Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അബ്ദുള്ളക്കുട്ടി മത്സരിച്ചതുകൊണ്ട് മുസ്ലിംങ്ങളുടെ നൂറു വോട്ട് അധികം കിട്ടില്ല; മഞ്ചേശ്വരം കന്നഡിഗരുടെ നാടാണ്; കന്നട നാട്ടിൽ ഇവിടത്തുകാർ തന്നെ മത്സരിക്കും; ഇനി പുറത്ത് നിന്ന് ആരെങ്കിലും വരുന്നെങ്കിൽ അത് കെ സുരേന്ദ്രനും; അബ്ദുള്ള കുട്ടിയെ സ്ഥാനാർത്ഥിയാക്കിയൽ ഉള്ള ഹിന്ദു വോട്ടുകൾ കൂടി കുറയാനും മുസ്ലിം വോട്ടുകൾ കിട്ടാതിരിക്കാനും സാധ്യതയെന്ന് വിലയിരുത്തൽ; മഞ്ചേശ്വരത്ത് അബ്ദുള്ളകുട്ടിയെ വേണ്ടെന്ന് പ്രാദേശിക നേതൃത്വം; ബിജെപിയിൽ ഉപതെരഞ്ഞെടുപ്പ് ചർച്ച തുടങ്ങുമ്പോൾ

അബ്ദുള്ളക്കുട്ടി മത്സരിച്ചതുകൊണ്ട് മുസ്ലിംങ്ങളുടെ നൂറു വോട്ട് അധികം കിട്ടില്ല; മഞ്ചേശ്വരം കന്നഡിഗരുടെ നാടാണ്; കന്നട നാട്ടിൽ ഇവിടത്തുകാർ തന്നെ മത്സരിക്കും; ഇനി പുറത്ത് നിന്ന് ആരെങ്കിലും വരുന്നെങ്കിൽ അത് കെ സുരേന്ദ്രനും; അബ്ദുള്ള കുട്ടിയെ സ്ഥാനാർത്ഥിയാക്കിയൽ ഉള്ള ഹിന്ദു വോട്ടുകൾ കൂടി കുറയാനും മുസ്ലിം വോട്ടുകൾ കിട്ടാതിരിക്കാനും സാധ്യതയെന്ന് വിലയിരുത്തൽ; മഞ്ചേശ്വരത്ത് അബ്ദുള്ളകുട്ടിയെ വേണ്ടെന്ന് പ്രാദേശിക നേതൃത്വം; ബിജെപിയിൽ ഉപതെരഞ്ഞെടുപ്പ് ചർച്ച തുടങ്ങുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കാസർഗോഡ്: മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി എ.പി അബ്ദുള്ളക്കുട്ടി എത്തുന്നത് തടയാൻ പ്രാദേശിക നേതൃത്വം. അബ്ദുള്ള കുട്ടി മത്സരിച്ചാലും ഗുണമുണ്ടാകില്ലെന്ന അഭിപ്രായമാണ് ബിജെപി പ്രാദേശിക നേതൃത്വം പങ്കുവയ്ക്കുന്നത്. ബിജെപി മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് സതീഷ് ചന്ദ് ഭണ്ഡാരിയാണ് അബ്ദുള്ളക്കുട്ടിയുടെ സ്ഥാനാർത്ഥിത്വത്തെ എതിർക്കുന്നത്. 'അബ്ദുള്ളക്കുട്ടി മത്സരിച്ചതുകൊണ്ട് മുസ്ലിംങ്ങളുടെ നൂറു വോട്ട് അധികം കിട്ടില്ല' മഞ്ചേശ്വരത്തെ സ്ഥാനാർത്ഥി സാധ്യതയെ ആദ്യമേ തള്ളി ബിജെപി പ്രാദേശിക നേതൃത്വം രംഗത്തെത്തുന്നത് അബ്ദുള്ള കുട്ടിയുടെ സ്ഥാനാർത്ഥി മോഹത്തിന് തിരിച്ചടിയുമാണ്.

മഞ്ചേശ്വരം കന്നഡിഗരുടെ നാടാണ്. കന്നട നാട്ടിൽ ഇവിടത്തുകാർ തന്നെ മത്സരിക്കും. ഇനി പുറത്ത് നിന്ന് ആരെങ്കിലും വരുന്നെങ്കിൽ അത് കെ. സുരേന്ദ്രൻ തന്നെയായിരിക്കും. അബ്ദുള്ളക്കുട്ടി കണ്ണൂരിൽ പോയി മത്സരിക്കട്ടെ, അദ്ദേഹത്തിന്റെ നാട് അതല്ലേ. മഞ്ചേശ്വരത്ത് വന്ന് സ്ഥാനാർത്ഥിയായതുകൊണ്ട് പാർട്ടിക്ക് എന്തെങ്കിലും കൂടുതൽ നേട്ടമുണ്ടാകുമെന്ന പ്രതീക്ഷ ഞങ്ങൾക്കില്ല. അബ്ദുള്ളക്കുട്ടി മത്സരിച്ചതുകൊണ്ട് മുസ്ലിം വിഭാഗത്തിന്റെ നൂറുവോട്ട് അധികം ബിജെപിക്ക് കിട്ടാൻ പോകുന്നില്ലെന്നും സതീഷ് ചന്ദ് ഭണ്ഡാരി പറഞ്ഞു.

കെ സുരേന്ദ്രനാണോ രവീശതന്ത്രി കുണ്ടാറാണോ സ്ഥാനാർത്ഥിയായി വരിക എന്ന് ഇപ്പോൾ അറിയില്ലെന്ന് സതീഷ് ചന്ദ് ഭണ്ഡാരി പറയുന്നു. മണ്ഡലത്തിന് പുറത്ത് നിന്നൊരാളെ മത്സരിപ്പിക്കണമെന്ന് തീരുമാനിച്ചാൽ അത് കെ സുരേന്ദ്രനായിരിക്കും. ഇന്നത്തെ സാഹചര്യത്തിൽ മറ്റൊരാളെ പാർട്ടി പരിഗണിക്കാനിടയില്ലെന്നും അദ്ദേഹം പറഞ്ഞു. മഞ്ചേശ്വരത്ത് കഴിഞ്ഞ തവണ സുരേന്ദ്രൻ 89 വോട്ടിനാണ് തോറ്റത്. വീണ്ടും മത്സരിക്കാനില്ലെന്ന സൂചനകൾ സുരേന്ദ്രൻ നൽകിയിരുന്നു. എന്നാൽ പ്രാദേശിക നേതൃത്വം സുരേന്ദ്രന് വേണ്ടി രംഗത്ത് വരുന്നതിന്റെ സൂചനയാണ് മണ്ഡലം പ്രസിഡന്ഡറ് നൽകുന്നത്.

ലോക്‌സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേട്ടമുണ്ടാക്കിയെങ്കിലും മഞ്ചേശ്വരം മണ്ഡലം ബിജെപിയെ കൈവിട്ടുവെന്ന് അർത്ഥമില്ല. നിയമസഭ തെരഞ്ഞെടുപ്പിൽ അതെല്ലാം മാറിമറിയും. യു.ഡി.എഫിന് ലഭിച്ച് 5000 വോട്ടുകൾ എൻ.ഡി.എയ്ക്ക് ലഭിക്കും. ലോക്സഭയിൽ സിപിഐ.എം തോൽക്കണം എന്ന് കരുതി രാജ്‌മോഹൻ ഉണ്ണിത്താന് വോട്ട് ചെയ്തവരും കേന്ദ്രത്തിൽ രാഹുൽ വരുമെന്ന് കരുതി വോട്ട് നൽകിയവരും ഉപതെരഞ്ഞെടുപ്പിൽ മറിച്ചുകുത്തും. യു.ഡി.എഫിന്റെ 11,000 വോട്ട് ബിജെപി അട്ടിമറിക്കുമെന്നും സതീഷ് ചന്ദ് ഭണ്ഡാരി അവകാശപ്പെട്ടു.

സിപിഎമ്മിൽ നിന്നും കോൺഗ്രസിൽ നിന്നും പുറത്താക്കപ്പെട്ട ശേഷമാണ് എപി അബ്ദുള്ളക്കുട്ടി അവസാന ആശ്രയം എന്ന നിലയ്ക്ക് ബിജെപി പാളയത്തിലെത്തിയത്. അബ്ദുള്ളക്കുട്ടിയുടെ വരവോടെ ന്യൂനപക്ഷ വോട്ടുകളാണ് ബിജെപി കേന്ദ്ര നേതൃത്വം ലക്ഷ്യമിടുന്നത്. എന്നാൽ ബിജെപി സംസ്ഥാന നേതൃത്വത്തിന് അബ്ദുള്ളക്കുട്ടിയുടെ വരവ് അത്ര പിടിച്ചിട്ടില്ല. ഇതാണ് വിമർശകരുടെ വാക്കുകളിലുമുള്ളത്. ബിജെപിയിൽ ചേരാൻ സംസ്ഥാന നേതാക്കളെ ഇടപെടീക്കാതെ കേന്ദ്ര നേതാക്കളുമായി അബ്ദുള്ളക്കുട്ടി നേരിട്ട് ചർച്ചകൾ നടത്തി എന്നതിലാണ് കേരളത്തിലെ നേതാക്കൾക്ക് അതൃപ്തി. ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഞ്ചേശ്വരത്ത് അബ്ദുള്ളക്കുട്ടിയെ മത്സരിപ്പിച്ചേക്കും എന്നുള്ള അഭ്യഹങ്ങൾ സജീവാകുന്നതിനിടെയാണ് പുതിയ നിലപാട് വിശദീകരണം എത്തുന്നത്.

ആദ്യം സിപിഎമ്മിൽ നിന്നും രണ്ടാമത് കോൺഗ്രസിൽ നിന്നും അബ്ദുള്ളക്കുട്ടി പുറത്താക്കപ്പെടുന്നത് മോദി സ്തുതിയുടെ പേരിലാണ്. അബ്ദുള്ള കുട്ടിയെ സ്ഥാനാർത്ഥിയാക്കിയൽ ഉള്ള ഹിന്ദു വോട്ടുകൾ കുറയാനും മുസ്ലിം വോട്ടുകൾ കിട്ടാതിരിക്കാനും രണ്ട് പാർട്ടികൾ പുറത്താക്കിയ നേതാവിന്റെ വരവ് കാരണമാവും എന്നാണ് ബിജെപി സംസ്ഥാന നേതൃത്വം കരുതുന്നത്.

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി ചർച്ചകളിലേക്ക് മുസ്ലിംലീഗ് കടന്നിട്ടുണ്ട്. എം.സി ഖമറുദ്ദീൻ, എ.കെ.എം അഷ്റഫ്, കല്ലട്ര മാഹീൻഹാജി എന്നിവരുടെ പേരുകൾക്കാണ് മുൻതൂക്കം. മഞ്ചേശ്വരത്തെ യു.ഡി.എ.ഫിന്റെ സാധ്യതകളും,ആശങ്കകളും ഇന്നലെ ചേർന്ന സംസ്ഥാന പ്രവർത്തക സമിതി യോഗത്തിൽ കാസർഗോഡ് ജില്ലാ കമ്മിറ്റി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സെപ്റ്റംബർ-ഒക്ടോബർ മാസത്തിൽ തെരഞ്ഞെടുപ്പ് നടക്കുമെന്ന പ്രതീക്ഷയിലാണ് മുസ്ലിംലീഗ്. ഈ മാസം അവസാനത്തോടെ പഞ്ചായത്ത് തല കൺവെൻഷനുകൾ തുടങ്ങും. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് വേണ്ടി പ്രത്യേക ടീമിനെ നിയോഗിക്കാനാണ് തീരുമാനം. സ്ഥാനാർത്ഥി ചർച്ചകളിലേക്കും ലീഗ് കടന്നിട്ടുണ്ട്. കാസർഗോഡ് ജില്ലാ പ്രസിഡന്റ് എംസി കമറുദ്ദീനാണ് കൂടുതൽ സാധ്യത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP