Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഹിന്ദുക്കൾ ജന്തുക്കളാണ് അവർ ഒരിക്കലും നന്നാവില്ല എന്ന് മറ്റു മതസ്ഥർ പറയാതിരിക്കാൻ എന്ത് ചെയ്യണം? എന്റെ വോട്ട് താമര അടയാളത്തിൽ ചെയ്യുക തന്നെ; തൃശൂരിൽ മതം പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ച് ബിജെപി; അഭ്യർത്ഥന പ്രത്യക്ഷപ്പെട്ടത് തൃശൂർ നായ്ക്കനാലിൽ ഫ്‌ളക്‌സ് ബാനറിൽ; ഹരിത പെരുമാറ്റ ചട്ടം ലംഘിച്ചെന്നും പരാതി; മണ്ഡലത്തിൽ തുഷാറിന്റെ കുടം മാറ്റി സുരേഷ് ഗോപിയുടെ താമര വരയ്ക്കുന്ന തിരക്കിൽ ബിജെപി

'ഹിന്ദുക്കൾ ജന്തുക്കളാണ് അവർ ഒരിക്കലും നന്നാവില്ല എന്ന് മറ്റു മതസ്ഥർ പറയാതിരിക്കാൻ എന്ത് ചെയ്യണം? എന്റെ വോട്ട് താമര അടയാളത്തിൽ ചെയ്യുക തന്നെ; തൃശൂരിൽ മതം പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ച് ബിജെപി; അഭ്യർത്ഥന പ്രത്യക്ഷപ്പെട്ടത് തൃശൂർ നായ്ക്കനാലിൽ ഫ്‌ളക്‌സ് ബാനറിൽ; ഹരിത പെരുമാറ്റ ചട്ടം ലംഘിച്ചെന്നും പരാതി; മണ്ഡലത്തിൽ തുഷാറിന്റെ കുടം മാറ്റി സുരേഷ് ഗോപിയുടെ താമര വരയ്ക്കുന്ന തിരക്കിൽ ബിജെപി

കെ എം അക്‌ബർ

തൃശൂർ: മതം പറഞ്ഞ് വോട്ട് അഭ്യർത്ഥിക്കുന്നത് ചട്ട ലംഘനമാണെന്നിരിക്കെ 'വോട്ട് ചെയ്യാൻ മതം പറഞ്ഞ് ബിജെപിയുടെ പ്രചാരണ ബാനർ'. തൃശൂർ നായ്ക്കനാലിലാണ് ബിജെപിക്കാർ മതം പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ച് ഫ്‌ളക്‌സ് ഉയർത്തിയിട്ടുള്ളത്. 'ഹിന്ദുക്കൾ ജന്തുക്കളാണ് അവർ ഒരിക്കലും നന്നാവില്ല എന്ന് മറ്റു മതസ്ഥർ പറയാതിരിക്കാൻ എന്ത് ചെയ്യണം ..എന്റെ വോട്ട് താമര അടയാളത്തിൽ ചെയ്യുക തന്നെ' എന്നാണ് ഫ്‌ളക്സിൽ അച്ചടിച്ചിട്ടുള്ളത്. താമര ചിഹ്നവും പതിച്ചിട്ടുണ്ട്.

ഹരിത പെരുമാറ്റ ചട്ടപ്രകാരം ഫ്ളെക്സ് ബോർഡുകൾ നിയന്ത്രിച്ചിട്ടുണ്ട്. ഈ ചട്ടവും ലംഘിച്ചു ഫ്ളെക്സ് ബാനർ ആണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. ഇതോടൊപ്പം തിരഞ്ഞെടുപ്പു പ്രചാരണങ്ങൾ വ്യക്തമായ വിലാസത്തോടെ വേണമെന്നിരിക്കെ ഇതൊന്നും രേഖപ്പെടുത്താതെയാണ് താമര അടയാളത്തിൽ വോട്ടു ചെയ്യണമെന്ന് അഭ്യർത്ഥിച്ച് ബാനർ കെട്ടിവെച്ചിട്ടുള്ളത്. തൃശൂർ നഗരത്തിൽ എത്തുന്നവർ കടന്നു പോകുന്നത് സ്വരാജ് റൗണ്ട് ചുറ്റിയാണ്. യാത്രക്കാരുടെ ശ്രദ്ധ എളുപ്പത്തിൽ ലഭിക്കാവുന്ന വിധത്തിലാണ് ബാനർ സ്ഥാപിച്ചിരിക്കുന്നത്.

വടക്കുന്നാഥ ക്ഷേത്രം, തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിൽ പോകുന്നവർക്കും കാണാൻ കഴിയുന്ന വിധത്തിലാണ് മതം പറഞ്ഞുള്ള ബിജെപിയുടെ ഈ ഫ്‌ളക്സ്. അതേസമയം, സ്ഥാനാർത്ഥിയെ ഉറപ്പിച്ചതോടെ തൃശൂർ ലോകസഭാ മണ്ഡലത്തിൽ എൻ.ഡി.എയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വേഗത്തിലായി. നേരത്തെ താമര വരച്ചിടുകയും പിന്നീട് തുഷാറിന് വേണ്ടി മായ്ച്ച് കുടം വരച്ചിടുകയും ചുവരുകളിൽ വീണ്ടും താമര തന്നെ വരക്കുന്നതായിരുന്നു ആദ്യത്തെ പണി. ഒപ്പം തുഷാറിന്റെ മുഖചിത്രം ഇളക്കി മാറ്റി സുരേഷ് ഗോപിയെ വെച്ചു.

തൃശൂർ ലോകസഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി രാവിലെ ഗുരുവായൂരിൽ ക്ഷേത്രദർശനത്തിനു ശേഷം ബൈക്കുകളുടെയും വാഹങ്ങളുടെയും അകമ്പടിയോടെ തൃശൂരിലെത്തി. തുടർന്ന് വടക്കുന്നാഥനിലും പാറമേക്കാവ് തിരുവമ്പാടി ക്ഷേത്രങ്ങളിലും ദർശനം നടത്തി. ബിജെപി ജില്ലാ ഓഫീസിലും അദ്ദേഹത്തിന് സ്വീകരണം നൽകി. പിന്നീട് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. തൃശൂരിൽ വിജയം സുനിശ്ചിതമാണെന്ന് സുരേഷാഗോപി മാധ്യമങ്ങളോട് പറഞ്ഞു.

തുടർന്ന് പ്രചാരണം തുടങ്ങി. ഇടത്-വലത് മുന്നണികൾ ഏറെ മുന്നേറിയിരിക്കെ ഒപ്പമെത്താൻ കഴിയും വിധത്തിലാണ് പ്രചരണ പരിപാടി ബിജെപി ആസൂത്രണം ചെയ്തിരിക്കുന്നത്. ബൂത്ത് തല കുടുംബയോഗങ്ങൾ അവസാന ഘട്ടത്തിലെത്തി. തുഷാർ സ്ഥാനാർത്ഥിയായി എത്തിയതോട റോഡ് ഷോയും, പൗരപ്രമുഖരെയും സന്ദർശിക്കലും പൂർത്തിയാക്കിയിരുന്നു. ഇക്കാര്യങ്ങളെല്ലാം വീണ്ടും ആവർത്തിക്കപ്പെടേണ്ടതുണ്ട്. നേരത്തെ ചുമരുകളിൽ സുരേന്ദ്രനെ പ്രതീക്ഷിച്ച് താമര വരച്ചിട്ട് കാത്തിരുന്ന പ്രവർത്തകർ പിന്നീട് താമര മായ്ച്ച് ബി.ഡി.ജെ.എസ് സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിക്ക് വേണ്ടി കുടം വരച്ചിടേണ്ടി വന്നിരുന്നു. ഇതിൽ പ്രവർത്തകർ അസംതൃപ്തിയിലായിരുന്നു. സീറ്റ് ബിജെപിക്ക് തന്നെ ലഭിക്കുകയും, സ്ഥാനാർത്ഥിയായി സുരേഷ്ഗോപിയെത്തുന്നതിന്റെയും ആവേശത്തിലാണ് ഇപ്പോൾ ബിജെപി പ്രവർത്തകർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP