Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അരൂരിൽ വൻ അട്ടിമറി; ഇടതു കോട്ടയിൽ കോൺഗ്രസ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാന് വിജയം; ഷാനിമോൾക്ക് നിയമസഭയിലേക്ക് കന്നി വിജയം; വട്ടിയൂർക്കാവിൽ വി കെ പ്രശാന്തിന്റെ ഭൂരിപക്ഷം 14438 വോട്ടിന്റേത്; കോന്നിയിൽ ജനീഷ് കുമാർ വിജയിച്ചത് 9953 വോട്ടുകൾക്ക്; മഞ്ചേശ്വരത്ത് ലീഗ് സ്ഥാനാർത്ഥിക്കും മികച്ച ഭൂരിപക്ഷത്തിൽ വിജയം; ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം ഇടതു മുന്നണി വീണ്ടും വിജയവഴിയിൽ എത്തുമ്പോൾ യുഡിഎഫിൽ കനത്ത പ്രതിസന്ധി

അരൂരിൽ വൻ അട്ടിമറി; ഇടതു കോട്ടയിൽ കോൺഗ്രസ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാന് വിജയം; ഷാനിമോൾക്ക് നിയമസഭയിലേക്ക് കന്നി വിജയം; വട്ടിയൂർക്കാവിൽ വി കെ പ്രശാന്തിന്റെ ഭൂരിപക്ഷം 14438 വോട്ടിന്റേത്; കോന്നിയിൽ ജനീഷ് കുമാർ വിജയിച്ചത് 9953 വോട്ടുകൾക്ക്; മഞ്ചേശ്വരത്ത് ലീഗ് സ്ഥാനാർത്ഥിക്കും മികച്ച ഭൂരിപക്ഷത്തിൽ വിജയം; ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം ഇടതു മുന്നണി വീണ്ടും വിജയവഴിയിൽ എത്തുമ്പോൾ യുഡിഎഫിൽ കനത്ത പ്രതിസന്ധി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഞെട്ടിക്കുന്ന തോൽവിക്ക് ശേഷം അതിശക്തമായ തിരിച്ചുവരവ് നടത്തി എൽഡിഎഫ്. അഞ്ചിടങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ രണ്ടിടത്ത് വിജയം ഉറപ്പിച്ച ഇടതു മുന്നണി. കോന്നിയിലും വട്ടിയൂർക്കൂവിലുമാണ് എൽഡിഎഫ് ഉജ്ജ്വല വിജയത്തിലേക്ക് നീങ്ങുന്നത്. അതേസമയം എറണാകുളത്ത് യുഡിഎഫ് വിജയിച്ചപ്പോൾ അരൂരിലും അട്ടിമറി നടന്നു. ഇവിടെ ഷാനിമോൾ ഉസ്മാൻ ഇടതു കുത്തകയമായ മണ്ഡലത്തിൽ വിജയിച്ചു. ഷാനിമോളുടെ കന്നി വിജയമാണ് ഇത്. തെരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം ഇടതു മുന്നണി വീണ്ടും വിജയവഴിയിൽ എത്തുമ്പോൾ യുഡിഎഫിൽ കനത്ത പ്രതിസന്ധി

കനത്ത രാഷ്ട്രീയ പോരാട്ടത്തിന് ഒടുവിലാണ് ഷാനിമോൾ മണ്ഡലത്തിൽ വിജയിച്ചു കയറിയത്. 1876 വോട്ടുകൾക്കാണ് ഷാനിമോൾ ലീഡു ചെയ്യുന്നത്. ആദ്യഘട്ടത്തിൽ നേടിയ ലീഡ് എൽഡിഎഫ് സ്ഥാനാർത്ഥി മനു സി പുളിക്കലിന് നിലനിർത്താൻ കഴിയാതെ പോയി. എന്നാലിപ്പോഴും അന്തിമഫലം ഉറപ്പിക്കാവുന്ന ലീഡ് നിലയല്ല ഇതെന്നാണ് വ്യക്തമാകുന്നത്. പാണാവള്ളി പഞ്ചായത്തിൽ എൽഡിഎഫിന് ലഭിച്ച ലീഡാണ് ഷാനിമോളുടെ ലീഡിൽ ഇടിവുണ്ടാക്കിയത്. 900 വോട്ടിന്റെ ഭൂരിപക്ഷമാണ് പാണാവള്ളിയിൽ എൽഡിഎഫിന്റെ ലീഡ്.

തൈക്കാട്ടുശേരി, കുത്തിയതോട്, പള്ളിപ്പുറം, തുറവൂർ എന്നീ പഞ്ചായത്തുകളിലെ നിർണായകവോട്ടുകളാണ് ഇനി എണ്ണാനുള്ളത്. ഇവയെല്ലാം എൽഡിഎഫിന് മുൻതൂക്കമുള്ള പഞ്ചായത്തുകൾ. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഈ നാല് പഞ്ചായത്തുകളിൽ കുത്തിയതോട് മാത്രമാണ് ഷാനിമോൾക്ക് ലീഡ് നേടാനായത്. 561ന്റെ ലീഡാണ് ഷാനിമോൾ നേടിയത്. മറ്റെല്ലാ പഞ്ചായത്തുകളിലുമായി ആകെ 2236 നേടി എൽഡിഎഫിനായിരുന്നു ലീഡ്. അതേസമയം മഞ്ചേശ്വരത്ത് മുസ്ലിംലീഗ് സ്ഥാനാർത്ഥി മികച്ച വിജയത്തിലേക്കാണ് നീങ്ങുന്നത്.

 

യുഡിഎഫ് കൈവശം വെച്ചിരുന്ന രണ്ട് സീറ്റുകൾ ഇടതു മുന്നണി പിടിച്ചെടുക്കുന്ന നിലയിലാണ് മുന്നേറ്റം. വട്ടിയൂർക്കാവിലാണ് ഇടതുമുന്നണി തിളങ്ങുന്ന വിധത്തിൽ മുന്നേറുന്നത്. ഇവിടെ വികെ പ്രശാന്തിന്റ ലീഡ് ആറായിരത്തോട് അടുക്കുകയാണ്. കോന്നിയിലും ഇടതു മുന്നണി ഞെട്ടിക്കുന്ന വിജയം നേടി. അരൂരിൽ ഷാനിമോൾക്ക് വോട്ടുകൾ കുറയുന്നു. ഏഴ് റൗണ്ട് പൂർത്തിയായപ്പോൾ ഷാനിമോളുടെ ലീഡ് കുറഞ്ഞിരിക്കുകയാണ്. നേരത്തെ 2000ത്തിലധികം ലീഡ് ഉയർത്തിയിരുന്നെങ്കിലും യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാന്റെ വോട്ടു നില കുറയുന്നു. അരൂരിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. നിലവിൽ 1669 ആയി ലീഡ് നില കുറഞ്ഞിട്ടുണ്ട്.

അരൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി മനു. സി പുളിക്കൽ ആണ് രണ്ടാം സ്ഥാനത്ത്. വട്ടിയൂർകാവിൽ 11000 ലീഡ് കടന്ന് മേയർ ബ്രോ; എൻ.എസ്.എസ് പിന്തുണ മറ്റൊരു രീതിയിൽ തിരിച്ചടിയായോയെന്ന് പരിശോധിക്കുമെന്ന് യു.ഡി.എഫ് പാണാവള്ളി കോടന്തുരുത്ത് എന്നിങ്ങനെയുള്ള എൽ.ഡിഎഫിന് സ്വാധീനമുള്ള ബൂത്തുകളാണ് എണ്ണിക്കഴിഞ്ഞത്. കോടംന്തുരുത്തിന്റെ മറ്റുഭാഗങ്ങൾ എണ്ണുമ്പോഴാണ് ഷാനിമോളുടെ ലീഡ് കുറയുന്നതായി കാണുന്നത്. കോടന്തുരുത്ത്, തൈക്കാട്ടുശേരി എന്നീ ബൂത്തുകളിലെ വോട്ടുകളാണ് ഇപ്പോൾ എണ്ണിക്കൊണ്ടിരിക്കുന്നത്. ഇത് എൽ.ഡി.എഫ് കോട്ടകളാണ്. ഈ മണ്ഡലങ്ങളിലൂടെ ലീഡ് തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ എൽ.ഡി.എഫിനായിരുന്നു അരൂരിൽ മേൽക്കൈ. അരൂരിൽ എ. എം ആരിഫ് ലോക്സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ ഫലമായാണ് അരൂരിൽ ഉപതെരഞ്ഞെടുപ്പ് നേരിടുന്നത്.

വട്ടിയൂർകാവ ഒരിക്കൽ പോലും യുഡിഎഫ് സ്ഥാനാർത്ഥി മോഹൻകുമാറിന് ലീഡ് ഉയർത്താനായില്ല. അതേസമയം വട്ടിയൂർക്കാവിൽ ബിജെപിയുടെ വോട്ട് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനെക്കാൾ പകുതിയായി കുറഞ്ഞു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കുമ്മനം രാജശേഖരനിലൂടെ നേടിയ വോട്ടുകൾ നിലനിർത്താൻ ബിജെപിക്ക് ആയില്ല. അതേസമയം തുടക്കം മുതൽ ശക്തമായ ആധിപത്യം തുടരുകയാണ് വി കെ പ്രശാന്ത്. ബിജെപിയുടെ കുറഞ്ഞ വോട്ടുകൾ ലഭിച്ചത് എൽഡിഎഫിനെന്നാണ് വിലയിരുത്തൽ.

പ്രശാന്തിന്റെ ലീഡ് നില പതിനായിരം കടന്നിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് യു.ഡി എഫ് സ്ഥാനാർത്ഥി കെ.മോഹൻകുമാറാണ്. എൻ.എസ്.എസ് പിന്തുണ മറ്റൊരു രീതിയിൽ വ്യാഖ്യാനിച്ചത് തിരിച്ചടിയായെന്ന് മോഹൻകുമാർ പറഞ്ഞു. അതേസമയം ബിജെപിക്ക് ഏറെ പ്രതീക്ഷയുള്ള മണ്ഡലമായിരുന്നു വട്ടിയൂർക്കാവ്. എന്നാൽ എൻ.ഡി.എ സ്ഥാനാർത്ഥിയായ എസ് സുരേഷിന് മൂന്നാം സ്ഥാനം മാത്രമാണ് ലഭിച്ചത്. ഒരു ഘട്ടത്തിൽപ്പോലും മുന്നിൽവരാൻ സാധിച്ചുമില്ല. ഏതെങ്കിലും ആഹ്വാനത്തിന്റെ പേരിലല്ല മണ്ഡലത്തിലെ പ്രബുദ്ധരായ ജനങ്ങളുടെ മനസാണ് കാണാൻ കഴിയുന്നതെന്ന് പ്രശാന്ത് പ്രതികരിച്ചു.

'ബുദ്ധിമുട്ട് പ്രതീക്ഷിച്ച സ്ഥലങ്ങളിൽ ഞങ്ങൾ പ്രതീക്ഷിച്ചതിനേക്കാൾ ലീഡ് നേടാൻ കഴിഞ്ഞു. മണ്ഡലത്തിലെ ചെറുപ്പക്കാരും സ്ത്രീകളുമെല്ലാം തന്നെ എൽ.ഡി.എഫിന് അനുകൂലമായി തന്നെ വോട്ട് ചെയ്തു. എല്ലാ വിഭാഗം ആൾക്കാരുടെ വോട്ടും ഞങ്ങൾക്ക് ലഭിച്ചു. എൻ.എസ്.എസിന്റെ വോട്ടടക്കം എല്ലാ സാമുദായിക വിഭാഗത്തിന്റെയും വോട്ട് ലഭിക്കും. അത് ഏതെങ്കിലും ആഹ്വാനത്തിന്റെ പേരിലാണെന്ന് തോന്നുന്നില്ല. ഈ മണ്ഡലത്തിലെ പ്രബുദ്ധരായ ജനങ്ങളുടെ മനസാണ് അത് കാണിക്കുന്നത്. അത് എൽ.ഡി.എഫിന് അനുകൂലമാണ്. സ്ഥാനാർത്ഥി എന്ന നിലയ്ക്ക് പറഞ്ഞ ലീഡിൽ തന്നെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 7000 മുതൽ 15000 വരെ ലീഡ് കിട്ടും'- പ്രശാന്ത് പറഞ്ഞു.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി മൂന്നാം സ്ഥാനത്ത് നിന്ന ഒരു മണ്ഡലമാണ് വി.കെ പ്രശാന്ത് പിടിച്ചെടുത്തിരിക്കുന്നത്. അതിനാൽത്തന്നെ എൽ.ഡി.എഫിനെ സംബന്ധിച്ച് ഈ വിജയം ഇരട്ടിമധുരമാണ് നൽകുന്നത്. പ്രളയസമയത്തെ പ്രവർത്തനങ്ങളിലൂടെ മേയർ പ്രശാന്തിന് ജനങ്ങളുടെ മനസിൽ കയറിക്കൂടാൻ സാധിച്ചു. ഇതും വോട്ടിൽ പ്രതിഫലിച്ചുവെന്ന് അനുമാനിക്കാം.

എൻ.എസ്.എസ് പിന്തുണ മറ്റൊരു രീതിയിൽ വ്യാഖ്യാനിച്ചത് തിരിച്ചടിയായെന്ന് വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർത്ഥി മോഹൻകുമാർ പ്രതികരിച്ചു. പ്രശാന്തിനായി എൽ.ഡി.എഫ് നേരത്തെ പ്രചാരണം തുടങ്ങി. എൻ.എസ്.എസിന്റെ പിന്തുണ മറ്റൊരു രീതിയിൽ വ്യാഖ്യാനിച്ചത് തിരിച്ചടിയായി. യു.ഡി.എഫ് അവസാന ആഴ്ച മാത്രമാണ് പ്രചാരണം ആരംഭിച്ചത്. അതേസമയം കോന്നിയിലും എൽഡിഎഫിന് മുന്നേറ്റമാണ്. ജനീഷിന്റെ നിലവിലെ ലീഡ് 2007 ആണ്. കോന്നിയിൽ 56 ബൂത്തുകൾ എണ്ണിക്കഴിഞ്ഞപ്പോഴാണ് ജനീഷിന് വ്യക്തമായ ലീഡ് ഉണ്ടായിരിക്കുന്നത്. കോന്നിയിൽ വിജയപ്രതീക്ഷ വച്ചു പുലർത്തിയ കെ. സുരേന്ദ്രന് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റു.

ശബരിമല നിർണായകമാവുമെന്ന് പ്രതീക്ഷിച്ചിരുന്ന കോന്നിയിൽ 8500ത്തോളം വോട്ടുകൾക്കാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി ജനീഷ് കുമാർ മുന്നേറുന്നത്. എൽ.ഡി.എഫ് മണ്ഡലമായ അരൂരിൽ 1800 വോട്ടുകൾക്കാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാൻ ലീഡ് ചെയ്യുന്നത്. മഞ്ചേശ്വരത്ത് അട്ടിമറികളൊന്നും ഉണ്ടായില്ല. ആദ്യം മുതൽ തന്നെ യു.ഡി.എഫ് സ്ഥാനാർത്ഥി എം.സി കമറുദ്ദീൻ മുന്നേറുകയാണ്. മഞ്ചേശ്വരത്ത് ബിജെപിയാണ് രണ്ടാം സ്ഥാനത്ത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP