264 സീറ്റുമായി എൻഡിഎ മുമ്പിൽ എത്തുമ്പോൾ യുപിഎ ശക്തിപ്രകടനം 141ൽ ഒതുങ്ങും; മറ്റ് പാർട്ടികൾക്ക് എല്ലാം കൂടി 138 സീറ്റുകൾ; മഹാസഖ്യം ഇല്ലെങ്കിൽ യുപിയിലെ സീറ്റ് നേട്ടത്തിന്റെ പേരിൽ എൻഡിഎയ്ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം; കേരളത്തിൽ 14 സീറ്റ് നേടി യുഡിഎഫ് മുമ്പിലെത്തും; മിന്നലാക്രമണത്തിന് ശേഷം ഇന്ത്യ ചിന്തിക്കുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പുൽവാമ ആക്രമണം മോദിയുടെ പ്രതിച്ഛായ കൂട്ടിയെന്ന് വിലയിരുത്തൽ. കേന്ദ്രത്തിൽ ബിജെപി നയിക്കുന്ന എൻഡിഎ മുന്നണി ഭരണത്തുടർച്ച നേടുമെന്ന് ഏറ്റവും പുതിയ സർവേ. ഐഎഎൻഎസ് വാർത്താഎജൻസിക്കു വേണ്ടി സീവോട്ടർ ആണു സർവേ നടത്തിയത്. അപ്പോഴും ബിജെപിക്കാണ് അവരും മുൻതൂക്കം നൽക്കുന്നത്. കേവല ഭൂരിപക്ഷത്തിന് തൊട്ടടുത്ത് ബിജെപി എത്തുമെന്നാണ് പ്രവചനം. തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ പുറത്തുവന്ന സർവേഫലങ്ങൾ ബിജെപി ക്യാംപിനു പ്രതീക്ഷ പകരുന്നതാണ്.

80 സീറ്റുള്ള ഉത്തർപ്രദേശ് തന്നെയാകും കേന്ദ്രത്തിൽ ആരു ഭരിക്കണമെന്നതിൽ നിർണായകമാവുകയെന്ന് സീവോട്ടർ സർവ്വേ പറയുന്നു. ഉത്തർപ്രദേശിൽ പ്രതിപക്ഷ മഹാസഖ്യം രൂപപ്പെട്ടില്ലെങ്കിൽ എൻഡിഎ 307, യുപിഎ 139, മറ്റുള്ളവർ 97 സീറ്റുകളാണു നേടുക. അല്ലാത്ത പക്ഷം ബിജെപി മുന്നണിക്ക് ഒറ്റയ്ക്കു കേവല ഭൂരിപക്ഷം നേടാനാകില്ലെങ്കിലും മറ്റു പാർട്ടികളുടെ സഹായത്തോടെ സർക്കാർ രൂപീകരിക്കാനാകുമെന്നു സർവേ പ്രവചിക്കുന്നു. യുപിയിൽ സഖ്യം ഉണ്ടായാൽ എൻഡിഎയ്ക്ക് 264 സീറ്റ് കിട്ടുമെന്നാണ് പ്രവചനം. എൻഡിഎയ്ക്ക് 31.1 ശതമാനം, യുപിഎയ്ക്ക് 30.9 ശതമാനം, മറ്റുള്ളവർക്ക് 28 ശതമാനം എന്നിങ്ങനെയാണു സർവേയിൽ പ്രവചിക്കുന്ന വോട്ടുവിഹിതം.

സർവ്വേ കേരളത്തിൽ യുഡിഎഫിന് മുൻതൂക്കം നൽകുന്നു. കേന്ദ്ര സർക്കാരിന് പുൽവാമ ആക്രമണത്തിന് ശേഷമുള്ള ബാലാകോട്ടെ തിരിച്ചടി ഗുണം ചെയ്തുവെന്നാണ് വിശദീകരിക്കുന്നത്. ഐഎഎൻഎസിലെ സർവ്വേ പ്രകാരം കേരളത്തിൽ യുഎഡിഎഫിനാണു മുൻതൂക്കം. ആകെയുള്ള 20 സീറ്റിൽ കോൺഗ്രസ് നയിക്കുന്ന യുഡിഎഫ് മുന്നണി 14 സീറ്റ് നേടുമെന്നാണു പ്രവചനം. സിപിഎം നയിക്കുന്ന എൽഡിഎഫ് ആറു സീറ്റിലൊതുങ്ങും. ബിജെപിക്കു സാധ്യതകളൊന്നുമില്ല. പുൽവാമ ഭീകരാക്രമണത്തിനു തിരിച്ചടിയായി ഇന്ത്യൻ സേന ബാലാക്കോട്ടിലെ ഭീകരക്യാംപിൽ നടത്തിയ വ്യോമാക്രമണത്തിനു ശേഷമാണു ദേശീയാടിസ്ഥാനത്തിലുള്ള സർവേകൾ നടത്തിയത്. രണ്ട് മേഖലയിലാണ് ഈ സർവ്വേകൾ നടത്തിയതെന്നാണ് സൂചന.

ഉത്തർപ്രദേശിൽ പ്രതിപക്ഷ മഹാസഖ്യം രൂപപ്പെട്ടില്ലെങ്കിൽ എൻഡിഎ 307, യുപിഎ 139, മറ്റുള്ളവർ 97 സീറ്റുകളാണു നേടുക. അല്ലാത്ത പക്ഷം എൻഡിഎ 264, കോൺഗ്രസ് നയിക്കുന്ന യുപിഎ 141, മറ്റുള്ളവർ 138 സീറ്റ് നേടും. ബിജെപി ഒറ്റയ്ക്ക് 220 സീറ്റ് നേടും. മുന്നണിയിലെ മറ്റു പാർട്ടികൾക്ക് 44 സീറ്റും ലഭിക്കും. തിരഞ്ഞെടുപ്പിനുശേഷം വൈഎസ്ആർ കോൺഗ്രസ്, എംഎൻഎഫ്, ബിജെഡി, ടിആർഎസ് എന്നീ പാർട്ടികളുടെ പിന്തുണ കിട്ടിയാൽ എൻഡിഎയുടെ സീറ്റെണ്ണം 301ൽ എത്തും.

യുപിഎയിൽ കോൺഗ്രസ് 86, മറ്റുള്ളവർ 55 സീറ്റും നേടുമെന്നാണു പ്രതീക്ഷ. തിരഞ്ഞെടുപ്പിനുശേഷം എഐയുഡിഎഫ്, എൽഡിഎഫ്, മഹാസഖ്യം, തൃണമൂൽ കോൺഗ്രസ് എന്നിവയുമായി സഖ്യമുണ്ടാക്കാനായാൽ യുപിഎ 226 സീറ്റിലേക്ക് ഉയരും. യുപിയിൽ മഹാസഖ്യമുണ്ടെങ്കിൽ ബിജെപിയുടെ സീറ്റുകൾ 71ൽനിന്ന് 29ലേക്കു കൂപ്പുകുത്തും. മഹാസഖ്യമില്ലെങ്കിൽ ബിജെപി 72 സീറ്റു നേടും.

ബിഹാർ36, ഗുജറാത്ത്24, കർണാടക 16, മധ്യപ്രദേശ് 24, മഹാരാഷ്ട്ര 36, ഒഡിഷ 12, രാജസ്ഥാൻ 20 എന്നിങ്ങനെയാണു വലിയ സംസ്ഥാനങ്ങളിൽ ബിജെപി നേടുമെന്നു പ്രതീക്ഷിക്കുന്ന സീറ്റുകൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP