Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് പ്രവചിച്ച് നാല് എക്‌സിറ്റ് പോൾ ഫലങ്ങൾ; മലബാറിലടക്കം പല ശക്തി കേന്ദ്രങ്ങളിലും ഇടതുപക്ഷം തിരിച്ചടി നേരിടുമെന്നും തിരുവനന്തപുരത്തോ പത്തനംതിട്ടയിലോ ബിജെപി അക്കൗണ്ട് തുറക്കുമെന്നും പ്രവചനം; ബിജെപി മൂന്ന് സീറ്റ് വരെ നേടുമെന്ന് ന്യൂസ് നേഷൻ; ഒരു സീറ്റിലുള്ള ബിജെപിയുടെ വിജയം ഉറപ്പെന്ന് ഒരേ സ്വരത്തിൽ പ്രവചിച്ച് ഇന്ത്യാ ടുഡേയും സിഎൻഎൻ-ന്യൂസ് 18ഉം ടൈംസ് നൗവും; എക്‌സിറ്റ് പോൾ ഫലങ്ങളിൽ ചർച്ചകളുമായി വിദഗ്ദ്ധർ

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് പ്രവചിച്ച് നാല് എക്‌സിറ്റ് പോൾ ഫലങ്ങൾ; മലബാറിലടക്കം പല ശക്തി കേന്ദ്രങ്ങളിലും ഇടതുപക്ഷം തിരിച്ചടി നേരിടുമെന്നും  തിരുവനന്തപുരത്തോ പത്തനംതിട്ടയിലോ ബിജെപി അക്കൗണ്ട് തുറക്കുമെന്നും പ്രവചനം; ബിജെപി മൂന്ന് സീറ്റ് വരെ നേടുമെന്ന് ന്യൂസ് നേഷൻ; ഒരു സീറ്റിലുള്ള ബിജെപിയുടെ വിജയം ഉറപ്പെന്ന് ഒരേ സ്വരത്തിൽ പ്രവചിച്ച് ഇന്ത്യാ ടുഡേയും സിഎൻഎൻ-ന്യൂസ് 18ഉം ടൈംസ് നൗവും; എക്‌സിറ്റ് പോൾ ഫലങ്ങളിൽ ചർച്ചകളുമായി വിദഗ്ദ്ധർ

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ വിവിധ മാധ്യമങ്ങൾ നടത്തിയ എക്‌സിറ്റ് പോൾ ഫലങ്ങളിലേക്കാണ് ജനശ്രദ്ധ തിരിയുന്നത്. കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന എക്‌സിറ്റ് പോൾ ഫലങ്ങളിലും ചർച്ച സജീവമാകുകയാണ്. വൈകിച്ച് ആറര മുതലാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വന്നു തുടങ്ങിയത്. ഇക്കൂട്ടത്തിൽ നാലു സർവേകളിലാണ് ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കുന്നതെന്ന് വ്യക്തമാക്കുന്നത്. മിക്ക സർവേകളിലും കേരളത്തിൽ യുഡിഎഫ് വൻ മുന്നേറ്റം പ്രവചിച്ചിട്ടുണ്ടെങ്കിലും തിരുവനന്തപുരത്തോ പത്തനംതിട്ടയിലോ ബിജെപി അക്കൗണ്ട് തുറക്കുമെന്നാണ് ഫലങ്ങൾ വ്യക്തമാക്കുന്നത്.

എന്നാൽ ഈ രണ്ട് ജില്ലകളിലെ ഏത് സീറ്റിലാണ് ബിജെപി മുന്നേറ്റം നടത്തുക എന്ന കാര്യം ഫലങ്ങളിൽ വ്യക്തമാക്കുന്നില്ല. മാത്രമല്ല കേരളത്തിൽ മലബാർ അടക്കമുള്ള സ്ഥലങ്ങളിൽ എൽഡിഎഫിന് വൻ തിരിച്ചടിയാണ് നേരിടേണ്ടി വരികയെന്നും എക്‌സിറ്റ് പോൾ ഫലങ്ങൾ പറയുന്നു. കേരളത്തിലെ പ്രാദേശിക ചാനലുകൾ നടത്തിയ സർവേകളിലും ബിജെപി അക്കൗണ്ട് തുറക്കാൻ സാധ്യതയുണ്ടെന്നും പ്രവചനം നടന്നിരുന്നു.

ഇതുവരെ പുറത്ത് വന്ന സർവേ പ്രകാരം യുഡിഎഫിന് 14 മുതൽ 16 സീറ്റുകൾ ലഭിക്കുമെന്നാണ് പ്രവചനം. മൂന്ന് മുതൽ അഞ്ച് വരെ സീറ്റുകൾ എൽഡിഎഫിന് ലഭിച്ചേക്കും. ബിജെപിക്ക് പൂജ്യം മുതൽ ഒരു സീറ്റ് വരെ ലഭിക്കുമെന്നാണ് വിവിധ സർവേകൾ പ്രവചിക്കുന്നത്. മൂന്ന് സീറ്റ് വരെ ബിജെപിക്ക് ലഭിക്കുമെന്ന് ന്യൂസ് നേഷൻ പുറത്തു വിട്ട എക്‌സിറ്റ് പോൾ ഫലം പ്രവചിക്കുന്നു.

യുഡിഎഫ് 15 സീറ്റുകൾ  നേടുമെന്നും നാലു സീറ്റുകൾ എൽഡിഎഫ് നേടുമെന്നും ഒരു സീറ്റിൽ ബിജെപി ജയിക്കുമെന്നും ഇന്ത്യാടുഡേ പ്രവചിക്കുന്നു. സിഎൻഎൻ-ന്യൂസ് 18 പുറത്തു വിട്ട സർവ്വേ എൽഡിഎഫ് അനുകൂല തരംഗമാണ് കേരളത്തിൽ പ്രവചിക്കുന്നത്. 11 മുതൽ 13 വരെ എൽഡിഎഫ് നേടും. 7 മുതൽ 9 സീറ്റ് വരെ യുഡിഎഫ് ഒരു സീറ്റ് വരെ എൻഡിഎ ഇതാണ് ന്യൂസ് 18-ന്റെ പ്രവചനം.

ന്യൂസ് നേഷൻ ചാനൽ 11- 13 സീറ്റ് വരെ യുഡിഎഫിനും 5-7 സീറ്റ് വരെ എൽഡിഎഫിനും 1 മുതൽ 3 സീറ്റ് വരെ ബിജെപിക്കും പ്രവചിക്കുന്നു. ടൈംസ് നൗ യുഡിഎഫിന് 15 സീറ്റും എൽഡിഎഫിന് നാല് സീറ്റും ബിജെപിക്ക് ഒരു സീറ്റ് പ്രവചിക്കുന്നു.

യുഡിഎഫ് തരംഗം ചൂണ്ടിക്കാട്ടി മാതൃഭൂമി എക്‌സിറ്റ് പോൾ സർവേ

മാതൃഭൂമി ഇപ്പോൾ പുറത്ത് വിട്ടുകൊണ്ടിരിക്കുന്ന സർ്വവേ ഫലങ്ങളിലും യുഡിഎഫ് തരംഗത്തിന്റെ സൂചനകൾ തന്നെയാണ്.കാസർകോട് ലോക്സഭാ മണ്ഡലത്തിൽ രാജ് മോഹൻ ഉണ്ണിത്താൻ ജയിക്കുമെന്ന് എക്സിറ്റ് പോൾ ഫലം. മാതൃഭൂമി ന്യൂസും ജിയോ വൈഡ് ഇന്ത്യയും ചേർന്ന് നടത്തിയ സർവേ ഫലത്തിലാണ് പ്രവചനം.

യുഡിഎഫിന് 46 ശതമാനം വോട്ടുകൾ നേടും, 33 ശതമാനം വോട്ടുകൾ എൽഡിഎഫിനും, ബിജെപിക്ക് 18 ശതമാനം വോട്ടുകൾ നേടുമെന്നും സർവേ പറയുന്നു. പെരിയ ഇരട്ട കൊലപാതകം വലിയ തിരിച്ചടിയാണ് ജനകീയനായ സതീഷ് ചന്ദ്രനെ രംഗത്തിറക്കിയിട്ടും സിപിഎമ്മിന് നേരിടേണ്ടി വരിക എന്നാണ് സൂചന.

കണ്ണൂരിൽ 43 ശതമാനം വോട്ടുകൾ നേടി സുധാകരൻ വിജയിക്കും എന്നാണ് സൂചന. ശ്രീമതിക്ക് 41 ശതമാനവും പത്മനാഭന് 12 ശതമാനം വോട്ടും ലഭിക്കും എന്നാണ് സൂചന. വടകരയിൽ സിപിഎമ്മിന്റെ ശക്തനായ സ്ഥാനാർത്ഥി പി ജയരാജന് കാലിടറും എന്നാണ് സർവ്വേ ഫലം സൂചിപ്പിക്കുന്നത്.

47 ശതമാനം വോട്ടുകളുമായി കെ മുരളീധരൻ വിജയിക്കുമെന്നും ബിജെപി ഇവിടെ വെറും ഒൻപത് ശതമാനം വോട്ടിലേക്ക് ഒതുങ്ങും എന്നുമാണ് സൂചന.വയനാട്ടിൽ പ്രതക്ഷിച്ചത് പോലെ രാഹുൽ ഗാന്ധി വലിയ വിജയം നേടും. 51 ശതമാനം വോട്ടുകളുമായി രാഹുൽ ഒന്നാമത് എത്തുമ്പോൾ സുനീറിന് 33 ശതമാനവും തുഷാറിന് 12 ശതമാനവുമാണ് വിലയിരുത്തൽ

മലപ്പുറത്തും പൊന്നാനിയിലും ലീഗിന്റെ കോട്ടകൾക്ക് പ്രതീക്ഷിച്ചത് പോലെ തന്നെ വിള്ളലൊന്നും ഇല്ല എന്നതാണ് പുറത്ത് വരുന്ന ഫലം. എന്നാൽ കോഴിക്കോടിന് പിന്നാലെ പാലക്കാടും ഇടത്തേക്ക് തന്നെ. സിറ്റിങ് എംപി എംബി രാജേഷ് മൃഗീയ ഭൂരിപക്ഷത്തിൽ വിജയിക്കും എന്നാണ് സർവ്വേ ഫലം. സംസ്ഥാനത്ത് യുഡിഎഫ് തരംഗമെങ്കിലും പാലക്കാട് മണ്ഡലത്തിൽ വികെ ശ്രീകണ്ഠൻ മൂന്നാമത് പോകും എന്നാണ് മാതൃഭൂമി ഫലം സൂചിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP