Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിജെപി പ്രവർത്തകനാവുന്നതിന് മുമ്പ് സംഘപരിവാറിന്റെ കടുത്ത അനുയായി; ഡൽഹിയിൽ പ്രഫഷനൽ ജിം ഇൻസ്ട്രക്ടർ എന്ന നിലയിൽ ജോലി; മധ്യപ്രദേശിലെ സത്നാ എംപിയായിരുന്ന ഗണേശ് സിംഗിന്റെ സാഹായിയായി പ്രവർത്തിക്കുമ്പോൾ ത്രിപുരയുടെ പാർട്ടി പ്രസിഡന്റായി നിയമനം; ത്രിപുരയുടെ മുഖ്യമന്ത്രി സ്ഥാനത്ത് എത്തുന്ന ബ്ലിപ്ലവ് കുമാറിന്റെ ജീവിതം ഇങ്ങനെ

ബിജെപി പ്രവർത്തകനാവുന്നതിന് മുമ്പ് സംഘപരിവാറിന്റെ കടുത്ത അനുയായി; ഡൽഹിയിൽ പ്രഫഷനൽ ജിം ഇൻസ്ട്രക്ടർ എന്ന നിലയിൽ ജോലി; മധ്യപ്രദേശിലെ സത്നാ എംപിയായിരുന്ന ഗണേശ് സിംഗിന്റെ സാഹായിയായി പ്രവർത്തിക്കുമ്പോൾ ത്രിപുരയുടെ പാർട്ടി പ്രസിഡന്റായി നിയമനം; ത്രിപുരയുടെ മുഖ്യമന്ത്രി സ്ഥാനത്ത് എത്തുന്ന ബ്ലിപ്ലവ് കുമാറിന്റെ ജീവിതം ഇങ്ങനെ

അഗർത്തല: 25 വർഷത്തെ കമ്മ്യൂണിസ്റ്റ് ഭരണത്തിന് അന്ത്യം കുറിച്ച് ബിജെപി അധികാരത്തിലെത്തിലെത്തുമ്പോൾ അവിടെ ശ്രദ്ധാ കേന്ദ്രമാകുന്നത് 48കാരനായ ബിപ്ലബ് കുമാർ ദേവാണ്. ത്രിപുരയുടെ രാഷ്ട്രീയത്തിൽ ഒരു പുത്തൻ നാമദേയമാകുന്ന പേരാണ് ബിപ്ലബ് കുമാർ ദേബ്.

ബിപ്ലബ് കുമാറിനെ പാർട്ടി പ്രസിഡന്റായി അവരോധിക്കുന്നത് മധ്യപ്രദേശിലെ സത്നാ എംപിയായിരുന്ന ഗണേശ് സിംഗിന്റെ സാഹായിയായി പ്രവർത്തിക്കുമ്പോഴായിരുന്നു. 2016ൽ ത്രിപുരയിൽ പാർട്ടി പ്രസിഡന്റായി നിയോഗിക്കപ്പെടുമ്പോൾ സംസ്ഥാനത്ത് ബിജെപി എന്നത് പേരിന് മാത്രമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും ഇല്ലാത്ത പാർട്ടിയായിരുന്ന ബിജെപിയെ ഇത്രയും വലിയ വിജയത്തിലേക്കെ് എത്തിച്ചതിൽ ബിപ്ലബ് കുമാറിന്റെ പങ്ക് വലുതാണ്.

നപ്രീതിയുടെ കാര്യത്തിൽ മണിക് സർക്കാരിനൊപ്പം നിൽക്കുന്നയാളും ആർഎസ്എസിന്റെ പരിശീലനത്തിൽ ഉയർന്നുവന്ന നേതാവായ ബിപ്ലബ് കുമാർ ഏറ്റവും മികച്ച പ്രതിഛായയുള്ള നേതാക്കളിലൊരാളാണെന്നും പാർട്ടി വിലയിരുത്തുന്നു.

ബിപ്ലവ് തന്നെയാണ് തങ്ങളുടെ മുഖ്യമന്ത്രി പദവി കയ്യാളുകയെന്നും മാണിക് സർക്കാരിനേക്കാൾ ജനപ്രീതിയുള്ള നേതാവായി ബിപ്ലവിനെ സർവേകളിൽ കണ്ടെത്തിയിരുന്നുവെന്നും സംസ്ഥാന ബിജെപി ജനറൽ സെക്രട്ടറി പറഞ്ഞിരുന്നു. ത്രിപുരയിൽ സിപിഎമ്മിന്റെ പടയോട്ടത്തിന് കടിഞ്ഞാണിടാൻ ബിജെപിക്കും ആർഎസ്എസിനുമൊപ്പം പടപൊരുതിയ നേതാവാണ് ബിപ്ലവെന്നും സംഘാടകമികവിലും പ്രതിച്ഛായയിലും അദ്ദേഹത്തിന് മറ്റൊരു എതിരാളിയില്ലെന്നും ബിജെപി പ്രവർത്തകർ പറയുന്നു.

ബിജെപിയിൽ സജീവമാകും മുൻപു സംഘപരിവാർ പ്രവർത്തകനായിരുന്നു ബിപ്ലബ് കുമാർ. ഡൽഹിയിൽ ഏറെക്കാലം പ്രഫഷനൽ ജിം ഇൻസ്ട്രക്ടർ എന്ന നിലയിലും പ്രവർത്തിച്ച ബിപ്ലബ് കുമാർ വിദ്യാഭ്യാസത്തിന്റെ ഭാഗമായാണ് ആദ്യം ഡൽഹിയിലെത്തിയത്.

ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കണക്കുകൂട്ടി തന്നെയാണ് ബിജെപി നേതൃത്വം ബിപ്ലവിനെ ഒരിടവേളക്ക് ശേഷം ഡൽഹിയിൽ നിന്ന് സ്വന്തം മണ്ണിലേക്ക് പറിച്ചുനടുന്നത്. സ്റ്റേറ്റ് ബാങ്ക് ഉദ്യോഗസ്ഥയാണ് ബിപ്ലബ് കുമാറിന്റെ ഭാര്യ. ഇവർക്ക് രണ്ട് കുട്ടികളാണുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP