Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുസ്ലിം ലീഗിന്റെ കള്ളവോട്ടും സ്ഥിരീകരിച്ച് ടിക്കാറാം മീണ; ഗൾഫിലുള്ള പ്രവാസിയുടേതുൾപ്പടെ മൂന്ന് വോട്ട് ചെയ്ത് ലീഗ് പ്രവർത്തകൻ കെഎം മുഹമ്മദ്; ഒരേ ബൂത്തിൽ രണ്ട് വോട്ട് ചെയ്ത് അബ്ദുൾ സമദ്; കള്ളവോട്ടിൽ കുടുങ്ങിയത് മൂന്ന് ലീഗ് പ്രവർത്തകർ; പ്രേരണ കുറ്റത്തിനും സഹായങ്ങൾ നൽകിയതിനും കോൺഗ്രസ് ബൂത്ത് ഏജന്റിനെതിരെയും നടപടി; ലീഗ് പ്രവർത്തകർക്കെതിരായ നടപടി കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ; റീ പോളിങ് വേണോയെന്ന് തീരുമാനിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനെന്നും മീണ

മുസ്ലിം ലീഗിന്റെ കള്ളവോട്ടും സ്ഥിരീകരിച്ച് ടിക്കാറാം മീണ; ഗൾഫിലുള്ള പ്രവാസിയുടേതുൾപ്പടെ മൂന്ന് വോട്ട് ചെയ്ത് ലീഗ് പ്രവർത്തകൻ കെഎം മുഹമ്മദ്; ഒരേ ബൂത്തിൽ രണ്ട് വോട്ട് ചെയ്ത് അബ്ദുൾ സമദ്; കള്ളവോട്ടിൽ കുടുങ്ങിയത് മൂന്ന് ലീഗ് പ്രവർത്തകർ; പ്രേരണ കുറ്റത്തിനും സഹായങ്ങൾ നൽകിയതിനും കോൺഗ്രസ് ബൂത്ത് ഏജന്റിനെതിരെയും നടപടി; ലീഗ് പ്രവർത്തകർക്കെതിരായ നടപടി കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ; റീ പോളിങ് വേണോയെന്ന് തീരുമാനിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനെന്നും മീണ

മറുനാടൻ മലയാളി ബ്യൂറോ

കാസർഗോഡ്: കള്ളവോട്ട് ആരോപണവുമായി രംഗത്ത് വന്ന യുഡിഎഫിന് തിരിച്ചടി. കാസർഗോഡ് മണ്ഡലത്തിൽ മുസ്ലിം ലീഗ് വ്യാപകമായി കള്ളവോട്ട് ചെയ്തുവെന്ന് കണ്ടെത്തി. ലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്തുവെന്ന് സ്ഥിരീകരിച്ചത് തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ തന്നെയാണ്. ലീഗ് പ്രവർത്തകരായ മുഹമ്മദ് ഫയിസ്, കെഎം മുഹമ്മദ്, അബ്ദുൾ സമദ് എന്നിവർകള്ളവോട്ട് ചെയ്തുവെന്നാണ് ഇപ്പോൾ മീണ തന്നെ സ്ഥിരീകരിക്കുന്നത്. ഇവർക്കെതിരെ കേസെടുക്കാൻ ശുപാർശ ചെയ്തു. അബ്ദുൾ സമദ് ഒരേ ബൂത്തിൽ രണ്ട് തവണ വോട്ട് ചെയ്തുവെന്നാണ് കണ്ടെത്തിയത്. മുഹമ്മദ് കെഎം കമ്പാനിയൻ വോട്ട് ഉൾപ്പടെ മൂന്ന് വോട്ട് ചെയ്തു. ഇയാൾ ഗൾഫിലുള്ള സക്കീർ എന്നയാളുടെ വോട്ട് ചെയ്തു.

നാലാമനായ ആഷിഖിന്റെ കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ബൂത്ത് ഏജന്റിന് എതിരെ കേസെടുക്കാൻ ശുപാർശ. കോൺഗ്രസ് ബൂത്ത് ഏജന്റാണ് കള്ളവോട്ട് ചെയ്യാൻ പ്രേരിപ്പിച്ചതും വേണ്ട സഹായം ചെയ്യുന്നതും. സിപിഎം കള്ളവോട്ട് ചെയ്തുവെന്ന ആരോപണം ഉന്നയിക്കുന്ന ലീഗ് തന്നെ ഇപ്പോൾ വിഷയത്തിൽ കുടുങ്ങിയിരിക്കുകയാണ്. സിപിഎം നിയമനടപടിക്ക് പോകുന്നതിനെ കുറിച്ച് അറിയില്ലെന്ന് മീണ പറഞ്ഞു. കള്ള വോട്ട് എന്ന അസുഖത്തിന് മലയാളികൾ തിരിച്ചടി നൽകണമെന്ന് മീണ പറഞ്ഞു. പാർട്ടി നോക്കി അല്ല നിയമ നടപടി സ്വീകരിക്കുന്നത് എന്ന് സിപിഎമ്മിന് മറുപടിയായി മീണ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

നിയമം നിയമത്തിന്റെ വഴിക്ക് ശക്തമായി നീങ്ങുമെന്നും ജനാധിപത്യ പ്രക്രിയയെ ശുദ്ധീകരിക്കാനുള്ള അവസരമാണിതെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. എന്നാൽ റീ പോളിംഗിന്റെ കാര്യത്തിൽ താനല്ല അന്തിമ തീരുമാനം പറയേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു. വിശദമായ റിപ്പോർട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറുമെന്നും ടിക്കാറാം മീണ അറിയിച്ചു. തുടർ നടപടികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിക്കും. മറ്റൊരു ആരോപണ വിധേയനായ ആഷിക് എന്നയാൾ കള്ളവോട്ട് ചെയ്തിട്ടുണ്ടോ എന്ന് ഇതുവരെയുള്ള അന്വേഷണത്തിൽ വ്യക്തമായിട്ടില്ല. ഇതേപ്പറ്റി കൂടുതൽ അന്വേഷണം നടത്താൻ നിർദ്ദേശം നൽകിയതായി ടിക്കാറാം മീണ പറഞ്ഞു.

തെരഞ്ഞെടുപ്പ് ചുമതലയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർക്കെതിരെ വിശദമായ അന്വേഷണം നടത്തി ഏഴ് ദിവസത്തിനകം റിപ്പോർട്ട് നൽകാനും കൃത്യവിലോപം തെളിഞ്ഞാൽ നടപടി എടുക്കാനും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി.സിപിഎമ്മിന്റെ പഞ്ചായത്തംഗം അടക്കം മൂന്ന് പേർ പിലാത്തറയിൽ കള്ളവോട്ട് ചെയ്തതായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ കണ്ടെത്തിയിരുന്നു.

ആരോപണ വിധേയരിൽ നിന്ന് മൊഴിയെടുത്തില്ലെന്ന് ആരോപിച്ച് ടിക്കാറാം മീണയ്‌ക്കെകിരെ നിയമനടപടികളിലേക്ക് നീങ്ങാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചിരുന്നു. എന്നാൽ ആരോപണ വിധേയരുടെ മൊഴി തന്റെ പക്കലുണ്ടെന്നും ആവശ്യമെങ്കിൽ കാട്ടിത്തരാൻ തയ്യാറാണെന്നും ടിക്കാറാം മീണ പറഞ്ഞു. സിപിഎം തനിക്കെതിരെ നിയമനടപടിക്ക് നീങ്ങുന്നുവെന്ന വാർത്ത അറിഞ്ഞിട്ടില്ല. അത് താൻ വിശ്വസിക്കുന്നില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP