Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിജെപി വിരുദ്ധതയിൽ പടുത്തുയർത്തിയ അശ്ലീല മുന്നണികളാണ് യുഡിഎഫും എൽഡിഎഫും; ബിജെപി ജയിക്കാതിരിക്കാൻ കോൺഗ്രസ്സും സിപിഎമ്മും പരസ്പരം വോട്ടു മറിച്ച് നൽകുന്നു; മുതിർന്ന നേതാവ് വി എസ്. അച്യുതാനന്ദനെ മൂലക്കിരുത്തിയ സിപിഎമ്മിൽ ഇപ്പോൾ ഉള്ളത് പിണറായി ഗ്രൂപ്പും കോടിയേരി ഗ്രൂപ്പും: കണ്ണൂരിലെ ബിജെപി സ്ഥാനാർത്ഥി സി കെ പത്മനാഭൻ മറുനാടനോട്

ബിജെപി വിരുദ്ധതയിൽ പടുത്തുയർത്തിയ അശ്ലീല മുന്നണികളാണ് യുഡിഎഫും എൽഡിഎഫും; ബിജെപി ജയിക്കാതിരിക്കാൻ കോൺഗ്രസ്സും സിപിഎമ്മും പരസ്പരം വോട്ടു മറിച്ച് നൽകുന്നു; മുതിർന്ന നേതാവ് വി എസ്. അച്യുതാനന്ദനെ മൂലക്കിരുത്തിയ സിപിഎമ്മിൽ ഇപ്പോൾ ഉള്ളത് പിണറായി ഗ്രൂപ്പും കോടിയേരി ഗ്രൂപ്പും: കണ്ണൂരിലെ ബിജെപി സ്ഥാനാർത്ഥി സി കെ പത്മനാഭൻ മറുനാടനോട്

രഞ്ജിത്ത് ബാബു

കണ്ണൂർ: ബിജെപി വിരോധത്തിന്റെ അടിത്തറയിൽ പടുത്തുയർത്തിയ അശ്ലീല മുന്നണികളാണ് എൽ.ഡി.എഫും യു.ഡി.എഫുമെന്ന് കണ്ണൂർ ലോകസഭാ മണ്ഡലം എൻ.ഡി. എ സ്ഥാനാർത്ഥിയും ബിജെപി. ദേശീയ സമിതി അംഗവുമായ സി.കെ. പത്മനാഭൻ. ഇരിക്കൂർ നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ പ്രചാരണത്തിനിടെ 'മറുനാടൻ മലയാളിക്ക് അനുുവദിച്ച പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ്സിന് ഇപ്പോൾ ഒറ്റ പരിപാടിയേ ഉള്ളൂ. ബിജെപി. വിരോധവും മോദി വിരോധവും.

അതിനാൽ ബിജെപി. ജയിക്കാതിരിക്കാൻ കോൺഗ്രസ്സും സിപിഎമ്മും പരസ്പരം വോട്ട് മറിച്ച് നൽകുമെന്ന് പത്മനാഭൻ ആരോപിക്കുന്നു. കാൽ നൂറ്റാണ്ട് പഴക്കമുള്ള കോലീബീ സഖ്യമെന്ന നട്ടാൽ മുളക്കാത്ത പ്രചാരണമാണ് സിപിഎം. ഈ തെരഞ്ഞെടുപ്പിലും പ്രയോഗിക്കുന്നത്. ഇതെല്ലാം ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ ദേശീയ ജനാധിപത്യ മുന്നണിക്കനുകൂലമായി ജനവിധിയുണ്ടാകുമെന്നും പത്മനാഭൻ പറഞ്ഞു. കേരളത്തിൽ നിന്നും വിളിച്ചാൽ വിളി കേൾക്കുന്ന മാഹിയിൽ കോൺഗ്രസ്സും സിപിഎം. ഉം സംയുക്തമായി പൊതു സ്ഥാനാർത്ഥിയെ യാണ് നിർത്തിയിട്ടുള്ളത്.

കോൺഗ്രസ്സ് സ്ഥാനാർത്ഥിക്കു വേണ്ടി അവിടെ വോട്ട് പിടിക്കാൻ സിപിഎം. നേതാക്കൾ ഇറങ്ങുകയാണ്. തമിഴ്‌നാട്ടിലും കോൺഗ്രസ്സും സിപിഎം. ഉം സ്ഥാനാർത്ഥികൾക്കു വേണ്ടി ഒരുമിച്ച് വോട്ട് പിടിക്കുന്നു. ഇതെല്ലാം ജനങ്ങൾ അറിയുന്നുണ്ടെന്ന കാര്യം ഇരു പാർട്ടികളും മനസ്സിലാക്കണം. ബിജെപി. വിരോധം മൂത്ത് സിപിഎം. നേതാക്കൾക്ക് സമനില തെറ്റിയിരിക്കയാണ്. യാഥാർത്ഥ്യബോധത്തോടെ അവർക്ക് സംസാരിക്കാൻ പോലുമാവുന്നില്ല.

മുതിർന്ന നേതാവ് വി എസ്. അച്യുതാനന്ദനെ മൂലക്കിരുത്തി കഴിഞ്ഞു. ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കുന്ന ഗ്രൂപ്പും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നയിക്കുന്ന ഗ്രൂപ്പുമാണുള്ളത്. അവരുടെ ഇടയിൽ നടക്കുന്ന ശീതസമരത്തിന്റെ ഫലമാണ് അപ്രസക്തമായ ആരോപണങ്ങളുന്നയിക്കാൻ കാരണമാവുന്നത്. ദേശീയ ജനാധിപത്യ മുന്നണിക്ക് അനുകൂലമായ ജനവികാരമാണ് തെരഞ്ഞെടുപ്പ് പര്യടനത്തിനിടയിൽ തനിക്ക് കാണാൻ കഴിഞ്ഞതെന്ന് പത്മനാഭൻ പറയുന്നു. പരസ്പരം വോട്ട് കച്ചവടം നടത്തുന്ന എൽ.ഡി.എഫ്, യു.ഡി.എഫ് അശ്ലീല മുന്നണികളെ ഈ തെരഞ്ഞെടുപ്പിൽ ജനങ്ങൾ ചവറ്റുകൊട്ടയിലെറിയുക തന്നെ ചെയ്യുമെന്ന് പത്മനാഭൻ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP