Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മോദിയുടെയും അമിത്ഷായുടെയും ഉറക്കം കെടുത്തി എബിപി സി-വോട്ടർ സർവേയും; 80 ലോക്‌സഭാ സീറ്റുകളുള്ള യുപിയിൽ ബിജെപി നേരിടാൻ പോകുന്നത് കനത്ത തിരിച്ചടി; ബിഎസ്‌പി-എസ്‌പി സഖ്യം 51 സീറ്റുനേടുമ്പോൾ ബിജെപി ഒതുങ്ങുന്നത് 25 സീറ്റിൽ; കോൺഗ്രസ് സ്വന്തമാക്കുക നാലുസീറ്റുകൾ; വോട്ടുവിഹിതത്തിലും രാഹുലിന്റെ പാർട്ടിക്ക് സന്തോഷിക്കാൻ വക; ഒറ്റയ്ക്ക് മത്സരിക്കുന്ന കോൺഗ്രസാണ് ബിജെപിക്ക് ദോഷമുണ്ടാക്കുകയെന്നും സർവേ

മോദിയുടെയും അമിത്ഷായുടെയും ഉറക്കം കെടുത്തി എബിപി സി-വോട്ടർ സർവേയും; 80 ലോക്‌സഭാ സീറ്റുകളുള്ള യുപിയിൽ ബിജെപി നേരിടാൻ പോകുന്നത് കനത്ത തിരിച്ചടി; ബിഎസ്‌പി-എസ്‌പി സഖ്യം 51 സീറ്റുനേടുമ്പോൾ ബിജെപി ഒതുങ്ങുന്നത് 25 സീറ്റിൽ; കോൺഗ്രസ് സ്വന്തമാക്കുക നാലുസീറ്റുകൾ; വോട്ടുവിഹിതത്തിലും രാഹുലിന്റെ പാർട്ടിക്ക് സന്തോഷിക്കാൻ വക; ഒറ്റയ്ക്ക് മത്സരിക്കുന്ന കോൺഗ്രസാണ് ബിജെപിക്ക് ദോഷമുണ്ടാക്കുകയെന്നും സർവേ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി:ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ ബിജെപിക്ക് തിരിച്ചടിയുണ്ടാകുമെന്ന് എബിപി-സീ വോട്ടർ സർവേയും. നേരത്തെ ബിഎസ്‌പി-എസ്‌പി സഖ്യം 51 സീറ്റു നേടുമെന്നാണ് സർവ്വേ പ്രവചിക്കുന്നത്. ബിജെപിക്ക് 25 സീറ്റ് ലഭിക്കും. കോൺഗ്രസിന് നാലുസീറ്റ് മാത്രമായിരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമിത്ഷായെയും ഇരുത്തി ചിന്തിപ്പിക്കുന്നതാണ് സർവേഫലങ്ങളിലെ തുടർച്ചയായ തിരിച്ചടികൾ. ഡിസംബറിൽ, 35 സീറ്റാണ് ബിജെപിക്ക് പ്രവചിച്ചിരുന്നതെങ്കിൽ, ഇപ്പോൾ അത് 25 ആയി ചുരുങ്ങി. മഹാഗട്ബന്ധൻ51 സീറ്റ് സ്വന്തമാക്കുമ്പോൾ, എൻഡിഎയ്ക്ക് നഷ്ടമാകുന്നത് 48 സീറ്റുകളാണ്. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ 73 സീറ്റുകൾ യുപിയിൽ നേടിയിരുന്നു.

വോട്ട് വിഹിതം നോക്കുമ്പോൾ 43 ശതമാനമുള്ള മഹാഗട്ബന്ധൻ 42 ശതമാനമുള്ള എൻഡിഎയെക്കാൾ ഒരുശതമാനം മാത്രമാണ് മുന്നിൽ. എന്നാൽ, ഇത് സീറ്റ് നഷ്ടത്തിന്റെ കാര്യത്തിൽ വലിയ വ്യത്യാസമാണുണ്ടാക്കുന്നത്. കിഴക്കൻ യുപിയുടെ ജനറൽ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധിയെ നിയമിക്കുന്നതിന് മുമ്പാണ് സർവേ നടത്തിയതെന്ന് സി വോട്ടർ പറയുന്നു.
പ്രിയങ്കയുടെ നിയമനം കണക്കിലെടുക്കാതെ കോൺഗ്രസിന്റെ സീറ്റുനേട്ടം നാലായിരിക്കും. അമേഠിയിലെയും റായ്ബറേലിയിലെയും സീറ്റുകൾ കൂടാതെയാണ് രണ്ടുസീറ്റുകൾ കിട്ടുക. വോട്ട് വിഹിതത്തിന്റെ കാര്യത്തിലും കോൺഗ്രസിന് സന്തോഷിക്കാൻ വകയുണ്ട്. 12.7 ശതമാനം വോട്ടവിഹിതം കോൺഗ്രസിന് കിട്ടുമെന്ന് സർവേയിൽ പറയുന്നു. നേരത്തെ എൻഡിഎയും മഹാഗട്ബന്ധനും തമ്മിൽ മാത്രമാണ് മത്സരം നടക്കുക എന്നായിരുന്നു ധാരണ. ഇപ്പോൾ കോൺ്ഗ്രസും ചിത്രത്തിലേക്ക് വന്നിരിക്കുന്നു.

ഒറ്റയ്ക്ക് മത്സരിക്കുന്ന കോൺ്ഗ്രസാണ് മഹാഗട്ബന്ധനൊപ്പം നിൽക്കുന്ന കോൺഗ്രസിനേക്കാൾ ബിജെപിക്ക് ദോഷം ചെയ്യുക. അതായത് മഹാഗട്ബന്ധനൊപ്പം ചേരാത്ത കോൺഗ്രസാണ് ബിജെപിയിൽ നിന്ന് വോട്ടുചോർത്തുക. മഹാഗട്ബന്ധനിൽ ചേർന്നാൽ കോൺഗ്രസിന് നേട്ടമുണ്ടാക്കാൻ കഴിഞ്ഞേക്കുമെങ്കിലും വിശാല സഖ്യത്തിന് അത് ഗുണമ ചെയ്യില്ലെന്ന് സർവേ പറയുന്നു

കഴിഞ്ഞ തവണ ബിജെപിക്ക് ഉത്തർപ്രദേശ് നൽകിയത് 73 സീറ്റായിരുന്നു. മോദി തരംഗത്തിൽ ഇന്ത്യ പിടിച്ച ബിജെപിയെ ഇത്തവണ ഉത്തർപ്രദേശ് കൈവിടുമെന്ന സൂചനയാണ് എബിപി-സി, ഇന്ത്യ ടുഡേ സർവേകൾ വ്യക്തമാക്കുന്നത്. സമാജ് വാദി പാർട്ടിയും ബിഎസ്‌പിയും തെരഞ്ഞെടുപ്പിൽ കൈകോർത്തപ്പോൾ കോൺഗ്രസിനെ മാറ്റി നിർത്തിയിരുന്നു. ഇത് ബിജെപിക്ക് ദോഷമാകുമെന്നാണ് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നു.

ഇന്ത്യ-ടുഡേ സർവേ ഫലം ഇങ്ങനെ

ഈ സഖ്യം 58 സീറ്റുകൾ വരെ ഇപ്പോൾ നേടുമെന്നാണ് ഇന്ത്യ ടുഡേ സർവേഫലം സൂചിപ്പിക്കുന്നത്. ബിജെപിക്ക് 18 സീറ്റുകൾ ലഭിക്കുമെന്നു സർവേ പറയുന്നു. മറിച്ച് ബിഎസ്‌പി , എസ്‌പി സഖ്യവുമായി കോൺഗ്രസ് സഖ്യമുണ്ടാക്കിയാൽ ഉത്തർപ്രദേശിൽ ബിജെപിക്ക് ലഭിക്കുക അഞ്ച് സീറ്റുകൾ മാത്രമെന്നും സർവേ വ്യക്തമാക്കുന്നു. കോൺഗ്രസിനെ സഖ്യത്തിൽ നിന്ന് ഒഴിവാക്കിയതിലൂടെ സമാജ്വാദി പാർട്ടിയും ബഹുജൻ സമാജ് പാർട്ടിയും ചെയ്തത് വലിയ തെറ്റാണെന്നും ഇന്ത്യാ ടുഡേ സർവ്വേ ഫലം വിശദമാക്കുന്നു. ബിജെപിക്കെതിരായി ബിഎസ്‌പി, എസ്‌പി, ആർഎൽഡി, കോൺഗ്രസ് എന്നിവർ ബിജെപിക്കെതിരായി ഒന്നിച്ചാൽ മോദിയും കൂട്ടരും നേരിടുക വൻ തിരിച്ചടിയാണെന്നം വ്യക്തമാക്കുന്നു.

അതേസമയം കോൺഗ്രസ് തനിച്ച് മത്സരിച്ചാൽ ലഭിക്കുക വെറും നാല് സീറ്റുകൾ ആകുമെന്നും സർവേയിൽ പറയുന്നു. പ്രിയങ്കയെ രംഗത്തിറക്കി രംഗം കൊഴുപ്പിക്കാനുള്ള കോൺഗ്രസ് നീക്കത്തിന് മുമ്പാണ് സർവേ നടത്തിയത്. അതുകൊണ്ട് കോൺഗ്രസിന്റെ സാധ്യതകൾ ഇനിയും ബാക്കി നിൽക്കുന്നു എന്നു വേണം കരുതാൻ. രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ വ്യക്തമായി വിലയിരുത്തുന്ന മൂഡ് ഓഫ് നേഷന്റേതാണ് സർവ്വേ. 2,478 പേരാണ് സർവേയിൽ പങ്കെടുത്തതെന്നാണ് പറയുന്നത്. പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശം ഉത്തർപ്രദേശ് രാഷ്ട്രീയത്തിൽ എന്തൊക്കെ ചലനം ഉണ്ടാക്കുമെന്ന കാര്യത്തിലും വ്യക്തl വരേണ്ടതുണ്ട്. ഇത് ബിജെപിയെ തുണയ്ക്കുമോ എന്നും കണ്ടു തന്നെ അറിയണം.

അതേസമയം ബിഎസ്‌പിയും എസ്‌പിയുമായുള്ള സഖ്യസാധ്യത ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന സൂചനയാണ് പി ചിദംബരത്തെ പോലുള്ളവർ പറയുന്നത്. 2014 ലെ ലോക് സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയും സഖ്യകക്ഷിയായ അപ്നാ ദളും ചേർന്ന് 80 ൽ 73 സീറ്റുകളും നേടിയിരുന്നു. ഇവർചേർന്നുള്ള വോട്ട് ഷെയർ 43.3 ശതമാനമായിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ 73 സീറ്റ് എന്നത് 5 സീറ്റ് എന്നതിലേക്ക് ചുരുങ്ങുമെന്നും സർവ്വേ പറയുന്നു. അതേസമയം അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കണമെന്നാണ് വികാരമെന്നും സർവേയിൽ പറയുന്നുണ്ട്. 69 ശതമാനം പേർ അയോധ്യയിൽ ക്ഷേത്രം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടു.

80 സീറ്റുള്ള യുപിയിൽ രാഹുൽ ഗാന്ധിയുടെയും (അമേഠി), സോണിയാ ഗാന്ധിയുടെയും (റായ്ബറേലി) സീറ്റുകൾ മാത്രം കോൺഗ്രസിനു വിട്ടുനൽകാമെന്ന നിലപാട് സ്വീകരിച്ചാണ് എസ്‌പിയും ബിഎസ്‌പിയും സഖ്യത്തിലായത്. ഇത് അവഹേളനമാണെന്ന് കണ്ടാണ് കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചതും പ്രിയങ്കയെ രംഗത്തിറക്കിയതും. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP