Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എൽഡിഎഫ് പ്രവർത്തകർക്ക് പിന്നാലെ യുഡിഎഫ് പ്രവർത്തകരും കുടുങ്ങിയതോടെ കള്ളവോട്ട് ആരോപണത്തിന്റെ ചൂടുപോയി; അന്വേഷണം പാതിവഴിയിൽ; കേസുമായി മുന്നോട്ട് പോകുന്നതിൽ താത്പര്യം കാട്ടാതെ ഇരുമുന്നണികളിലെയും നേതാക്കൾ; കള്ളവോട്ടിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്ന നിർദേശവും പാലിക്കപ്പെട്ടിട്ടില്ല; സൂചന ഫലം വന്നാൽ എല്ലാവരും എല്ലാം മറക്കുമെന്നു തന്നെ

എൽഡിഎഫ് പ്രവർത്തകർക്ക് പിന്നാലെ യുഡിഎഫ് പ്രവർത്തകരും കുടുങ്ങിയതോടെ കള്ളവോട്ട് ആരോപണത്തിന്റെ ചൂടുപോയി; അന്വേഷണം പാതിവഴിയിൽ; കേസുമായി മുന്നോട്ട് പോകുന്നതിൽ താത്പര്യം കാട്ടാതെ ഇരുമുന്നണികളിലെയും നേതാക്കൾ; കള്ളവോട്ടിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്ന നിർദേശവും പാലിക്കപ്പെട്ടിട്ടില്ല; സൂചന ഫലം വന്നാൽ എല്ലാവരും എല്ലാം മറക്കുമെന്നു തന്നെ

രഞ്ജിത്ത് ബാബു

കണ്ണൂർ: ഏറെ കൊട്ടിഘോഷിക്കപ്പെട്ട് കള്ളവോട്ട് കേസിൽ അന്വേഷണം പാതി വഴിയിൽ. ഇടതുവലതു മുന്നണികൾ ഇക്കാര്യത്തിൽ നിർജ്ജീവ നിലപാടിലാണ്. കണ്ണൂർ ജില്ലയിൽ നാല് എൽ.ഡി.എഫ് പ്രവർത്തകരും പന്ത്രണ്ട് യു.ഡി.എഫ് പ്രവർത്തകരും കള്ളവോട്ട് കേസിൽ പ്രതികളായിട്ടുണ്ട്. ആരോപണ പ്രത്യാരോപണങ്ങൾ ഇരുമുന്നണികളും ഉന്നയിക്കുന്നുണ്ടെങ്കിലും കേസുമായി മുന്നോട്ട് പോകുന്നതിൽ വലിയ താത്പര്യം കാട്ടുന്നില്ലെന്നാണ് അനുഭവം. വരണാധികാരിയായ ജില്ലാ കലക്ട്രറുടെ പരാതിയിൽ കേസെടുത്തെങ്കിലും ഒരിടത്തും മൊഴിയെടുക്കുകയോ തെളിവു പരിശോധിക്കുകയോ ഉണ്ടായിട്ടില്ല. വോട്ടെണ്ണൽ കഴിഞ്ഞാൽ മാത്രമേ വോട്ടർ രജിസ്ട്രർ പൊലീസിന് ലഭിക്കുകയുള്ളൂ. ഇപ്പോൾ വോട്ടെണ്ണൽ കേന്ദ്രത്തിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിട്ടുള്ള വോട്ടേഴ്സ് രജിസ്ട്രറുകൾ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക അനുമതിയുണ്ടെങ്കിലേ പുറത്തെടുക്കാൻ സാധ്യതയുള്ളൂ. എന്നാൽ അത്തരമൊരു അനുമതി കമ്മീഷൻ നൽകാൻ സാധ്യതയില്ല.

കള്ളവോട്ടും ക്രമക്കേടും നടന്ന പോളിങ് ബൂത്തിലെ ഉദ്യോഗസ്ഥരുടെ പേര് വിവരം നൽകുന്നതിന് തടസ്സമില്ലെങ്കിലും വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിന്നും വരണാധികാരികൾക്ക് കത്ത് നൽകിയെങ്കിലും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പേര് വിവരം നൽകി കഴിഞ്ഞിട്ടില്ല. പാമ്പുരുത്തിയിലെ ബൂത്തിൽ കള്ളവോട്ട് ചെയ്തതിന് 9 മുസ്ലിം ലീഗ് പ്രവർത്തകർ പ്രതികളായിരുന്നു. ഈ കേസിലും യാതൊരു പുരോഗതിയും ഉണ്ടായി കഴിഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്ന മുഖ്യതെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നിർദേശവും പാലിക്കപ്പെട്ടിട്ടില്ല. ധർമ്മടം മണ്ഡലത്തിലെ വേങ്ങാട് കള്ളവോട്ട് ചെയ്ത സിപിഎം. പ്രവർത്തകനെതിരെ കൂത്തുപറമ്പ് പൊലീസ് കേസെടുത്തെങ്കിലും അന്വേഷണം ആരംഭിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് വിഭാഗം ബോധപൂർവ്വം ഉദ്യോഗസ്ഥരുടെ വിവരം വൈകിപ്പിക്കുകയാണ് ചെയ്യുന്നതെന്നാണ് സൂചന.

ഉദ്യോഗസ്ഥരെ സംബന്ധിച്ച വിവരം രേഖാ മൂലം ലഭിച്ചാൽ മാത്രമേ പൊലീസിന് കള്ളവോട്ട് സംബന്ധിച്ച് മൊഴി രേഖപ്പെടുത്താനാകൂ. എൻ.ജി. ഒ. സംഘടനകളും തങ്ങളുടെ അനുഭാവികളായ പോളിങ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കാതെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളും തകൃതിയായി നടത്തുന്നുണ്ട്. പരസ്പരം കള്ളവോട്ട് ആരോപണം ഉയർത്തിയ എൽ.ഡി.എഫും യു.ഡി.എഫും തങ്ങളുടെ പ്രവർത്തകർ കേസിൽ കുടങ്ങരുതെന്ന നിലപാടിലാണ് ഇപ്പോൾ ഉള്ളതെന്ന് സംശയിക്കുന്നു. കണ്ണൂർ, കാസർകോട് ലോകസഭാ മണ്ഡലങ്ങളിൽ പുതിയങ്ങാടി, പിലാത്തറ, വേങ്ങാട്, പാമ്പുരുത്തി എന്നിവിടങ്ങളിൽ കള്ളവോട്ട് ചെയ്തുവെന്ന് കേസുണ്ട്. എന്നാൽ അതിനു തക്ക തെൽവുകൾ ശേഖരിക്കേണ്ടതുണ്ട്. അതിനായി ബൂത്തിലെ വോട്ടേഴ്സ് രജിസ്ട്രർ, ക്യാമറ ദൃശ്യങ്ങൾ, ചുമതലക്കാരായ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, എന്നിവരുടെ വിവരങ്ങൾ ലഭിക്കേണ്ടതുണ്ട്. ഔദ്യോദിക സംവിധാനവും രാഷ്ട്രീയ കക്ഷികളും കള്ളവോട്ട് സംഭവത്തിൽ ഒളിച്ചു കളി നടത്തുകയാണെന്ന ആരോപണവും ഉയരുന്നുണ്ട്.

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കള്ളവോട്ട് നടന്നുവെന്ന് എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികൾ പരസ്പരം ആരോപണമുന്നയിച്ച് രംഗത്ത് വന്നിരുന്നു. എന്നാൽ തുടരന്വേഷണത്തിനുള്ള നീക്കത്തിൽ കുറ്റകരമായ മൗനമാണ് മുന്നണികൾ കൈക്കൊള്ളുന്നത്. വോട്ടേഴ്സ് രജിസ്ട്ര്റുകൾ പരിശോധിക്കുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തെങ്കിൽ മാത്രമേ കള്ളവോട്ട് കേസുകൾ കോടതിയിലെങ്കിലും എത്തുകയുള്ളൂ. ഇന്ത്യൻ ശിക്ഷാ നിയമം 171 പ്രകാരം കള്ളവോട്ട് കേസ് ശിക്ഷാർഹമാണ്. കേരളത്തിന്റെ ചരിത്രത്തിൽ ഇത്രയേറെ കള്ളവോട്ട് ചർച്ച ചെയ്യപ്പെട്ട സംഭവം ഇതിനു മുമ്പ് ഉണ്ടായിട്ടില്ല. ബി.എൽ. ഒ മാർ മുതൽ പ്രിസൈഡിങ് ഓഫീസർമാർ വരെയുള്ള ഉദ്യോഗസ്ഥരും ഇതിൽ ആരോപണ വിധേയരാണ്. എന്നാൽ ഇത്തവണ നിയമം മുന്നോട്ട് പോയാൽ കള്ളവോട്ടുകാർക്ക് രക്ഷപ്പെടാനുള്ള പഴുത് കുറവാണ്. ജില്ലയിലെ മുഴുവൻ ബൂത്തുകളിലും വോട്ടെടുപ്പ് ദിവസത്തിലെ ദൃശ്യങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന്റെ കയ്യിലുണ്ട്. ഓരോ വോട്ടറുടേയും മുഖം വ്യക്തമാവും വിധമാണ് ക്യമാറകൾ സജ്ജീകരിച്ചിരുന്നത്. സംശയമുള്ള ബൂത്തുകളിലെ ദൃശ്യങ്ങൾ പരിശോധിച്ചാൽ ക്രമക്കേടുണ്ടെങ്കിൽ കണ്ടെത്താൻ കഴിയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP