Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വോട്ടിനും സീറ്റിനും വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്നവരല്ല ഞങ്ങൾ; വോട്ട് കച്ചവടത്തിന് തെളിവുണ്ടെങ്കിൽ പുറത്തുവിടാൻ മുല്ലപ്പള്ളിയെ വെല്ലുവിളിച്ച് പിണറായി; കുമ്മനത്തിന് പകരം സുരേഷിനെ നിർത്തിയത് പ്രശാന്തിനെ ജയിപ്പിക്കാനെന്ന് കെ മുരളീധരൻ; ബിജെപിയും സിപിഎമ്മും വോട്ട് മറിച്ചെന്ന് പറയുന്നതിലും ഭേദം കാക്ക മലർന്ന് പറന്നെന്ന് പറയൂ എന്ന് ആനത്തലവട്ടം; പ്രശാന്തിനെ മത്സരിപ്പിച്ചത് കടകംപള്ളിക്ക് കഴക്കൂട്ടം സേഫ് ആക്കാനെന്ന് കുമ്മനം; ഉപതെരഞ്ഞെടുപ്പിൽ വാക് പോര് തുടർന്ന് നേതാക്കൾ

വോട്ടിനും സീറ്റിനും വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്നവരല്ല ഞങ്ങൾ; വോട്ട് കച്ചവടത്തിന് തെളിവുണ്ടെങ്കിൽ പുറത്തുവിടാൻ മുല്ലപ്പള്ളിയെ വെല്ലുവിളിച്ച് പിണറായി; കുമ്മനത്തിന് പകരം സുരേഷിനെ നിർത്തിയത് പ്രശാന്തിനെ ജയിപ്പിക്കാനെന്ന് കെ മുരളീധരൻ; ബിജെപിയും സിപിഎമ്മും വോട്ട് മറിച്ചെന്ന് പറയുന്നതിലും ഭേദം കാക്ക മലർന്ന് പറന്നെന്ന് പറയൂ എന്ന് ആനത്തലവട്ടം; പ്രശാന്തിനെ മത്സരിപ്പിച്ചത് കടകംപള്ളിക്ക് കഴക്കൂട്ടം സേഫ് ആക്കാനെന്ന് കുമ്മനം; ഉപതെരഞ്ഞെടുപ്പിൽ വാക് പോര് തുടർന്ന് നേതാക്കൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത അട്ടമറിയിലൂടെ എൽഡിഎഫ് മണ്ഡലം കൈക്കലാക്കിയതോടെ ബാക്കിയുള്ള അഞ്ച് മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾ വളരെ ശക്തമായി പുരോഗമിക്കുകയാണ്. ലോക്‌സഭയിൽ നേടിയ ചരിത്ര വിജയത്തിന്റെ സന്തോഷം അവസാനിക്കും മുമ്പ് പാലായിൽ തിരിച്ചടി കിട്ടിയ ഞെട്ടലിലാണ് യുഡിഎഫ്. അതേ സമയം പാലാ പിടിക്കാമെങ്കിൽ നിലവിൽ പാർട്ടി മൂന്നാമതുള്ള വട്ടിയൂർക്കാവും മഞ്ചേശ്വരവും പോലും പിടിക്കാം എന്ന ആവേശത്തിലാണ് ഇടത് ക്യാമ്പ്. ഈ ആവേശം തന്നെയാണ് മൂന്ന് മുന്നണികളുടെയും മുൻനിര നേതാക്കൾ നടത്തുന്ന പ്രസ്താവനകളിലും കാണുന്നത്. പാലായിൽ വോട്ട് കുറഞ്ഞ ബിജെപിയുമായുള്ള വോട്ട് കച്ചവടമാണ് ഇപ്പോൾ നേതാക്കൾ തമ്മിലെ പുതിയ ആരോപണം.

നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ മുല്ലപ്പള്ളിയുടെ ആരോപണങ്ങൾക്ക് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം ബിജെപിയുമായി വോട്ടുകച്ചവടം നടത്തുകയാണെന്നാണ് കെപിസിസി പ്രസിഡന്റ് ആരോപിച്ചത്. പാലായിൽ നടത്തിയതുപോലുള്ള വോട്ടുകച്ചവടം ഈ ഉപതിരഞ്ഞെടുപ്പിലും ഉണ്ടാകുമെന്നായിരുന്നു മുല്ലപ്പള്ളി പറഞ്ഞത്. അതിനു മറുപടിയായിട്ടായിരുന്നു ഡൽഹിയിൽ മുഖ്യമന്ത്രിയുടെ പ്രതികരണം.കുറച്ചു വോട്ടിനും നാലുസീറ്റിനും വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്നവരല്ല സിപിഎമ്മെന്ന് പിണറായി വിജയൻ പറഞ്ഞു. 'ഞങ്ങളെ കുറിച്ച് ജനങ്ങൾക്ക് അറിയാം. കുറച്ച് വോട്ടിനും നാലുസീറ്റിനും വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്നവരല്ല ഞങ്ങൾ. അതാണ് ഞങ്ങളുടെ കരുത്ത്. ആ ശക്തിയാണ് ജനങ്ങൾ കാണുന്നത്.

ശരിയായ ഉദ്ദേശ്യത്തോടെയാണ് മുല്ലപ്പള്ളി വെല്ലുവിളിക്കുന്നതെങ്കിൽ അത് എല്ലാ അർത്ഥത്തിലും സ്വീകരിക്കുന്നു. ഇതുസംബന്ധിച്ച് എന്തുതെളിവാണ് അദ്ദേഹത്തിന്റെ കയ്യിൽ? ഉള്ളതെന്നും' മുഖ്യമന്ത്രി ചോദിച്ചു.കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ വെല്ലുവിളി എല്ലാ അർഥത്തിലും ഏറ്റെടുക്കുന്നു. മുല്ലപ്പള്ളിയുടെ പക്കൽ തെളിവുണ്ടെങ്കിൽ വെളിപ്പെടുത്താം. പൊയ്‌വെടികൾ കൊണ്ടൊന്നും രക്ഷപ്പെടാമെന്നു കരുതേണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പാലായിൽ കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എണ്ണായിരത്തോളം വോട്ട് കുറഞ്ഞതോടെയാണ് ഇപ്പോൾ വോട്ട് കച്ചവടത്തിന്റെ ആരോപണം ബിജെപിക്ക് നേരെ നീളുന്നത്.

കഴക്കൂട്ടത്തെ ശല്യമൊഴിവാക്കാൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ മേയർ വികെ പ്രശാന്തിനെ വട്ടിയൂർക്കാവിലേക്ക് സ്ഥാനാർത്ഥിയായി വിട്ടതാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ സി പി എം കോൺഗ്രസിനാണ് വോട്ട് കച്ചവടം നടത്തിയതെന്നും സിപിഎം-ബിജെപി വോട്ടുകച്ചവടത്തിന് മറുപടിയായി കുമ്മനം പറഞ്ഞു. വട്ടിയൂർക്കാവിൽ നിന്നും താൻ പിൻതിരിഞ്ഞു പോകില്ല. മണ്ഡലത്തിൽ സജീവമായി തന്നെ ഉണ്ടാകുമെന്നും കുമ്മനം പറഞ്ഞു. വട്ടിയൂർക്കാവിൽ നിന്നും തന്നെ വെട്ടിയെന്ന നുണ പ്രചരണമാണ് ഇരുമുന്നണികളും നടത്തുന്നത്. യുഡിഎഫും എൽഡിഎഫും നുണബോംബുകളാണും കുമ്മനം കുറ്റപ്പെടുത്തി.

പാർലമെന്റ് തിരഞ്ഞെടുപ്പിൽ വർഗീയവാദിയാക്കിയവരാണ് ഇപ്പോൾ തന്നെ പുകഴ്‌ത്തുന്നതെന്നും കുമ്മനം പറഞ്ഞു. വട്ടിയൂർകാവിൽ കോൺഗ്രസിനും സിപിഎമ്മിനും പരാജയഭീതിയാണ്. ഇരുമുന്നണികളും അവസരവാദികളാണെന്നും കുമ്മനം പറഞ്ഞു. അതേസമയം വട്ടിയൂർക്കാവിൽ കുമ്മനത്തെ മാറ്റി എസ്. സുരേഷിനെ ബിജെപി സ്ഥാനാർത്ഥിയായി നിർത്തിയത് വോട്ടുകച്ചവടത്തിനു തെളിവാണെന്നു കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എംപി ആരോപിച്ചു.

തെരഞ്ഞെടുപ്പിൽ സിപിഎമ്മും ബിജെപിയും വോട്ട് കച്ചവടം നടത്തുന്നത് കാക്ക മലർന്ന് പറക്കുന്ന കാലത്തായിരിക്കുമെന്ന് തിരിച്ചടിച്ച് സിപിഎം. പരാജയഭീതി കൊണ്ടാണ് മുല്ലപ്പള്ളി ഇത് മാതിരി ഓരോന്ന് പറയുന്നതെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം ആനത്തലവട്ടം ആനന്ദൻ ആരോപിക്കുന്നത്. പാലായിൽത്തന്നെ കോൺഗ്രസ് ആകെ പേടിച്ചിരിക്കുകയാണ്. ഉപതെരഞ്ഞെടുപ്പുകളിൽ സിപിഎം - ബിജെപി വോട്ട് കച്ചവടം നടക്കുമെന്നതിന് തെളിവുണ്ടെന്ന് ആരോപിച്ച മുല്ലപ്പള്ളി അത് പുറത്തുവിടട്ടെയെന്നും ആനത്തലവട്ടം വെല്ലുവിളിച്ചു. മുല്ലപ്പള്ളിയും മുരളീധരനും എന്നാ ബിജെപിയിലോട്ട് പോകുന്നതെന്ന് മാത്രം നോക്കിയാൽ മതി'', എന്നാണ് ആനത്തലവട്ടം ആനന്ദൻ പരിഹസിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP