Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വർഗീയ വാദിയെന്നും ഗുജറാത്ത് കലാപകാരിയെന്നും വിളിച്ചധിക്ഷേപം; ക്യാമ്പസിൽ നിന്ന് സ്ഥാനാർത്ഥിയേയും പ്രവർത്തകരേയും ആക്രോശിച്ച് ഇറക്കി വിട്ടു; പൊന്നാനിയിലെ ബിജെപി സ്ഥാനാർത്ഥിയെ ഇറക്കി വിട്ടത് സാഹിത്യ വിഭാഗം അസി പ്രൊഫ ഡോ എൻ വി മുഹമ്മദ് റാഫി; മലയാള സർവ്വകലാശാലയിലെ അധിക്ഷേപത്തിനെതിരെ പരാതി നൽകാൻ വിടി രമ

വർഗീയ വാദിയെന്നും ഗുജറാത്ത് കലാപകാരിയെന്നും വിളിച്ചധിക്ഷേപം; ക്യാമ്പസിൽ നിന്ന് സ്ഥാനാർത്ഥിയേയും പ്രവർത്തകരേയും ആക്രോശിച്ച് ഇറക്കി വിട്ടു; പൊന്നാനിയിലെ ബിജെപി സ്ഥാനാർത്ഥിയെ ഇറക്കി വിട്ടത് സാഹിത്യ വിഭാഗം അസി പ്രൊഫ ഡോ എൻ വി മുഹമ്മദ് റാഫി; മലയാള സർവ്വകലാശാലയിലെ അധിക്ഷേപത്തിനെതിരെ പരാതി നൽകാൻ വിടി രമ

എം പി റാഫി

മലപ്പുറം: മലയാള സർവകലാശാലയിൽ വോട്ടു ചോദിച്ചെത്തിയ പൊന്നാനി ലോക്‌സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി വി.ടി. രമക്കെതിരെ അദ്ധ്യാപകന്റെ രോഷപ്രകടനം. വർഗീയ വാദിയെന്നും ഗുജറാത്ത് കലാപകാരിയെന്നും വിളിച്ചധിക്ഷേപം.

ഇന്ന് 11 മണിയോടെ മലയാള സർവകലാശാലയിൽ വോട്ടഭ്യർത്ഥിച്ചെത്തിയതായിരുന്നു സ്ഥാനാർത്ഥി. വൈസ് ചാൻസിലർ ഡോ.അനിൽ വള്ളത്തോളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം രജിസ്ട്രാർ മറ്റു അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും കണ്ട് വോട്ടഭ്യർത്ഥിച്ചു. ശേഷം സ്ഥാനാർത്ഥിയും ബിജെപി നേതാക്കളും സർവകലാശാല ലൈബ്രറിയിലെത്തിയപ്പോയാണ് ഉച്ചത്തിൽ ഒരു അദ്ധ്യാപകൻ ആക്രോശിച്ചത്. അധിക്ഷേപം നടത്തിയ ശേഷം സ്ഥാനാർത്ഥിയെ അദ്ധ്യാപകൻ ഇറക്കിവിട്ടു.

ഇതോടെ വർഗീയ വാദിയെന്നും ഗുജറാത്ത് കലാപകാരിയെന്നും വിളിച്ചധിക്ഷേപിച്ചെന്ന പരാതിയുമായി സ്ഥാനാർത്ഥി പ്രൊഫ.വി ടി രമ രംഗത്തെത്തി. വർഗീയ വാദിയെന്നും ഗുജറാത്ത് കലാപകാരിയെന്നും വിളിച്ച് കോളജിൽ നിന്ന് ഇറക്കിവിട്ടുവെന്ന് സ്ഥാനാർത്ഥി പറഞ്ഞു. പാർട്ടി നേതൃത്വവുമായി ആലോചിച്ച് അദ്ധ്യാപകനെതിരെ പരാതി നൽകുന്ന കാര്യം തീരുമാനിക്കുമെന്ന് സ്ഥാനാർത്ഥി വി ടി രമ മാധ്യമങ്ങളോട് പ്രതികരിച്ചു. മലയാള സർവകലാശാല സാഹിത്യ വിഭാഗം അസി.പ്രൊഫ. ഡോ.എൻ.വി മുഹമ്മദ് റാഫിയാണ് വി ടി രമക്കു നേരെ രോഷപ്രകടനം നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP